കലാസ്നേഹികളേ...!
നാടകം ഉടൻ തന്നെ ആരംഭിക്കുകയാണ്..!!”
കാലായിൽ കരുണേട്ടന്റെ വടക്കേ പുരയിടത്തിന്റെ,കിഴക്കേ അതിർത്തിയിൽ നിൽക്കുന്ന കായ്ക്കാത്ത വരിക്കപ്ലാവിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിൽ കെട്ടിയുറപ്പിച്ച ഉച്ചഭാഷിണിയിനിന്നു പിടിവിട്ടു വെളിയിൽചാടിയ ചൂടുള്ള ഈ വാർത്ത , തൊട്ടു താഴെ ഒഴിഞ്ഞ കപ്പത്തോട്ടം വെട്ടി നിരപ്പാക്കി കെട്ടിയുയർത്തിയ വേദിയുടെ ചുറ്റുവട്ടത്ത് അക്ഷമരായി കുത്തിയിരുന്ന കലാസ്നേഹികളുടെ ചെവിയിൽ തൽക്ഷണം എത്തിപ്പെട്ടു..!
അറിയിപ്പ് കേട്ടയുടനേ,സ്റ്റേജിനു തൊട്ടു മുന്നിലിരുന്ന തീരെ ചെറിയ കലാസ്നേഹികളും, അതിനു പിന്നിലിരുന്ന ഒരുമാതിരി മുഴുത്ത സ്നേഹികളും മാത്രമല്ല, കലാസ്നേഹം ഒട്ടുമില്ലാത്തവർ പോലും
പരമ്പരാഗത കലാരൂപമായ കൂക്കിവിളി മേള അതി ഗംഭീരമായി ആഘോഷിച്ചു..!
ശ്വാസം പിടിച്ച് അനൗൺസ് ചെയ്തുകൊണ്ടിരുന്ന ‘മൈക്ക് മണിയപ്പൻ’ മൈക്ക് ഓഫ് ചെയ്ത് രണ്ടുകണ്ണും ഇറുക്കിയടച്ച്,കാതിൽ ഇരു ചൂണ്ടുവിരലുകളും തിരുകിക്കയറ്റി, ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമെന്നോണം അൽപ്പനേരം അങ്ങനെതന്നെ നിന്നു..!!
“ ബാപ്പുജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ” എന്ന മഹാ പ്രസ്ഥാനത്തിന്റെ ഒന്നാം വാർഷിക സമ്മേളനം വൈകിട്ട് ഏഴുമണിയോടെ കഴിഞ്ഞതാണ്. പ്രാസംഗികരെല്ലാം പറഞ്ഞതുപോലെ, കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഒക്കെ
വിളിച്ചുണർത്തി, മൂത്രമൊഴിപ്പിച്ച്, പല്ലുതേപ്പിച്ച്, കുളിപ്പിച്ച്, മിടുക്കന്മാരാക്കി, മാമ്മൂട്ടിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് ക്ലബ്ബ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ. വാസനിക്കുന്നവരും അല്ലാത്തവരുമായ പൗരക്കുഞ്ഞുങ്ങളുടെ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ ഒന്നൊന്നര മണിക്കൂറായി നടന്നുകൊണ്ടിരുന്നത്. അവസാന ഐറ്റമായ നാടകത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ആരവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അറിയിപ്പിനു ശേഷം മണിയപ്പൻ തന്റെ റെക്കോഡു ശേഖരത്തിൽ നിന്നും പുതിയ ഒരു പാട്ടിന്റെ ’ പ്ലേറ്റ്’ എടുത്ത് വച്ച് ,നീഡിൽ സെറ്റ് ചെയ്തു. നാലഞ്ചു സെക്കന്റിന്റെ സ്ക്രാച്ച് സൗണ്ടിനുശേഷം പാട്ട് ആരംഭിച്ചു...!
ഏകാംഗ നാടകമെന്നു പറയുമെങ്കിലും,ഇതിൽ അംഗങ്ങൾ നാലോ അഞ്ചോ ഉണ്ട്..! പറ്റൂർമല ഹരിദാസ്, പത്തടി ഗോപി, പുള്ളിരമണൻ, മാമ്പിള്ളിൽ ജോസഫ്, മുതലായ വമ്പൻ താരനിരയാണുള്ളത്..! സ്റ്റേജിനു പിറകിലെ ‘പച്ചമുറി’ യിൽ ധ്യതിപിടിച്ച് ചമയം നടക്കുന്നു.
