ബുധനാഴ്‌ച, ഡിസംബർ 28, 2011

കാണാപ്പുറങ്ങള്‍

                   പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പെന്നോണം, മുകളിലത്തെ തൊടികളില്‍ നിന്നും നീര്‍ച്ചാലുകള്‍ താഴെ വെള്ളം നിറഞ്ഞ പാടത്തേക്ക് പല വഴികളിലൂടൊഴുകിക്കൊണ്ടിരുന്നു. അതിന്റെ ഒഴുക്ക് താഴത്തെ തൊടിയിലേക്കു തിരിച്ചുവിട്ടിരിക്കുകയാണ് ‍അച്ഛന്‍. ഓരോ കാലത്തും ഓരോ കൃഷിയാണ് അവിടെ ചെയ്യുക.മഴക്കാലമായാല്‍ അടിച്ചൊരുക്കി നെല്ലു വിതക്കും. അല്ലാത്തപ്പോള്‍ പല തരം പച്ചക്കറികള്‍.  
                            ഒഴുകിയെത്തിയ വെള്ളം തൊടിയില്‍ നന്നായി നിരന്നിരുന്നു. അച്ഛന്‍ അവിടം ഉഴുതു മറിക്കുകയാണ്. വെണ്ടമണി കെട്ടിയ രണ്ടു വെള്ളക്കാളകള്‍ ഒരു പ്രത്യേക താളത്തില്‍ അടിവെച്ചടിവെച്ച് കലപ്പ വലിച്ചുകൊണ്ടിരുന്നു. പിന്നില്‍ കലപ്പയില്‍ ഇടതുകൈയുറപ്പിച്ച് വലം കയ്യില്‍ വടിയും പിടിച്ച് അച്ഛന്‍. കാട്ടുവള്ളികള്‍കൊണ്ട് പ്രത്യേകം വരിഞ്ഞ് തയ്യാറാക്കിയ ആ വടി കാളകളുടെ മേല്‍ തൊടാതെ, ഒരു പ്രത്യേക അകലത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മേല്‍പ്പോട്ടു വളഞ്ഞ കൊമ്പുകളും, വലിയ കണ്ണുകളും ഉള്ള, കാഴ്ച്ചയില്‍ ഒരേപോലെ തോന്നിക്കുന്ന കാളകള്‍ രണ്ടും, പ്രത്യേക നിയന്ത്രണങ്ങളൊന്നുമാവശ്യമില്ലാതെ ഒരേതാളത്തില്‍ അനായാസേന അവരുടെ ജോലി ചെയ്തുകൊണ്ടിരുന്നു. രാവിലെ തറവാട്ടില്‍ നിന്നും കൊണ്ടുവന്നതാണവയെ. മുത്തച്ഛന്‍ ‘മക്കളെ’ എന്നു ചൊല്ലി വിളിക്കുന്ന ആ കാളകള്‍ രണ്ടും ഉഴവില്‍ അതി വിദഗ്ദരത്രേ..!
                                       കലപ്പ മണ്ണിലേക്കാഴ്ന്നിറങ്ങുന്ന ശബ്ദം. ചേറും വെള്ളവും തെറിപ്പിച്ച് കാളകള്‍ മുന്നേറുന്ന ശബ്ദം. അവയുടെ കഴുത്തിലെ ചെറിയ വെണ്ട മണികളുടെ ശബ്ദം. എല്ലാം..എല്ലാം ഒരു പ്രത്യേക താളത്തില്‍. ആ  താളത്തിനൊത്ത് അച്ഛന്റെ കൈയ്യിലിരുന്ന വടി മെല്ലെ ചലിച്ചു കൊണ്ടിരുന്നു. ഇടക്ക് കാളകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ചില പ്രത്യേക ശബ്ദത്തില്‍ അച്ഛന്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. പലപ്പോഴും ഈ താളക്രമത്തില്‍  എന്റെ തലയും ഞാനറിയാതെ ചലിക്കുകയായിരുന്നു. ഏറെനേരമായി ഇതെല്ലാം ആസ്വദിച്ച് മുകളിലത്തെ നടപ്പാതയില്‍ ഞാനിരിക്കുകയാണ്. കാലില്‍ മരവിപ്പു തോന്നിയപ്പോള്‍ എഴുന്നേറ്റു. അപ്പോഴാണ് അരുകില്‍ ചേര്‍ത്തുവച്ച കൂണിന്റെ കാര്യം ഓര്‍മ വന്നത്. കുറെ മുന്‍പ് തൊടിയിലൂടെ ചുറ്റിയടിക്കുമ്പോള്‍ താഴെ ,കിളിച്ചുണ്ടന്‍ മാവിന്റെ ചുവട്ടില്‍ നിന്നു കിട്ടിയതാണ്  വലിയ രണ്ട് വെള്ളാരം കൂണുകള്‍.മഴക്കാലമായാല്‍  ഇതു പതിവാണ്.  ചിലപ്പോള്‍ കൂടുതല്‍ ഉണ്ടാവും. അപ്പോള്‍ അമ്മ അത് കറിയാക്കും. ഇതുപോലെ ഒന്നുരണ്ടേ ഉള്ളു എങ്കില്‍ അത് എനിക്കു മാത്രമാണ്. ഞാന്‍ വീട്ടിലേക്കോടി .അടുക്കളപ്പുറത്തിരുന്ന് കറിക്കരിയുന്ന അമ്മക്കു മുന്നില്‍ ,വിടര്‍ന്ന രണ്ടു വെള്ളാരം കൂണുകള്‍ പ്രത്യക്ഷപ്പെട്ടു..!
“ ദ് എനിക്കു ചുട്ടു തര്വോ..?”
“നീ എവ്ടാരുന്നു ഇത്രനേരം..?”- കൂണിലേക്ക് നോക്കി അമ്മ ചോദിച്ചു.
“ കാളപൂട്ടണേടത്ത്..”
“കഴിയാറായോ..?”
“ ഇല്ലെന്നാ തോന്നണേ...”
കൂണുകള്‍ നീട്ടിപ്പിടിച്ചുകൊണ്ടു തന്നെ ഞാനുത്തരം നല്‍കി.
“ ഈ നേരോല്ലാത്ത നേരത്ത്..കൊണ്ടു വന്നിരിക്കണ്...!’ -
തെല്ലൊരമര്‍ഷത്തോടെ അമ്മ കൂണ്‍ വാങ്ങി,നിമിഷനേരത്തില്‍ ഒരുക്കിയെടുത്തു. ഞാന്‍ വടക്കേ തൊടിയിലേക്കു ഓടിയിറങ്ങി കൊഴിഞ്ഞു വീണ പഴുത്ത രണ്ടു പ്ലാവില എടുത്ത് കഴുകി വ്യത്തിയാക്കി വന്നു.ഉപ്പും മഞ്ഞളും പുരട്ടിയ കൂണ്‍ കഷണങ്ങള്‍ ആ പ്ലാവിലയില്‍ പൊതിഞ്ഞു കെട്ടി അമ്മ കത്തിക്കൊണ്ടിരുന്ന അടുപ്പിലെ കനലുകള്‍ക്കിടയില്‍ പ്പൂഴ്ത്തി..! പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ അമ്മ, അടുപ്പിനരുകില്‍ത്തന്നെ നിലയുറപ്പിച്ച എന്നോടു പറഞ്ഞു.
“ എന്തിനാ നീയവിടെ നിന്നു പുക കൊള്ളണേ..അതു വെന്തു കഴീമ്പം ഞാന്‍ വന്നെടുത്തു തരാം..!”
“അടുത്താളില്ലെങ്കീ.. അതു കരിഞ്ഞു പോവൂല്ലേ..?”
വെറുതെ  അവിടെനിന്നെന്നോടു വാഗ്വാദം നടത്തിയിട്ടു കാര്യമില്ലെന്ന് അമ്മക്കു തോന്നിയിട്ടുണ്ടാവണം. പിന്നൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങി തെക്കേ തൊടിയിലേക്കു പോയി. അടുപ്പിനു മേല്‍ മണ്‍കലത്തില്‍ അരി തിളച്ചു മറിയുന്നു. കൂണ്‍ വെന്തു കിട്ടാനും, അരി വേവാനും, വിറകിതു പോര എന്നെനിക്കു തോന്നി. അടുപ്പിന്‍ ചുവട്ടില്‍ നിന്നും വിറകു കമ്പുകള്‍ ഓരോന്നായി എടുത്ത് ഞാന്‍ അടുപ്പിനുള്ളിലേക്കു വച്ചു.ഇനിയും വയ്കാന്‍ അടുപ്പില്‍ ഇടം ഇല്ലാത്ത അവസ്ഥയില്‍ ആ പണി നിര്‍ത്തി,പുകയുന്ന അടുപ്പിലേക്ക് ശക്തിയായി ഊതിക്കൊണ്ടിരുന്നു. അടുക്കള മുഴുവന്‍ പുക കൊണ്ടു നിറഞ്ഞു. ഞാന്‍ എത്ര ശ്രമിച്ചിട്ടും പുകയുകയല്ലാതെ അടുപ്പ് കത്തിയില്ല.
                                      തെക്കേ തൊടിയില്‍ തഴച്ചു നിന്ന ചീര ഒരു പിടി പിഴുതെടുത്ത് വന്ന  അമ്മ, അടുക്കളയിലെ പുകയും, അതില്‍ നിന്നു വിയര്‍ക്കുന്ന എന്നേയും കണ്ട് പരിഭ്രമത്തോടെ ഓടിയെത്തി..!
“ നീയെന്തായീ ക്കാട്ടണേ..?”
അടുപ്പില്‍നിന്നും വിറകു കമ്പുകള്‍ ഒന്നൊന്നായി മാറ്റിക്കൊണ്ട് അമ്മ ദേഷ്യപ്പെട്ടു.
“ വെറകു വയ്ക്കാതെ ഇതെങ്ങന്യാ വേകുന്നേ..?”
കത്താന്‍ തുടങ്ങിയ അടുപ്പില്‍ നിന്നും ഇലപ്പൊതി വെളിയിലേക്കെടുത്തുകൊണ്ട് അമ്മ ശകാരിച്ചു.
“ എടാ കൊതിയാ..ഇതു വേകാന്‍ ഇത്രേം വെറകൊന്നും വേണ്ടാ..!”
ചെയ്തതു മഠയത്തരമെന്നറിഞ്ഞും എനിക്കു ദേഷ്യം വന്നു.
“ന്നെ കൊതിയാന്നു വിളിച്ചാലുണ്ടെല്ലോ...ഞാനച്ചനോടു പറയും..!”
“ നീ പോയിപ്പറയ്..”
എന്റെ ഭീഷണി ചിരിച്ചു തള്ളിക്കൊണ്ട് അമ്മ പുറത്തേക്കിറങ്ങി,പറിച്ചെടുത്ത ചീര കഴുകി വ്യത്തിയാക്കി.
ചൂടുമാറാത്ത ഇലപ്പൊതിയഴിച്ച് ഞാന്‍ വെന്ത കൂണ്‍ രുചിച്ചുകൊണ്ടിരുന്നു.
അമ്മ വീണ്ടും അടുക്കളയിലെത്തി. പാകമായ ചോറ് വാര്‍ത്ത് അടുപ്പില്‍ കറിക്കുള്ള വക വച്ചുതിരിയുമ്പോള്‍ മുന്നില്‍ എന്റെ ഇഷ്ട്ട വിഭവത്തില്‍ ഒരു പങ്കുമായി ഞാന്‍ കാത്തു നിന്നു.
“ ക്ക് വേണ്ടാ...നീ കഴിച്ചോള്..”
“ അങ്ങനിപ്പം വേണ്ടാ..!”
ഞാന്‍ നിര്‍ബന്ധ പൂര്‍വ്വം കൈനീട്ടി. അമ്മ കുനിഞ്ഞ് വിരലടക്കം വേദനിപ്പിക്കാതെ കടിച്ചെടുത്തു..!
“..ആ..വൂ‍...!”- വല്ലാത്ത വേദന നടിച്ച് ഞാന്‍ കൈ വലിച്ച് അമ്മയുടെ മുണ്ടിന്‍  തലപ്പില്‍ തുടച്ച് മുറ്റത്തേക്കിറങ്ങി.
                                  പടിഞ്ഞാറേ മുറ്റത്തെ കടുപ്പമില്ലാത്ത പാറയിടുക്കില്‍ നിന്നും മഴക്കാലത്ത് നീരുറവ പതിവാണ്. അത് തെല്ല് വടക്കോട്ടൊഴുകി കിഴക്കോട്ടു തിരിഞ്ഞ് കിണറിനു സമീപം കയ്യാലയില്‍ നിന്നും താഴേക്ക് പതിക്കുന്ന ഒരുചെറു വെള്ളച്ചാട്ടമായിമാറിയിരിക്കുന്നു. അവിടെ ഒരു തടയണ കെട്ടി,പപ്പായക്കുഴലിലൂടെ വെള്ളം താഴേക്ക് ചാടിച്ച്, ആ നീര്‍ച്ചാട്ടാത്തില്‍ വാഴയിലത്തണ്ടു കൊണ്ടുണ്ടാക്കിയ ഇലച്ചക്രം ഉറപ്പിച്ചാല്‍, വെള്ളം വറ്റുന്നതു വരെ അത് കറങ്ങിക്കൊണ്ടേയിരിക്കും...! താഴെ കാളകളുടെ മണികിലുക്കം വീണ്ടും കാതിലെത്തി. ഉച്ചയാകാറായെങ്കിലും വെയിലിനിയും തെളിഞ്ഞിട്ടില്ല. അമ്മ അടുക്കളപ്പുറത്തിരുന്ന് ചീരയൊരുക്കുന്നു. കിളച്ചുമറിച്ച പറമ്പില്‍നിന്നും ഇളകിയ മണ്ണെടുത്ത് ഞാന്‍ തടയണ പണി ആരംഭിച്ചു.
“ മണ്ണിലെറങ്ങിക്കളിച്ചാല്..വളംകടിക്കൂട്ടോ..”
                   അടുപ്പിലെ തീയ് കൂട്ടിവച്ച് തിരികെയെത്തി അമ്മ ഓര്‍മ്മിപ്പിച്ചു . അണക്കെട്ടിലെ വെള്ളത്തില്‍ കൈ കഴുകി നിവരുമ്പോള്‍ താഴെ നിന്ന് അച്ഛന്റെ വിളി കേട്ടു.
അമ്മയെ വിളിച്ചതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ക്ഷണ നേരത്തില്‍ അമ്മ കിഴക്കേ മുറ്റത്തെത്തി അച്ഛനു വേണ്ടി കാതോര്‍ത്തു.
“ കാളയെ കെട്ട്ണ കയറ് താ...!”
തൊഴുത്തിന്റെ പിന്നാമ്പുറത്തു നിന്നും കയറുമായി അമ്മയെത്തിയപ്പോള്‍ ഞാന്‍ വഴിതടഞ്ഞു.
“..ഞാന്‍ പോയിക്കൊടുക്കാം...”
“ വേണ്ട..അച്ഛന്‍ വഴക്കു പറേം...”
അച്ഛന്റെ മുന്‍കോപം നന്നായറിയുന്ന  അമ്മയുടെ വാക്കുക്കള്‍ ഞാന്‍ ചെവിക്കൊണ്ടില്ല.
“ പറ്റൂലാ..ഞാന്‍  കൊടുക്കാം..”
അമ്മയുടെ എതിര്‍പ്പ് എന്റെ പ്രതീക്ഷ കെടുത്തിയപ്പോള്‍ കരയാനല്ലാതെ  മറ്റൊന്നും എനിക്കു തോന്നിയില്ല..! ഉഴവു കണ്ടത്തിനു മുകളിലെ കയ്യാലപ്പുറത്ത്  അമ്മയുടെ കയ്യിലെ കയറില്‍ പിടുത്തമിട്ട്  ഉറക്കെ കരഞ്ഞു കൊണ്ട് ഞാന്‍ നിന്നു.
“ബാ..!”
അച്ഛന്‍ കാളകള്‍ക്ക് എന്തോ സംജ്ഞ നല്‍കി. അവ നടത്തം നിര്‍ത്തി..! കലപ്പക്കു പിന്നില്‍ ചളിയില്‍ വടി കുത്തി നിര്‍ത്തി, അച്ഛന്‍ അരികിലേക്കെത്തി. എന്റെ സങ്കടത്തിന് അച്ഛന്‍ പരിഹാരമുണ്ടാക്കുമെന്ന് സംശയലേശമന്യേ ഞാനാശിച്ചു. അമ്മയുടെ കയ്യില്‍ നിന്നും കയര്‍ വാങ്ങി,അച്ഛന്‍ എന്റെ കയ്യില്‍ തരുന്നു..ഞാന്‍ അത് സന്തോഷത്തോടെ അച്ഛന് കൊടുക്കുന്നു. തീര്‍ന്നു..! അതോടെ എന്റെ രോദനം അവസാനിക്കുന്നതും കണ്ണീരൊഴുകിയ മുഖത്ത് ചിരി വിരിയുന്നതുമെല്ലാം മനസ്സില്‍ക്കണ്ട് പ്രതീക്ഷയോടെ ഞാനച്ഛനെ നോക്കി.
“ എന്തിനാടാ കരയ് ണേ...?”
അമ്മയുടെ കയ്യില്‍ ‍നിന്നും കയര്‍ വാങ്ങി അച്ഛന്‍ ചോദിച്ചു
മറുപടിയൊന്നും പറയാതെ ഞാന്‍ കരച്ചിലിന് ആക്കം കൂട്ടി.
ഒരുനിമിഷം..!
അച്ഛന്റെ മുഖം കോപം കൊണ്ട് വലിഞ്ഞു മുറുകുന്നത് ഞാന്‍ കണ്ടു.വെറ്റില മുറുക്കിച്ചുവന്ന നാക്ക്  കടിച്ചുപിടിച്ച്, കയ്യിലിരുന്ന കയര്‍ എന്റെ നേരേആഞ്ഞു വീശിക്കൊണ്ട് ഒരലര്‍ച്ചയായിരുന്നു..
“ ന്തിനാ..കരയ് ണേ..ന്ന്..?”
അപ്രതീക്ഷിതമായ ആഭാവമാറ്റത്തില്‍ ഞാന്‍ ഞെട്ടിത്തെറിച്ച അതേ നിമിഷം വല്ലാത്ത ഒരുസീല്‍ക്കാരത്തോടെ ആ കയറിഴകളത്രയും ഉന്നം തെറ്റാതെ എന്റെ ഇടതു കാലില്‍ പതിച്ചു..!
“യ്യോ..!”
            അടുത്ത അലര്‍ച്ച എന്റേതായിരുന്നു. വേദന കോണ്ടു പുളഞ്ഞ് ഇനിയും തുറക്കാനാവാത്തവണ്ണം വായ് തുറന്ന് ഞാനലറിക്കരഞ്ഞു. ക്രമംതെറ്റിയ കയറിഴകള്‍ വീണ്ടും ചേര്‍ത്തു പിടിച്ച് അച്ഛന്‍ വീണ്ടും എന്റെ നേരേ ആഞ്ഞു വീശി..!
“..ന്തിനാ..കരേണേ...ന്ന്...??”
അതേനിമിഷം ഞാന്‍ മേലേക്കുയര്‍ന്ന് അമ്മയുടെ പിന്നിലേക്കെറിയപ്പെട്ടു..! കയ്യില്‍ ത്തൂക്കി ദൂരേക്കു നീക്കുകയായിരുന്നു എന്നെ അമ്മ..!
ലക്ഷ്യം തെറ്റി അടികൊണ്ടത് അമ്മയുടെ കാലില്‍..!
“ഓ....!”
അടക്കിയ ഒരു മുരള്‍ച്ച അമ്മയില്‍നിന്നുണ്ടായി. ഞാന്‍ പിന്നില്‍ നിലത്തിരുന്നു പുളയുകയാണ്. കാളകള്‍ രണ്ടും ചെവിയോര്‍ത്തുനിന്നു. അടങ്ങാത്ത ദേഷ്യത്തില്‍ ചളിയില്‍ ചവുട്ടിമെതിച്ച് ശബ്ദമുണ്ടാക്കി അച്ഛന്‍ കാളകളുടെയടുത്തേക്ക് കുതിച്ചു. വിരണ്ടു പോയ അവ അച്ഛനടുത്തെത്തും മുമ്പേ മുന്നോട്ടു നീങ്ങിത്തുടങ്ങിയിരുന്നു.
മണ്ണില്‍ ചുരുണ്ടു കൂടി വായ് പിളര്‍ന്നു കരയുന്ന എന്നെ എടുത്തുയര്‍ത്തി അമ്മ വീട്ടിലേക്കു പോവുമ്പോള്‍ താഴെ ,കാളകളുടെ മേല്‍ കാട്ടുവള്ളിചുറ്റിയ വടി ആഞ്ഞു പതിക്കുന്ന ശബ്ദം കേട്ടു..!
                               കയര്‍ പാകിയ, അച്ഛന്റെ കട്ടിലില്‍ പാതി വിരിച്ച തഴപ്പായയില്‍ കണ്ണടച്ച്  ചുരുണ്ട് കിടക്കുമ്പോള്‍ തേങ്ങല്‍ ഒട്ടൊന്നൊതുങ്ങിയിരുന്നെങ്കിലും നിശ്ശേഷം നിയന്ത്രിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഇടത്തേ കാല്‍മുട്ടിനു താഴെ നീറുന്ന തിണര്‍പ്പിനു മീതെ വിരലോടിച്ച് വിതുമ്പല്‍ അമര്‍ത്താന്‍ ശ്രമിച്ചു ഞാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ത്തങ്ങിയ സംശയം ഒന്നു മാത്രം. ഈവിധം തിണര്‍പ്പുണ്ടാകാന്‍ മാത്രം എന്തപരാധമാണ് ഞാന്‍ ചെയ്തത്..?
ചിലനേരങ്ങളില്‍ എന്നെ മടിയിലിരുത്തി പാട്ടു പാടിക്കൊഞ്ചിക്കുന്ന അച്ഛന്‍..രാത്രിയില്‍ കാത്തുകാത്തിരുന്ന് ഉറക്കം പിടിച്ചാ‍ലും വിളിച്ചുണത്തി മിഠായിപ്പൊതി സമ്മാനിക്കുന്ന അച്ഛന്‍..!
എന്തിനാണ്...എന്തിനാണിങ്ങനെയെന്നെ...?. കണ്‍ തടങ്ങളില്‍ തടയണ പണിയാന്‍ എനിക്കായില്ല. അവ നിറഞ്ഞു കവിഞ്ഞ് കവിളിലൂടൊഴുകിയിറങ്ങി.
                                          മുറ്റത്തുനിന്ന് ഒരു കാല്‍ പെരുമാറ്റം അടുത്തുവരുന്നത് എപ്പോഴോ ഞാനറിഞ്ഞു. മന:പ്പൂര്‍വ്വം കണ്ണുകളടച്ച് അനങ്ങാതെ കിടന്നു. അടുത്തുവന്ന പദസ്വനം എന്റെ സമീപം നിശ്ചലമായി. അടഞ്ഞ കണ്ണുകള്‍ക്കു മുന്നിലും അച്ഛന്റെ സാമീപ്യം ഞാന്‍ തിരിച്ചറിഞ്ഞു..! ആ കൈകള്‍ നീണ്ടുവന്ന് എന്റെ കാലിലെ തിണര്‍പ്പില്‍ തലോടി ആശ്വസിപ്പിക്കുന്നതും ആ വിരല്‍ സ്പര്‍ശത്തില്‍ എന്റെ സങ്കടമത്രയും ഉരുകിയൊഴുകി മുറ്റത്തെ ചെറുനീര്‍ച്ചാലില്‍  ലയിച്ചില്ലാതാവുന്നതും  കാത്തു കാത്തുഞാന്‍ കിടക്കുമ്പോള്‍..എവിടെനിന്നോ ഒരു ചുടു നീര്‍ത്തുള്ളി എന്റെ മേല്‍ പതിച്ചു..!
അടക്കിയ ഒരു തേങ്ങല്‍...!
ഒരു നിശ്വാസം..!
ഞാന്‍ കണ്ണു തുറക്കാതെ വീണ്ടും പ്രതീക്ഷയോടെ കിടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ കാലൊച്ച അകന്നു പോകുന്നതു ഞാനറിഞ്ഞു. വിയര്‍പ്പിന്റേയും ചേറിന്റേയും നേരിയ ഒരു ഗന്ധം മാത്രം മുറിയില്‍ തങ്ങിനിന്നു.പിന്നെ അതും ഇല്ലാതായി...!വലിയകീഴ്ച്ചുണ്ട് മുന്നോട്ടു മലര്‍ത്തി ഞാന്‍ വീണ്ടും വിതുമ്പി..കണ്ണുതുറന്നു ചുറ്റും നോക്കി. ഇല്ല അച്ഛന്‍ അവിടെയെങ്ങുമില്ല..! അച്ഛന്റെ സാമീപ്യത്തില്‍ ഇടതു കൈത്തണ്ടയില്‍ വീണ  നീര്‍ക്കണം ചിതറാതെ തുളുമ്പിനില്‍ക്കുന്നത് ഞാന്‍ കണ്ടു. ആ ജലബിന്ദു നെഞ്ചോടു ചേര്‍ത്തപ്പോള്‍ എന്റെ ശബ്ദം വല്ലാതെ പതറിപ്പോയി.
“..ന്തിനാ...ന്തിനാ..എന്നെ തല്ലിയത്...?”
ശോഷിച്ച നെഞ്ചിന്‍ കൂട്ടിലെ പുകയുന്ന നെരിപ്പോടില്‍ എരിയുന്ന തീയുടെ ചൂടില്‍ ആ നീര്‍ത്തുള്ളി ലയിച്ചില്ലാതായെങ്കിലും,കൈ  നെഞ്ചോടു ചേര്‍ത്തു പിടിച്ച്, വീണ്ടുംവീണ്ടും ഞാന്‍ തേങ്ങി...
“..ന്തിനാ..ന്തിനാ..എന്നെത്തല്ലിയത്..?”
തുറന്നുകിടന്ന ജാലകപ്പാളികള്‍ തെല്ലൊന്നുലച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് അകത്തേക്കു വീശി. അത്  എന്റെ കാലിലെ നീറുന്ന തിണര്‍പ്പില്‍ തലോടിക്കൊണ്ട് മലര്‍ക്കെ തുറന്നുകിടന്ന കിഴക്കേ വാതിലിലൂടെപുറത്തേക്കൊഴുകി.ഒന്നല്ല രണ്ടല്ല..പലതവണ..!!
പുറത്ത് കിണറ്റുകരയില്‍ മണ്ണുകൊണ്ട് ഞാന്‍ തീര്‍ത്ത തടയണ നിറഞ്ഞു കവിഞ്ഞ് താഴേക്കൊഴുകാന്‍ തുടങ്ങിയിരുന്നു..!
                                                        *
വാല്‍ക്കഷണം:   പിന്നീടൊരിക്കലും ദുശ്ശാഠ്യം പിടിച്ച് കരഞ്ഞ് കാര്യം സാധിക്കാന്‍ ഞാന്‍ തുനിഞ്ഞിട്ടില്ല...!