തന്റെ മാറിടം സമ്പുഷ്ട്ടമാക്കാൻ വേണ്ടി സഹനടനായ രമണൻ സംഘടിപ്പിച്ചു കൊടുത്ത ചിരട്ടകളുടെ വലിപ്പം കണ്ട് പെൺ വേഷക്കാരനായ ഹരിദാസൻ അലറിവിളിച്ചു....!!
“എഡാ വ്യത്തികെട്ടവനേ...! എവ്ട്ന്നു കിട്ടീടാ നിനക്കീ ആനച്ചെരട്ട...?”
വ്യത്തി കെട്ടവൻ ഒന്നും മിണ്ടാതെ വായിൽ നോക്കി നിന്നു..!
ഹരിഹരൻ കലിയടങ്ങാതെ ചിരട്ടരണ്ടും എടുത്ത് തന്റെ ശുഷ്ക്കിച്ച മാറിൽ വച്ചു കണ്ണാടി നോക്കി..!
നോ..മാച്ചിംഗ്..!
രണ്ടു ദിവസങ്ങൾ പിന്നാലെ നടന്ന് കെഞ്ചിപ്പറഞ്ഞിട്ടാണ് തന്റെ എക്സ്പേയറായ ഒരു സ്തനകഞ്ചുകം, ഹരിഹരന്റെ അമ്മ മകന്റെ കലാപ്രകടനത്തിനായി വിട്ടുകൊടുത്തത്...!!
കൂടെ ഒരു താക്കീതും.
“നാടകം കഴീമ്പം ഇത്പോലെ തിരിച്ച് തന്നേക്കണം....!”
മാതാവ് ശ്രദ്ധാപൂർവ്വം കൊടുത്തയച്ച പൊതിയഴിച്ച് ചൂണ്ടിക്കൊണ്ട് ഹരിഹരൻ വീണ്ടും കേണു.
“ഇതിനകത്ത് ഈ ചെരട്ട എങ്ങനെ ഒതുങ്ങാനാ..!!”
നരച്ച മീശ മൂക്കിനു താഴെ ശ്രദ്ധാപൂർവ്വം വച്ചുപിടിപ്പിച്ചുകൊണ്ടിരുന്ന പ്രധാന നടൻ പത്തടി ഗോപി സഹായത്തിനെത്തി..!
“വാടാ നമുക്കു ശരിയാക്കാം..!”
നെഞ്ചിലെ ചിരട്ടക്കുനടുവിൽ ആ ലേഡീസ് ഒൺലി കോസ്റ്റ്യൂം ഫോക്കസ് ചെയ്ത് പിന്നാമ്പുറത്തെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഹരി ഒരു വിഫലശ്രമം നടത്തി..!
“അവളുടെ രാവുകൾ” സിനിമയുടെ പോസ്റ്ററിൽ സീമച്ചേച്ചി നിൽക്കുമ്പോലെ പുറകിൽ കൈപിടിച്ച് നിന്നതല്ലാതെ കൂട്ടി മുട്ടിക്കൽ മാത്രം നടന്നില്ല..!!
സ്റ്റെതസ്കോപ്പ് എന്ന അൽഭുത ഉപകരണം കയ്യിൽക്കിട്ടാൻ ഭാഗ്യമുണ്ടായതോടെ ,അത് ചെവിയിൽ വച്ച് സ്വന്തം ബോഡിയിൽ പ്രൈവറ്റ് പ്രാക്റ്റീസു നടത്തിക്കൊണ്ടിരുന്ന ഡോക്ടർ വേഷക്കാരൻ മാമ്പിള്ളിൽ ജോസഫ് , പരിശോധന നിർത്തി ഹരിഹരന്റെ ഓപ്പറേഷനിൽ പങ്കു ചേർന്നു..!
സ്റ്റേജിൽ ടാർപ്പോളിൻ വലിച്ചുകെട്ടിയിരുന്ന ഒരിഴ കയർ പൊട്ടിച്ചെടുത്ത് ,എത്താൻ മടിച്ചു നിന്ന ആ രണ്ടു ധ്രുവങ്ങളേയും ചേർത്തു വലിച്ചു കെട്ടി...!