121 അഭിപ്രായങ്ങൾ:

  1. അഛന്‍ അങ്ങനെയാണ്.സ്നേഹവും, ദുഖവും എല്ലാം ഉള്ളിലൊതുക്കിനടക്കുന്ന ഒരു പാവം..!!

    മറുപടിഇല്ലാതാക്കൂ
  2. പ്രഭേട്ടാ ഓര്‍മ്മകള്‍ കുറെ പിറകോട്ടു വലിച്ചു ..
    നഷ്ടബോധം ആണ് തോനിയത് വായിച്ചു നിര്‍ത്തിയപ്പോ
    കൃഷിയും വയലും കാളയും കലപ്പയും എല്ലാം മാഞ്ഞുപോയെങ്കിലും
    ഈ ഓര്‍മ്മകള്‍ പച്ചയായി തന്നെ നിലനില്‍ക്കട്ടെ ...
    വാക്കുകളുടെ തീക്ഷ്ണത അപാരം .
    വളരെ ഇഷ്ടായി ഈ ഓര്‍മ്മക്കുറിപ്പ്‌ ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഹൃദ്യമായ അവതരണം...
    ഗ്രാമത്തിന്റെ വിശുദ്ധിയും ബാല്യത്തിന്റെ ലാളിത്യവും മനസ്സില്‍ നിറയുന്നു...
    ആശംസകള്‍ ചേട്ടോ....

    മറുപടിഇല്ലാതാക്കൂ
  4. കാളകള്‍ കലപ്പ വലിച്ചുകൊണ്ട്പോകുംപോലെ, നിറം മങ്ങിയ ഓര്‍മ്മകളിലെക്ക് ഈ കഥ വലിച്ചു കൊണ്ടുപോയി !!
    താങ്കളുടെ വ്യത്യസ്തമായ രചനാശൈലി രസിപ്പിച്ചു.(നിങ്ങള്ക്ക് അടി കിട്ടിയതും...)

    മറുപടിഇല്ലാതാക്കൂ
  5. ഓര്‍മ്മകളില്‍ പശുവിന്‍ കയറിന്‍റെ ചൂര് മണക്കുന്ന ഒരു ബാല്യ കാലം എനിക്കും ഉണ്ടായിരുന്നല്ലോ പുലരിയേട്ടാ...വെറ്റില തിന്നു ചോരച്ച നാവു കടിച്ചു പിടിച്ചു കൊണ്ട് ..............എനിക്കും കിട്ടിയിട്ടുണ്ട് ഇമ്മിണി..........അതും പുളയുന്ന കൂരി വടി കൊണ്ട്..........
    ആശംസകള്‍.........വ്യത്യസ്തമായ ഈ എഴുത്തിനു..............

    മറുപടിഇല്ലാതാക്കൂ
  6. പ്രഭാന്‍റെ തൂലികയുക് കനം വച്ച് . നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹ ഹ..
      സത്യം..
      ഒരു കഥയുടെ എല്ലാ മിഴിവും ഉണ്ട്, തുടക്കത്തിലെ ടിപ്പക്കല്‍ ശൈലി മാത്രമേ അപവാദമുള്ളൂ, ഓര്‍മ്മയെന്ന ലേബലിനേക്കാള്‍ നല്ലത് കഥ എന്നത് തന്നെ!

      ഓര്‍മ്മ ഓര്‍മ്മയായ് ഉള്ളിലും
      എന്നാല്‍
      ഓര്‍മ്മയെ കഥകളാക്കി വായനക്കാര്‍ക്കും സമ്മാനിക്കുക..
      അത്തരം കഥകളെ മറക്കില്ലൊരിക്കലും!
      എന്റെ ഒരു അഭിപ്രായം മാതമാണെ..!

      ഇല്ലാതാക്കൂ
  7. അഛന്റെ കയ്യിലെ ചൂടറിയാൻ വല്യ പണിയൊന്നും വേണ്ടിയിരുന്നില്ലാല്ലെ..?
    അത് കിട്ടിക്കഴിഞ്ഞപ്പോൾ ,പ്രത്യേകിച്ച് ഒന്നും പഠിപ്പിക്കാതെ തന്നെ സകലതും വേഗം പഠിക്കുകയും ചെയ്തു...!
    അതാണ് ‘അഛൻ..!!’
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  8. പ്രഭന്‍ചേട്ടാ ചിരിക്കാന്‍ നല്ല എന്തെങ്കിലും പുതിയ കഥ കാണും എന്ന് സന്തോഷിച്ചു വന്നതാ ...ചെറിയ സങ്കടായി ഇത് ..ഓര്‍മ്മകള്‍ അതങ്ങനെ തന്നെ മറക്കാണ്ട് കിടക്കട്ടെ ..പുറമേ സ്നേഹം പ്രകടിപ്പിക്കാന്‍ ചിലര്‍ക്ക് അറിയില്ല അവര്‍ അത് ഉള്ളിലൊതുക്കിനടക്കുകയാണ് പതിവ് ...ചേട്ടന്റെ അഛനും അതേപോലെ തന്നെ ..... എഴുത്ത് നന്നായിട്ടുണ്ട് ട്ടോ.....

    മറുപടിഇല്ലാതാക്കൂ
  9. ഗ്രാമീണ വിശുദ്ധിയും ബാല്യത്തിന്റെ കുസൃതിയും നിറഞ്ഞ മണ്ണിന്റെ മണമുള്ള രചന... നെല്പാടവും, കാളയും കലപ്പയും എന്തിനടികം അടുപ്പിന്‍ ചോട്ടില്‍ വിറകു സൂക്ഷിക്കുന്ന സ്വഭാവം വരെ നമുക്കന്യമായി... ഇനിയിതൊക്കെ ഓര്‍മകളില്‍ മാത്രം... കാലം കഴിയുമ്പോള്‍ അതും ബാക്കി കാണില്ല...
    പ്രഭന്‍ ചേട്ടാ... പലരും പറഞ്ഞ പോലെ കോമഡി പ്രദീക്ഷിച്ചാണ് വന്നത്... പക്ഷെ ,സത്യം പറയാലോ...പഴയ ഒര്‍മകള്‍ മനസിനെ കൊത്തി വലിക്കുന്നു... എന്തിനെന്നറിയാത ഒരു വേദന....

    പതിവ് ശൈലി മാറിയുള്ള ഈ എഴുത്ത് പതിവ് എഴുതിനക്കാള്‍ നന്നായിട്ടുണ്ട് എന്നതില്‍ സംശയമില്ല... നല്ല വായന സമ്മാനിച്ചതിനു, ഓര്‍മകളിലേക്ക് കൈപിടിച്ച് നടത്തിയതിനു , സ്നേഹം നിറഞ്ഞ നന്ദി....

    മറുപടിഇല്ലാതാക്കൂ
  10. തുടക്കം മുതലേ തോന്നിയിരുന്നു ആള് ഇത്തിരി സീരിയസ് ആയി എഴുതാന്‍ തീരുമാനിച്ചു എന്ന് :) നന്നായി. രസകരമായി എഴുതാന്‍ കഴിവുണ്ട് പിന്നെ ഇടക്കൊക്കെ നല്ല ഓര്‍മകളും, ഇത്തിരി നല്ല സന്ദേശവും ഒക്കെ കൊടുക്കാം അല്ലെ? ആശംസകള്‍. പിന്നെ എന്താ പുതിയ പോസ്റ്റ്‌ വായിക്കണം.

    മറുപടിഇല്ലാതാക്കൂ
  11. അതെ കാലം മായിചാലും മായാത്ത ഓർമകൾ.ചിലകാര്യങ്ങൾക്ക് ഉത്തരം തരാൻ ആർക്കുമാവില്ല.
    നന്നായി എഴുതി.ആത്മാവു ചോരാതെ.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  12. വല്ലാതെ ഗൃഹാതുരത്വം ഉണര്‍ത്തിയ പോസ്റ്റ്‌..ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അറിയാതെ ഇടനെഞ്ച് വിങ്ങും...മണ്മറഞ്ഞു പോയ നല്ല നാളുകളെ ഓര്‍ത്തു..നമ്മെ വിട്ടു പോയ ബാല്യം ഓര്‍ത്ത്...

    മറുപടിഇല്ലാതാക്കൂ
  13. പഴയൊരു കാലത്തേക് കൊണ്ടു പോയി, നല്ല അവതരണം
    മനസില്‍ ചിലതൊക്കെ ഒന്ന് തളിര്‍ത്തു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. ഓര്‍മ്മകള്‍ ഘോഷ യാത്രയായി മനസ്സില്‍ നീങ്ങുകയാണല്ലോ, പ്രഭാ. ഗ്രാമീണ കുട്ടിക്കാലം ഒരു വല്ലാത്ത അനുഭവം തന്നെയാ.

    മറുപടിഇല്ലാതാക്കൂ
  15. അറിയാതെ എപ്പോഴോ ഞാനുമെന്റെ
    കുട്ടിക്കലത്തെക്ക് പോയി
    നന്നായി പറഞ്ഞ് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  16. പ്രഭന്‍,

    ഞാന്‍ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് നാല് കുറെ ആയി.മര്‍മ്മത്തില്‍ പിടിക്കുന്ന നര്‍മ്മം കൈ വശം ഉള്ള ആളാണ്‌ എന്ന് മാത്രമാണ് എനിക്ക് ഇതുവരെ അറിയാമായിരുന്നത്. ഇത് ഒറ്റ മലക്കം മറിച്ചിലായിരുന്നു. എഴുത്തില്‍ റേഞ്ച് എന്നൊരു സാധനം ഉണ്ടെങ്കില്‍ ആ തൊപ്പി ഞാന്‍ ഇപ്പോള്‍ പ്രഭനു തരുന്നു.(ഞാന്‍ തന്നെ വന്നു തിരികെ വാങ്ങിക്കാം). ഓരോ വാക്കും വരിയും ആസ്വദിച്ചു.

    എനിക്ക് ഒരു കാര്യം മാത്രം പറഞ്ഞു തരാമോ? ഒട്ടമൂളിയില്‍ നിന്ന് കാണാപ്പുറങ്ങളിലേക്ക് ഒളിമ്പിക്സില്‍ ജിമ്നാസ്ടിക്കില്‍ ഗോള്‍ഡ്‌ മെഡല്‍ നേടിയ താരത്തെ തോല്‍പ്പിച്ചു എങ്ങനെയാ ലാന്‍ഡ്‌ ചെയ്തതെന്ന്?

    കളിയാക്കാന്‍ പാകത്തിന് ഒരു പോസ്റ്റുമായി കടന്നു വരാന്‍ സാധിക്കണേ എന്ന പ്രാര്‍ത്ഥനയോടെ സ്വന്തം പൊട്ടന്‍

    മറുപടിഇല്ലാതാക്കൂ
  17. മായാത്ത ഓര്‍മ്മകള്‍ രസമായി അവതരിപ്പിച്ചു. പല ഓര്‍മ്മകളും തപ്പിയെടുക്കാന്‍ കാരണമാക്കിയ പോസ്റ്റ്‌. ഉഴവും കാളയും കലക്കവെള്ളവും കയറും കാളത്തൊട്ടിയും എല്ലാം ഇപ്പോഴും കണ്മുന്നില്‍ കാണുന്നു.

    പുതുവത്സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  18. പെര്‍ഫ്യൂം മണക്കുന്ന എന്റെ ഈ മുറിയിലും മണ്ണിന്റെ മണം നിറഞ്ഞു. അത് ഈ ഓര്‍മ്മകള്‍ പകര്ത്തിയതിന്റെ ശക്തി തന്നെയാണ്. പ്രഭേട്ട എല്ലാ ഭാവങ്ങളും ഈ തൂലികയില്‍ വിരിയും അല്ലെ.. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  19. പണ്ടത്തെ വയലും പറമ്പും കൃഷിപ്പണിയുമെല്ലാം ഓർമ്മ വന്നു. ഞാനും കരുതിയത് അഛൻ കയർ തരുമെന്നു തന്നെയാ.

    മറുപടിഇല്ലാതാക്കൂ
  20. കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാല്‍.. പിന്നെയും പിന്നെയും കിട്ടേണ്ട ഗതി ഉണ്ടാക്കില്ല... :))
    ഇങ്ങിനെ കുറെ കിട്ടിയതായിനു ഒരു കാലത്ത്.... :(

    മറുപടിഇല്ലാതാക്കൂ
  21. ഞാൻ ഗൃഹാതുരത്വം വന്നു മരിച്ചു എന്നാണ്‌ തോന്നുന്നത്‌. എത്ര നല്ല ഓർമ്മകൾ..പുതിയ തലമുറയ്ക്ക്‌ ഇതു വല്ലതും..?

    മറുപടിഇല്ലാതാക്കൂ
  22. വായിച്ചു .നന്നായി തന്നെ എഴുതിരിക്കുന്നു ...മുന്പ്പത്തെ പോലെ ചിരിക്കാന്‍ വക നോക്കി വന്നതാ പക്ഷെ ഇത് .........

    മറുപടിഇല്ലാതാക്കൂ
  23. എഴുത്ത് തുടരട്ടെ
    പുതു വത്സര ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  24. നല്ല പോസ്റ്റ്‌ ..ഒരു പാട് നല്ല ഓര്‍മ്മകള്‍ നല്‍കി ഈ പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  25. ഇത് തന്നെയായിരുന്നു എന്റെ കുട്ടികാലവും അനുഭവങ്ങളും ...
    വായിക്കുമ്പോള്‍ ഞാന്‍ എന്റെ ബാല്യം ചിത്രങ്ങളിലൂടെ
    ഓര്‍ത്തെടുക്കുകയായിരുന്നു .... മണ്ണിന്റെ മണമുള്ള പോസ്റ്റ്‌
    ആശംസകള്‍ ശ്രീ പ്രഭന്‍

    മറുപടിഇല്ലാതാക്കൂ
  26. അച്ഛന്റെ സ്നേഹം നിറഞ്ഞ കാരക്കശ്യങ്ങളുടെയും ഇടക്കൊക്കെ കിട്ടിയിരുന്ന അടിയുടെയും കുട്ടിക്കാലത്തേക്ക് കൊണ്ടുപോയ് ഹൃദയസ്പര്‍ശിയായ ഈ രചന. അച്ഛന്‍ കൂടെയില്ലാത്ത ഇന്ന് അത്തരം ഓര്‍മകള്‍ കണ്ണു നനയിക്കുന്നു... നന്നായി എഴുതി പ്രഭന്‍.....

    മറുപടിഇല്ലാതാക്കൂ
  27. പഴയ കാലത്തിന്റെ മണ്ണും മനസ്സും ഓര്‍മയിലേക്ക് കൊണ്ട് വന്നതിനു നന്ദി.. കാലം എത്ര മാറിയാലും ഈ ഓര്‍മ്മകള്‍ക്കൊക്കെ പത്തര മാറ്റിന്റെ തിളക്കമാ എന്നും...

    മറുപടിഇല്ലാതാക്കൂ
  28. കുട്ടിക്കാലത്തെ അനുഭവം നന്നായി പറഞ്ഞു. ..കലപ്പയും കാളയും അടുപ്പും വിറകും, വയലും മണ്ണും....വളരെ മനോഹരം..good post..

    മറുപടിഇല്ലാതാക്കൂ
  29. ചുട്ടെടുത്ത കൂണ്‌കളുടെ സ്വാദും, മണ്ണിന്റെ മണവും,വയലിലെ ചേറും ...ഓര്‍മ്മകളില്‍ തെളിഞ്ഞു.

    മണ്ണില്‍ ഇറങ്ങിയാല്‍ വളം കടിക്കും എന്നുള്ള അമ്മയുടെ പറച്ചിലും ഞാന്‍ ഒന്നുകൂടി ഓര്‍മ്മിച്ചു മാഷെ..

    നല്ല ഒരു വായനാനുഭവം തന്നതിന് നന്ദി..

    പുതുവത്സരാശംസകള്‍ നേരട്ടെ!

    മറുപടിഇല്ലാതാക്കൂ
  30. സങ്കടവും സ്നേഹവും നിറഞ്ഞ അനുഭവം. പതിവില്‍ നിന്ന് വ്യത്യസ്തമായി... നന്നായി. ആ കാലത്തിലേക്ക് ഞാനും എത്തിയ പോലെ..