ഓപ്പറേഷൻ സക്സസ്..!!
ചരിത്രത്തിലാദ്യമായി ഒരു ഡോക്ടർ, ഫീസു വാങ്ങാതെ തിരിച്ചുപോയി..!
മേലേയ്ക്കു പിടിച്ച ശ്വാസം നന്നായൊന്നു താഴേക്കുവിട്ടാൽ, ഒരു ദാക്ഷണ്യവുമില്ലാതെ രണ്ടു മുലകളും,പൊതുജന സമക്ഷം തറയിൽ വീണുരുളുമെന്നറിഞ്ഞിട്ടും, അതിനു മേലേ, ശേഷിച്ച കോസ്റ്റ്യൂമുകളും കൂടി ഉടനടി ഫിറ്റുചെയ്യാൻ ആ പാവം പുതുമുഖം നിർബന്ധിതനായി..!
രക്ഷാധികാരിയായ പുരുഷോത്തമൻ അവർകളുടെ മുഖ്യ കാർമികത്വത്തിൽ ബ്ലൗസും സാരിയും, അതി സാഹസികമായി ഫിറ്റു ചെയ്തു. കൂട്ടിമുട്ടാൻ കൂട്ടാക്കാത്ത ബ്ലൗസിന്റെ രണ്ടറ്റങ്ങൾ സാരികൊണ്ട് അതി വിദഗ്ദമായി മറച്ചുവച്ചു..!
വിഗ്ഗു വച്ച് , വള ,മാല,കമ്മൽ തുടങ്ങിയ ആഭരണാദികളുമിട്ട് കണ്ണെഴുതി പൊട്ടും കുത്തിയ ഹരിഹരനിപ്പോൾ ആലുമ്മൂട്ടിലെ ശാന്തയേക്കാൾ സുന്ദരി..!!
സുന്ദരിക്കിപ്പോഴും നന്നായി ശ്വാസം വിടാനോ നന്നായി ഡയലോഗ് പറയാനോ കഴിയുന്നില്ല..! മറ്റെല്ലാം ഒത്തിണങ്ങിയെങ്കിലും ചിരട്ടമാത്രം വല്ലാതെ ബുദ്ധിമുട്ടിക്കുന്നു..!
സ്റ്റേജിനു പിന്നിൽ രാഘവൻ മാഷിന്റെ റബ്ബർത്തോട്ടമാണ്. അങ്ങോട്ടിറങ്ങിയാൽ പാകത്തിനുള്ള രണ്ട് ചിരട്ട കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല . ഹരിഹരൻ പിന്നൊന്നുമാലോചിച്ചില്ല..!
* * * *
“നീ ആ ക്ലാവർ ഇറക്കിയപ്പോഴെ എനിക്കറിയാർന്നു, തുറുപ്പ് ഡൈമനായിരിക്കൂന്ന്...!!”
…........അതല്ലേ ഞാനൊന്നു പിടിച്ചു കളിച്ചത്..!!”
‘ഗുലാൻ പെരിശ്’ കളിയിൽ അഗ്രഗണ്യനായ നാരാണേട്ടനും,മറ്റു മൂന്നുപേരുമടങ്ങുന്ന ചീട്ടുകളി സംഘം റബ്ബർത്തോട്ടത്തിലെ പഴയ കല്ലുവെട്ടു മടയിൽ മെഴുതിരിയുടെ വെട്ടത്തിൽ അവരുടെ കലാ പ്രകടനം തുടരുകയാണ്. കാഴ്ച്ച്ക്കാരായി മൂന്നു നാലു പേർ വേറെയുമുണ്ട്.
“നാടകം ഇപ്ലെങ്ങും തൊടങ്ങൂല്ലന്നാ തോന്നണേ...!”
അടുത്ത കളിക്കുള്ള ചീട്ടു കുത്തി കളത്തിലിട്ടുകൊണ്ട് പ്ലാമ്മൂട്ടിലെ വാസു പിറു പിറുത്തു.
“നാടകം തൊടങ്യാ ഞാൻ പോകും..എനിക്ക് നാടകം കാണണം..!!”