    മറുപടിഇല്ലാതാക്കൂ
  31. മൊട്ട മോനോജ് പറഞ്ഞല്ലോ ...

    ആസ്വദിച്ചു വായിച്ചു പ്രഭന്‍..ഓര്‍മകളില്‍
    ഒരു യാത്ര ഒരുക്കിയതിനു നന്ദി...കൂണ്
    ചുട്ടു തിന്നുന്ന കാര്യം അറിയില്ലായിരുന്നു...
    ഇനിയിപ്പോ ആ രസം കിട്ടില്ലല്ലോ...അല്ലെ??

    പുതു വര്‍ഷത്തിന്റെ ആശംസകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  32. മണ്ണിന്റെ മണമുള്ള പോസ്റ്റ്.. ഒഴുക്കോടെ വായിച്ചു. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  33. ജീവിത്തില്‍ നഷ്ട്ടമായ ചില നന്മകള്‍ ഓര്‍മ്മിപ്പിക്കുന്നു താങ്കളുടെ വരികള്‍!അച്ഛന്റെ കയ്യില്‍ നിന്നും ഒരടി കിട്ടിയില്ല എന്നതാണ് ഇപ്പോഴും എന്റെ സങ്കടം! ശരിയാണ് അച്ഛന്‍ എന്നെ ഒരിക്കലും അടിച്ചിട്ടില്ല!! ഒരടി കിടിയിരുന്നെന്കില്‍ എന്നെ ഞാന്‍ നന്നായേനെ!!!
    താങ്കള്‍ ഭാഗ്യവാന്‍..ഇങ്ങനെ എഴുതാന്‍ കഴിയുന്നതോ മഹാ ഭാഗ്യവും!!

    മറുപടിഇല്ലാതാക്കൂ
  34. താങ്കളുടെ ഈ പോസ്റ്റ് എന്നെയും കുട്ടിക്കാലത്തേക്കു കൊണ്ടു പോയി. ഞങ്ങളൊക്കെ മത്തന്റെ ഇലയില്‍ പൊതിഞ്ഞായിരുന്നു കൂണ്‍ ചുട്ടിരുന്നത്. അതില്‍ അല്പം ഉപ്പും മുളകു പൊടിയും ചേര്‍ക്കും. അവസാനം ആ മത്തന്‍ ഇലയും തിന്നും!.സമയമുണ്ടെങ്കില്‍ ഇതും പിന്നെ ഇതും നോക്കുക.

    മറുപടിഇല്ലാതാക്കൂ
  35. പ്രഭന്‍
    തൂലികക്ക് കൂടുതല്‍ കാണാം വച്ചിരിക്കുന്നു. നര്‍മം പോലെ തന്നെ സീരിയസ് ആയ എഴുത്തുകളും നല്ലപോലെ വഴങ്ങുന്നുണ്ട്. തീര്‍ച്ചയായും എഴുത്ത് തുടരുക. എല്ലാ ആശംസകളും.
    ഒരുപാട് നാള്‍ പുറകോട്ടു കൊണ്ട് പോയതിനു നന്ദി.

    എല്ലാവര്ക്കും ഒരു നല്ല പുതുവത്സരം ആശംസിക്കുന്നു.

    സജീവ്‌

    മറുപടിഇല്ലാതാക്കൂ
  36. പ്രീയ പ്രഭന്‍,
    ചിരിക്കാന്‍ വന്ന എന്നെ നൊമ്പരമുണര്‍ത്തുന്ന ഗൃഹാതുരതയിലേക്കാണല്ലോ കൂട്ടി കൊണ്ടു പോയത്.
    വയല്‍ കാണാന്‍ കുട്ടനാട്ടിലോ, പാലക്കാട്ടോ പോകാന്‍ കഴിയാത്തവര്‍ക്ക് പുലരിയില്‍ വന്നാല്‍ മതി

    ഹൃദയം നിറഞ്ഞ പുതു വത്സരാശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  37. ഓർമ്മകളിലെ വിശുദ്ധി..കുട്ടിക്കാലം

    മറുപടിഇല്ലാതാക്കൂ
  38. നല്ല പോസ്റ്റ്‌ മാഷെ
    കുട്ടികാലം ഓര്‍ത്തു പോയി

    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  39. മനോഹരം, അതി മനോഹരം, വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന വരികള്‍, ഓരോ ചിത്രങ്ങള്‍ പോലെ എല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു,
    ആ കുട്ടികള്‍ ആയിരുന്നാല്‍ മതിയായിരുന്നു. ഒന്നും അറിയണ്ടല്ലോ, നിഷ്കളങ്കമായ ബാല്യകാലം,
    (എനിക്ക് പെരുമരത്തിന്റെ വടി കൊണ്ടുള്ള അടിയായിരുന്നു, ചതഞ്ഞു കിടക്കും)
    by
    കുറുപ്പിന്റെ കണക്കു പുസ്തകം

    മറുപടിഇല്ലാതാക്കൂ
  40. സത്യമായും ഈ രചന എന്നെ ബാല്യകാലസ്മൃതികളിലേക്ക് കൂട്ടികൊണ്ടുപോയി.
    കാളകളും,കാളത്തൊട്ടിയും,കരിക്കാടിയും,തൊഴുത്തും,ഗ്രാമഭംഗിയും,നീര്‍ച്ചാലുകളും,കണ്ടങ്ങള്‍ തിരിച്ച
    പാടങ്ങളും,കലപ്പയും,ഞവിരിയും,മുടിക്കോലും,
    ചേറണിഞ്ഞ് ഒറ്റമുണ്ടുടുത്ത് തലേക്കെട്ടുംകെട്ടി
    കൃഷി അഭിമാനമായി കരുതുന്ന കര്‍ഷകനും....!?
    ഇന്ന് ഓര്‍മ്മകള്‍ മാത്രം...........

    പുറമെ പരുക്കനും ഉള്ളില്‍ ഇളനീരിന്റെ മൃദുത്വവും
    വിശുദ്ധിയുമായുള്ള അച്ഛന്‍.....................................
    ഇത് നല്ലൊരു രചനയാണെന്ന് തീര്‍ച്ചയായും താങ്കള്‍ക്ക്
    അഭിമാനം കൊള്ളാം.
    പ്രകാശമാനമായ പുതുവത്സര ആശംസകള്‍
    നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  41. എന്‍റെ ഉള്ളിലും ബാല്യകാലം വിങ്ങുന്നു...

    മറുപടിഇല്ലാതാക്കൂ
  42. ശരിക്കും മണ്ണിന്റെ മണമുള്ള പോസ്റ്റ്‌ .നല്ല അവതരണം ,കുറെ കാലങ്ങള്‍ പിറകിലേക്ക് മനസ്സ് യാത്ര ചെയ്തു തിരിച്ചെത്തിയ പോലെ.

    മറുപടിഇല്ലാതാക്കൂ
  43. നൊസ്റ്റാൾജിക്.. കൂണു കനലിൽ ചുട്ട് തിന്നുമെന്നത് പുതിയ അറിവാണ്.

    മറുപടിഇല്ലാതാക്കൂ
  44. അച്ഛനെക്കുറിച്ചുള്ള ഓര്‍മ ഉള്ളില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കുന്നു. ശക്തമായ ഓര്‍മ്മക്കുറിപ്പാണിത്. എല്ലാ രചനകളിലും ഈ ശക്തി പ്രകടമാവട്ടെ. എന്തും വാരിവലിച്ചെഴുതുന്ന പ്രവണതയാണ് പലര്‍ക്കും. ബ്ലോഗ്‌ എഴുത്ത് അതിന്റെ ഗൌരവത്തില്‍ കാണുന്ന ആളാണ്‌ താങ്കള്‍.

    മറുപടിഇല്ലാതാക്കൂ
  45. ഇടവേളക്ക് ശേഷം വന്ന ഒരു നല്ല പോസ്റ്റ്‌ ,,സത്യം പറഞ്ഞാന്‍ ഇത് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു ..ആ അച്ഛന്റെയും,അമ്മയുടെയും മകനായി ജനിക്കാന്‍ കഴിഞ്ഞ താങ്കള്‍ പുണ്യം ചെയ്തവനാണ് ..ആ കാളപ്പൂട്ട് എനിക്ക് വാത്സല്യം സിനിമയില്‍ ചില രംഗങ്ങളെ ഓര്‍മ്മയില്‍ കൊണ്ട് വന്നു ..നല്ല വായന സമ്മാനിച്ചതിനു ഒരു നൂറു നന്ദി ...പുതുവത്സരാശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  46. താമസിച്ചു പോയതില്‍ ക്ഷമിക്കണം ട്ടോ ..ഓര്‍മകള്‍ക്ക് സുഗന്ധം ..അതരിയുമ്പോള്‍ ആണ്‌ കുടുതല്‍ സുഖം..എന്റെ നാട്ടില്‍ ഇപ്പോഴും കാളയോട്ടം ഉണ്ട് (കാക്കൂര്‍ ) നല്ല പോസ്റ്റ്‌ പ്രഭന്‍ ചേട്ടാ ..(എന്നാണ് സൌത്ത് ആഫ്രിക്കക്കു പോകുന്നെ) ...

    മറുപടിഇല്ലാതാക്കൂ
  47. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ പറ്റുക. അതൊരു ഭാഗ്യം തന്നെ. നല്ല പോസ്റ്റ്.

    ഓ.ടോ. ‘കൃ’ എന്നു വേണ്ടിടത്തെല്ലാം ക്യ എന്നാണല്ലോ എഴുതുന്നത്. ‘കൃ’ന്റെ മംഗ്ലീഷ് kr^ എന്നാണ്.
    eg : കൃഷ്ണൻ - kr^shNan, കൃഷി - kr^shi

    മറുപടിഇല്ലാതാക്കൂ
  48. നല്ല അവതരണം എല്ലാവിധ മംഗളങ്ങളും ഒപ്പം പുതുവര്‍ഷാശംസകളും ...

    മറുപടിഇല്ലാതാക്കൂ
  49. പ്രഭേട്ടാ...
    ഒരിക്കല്‍ വന്നു പോയതായിരുന്നു..
    അന്ന് കമെന്റാന്‍ ശ്രമിച്ചിട്ട് നടന്നില്ല..
    ഹെന്തോ, കംപ്യുട്ടരിനൊരു കുശുമ്പ്..
    ഏതായാലും ഇന്ന് വരാന്‍ പറ്റി.. പറയാനും..
    പോസ്റ്റ്‌ അടിപൊളി.
    മണ്ണിന്റെ മണമുള്ള,
    മഞ്ഞിന്‍റെ നനവുള്ള
    ഒരു നല്ല വായനക്ക് അവസരം തന്ന പ്രഭേട്ടന്
    ഒത്തിരി ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  50. ഗീത പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

    മറുപടിഇല്ലാതാക്കൂ
  51. ചെറുപ്പകാലത്തിലേക്ക് വലിച്ചു കൊണ്ടുപോകുന്നൊരു പോസ്റ്റ്‌. വളരെ മനോഹരമായ ഓര്‍മ്മക്കുറിപ്പ്‌

    മറുപടിഇല്ലാതാക്കൂ
  52. കണ്‍ തടങ്ങളില്‍ തടയണ പണിയാന്‍ എനിക്കായില്ല.അവ നിറഞ്ഞു കവിഞ്ഞ് കവിളിലൂടൊഴുകിയിറങ്ങി........ സുന്ദരം..