കൂട്ടത്തിലെ കലാസ്നേഹി നാരാണേട്ടൻ തന്റെ തീരുമാനമറിയിച്ചു.
പയ്യപ്പിള്ളിലെ കേളപ്പന്റെ കടയിൽ നിന്നും അൽപ്പം മുൻപ് കഴിച്ച പട്ടയുടെ പ്രവർത്തനക്ഷമതയിൽ തൃപ്തിവരാ ഞ്ഞ്, ചെല്ലപ്പന്റെ ചില്ലറ വിൽപ്പന ശാലയിൽനിന്നുവാങ്ങിയ നീലച്ചടയൻ കത്തിച്ച് അഞ്ചാറു പുകകൂടി വലിച്ചിരുത്തി നാരായണൻ തന്റെ ആണത്തം ഉറപ്പു വരുത്തി..!
ക്ലവറും,സ്പേഡും,ഡൈമൺസുമെല്ലാം ഒരുപോലെ തോന്നിത്തുടങ്ങിയപ്പോൾ നാരാണേട്ടൻ കളിനിർത്തി എഴുന്നേറ്റു.
കേട്ടുകൊണ്ടിരുന്ന പാട്ട് അവസാനിച്ചിട്ടും നാടകം തുടങ്ങാതിരുന്നതിനാൽ കലാസ്നേഹികൾ വീണ്ടും ഒച്ചവച്ചു. മണിയപ്പൻ വീണ്ടും സ്റ്റേജിലെത്തി. അദ്ദേഹത്തിന് കലയുമായി ബന്ധമൊന്നുമില്ലെങ്കിലും ,കലയുടെ അച്ഛൻ രാഘവൻ മാഷുമായി നല്ലബന്ധമാണ്. മാഷിന്റെവക മൈക്കുസെറ്റിന്റെ മാനേജർ കം ഓപ്പറേറ്ററാണ് മണിയപ്പൻ..!ആ മൈക്ക്സെറ്റാണ് ഇപ്പോൾ ഇവിടെ ശബ്ദവും വെളിച്ചവും നൽകി നാട്ടാരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അനൗൺസ്മെന്റാണ് മണിയപ്പന്റെ വീക്ക്നെസ്സ്..! സ്റ്റേജിനു നടുവിൽ കെട്ടിത്തൂക്കിയ മൈക്കിനു മുന്നിൽ നിന്ന് മണിയപ്പൻ ശ്വാസമെടുത്തു. തൂങ്ങിയാടുന്ന മൈക്കിന്റെ തലമണ്ടയിൽ വിരൽ വളച്ചുപിടിച്ച് നാലുതട്ട്..!
“ഹലോ..ഹലോ..ചെക്..ചെക്ക്..!!ഹലോ..”
വീണ്ടും നാലുവട്ടം വിരൽ പ്രയോഗത്തോടെ ,
ചെക്ക് നിർത്തി..!
പിന്നെ തൊണ്ടക്കുഴി മാക്സിമം താഴേക്കു വലിച്ചിരുത്തി, തോളുരണ്ടും മേലേക്കുയർത്തി,തന്റെ തനതു ശൈലിയിൽ ഡയലോഗ് തുടങ്ങി..!
“ഖലാസ്നേഹികളേ...!!!”
“നാഠഖം..ഉഠനേ..ആരംഭിക്കുഖയാണ്...!”
“ബാപ്പുജി ആർട്സ് ക്ലബ്ബ് അവധരിപ്പിക്കുന്ന ഏറ്റവും പുധിയ നാഠഖം...!”
മണിയപ്പൻ ചീറുകയാണ്..! തൽക്കാലത്തേക്ക് ബഹളത്തിനൊരു ശമനം കിട്ടിയതുകൊണ്ട് കമ്മറ്റിക്കാർ മണിയപ്പനെ പ്രോൽസാഹിപ്പിച്ചു.
പച്ചത്തവളക്ക് തൊണ്ടയടപ്പു വന്നപോലുള്ള ശബ്ദം കേട്ടിട്ടോ എന്തോ ആളുകൾ പിന്നേയും കൂവിത്തുടങ്ങി..!
നീലച്ചടയന്റെ പിൻബലത്തിൽ കളിക്കളത്തിൽ നിന്നും പറന്നുയർന്ന് സ്റ്റേജിന്റെ പിൻഭാഗം ലക്ഷ്യമാക്കി നടന്ന നാരാണേട്ടൻ ആ കാഴ്ച്ച കണ്ട് സഡൻ ബ്രേക്കിട്ടു..!
സ്ട്രക്ച്ചറിനു ചേരാത്ത മാറിടവും താങ്ങി ഒത്ത പെണ്ണൊരുത്തി തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് തന്റെ ‘കലാവാസന’യെ പ്രോൽസാഹിപ്പിക്കാൻ തന്നെയാവില്ലേ..!
ഉറയ്ക്കാത്തകാലിൽ ആടിനിന്നുകൊണ്ട് നാരാണേട്ടൻ ആ കാഴ്ച ആവോളം ഡൗൺലോഡ് ചെയ്തു..!
നാരാണേട്ടന്റെ നോട്ടത്തിൽ പന്തികേടു തോന്നിയെങ്കിലും എട്ടിന്റെ പണിയല്ല, ചുരുങ്ങിയത് ഒരു പതിനാറിന്റെ പണിയെങ്കിലും ഇങ്ങേർക്കു കൊടുക്കണമെന്ന് ഹരിഹരൻ ഒരുവേള മനസ്സിലുറച്ചു..!!
“.....നാഠഖം തുടങ്ങുന്നതിനു മുൻപായി..ഈ സ്റ്റേജിന്റെ പുറത്തുള്ള എല്ലാ വെളിച്ചവും അണച്ച്.........”
ആ പതിവു പ്രയോഗത്തിനുശേഷം പുറത്ത് ഗ്രൗണ്ടിനു നടുവിൽ ഒരു തൂണിൽ കത്തിനിന്ന നാലു റ്റ്യൂബ് ലൈറ്റുകളും.. മണിയപ്പൻ തന്നെ ഓഫ് ചെയ്തു...!!
അതോടെ സ്റ്റേജിനു മുന്നിലും, പിന്നിലും ഏറക്കുറെ ഇരുട്ടായി..!!
* * * * *
‘അടുത്ത ബല്ലിനുശേഷം നാടകം ആരംഭിക്കും’ എന്നു ഒരു ഗമക്ക് മണിയപ്പൻ പറഞ്ഞെങ്കിലും, പത്തു മിനിറ്റിനുള്ളിൽ ബല്ലൊന്നും അടിക്കാതെതന്നെ നാടകം തുടങ്ങി..!
റബ്ബർ തോട്ടത്തിൽ നിന്നെടുത്തു ഫിറ്റുചെയ്ത ചിരട്ടക്കുള്ളിൽ കുടുങ്ങിയ ഒരു കാക്കയുറുമ്പ് നാടകത്തിലുടനീളം ഹരിഹരനെ ഇക്കിളിയാക്കിയതൊഴിച്ചാൽ, ഒരേനക്കേടും കൂടാതെ “നാഠഖം” ഗംഭീരമായവസാനിച്ചു...!
പിറ്റേന്നു രാവിലെ പള്ളത്തുമൂഴിൽ ചെല്ലപ്പന്റെ വീടറ്റാച്ചിഡ് ചായക്കടയിൽ പത്രം വായിച്ചുകൊണ്ടിരുന്ന പ്ലാമ്മൂട്ടിൽ വാസുവാണ് അത് ആദ്യം കണ്ടത്. കടയുടെ മൂലയിലിരുന്നു പുട്ടടിക്കുന്ന നാരാണേട്ടന്റെ മുൻ നിരയിലെ ഒരു പല്ല് പാതി അടർന്നിരിക്കുന്നു..!
“ഇന്നലെ ആ തോട്ടത്തിലൊന്നു വീണാരുന്നു...!!”
ഫിറ്റായുള്ള വീഴ്ച്ച നാരാണേട്ടനു പുതുതല്ലാത്തതിനാൽ ആ മറുപടി ആർക്കും സംശയത്തിനിട നൽകിയില്ല.
സ്റ്റേജും അലങ്കാരങ്ങളും അഴിച്ചടുക്കി ,നാടക സമിതിയും മറ്റംഗങ്ങളും കമ്മറ്റിച്ചിലവിൽ പുട്ടടിക്കാൻ കടയിലെത്തി.