    മറുപടിഇല്ലാതാക്കൂ
  53. പിറകിലേക്കെന്നെ നടത്തിയതിനു നന്ദി.. നഷ്ടബോധത്തിന്റെ നൊമ്പരമുണര്‍ത്തി ഈ പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  54. നല്ല ശൈലി .....ഇഷ്ട്ടമായി!

    മറുപടിഇല്ലാതാക്കൂ
  55. പ്രഭേട്ടാ സാധാരണ നിങ്ങളെ പോസ്റ്റ് കുറച്ചു എരിവും പുളിയും മസാലയും ഒക്കെ ഉള്ള ഒരു സംഗതി ആവാറാണ് പതിവ്
    പക്ഷെ ഇത് പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള ഒന്നായി മാറി ഗ്രാമീണ നിഷ്കളങ്കതയിലൂടെ ഒലിച്ചിറങ്ങി കണ്ണീരിന്‍ ഉപ്പുരസവും നൊമ്പരങ്ങളും വളരെ മനോഹരമാക്കി ഈ രചനയെ ഒരു പക്ഷെ നിങ്ങളുടെ രചനകളില്‍ മികവില്‍ മികച്ച ഒന്നാണ് ഇതെന്ന് പറയാം

    മറുപടിഇല്ലാതാക്കൂ
  56. വാശി പിടിക്കാന്‍ പോയിട്ടല്ലേ....പക്ഷേ സങ്കടം വന്നു കേട്ടോ...:)

    മറുപടിഇല്ലാതാക്കൂ
  57. കാളകളെ തല്ലാതെ കൂട്ടുകാരെ പോലെ പണിയെടുപ്പിച്ച അച്ഛന്‍ എന്തിനാണ് നിങ്ങളെ തല്ലിയത് ? ഞാനും ചോദിക്കുന്നു ..എന്തിനാണ് തല്ലിയത് ??
    മനോഹരമായി അവതരിപ്പിച്ചു പ്രഭന്‍...

    മറുപടിഇല്ലാതാക്കൂ
  58. കഥ വായിച്ചു. വളരേ മനോഹരമായിരിക്കുന്നു. നിങ്ങളുടെ 'റേഞ്ച്" അപാരം തന്നെ. നല്ല നര്‍മ്മകഥകളെഴുതി ഞങ്ങളെ ചിരിപ്പിച്ച് ഇപ്പോള്‍ ഗ്ര്ഹാതുരത്വം വഴിഞ്ഞൊഴുകുന്ന, ഗ്രാമ്യഭംഗി നിറഞ്ഞുകവിഞ്ഞ ഒരു കഥ.

    മറുപടിഇല്ലാതാക്കൂ
  59. മണ്ണിന്റെ മണമുള്ള രചന.
    വരികൾക്കിടയിലൂടെ ഞാൻ കുറേ ഊളിയിട്ടു.., ബാല്യത്തിലേക്ക് കൊണ്ടുപോയ പോസ്റ്റിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  60. നീലിക്ക് വായിച്ചിട്ട് അസൂയ സഹിക്കുന്നില്ല....എന്ത് സുന്ദരമായി എഴുതുന്നു.ഒരുപാടു പറയേണ്ടല്ലോ, ഈ കഥ തന്നെ അത് പറയുന്നു...സുന്ദരം....
    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  61. >>> ..ന്തിനാ..ന്തിനാ..ന്നെ തല്ലിയത്.. <<<

    കണ്ണിൽ ചെറു നനവുമായി, ചുണ്ടിൽ ചെറു പുഞ്ചിരിയുമായി മനസിൽ നിറ സന്തോഷത്തോടെ വായിച്ചവസാനിപ്പിച്ചു.

    നല്ല പോസ്റ്റ്‌, കുട്ടിക്കാലത്തെ ചെറു സ്പന്ദനങ്ങൾ വയിക്കുമ്പോ മനസ്സിനു നെടുവീർപ്പിന്റെ ഒരു സുഖം

    പോസ്റ്റ്‌ ഇഷ്ട്ടായി, നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  62. നന്നായിട്ടുണ്ട്. കൂണ്‍ ഇങ്ങനെ ചുട്ട് തിന്നുന്നത് എനിക്ക് അറിയില്ലായിരുന്നു. അടുപ്പും കനലും ഉണ്ടായിരുന്നേല്‍ ഒന്ന് ട്രൈ ചെയ്യാരുന്നു.

    പുതുവത്സരാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  63. ബാല്യത്തിന്റെ നിഷ്കളങ്കതയും, മാത്ര്‍ത്വത്തിന്റെ സ്നേഹവും , അച്ഛന്റെ വാത്സല്യവും, ഗ്രാമത്തിന്റെ നൈര്‍മല്യവുമായി മനസ്സിനെ ഇത്തിരി നൊമ്പരപ്പെടുത്തിയ ഒരു പോസ്റ്റ്‌. ....

    മറുപടിഇല്ലാതാക്കൂ
  64. അതിമനോഹരമായ ഈ ഓർമ്മക്കുറിപ്പിലൂടെ ഞാനെന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചുനടന്നു...

    മറുപടിഇല്ലാതാക്കൂ
  65. വളരെ വളെ മനോഹരമായിട്ടുണ്ട് പ്രഭേട്ടാ..... കുട്ടിക്കാലത്തെ സുന്ദരമായ ഓര്‍മ്മകള്‍ മനസ്സിനുള്ളില്‍ക്കൂടി കടന്നു പോയി... ആത്മാര്‍ത്ഥമായ സ്നേഹാശംസകള്‍ ..... കൂടെ പുതുവത്സരാശംസകളും...

    മറുപടിഇല്ലാതാക്കൂ
  66. ദുശ്ശാഠ്യം കാണിച്ച് അടി വാങ്ങിക്കാത്ത ബാല്യമുണ്ടോ? നല്ല എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  67. മനുഷ്യര്‍ പലപ്പോഴും അവിവേകത്തിന്റെ ഉടമകളായിമാറുന്നു. അവരില്‍ മക്കളുണ്ട്‌, അച്ഛനുണ്ട്‌, അമ്മയും. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താലാണീ താളം തെറ്റലെന്ന്‌ മനസ്സിനെ പഠിപ്പിക്കുന്നതിനു പകരം അതിനെ ക്രമീകരിപ്പിക്കാനുള്ള ഉപാധി സ്വയം ആരായുകയാണാവശ്യം എന്ന്‌ ഇന്നിന്റെ സംസ്‌കൃതി പാഠപുസ്തകങ്ങളില്‍ എഴുതി ചേര്‍ക്കപ്പെടുന്നു. മതഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാട്ടി ആചാരാനുഷ്ഠാനങ്ങളിലൂടെ മനസ്സിനെ സ്ഫുടം ചെയ്യാന്‍ മതങ്ങള്‍ പ്രേരിപ്പിക്കുന്നു.
    വേവുന്ന വെയിലത്ത്‌ വിയര്‍പ്പിന്റെ ആവി പറക്കുമ്പോള്‍, ഉച്ചനേരത്തുയരുന്ന വിശപ്പിന്റെ തീനാളങ്ങള്‍ വയറ്റില്‍ പടരുമ്പോള്‍, വാത്സല്യം അകാരണമായി കരിഞ്ഞു വീഴുന്നത്‌ അനുഭവിച്ചറിഞ്ഞ മകനെ സ്വയം തിരിഞ്ഞുനോക്കി വിലപിക്കുന്ന ലേഖകന്‍ അതു കണ്ടെത്തിക്കഴിഞ്ഞു. മനസ്സിനെ ഒതുക്കി നിര്‍ത്താന്‍ പരാജയപ്പെടുന്ന എല്ലാ മനുഷ്യരിലും ഇത്തിരിയെങ്കിലും നന്മ കാണും, അത്‌ കണ്ടെത്തണം മകനേ എന്ന്‌ കണ്ണു നീരിന്റെ നനവ്‌ നല്‍കിക്കൊണ്ടുള്ള പിതാവിന്റെ ബോദ്ധ്യപ്പെടുത്തല്‍ ഭംഗിയായി, സാരവത്തായി കുറിച്ചിടപ്പെട്ടു.
    തെറ്റുകളെ മായ്ച്ചുകളയുകയല്ല, തെറ്റുകള്‍ക്ക്‌ കുമ്പസാരം നടത്തുന്ന വ്യക്തിത്ത്വമാണ്‌ കാമ്യമെന്ന്‌ എടുത്തുകാട്ടിയതാണ്‌ ഇവിടെ ശ്രദ്ധാവഹം.
    സുന്ദരമായ എഴുത്ത്‌.

    മറുപടിഇല്ലാതാക്കൂ
  68. ഏറെ മങ്ങാത്ത എന്റെ ഓര്‍മ്മയിലും ഉണ്ട് കൊമ്പ് മുറിക്കാന്‍ സമ്മതിക്കാത്ത ഒരു വെള്ളക്കാള. ഓര്‍മ്മകളെ ഉണര്‍ത്തിയ മനോഹരമായ രചനക്ക് അഭിനന്ദനങ്ങള്‍....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  69. വളരെ മനോഹരമായ എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  70. മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒർമ്മകുറിപ്പുകൾ അസ്സലായിട്ടുണ്ട് കേട്ടൊ ഭായ്..

    മറുപടിഇല്ലാതാക്കൂ
  71. പുതുവത്സരാശംസകള്‍!
    2012 -ല്‍ ആദ്യം വായിക്കുന്ന പോസ്റ്റ് ഇതാണ്. നല്ല തുടക്കം!
    വാക്ക് കൊണ്ട് വിളിച്ചു പറയാതെ മനസ്സ് കൊണ്ട് സ്നേഹിക്കുന്ന അഛനെ പരിചയപ്പെടുത്തിയത് നന്നായി.ചുട്ട കൂണിന്റെ രുചിയുള്ള പോസ്റ്റ്!

    മറുപടിഇല്ലാതാക്കൂ
  72. പ്രഭാ, നാട്ടിലായിരുന്നു. ഒരുവട്ടം വായന കഴിഞ്ഞുപോയതാണ്. പിന്നെ ഇന്നാണ് വീണ്ടും കറങ്ങിത്തിരിഞ്ഞ്‌ ഈ വഴി എത്തിയത്. നല്ല എഴുത്തിന് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  73. വിങ്ങുന്ന ഓര്‍മകള്‍ സമ്മാനിച്ച നല്ല വിവരണം.. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  74. ഒരു പാട്നന്ദി എന്തിനാണ് എന്നല്ലേ ഒരു പ്രത്യേക നിര്‍വൃതി ഉണ്ടായിരുന്നു വായനക്ക് .മനസ്സ് ഇപ്പോഴും ആ അന്തരീക്ഷത്തില്‍ നിന്ന് പോയിട്ടില്ല ഇനിയും എഴുതണം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  75. എഴുത്ത് അതീവ സുന്ദരം. വായിച്ചു തീരും വരെ ഞാനും ഒപ്പമുണ്ടായിരുന്നു.
    അടി കിട്ടിയതിൽ എനിയ്ക്ക് വലിയ സങ്കടം.....കാരണമില്ലാതെ അടി കിട്ടുമ്പോൾ അതെന്തിനു കിട്ടിയെന്നു പോലും മനസ്സിലാകാതെ വരുമ്പോൾ.......
    ഇനിയും എഴുതു...അഭിനന്ദനങ്ങൾ, ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  76. Prabhan chettaa, feel cheyyippichu kalanju. Sharikkum ormakal pirakottu poyi tto. Oro rangavum manasil thelinju tto. Ithode narmmam pole thanne manoharamayi chettanu enthum ezhuthan pattum ennu manasilaayi. Appo ezhuthu thudaratte... :)

    മറുപടിഇല്ലാതാക്കൂ
  77. ഞാൻ ഇപ്പോഴും താമസിക്കുന്നത് നാട്ടിൻപുറത്ത് തന്നെയാണ്.പാടങ്ങളെല്ലാം വാഴത്തോട്ടങ്ങളും,റബ്ബർത്തോട്ടങ്ങളുമായി....മുപ്പറയും,നാപ്പറയും ഒക്കെ കഥയിലും, കവിതയിലും എഴുതാനുഌഅ മിത്തുകളായി...എന്നാലും എന്റെ കുട്ടിക്കാലത്തെ ചിന്തകൾ ഇവിടെ പുനരാവിഷ്കരിച്ചപ്പോൾ എന്റെ ബാല്യവും കൌമാരവും എന്നെത്തേടിയെത്തി.. ചെറുമികളുടെ നാടൻ പാട്ടുകൾ വീണ്ടും കാതിൽ വന്നലച്ചു..എക്കറോളം നെൽപ്പാടമുണ്ടായിരുന്നൂ ഞങ്ങൾക്ക്, തമ്പ്രാനെന്നും, ജ്ന്മിയെന്നും വിളിച്ച് വഴിമാറിപ്പോകുന്ന അടിയാളന്മാരെ ചങ്ങാതികളാക്കാൻ ഞാനും എന്റെ സഹോദരങ്ങളും മുന്നിട്ട് നിന്നിരുന്നു..എങ്കിലും ഒരു നാൾ രക്തം കൊണ്ടെഴുതിയ ഒരുലെറ്റർ അച്ഛനെത്തേടിയെത്തി..അച്ഛന്റേയും ഞങ്ങളുടേയും തലവെട്ടി കൊട്ടിയമ്പലത്തിനു മുകളിൽ കുത്തി നിർത്തുമെന്ന്..വിവ രമറിഞ്ഞ പോലീസുകാർ വീട്ടിനു ചുറ്റും താവളമടിച്ച്...അന്ന് നക്സൽഭീഷണി നാട്ടിൽ നടമാടുന്ന സമയം...നഗ്രൂരും,കുമ്മിളിലുമെല്ലാം ജന്മിമാരുടെ തലവെട്ടി കുറ്റിയിൽ നാട്ടിയ കാലം..നട്ടിലെ അന്നത്തെ പ്രധാന നക്സലിസ്റ്റായിരുന്ന.........(പേരു ഞാൻ പറയുന്നില്ല)ഹരിജനായ ചെറുപ്പക്കാരനായിരുന്നൂ ഇതിനു പിന്നിൽ എന്നു ഞങ്ങൾക്കും അച്ഛനും,അപ്പൂപ്പനും അറിയാമായിരുന്നു..പക്ഷേ ആ പേർ അന്ന് പോലീസുകാരോട് ഞങ്ങളാരും പറഞ്ഞില്ലാ...ഇന്ന് അദ്ദേഹം എന്റെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണു...എന്റ്തുകൊണ്ടോ പ്രഭന്റെ ഈ രചന വായിച്ചപ്പോൾ ഇതൊക്കെ ഓർമ്മയിൽ ഓടിയെത്തി...പ്രഭന്റെ ഈ നല്ല രചനക്ക് എന്റെ വലിയ നമസ്കാരം.....

    മറുപടിഇല്ലാതാക്കൂ
  78. കണ്‍ തടങ്ങളില്‍ തടയണ പണിയാന്‍ എനിക്കായില്ല. അവ നിറഞ്ഞു കവിഞ്ഞ് കവിളിലൂടൊഴുകിയിറങ്ങി.

    മറുപടിഇല്ലാതാക്കൂ
  79. ഗൃഹാതുരതയുടെ നൽക്കാഴ്ച്ചകൾ...:)

    മറുപടിഇല്ലാതാക്കൂ
  80. മണ്ണിനോട് പൊരുതി ജീവിക്കുന്നവന്റെ മനസ്സിലെ സ്നേഹം പെട്ടെന്ന് വെളിവാകുന്നതല്ല.അത് പോലെ തന്നെ അച്ഛന് മക്കളോടുള്ള സ്നേഹവും വ്യാഖ്യാനങ്ങള്‍ക്ക് അപ്പുറം വിചിത്രം ആയിരിക്കും.മണ്ണിന്റെ മണവും പരുക്കന്‍ സ്നേഹവുമൊക്കെ അന്യമാകുമ്പോള്‍ കൃഷി അന്യമാകുമ്പോള്‍ ആര്‍ക്കും നമുക്ക് മുന്നില്‍ ആധിപത്യം പുലര്‍ത്താനാകും എന്നത് കൂടി ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.
    നല്ലെഴുത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  81. ഒരക്ഷരത്തെറ്റ് പോലുമില്ലാതെ, ഒഴുക്കോടെ കഥ പറഞ്ഞതിന് ആദ്യം ആശംസ.
    വയൽ വല്ലാത്തൊരു ആകർഷണമാണ്.വയലും,കാടും,പുഴകളും, മഴയുമെല്ലാം പുളകം പകരുന്ന ബിംബങ്ങളായി കഥയിലും, കവിതയിലുമായി ചുരുങ്ങുന്നു.ഇതിലെ
    തീം ഒരല്പം ദുർബ്ബലമാണെങ്കിലും,എഴുത്തിലൂടെ അതിനെ ജയിക്കാനാകുന്നുണ്ട്;ലൊക്കേഷനിലേക്ക് എത്തിക്കുന്നതിൽ വിജയിക്കുന്നുണ്ട്.
    ഹൃദ്യമായ ശൈലിക്ക് തന്നെയാണിതിലും മാർക്ക്.
    സ്നേഹപൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  82. ഓര്‍മ്മകളേ....
    ഇഷ്ട്ടമായി..

    മറുപടിഇല്ലാതാക്കൂ
  83. ഞാന്‍ ആദ്യമാണിവിടെ

    അനുഭവങ്ങള്‍ക്ക് എന്നും അനിര്‍വചനീയമായ ഒരനുഭൂതിയുണ്ട് അത് താങ്കള്‍ നന്നായി ആവിഷ്കരിച്ചു

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  84. കിട്ടേണ്ടത് കിട്ടീപ്പോ നല്ല കുട്ടിയായീലേ..?..എഴുതിയത് നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  85. കഴിഞ്ഞു പോയൊരു വസന്തകാലം മനസിന്റെ ഏതോ കോണില്‍ നിന്ന് എത്തിനോക്കുന്നു..എഴുത്ത് വളരെ നന്നായിരിക്കുന്നു.ആശംസകളോടെ.......

    മറുപടിഇല്ലാതാക്കൂ
  86. അസ്സലായ്ട്ടെഴുതി, ആ കൂണ് പൊള്ളിച്ചെടുക്കുന്നത്, ഹാ.. ഓര്‍മ്മകള്‍ അത്തരത്തിലുള്ളത് സമാനം എന്നൊക്കെ പറയാം.. എനിക്കും ഉണ്ടായ്ട്ടുണ്ടെന്നെ :)

    ഈ ഓര്‍മ്മകള്‍ക്ക് ഒരു സല്യൂട്ട്!
    പുതുവത്സരാശംസകളോടെ..
    ===
    ഈ പോസ്റ്റും ഇട്ടേച്ച് ഇങ്ങേര് മുങ്ങ്യാ‍ാ‍ാ‍ാ??!

    മറുപടിഇല്ലാതാക്കൂ
  87. മനോഹരമായ അവതരണം
    എന്റെ ചെറുപ്പകാല
    ഓര്‍മ്മകളെ ഇത് തട്ടിയുണര്‍ത്തി.
    രണ്ടുമാസം വീണു കിട്ടുന്ന
    അവധിക്കാലം
    അമ്മവീട്ടിലേക്ക് (പോത്താനിക്കാട്)
    ചേക്കേറുന്ന ഞങ്ങള്‍
    വല്യപ്പനും മക്കളും വയലില്‍ ഇറങ്ങി
    മണ്ണുമായി മല്ലടിക്കുന്നതും
    കാളകളെക്കൊണ്ട് നിലം
    ഉഴുന്നതും
    മറ്റും ഞങ്ങള്‍ ജെഷ്ട്ടാനുജന്മ്മാര്‍
    മാറി നിന്ന് കാണുന്ന
    ആ രംഗം
    മനസ്സിലേക്കോടിയെത്തി

    ചിത്രം അതുപോലെ മനസ്സിലേക്ക്
    കടന്നു വന്നു.
    വര്‍ഷങ്ങള്‍
    കടന്നു പോയി
    വെല്ല്യപ്പനും
    വെല്ല്യമ്മയും
    കടന്നു പോയി
    അത്തരം ഒരു കൃഷി വേല
    ഉണ്ടോ എന്തോ!
    ആധുനികാവ്ഹിഷ്കരണങ്ങള്‍
    വന്നതോടെ അതെല്ലാം
    ഓര്‍മ്മകളായി അവശേഷിക്കുന്നു
    ഓര്‍മ്മകള്‍
    തൊട്ടുണര്തിയതില്‍
    നന്ദി
    വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  88. മറുപടികൾ
    1. വരാൻ വൈകി .ക്ഷമ ചോദിക്കുന്നു.
      101 മത്തെ കമന്റ് ഞാൻ പറയുന്നു.
      ഒരുകാലഘട്ടം മുഴുവമനും ഓടിക്കളിച്ചു മനസ്സിലൂടെ.നല്ല അവതരണം.
      അച്ഛന്മാരുടെ സ്നേഹത്തിനും ദ്വേഷ്യത്തിനും എന്നും ഒരു വിലയുണ്ട്.