“ നാടകം നല്ലതാർന്നൂട്ടോ പുരുഷാ..!”
ചെല്ലപ്പൻ ചേട്ടൻ തുടക്കമിട്ടു.
“എനിക്കാ പത്തടീലെ കോവീടെ അപിനയാ..ഇഷ്ടായത്..! “- വാസുവിന്റെ കമന്റ്
“ഈ ഹരിയെന്നാ മോശാർന്നോ..?,അവന്റെ വേഷം കണ്ടാ പെണ്ണുങ്ങളു മാറി നിക്കും...!!”
ഹരി ഒന്നു നിവർന്നിരുന്നു. പിന്നെ, മൂലയിലിരുന്നു പുട്ടുമായി മല്ലടിക്കുന്ന നാരാണേട്ടനെ ഒന്നു പാളിനോക്കി..!
അദ്ദേഹം ഇതൊന്നും ശ്രദ്ധിക്കാതെ പുട്ടിൽ ചെറുപയർ ചേർത്ത് കുഴച്ചു...!!
“...അവസാനം ആ കെളവൻ ചോര ശർത്തിച്ച് ചത്തപ്പം, ഞങ്ങടെ ദേവകി നെഞ്ചത്തടിച്ചാ കരഞ്ഞത്....!!!”
മുരിങ്ങപ്പറമ്പിൽ കുരികേശു ആദ്യമായി കമന്റിട്ടു.
“നിങ്ങടെ നാടകം കാരണം നാരാണന്റെ പല്ലൊരണ്ണം പോയിക്കിട്ടി...!!”
ചെല്ലപ്പന്റെ പ്രസ്ഥാവന കേട്ട് നാരാണേട്ടന്റെ പുട്ട് തൊണ്ടയിൽ കുരുങ്ങി..!
ഇടത്തേ കൈകൊണ്ട് നെറുകിൽ നാലു തട്ട് തട്ടി, വായിലെ പുട്ട് സൈഡൊതുക്കി, ഗ്ലാസിലെ വെള്ളം രണ്ടു കവിൾ കുടിച്ചു. പിന്നെ, മഗ്ഗിൽ നിന്നും വീണ്ടും ഗ്ലാസു നിറച്ചു..!
“… ആഹാ ! ഇതിനിടക്കു പല്ലും പോയോ..!!”
നാടകസമിതി അൽഭുതം കൂറി.
മുന്നിൽ കിട്ടിയ പുട്ടിൽ പാളയംകോടൻ പഴം ചേർത്ത് കുഴച്ചുരുട്ടിക്കൊണ്ട് ഹരിഹരൻ മറുപടിപറഞ്ഞു.
“..പിന്നെ പോകാതെ…??
…...ചെരട്ടപ്പുറത്ത് അമ്മാതിരി കടി കടിച്ചാൽ ആരുടെയായാലും പല്ലു പോകും...!!!”
ആഘോഷക്കമ്മറ്റിയും നാടക സമിതിയും ആർത്തു ചിരിച്ചു..!
വാസുവും,ചെല്ലപ്പനും ,കുരികേശുവും മറ്റുള്ളവരും പരസ്പരം നോക്കി..!
ആ നോട്ടമെല്ലാം നാരാണനിലേക്കെത്തിനിന്നു..!
മൂന്നാം തവണയും നിറഞ്ഞ ഗ്ലാസിലെ വെള്ളം ടപ് ടപ് എന്ന് കുടിച്ചു തീർത്ത്, നാരാണേട്ടൻ വെളിയിലിറങ്ങി കൈ കഴുകി..!!
ഉടുത്തിരുന്ന കൈലിയിൽ മുഖം തുടച്ച് ഒന്നും മിണ്ടാതെ റോഡിലൂടെ നടന്നു നീങ്ങി..!!
“ചെല്ലപ്പഞ്ചേട്ടാ...!”
മുറ്റത്തൊരുശബ്ദം. സുരേഷ് ഇല്ലാത്തതിനാൽ ബാക്കിയെല്ലാവരും തിരിഞ്ഞുനോക്കി..!
ശ്രീമതി ഓമന..!
ഈ ശ്രീമതിയുടെ ‘ശ്രീ’ ആണ് അൽപ്പം മുൻപ് ഇവിടെനിന്നു ഇറങ്ങിപ്പോയ നാരാണേട്ടൻ..!