      ഇല്ലാതാക്കൂ
  89. പ്രഭേട്ടാ ..ഈ ബ്ലോഗും ഈ എഴുത്തും എനിക്കേറെ ഇഷ്ട്ടായി ..മറക്കാന്‍ പറ്റാത്ത കുട്ടിക്കാലം ..അച്ഛനമ്മമാരുടെ സ്നേഹതിന്റെ വിലയറിയാന് നാമൊക്കെ അവരില്‍ നിന്നും ഏറെ
    വിട്ടു നില്‍ക്കുമ്പോള്‍ മാത്രം ..ആസ്നേഹം തരിച്ചു കൊടുക്കാന്‍ നമുക്കയിട്ടുണ്ടോ ..?ആവോ ആല്ലേ ..ഏറെ ഇഷ്ട്ടായി ..എന്നെ കാണാന്‍ വന്നതിനും നന്ദി ..ആ കരിമ്പുച്ചയെ ഞാന്‍ കൊടുപോകാട്ടോ ..പകരം എന്നെ ഞാന്‍ ഇവടെ തന്നു ..‍

    മറുപടിഇല്ലാതാക്കൂ
  90. മറക്കാൻ നാം ശ്രമിക്കുന്തോറും ഓർമ്മയിലേക്ക് ഓടിയെത്തുന്ന ആ കുട്ടിക്കാലത്തിലേക്ക്, അന്നത്തെ ആദു:ശ്ശാഠ്യങ്ങളിലേക്ക് ഓർമ്മയെ കൊണ്ടെത്തിച്ച പ്രഭേട്ടന് ആശംസകൾ. നല്ല എഴുത്ത്, അവതരണം. ഒട്ടും പൊടിപ്പും തൊങ്ങലും അനുഭവപ്പെട്ടില്ലാ ട്ടോ, ആശംസകൾ ഒരിക്കൽ കൂടി.

    മറുപടിഇല്ലാതാക്കൂ
  91. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  92. ഗ്രാമ നൈര്‍മല്യങ്ങളെ കോര്‍ത്തിണക്കിയ നല്ല എഴുത്തിന് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  93. ഓര്‍മ്മകള്‍ വളരെ വളരെ നന്നായിടുണ്ട് .....ഈ ഇളയവന്റെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  94. അജ്ഞാതന്‍11/2/12 5:21 PM

    Quite nostalgic. Keep writing. Best wishes.

    മറുപടിഇല്ലാതാക്കൂ
  95. പ്രിയപ്പെട്ട പ്രഭന്‍ കൃഷ്ണന്‍,
    ഓര്‍മകളില്‍ മുങ്ങി താഴ്ന്ന വരികളില്‍ അറിഞ്ഞു, സ്നേഹം നിറഞ്ഞ ഒരു കുടുംബവീടിന്റെ വിശാലമായ ഹൃദയങ്ങള്‍...!
    ഈ പോസ്റ്റ്‌ എന്നെ അച്ഛന്റെ വീട്ടിലെ തൊടിയിലെ നീര്‍ച്ചാലുകളും അമ്മയുടെ തറവാട്ടിലെ കാളകളും പാടങ്ങളും ഓര്‍മയില്‍ കൊണ്ടു വന്നു...!
    അച്ഛന്റെ സ്നേഹം .....അമ്മയുടെ തണല്‍....ഒരു കുടുംബത്തിന്റെ ശക്തിയാണ്...!
    ഈ വരികള്‍ മനസ്സിന്റെ വിങ്ങലാകുന്നു...മിഴികള്‍ നിറയുന്നു....!
    വളരെ നന്നായി, ബാല്യകാലം ഓര്‍ത്തെടുത്തു...!അഭിനന്ദനങ്ങള്‍..!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  96. ഒരുപാട് ഇഷ്ടമായി. ഞാനും കഴിഞ്ഞ കാലത്തേക്ക് പോയി കുറെ നേരം. അഞ്ചാറു വര്ഷം മുന്‍പ് വരെ എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നു കാള പൂട്ടലും മറ്റും
    ഇപ്പോള്‍ പക്ഷെ ട്രാക്ടര്‍ കൊണ്ടാണ് നിലമുഴുന്നത്. പിന്നെ കൂണ്‍ എനിക്കും ഏറെയിഷ്ടമാണ്.. പക്ഷെ അതിങ്ങനെ പ്ലാവിലയില്‍ പൊതിഞ്ഞു ചുട്ടു തിന്നും, എന്നറിയില്ലാരുന്നു,
    ഏതായാലും ഇനി പരീക്ഷിക്കുന്നുണ്ട്. മനസ്സില്‍ മണ്ണിന്റെയും, ചെളിയുടെയും മണവും, കാള പൂടുകാരന്റെ ശബ്ദവും, കൊക്കുകളുടെ നിറയും ഒക്കെ നിറഞ്ഞു നില്‍ക്കുന്നു.. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപിടി ഓര്‍മകള്‍ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  97. പ്രീയ സുഹൃത്തേ അവസ്സാന പാദത്തില്‍
    എന്റേ മിഴികള്‍ക്കും തടയണ പണിയാതെ
    ഒരു തുള്ളി .ഹൃത്തിലേക്കിറങ്ങീ ഈ വരികള്‍ ..
    നല്ല അവതരണ ശൈലീ ,തിരുകി കയറ്റാതെ
    അറിയാതെ വന്നു പൊകുന്ന വാക്കുകളുടെ-
    വരികളുടെ ,ശാന്തമായീ ഒഴുകുന്ന പുഴ പൊലെ ..
    നാട്ടിന്‍പുറങ്ങളിലൂടെ ,പച്ചമനുഷ്യരിലൂടെ
    മനസ്സിനേ കൂട്ടുവാന്‍ ,ഒരു കര്‍ഷക കുടുംബത്തിന്റെ
    സത്യസന്ധമായ മുഖം പകര്‍ത്തുവാന്‍ മാഷിന് കഴിഞ്ഞൂ ..
    പാടവും ,കലപ്പയും,കാളപൂട്ടും ,വെണ്ടമണികളും
    എതൊ മഴയുടെ ആര്‍ത്തലച്ചിലില്‍ ഒലിച്ചു പൊയ
    ഓര്‍മകളെ തിരികേ കൊണ്ടു തന്നൂ ..
    നാട് മണക്കുന്ന വരികള്‍ കൊണ്ടു സമ്പന്നമീ വരികള്‍ ..
    ഒരു സാധാരണ പിതാവിന്റെ മനസ്സ് , അമ്മയുടെ മനസ്സ്
    അതിലൂടെ ഒരു മകന്റെ ഉള്ളം ഒക്കെ ഭംഗിയായ് അവതരിപ്പിച്ചു
    വിയര്‍പ്പിന്റെ ചൂരില്‍ മനസ്സിലേ ദേഷ്യം അതാത് സമയത്ത്
    ഉള്ളില്‍ നിറക്കാതെ പുറത്തേക്കൊഴുകുന്നു ഒരു അച്ഛന്‍ ..
    അതു ഉള്ളില്‍ നല്‍കുന്ന വേവ് രാവില്‍ ഉറക്കം
    നഷ്ടപെടുത്തുകയും,ആത്മാര്‍ത്ഥമായ സ്നേഹം പകര്‍ത്തീ
    സ്വന്തം മകന്റെ ചാരെ അറിയാതെ സ്നെഹമാകുകയും ചെയ്യുന്നു ..
    എനിക്കെ വല്ലാതെ സ്പര്‍ശിച്ചു പൊയീ ചില വരികള്‍ ..
    എഴുതിയ രീതീ അഭിനന്ദമര്‍ഹിക്കുന്നു .അതില്‍ നേരിന്റെയും
    നാടിന്റെയും മണവും ഗുണവും ഉണ്ട്..ഇനിയും എഴുതുക ..
    കാത്തിരിക്കുന്നു അടുത്ത വരികള്‍ക്കായീ ..

    മറുപടിഇല്ലാതാക്കൂ
  98. നമ്മുടെ നഷ്ടപ്പെടു പോയ കൃഷികളും വയലുകളും മനസ്സില്‍ ഓടിയെത്തുന്നു . ഗ്രാമവിശുദ്ധിയുടെ നേര്‍കാഴ്ച . ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  99. മണ്ണിന്റെ മണമുള്ള,നാടിന്റെ സുഗന്ധമുള്ള ഒരു നല്ല പോസ്റ്റ്‌...

    മറുപടിഇല്ലാതാക്കൂ
  100. ഇത്രയും പച്ചയായി എങ്ങനെ എഴുതുന്നു ...? വളരെ ഇഷ്ടപ്പെട്ടു ശരിക്കും പറഞ്ഞാല്‍ എനിക്ക് ഒരു സിനിമ കാണുന്ന പോലെ തോന്നി ....ഇനിയും ഇത് പോലത്തെ മണ്ണിന്‍റെ കഥകള്‍ പ്രതീക്ഷിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  101. blogil puthiya post.... PRITHVIRAJINE PRANAYICHA PENKUTTY ..... varane...............

    മറുപടിഇല്ലാതാക്കൂ
  102. ഓര്‍മ്മകള്‍ എത്ര മനോഹരം.സ്വപ്നതുല്യമായ ഒരു കാലത്തിലൂടെയാണ് മനസ്സിത്രയും സമയം സഞ്ചരിച്ചത്.മറന്നുപോയ ഒന്നായിരുന്നു മഞ്ഞളും ഉപ്പും ചേര്‍ത്ത് ചുട്ട ആ കൂണ്‍ .അത് അത്രയും പഴയൊരു അനുഭവമാണ്.മഴക്കാലത്തെ ചേതോഹരമായ കാഴ്ച്ചയില്‍ നിന്ന് ഇപ്പോഴും മനസ്സ് മടങ്ങി വന്നിട്ടില്ല.എല്ലാം എഴുത്തിന്റെ വശ്യചാരുത..നന്ദി..

    മറുപടിഇല്ലാതാക്കൂ
  103. കണ്ണ് നിറഞ്ഞു മാഷേ...ഒത്തിരി ഇഷ്ടായിട്ടോ.ഇനീം വരാം.

    മറുപടിഇല്ലാതാക്കൂ
  104. mizhivode aathmarthathayode avatharippikkan kazhinju pabhettanu....orupadu nashtangale oormippicha post thnks

    മറുപടിഇല്ലാതാക്കൂ
  105. ഓർമ്മകൾക്ക് ഒരിക്കലും അവസാനമില്ല, നല്ല അവതരണവും...

    മറുപടിഇല്ലാതാക്കൂ
  106. കുട്ടികളെ ഓര്‍ക്കാപുറത്ത് അടിക്കണം എന്നാണ് കണ്ഫൂഷ്യസ്. അത് പെട്ടെന്ന് ഉള്മനസ്സ് ഉണര്ത്തുമത്രേ. അനാവശ്യ വാശികള്‍ അതോടെ തീര്‍ന്നില്ലേ. താങ്കളുടെ വശ്യമായ എഴുത്തിന് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