“എന്റെ അങ്ങേരിങ്ങോട്ടു വന്നാർന്നോ..?”-വീണ്ടും ആ ഓമന ശബ്ദം..!
“ദാ ഇപ്പം ഇവ്ട്ന്ന് അങ്ങോട്ടു പോയാരുന്നല്ലോ..”
ഓമനയുടെ ഓഡിയോയിൽ മാത്രമല്ല വീഡിയോയിലും എന്തോ പന്തികേടു തോന്നിയ ചെല്ലപ്പൻ അടുത്തെത്തി.
“ന്താ ഓമനേ..? ന്താ പറ്റ്യേ..?”
പൊട്ടിപ്പോകാതെ ഓമന പിടിച്ചുകെട്ടിവച്ചിരുന്ന സങ്കടമത്രയും ആ നിമിഷം പൊട്ടിയൊഴുകി..!
“ ഹിത്രേം നാളും..കള്ളും കഞ്ചാവും മാത്രേ...ഒണ്ടാരുന്നോള്ളൂ...ഇപ്പം ദേ......”
മുഴുവൻ പറയാനാവാതെ ഓമന തന്റെ ഇടതു കൈ തുറന്നുകാട്ടി..!
ചെല്ലപ്പനവർകൾ അല്ല, ഏതപ്പനവർകളായാലും ഒന്നും മനസ്സിലാവില്ല.!
അതറിഞ്ഞിട്ടെന്നപോലെ ഒഴുകുന്ന സങ്കടത്തിനിടയിലും ഓമന തുടർന്നു.
“ രാവിലേ അതിയാന്റെ ഉടുപ്പേന്നു കിട്ടിയതാ...! ഏതോ ഒരുമ്പെട്ടോളുടെ തലമുടി..!!”
കയ്യിൽ കിട്ടിയ എവിഡൻസ് ഫയലിന്റെ ഹ്രസ്വപ്രദർശനം തൽക്കാലം അവസാനിപ്പിച്ച് ഓമന റിവേഴ്സ് ഗിയറിട്ടു.
“ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടുതന്നെ വാക്കി കാര്യം..!”
ഓമന ചവുട്ടിത്തെറുപ്പിച്ച് രണ്ടിലൊന്നറിയാൻ വീട്ടിലേക്കു പോയി..!
“സത്യം പറയഡാ...ഇന്നലെ എന്താഉണ്ടായെ..?”
രക്ഷാധികാരി തന്റെ ഉള്ള അധികാരമുപയോഗിച്ച് ‘ഒരുമ്പെട്ടോളെ ‘ ചോദ്യം ചെയ്യുന്നതുകേട്ട് ചെല്ലപ്പനടക്കം മറ്റു പൗരസമിതി അന്തം വിട്ടു..!
“ഒന്നൂല്ലന്നേ.. എനിക്കെന്റെ മാനം കാക്കണ്ടെ..!ഞാൻ വിഗ്ഗും ചെരട്ടയും അഴിച്ച് കയ്യിൽകൊടുത്തേപ്പിന്നെയാ .. അങ്ങേരു പിടിവിട്ടത്..!!”
“എന്നിട്ട്..?”
….വിഗ്ഗും തിരിച്ചുവാങ്ങി ഞാൻ സ്റ്റേജിലോട്ടു പോകുമ്പോ ബീഡീം കത്തിച്ച് നിക്കണൊണ്ടാരുന്നു...!”
“...യിനീപ്പം എന്നാ ചെയ്യോടാ പുരുഷാ..?”
സംഗതികളുടെ ഏകദേശ രൂപരേഖ കയ്യിൽക്കിട്ടിയ ചെല്ലപ്പൻ തന്റെ ജിജ്ഞാസ വെളിപ്പെടുത്തി..
“..നമ്മളൊന്നും ചെയ്യണ്ട..ബാക്കി ഓമന തന്നേ ചെയ്തോളും..!”
സംഭവമെന്തെന്ന് പുറം ലോകമിനിയുമറിഞ്ഞിട്ടില്ല ,എങ്കിലും അതോടെ അവർ നാരാണേട്ടന്റെ പേരിന് മാറ്റം വരുത്തി.
“ചിരട്ട നാരായണൻ...!!”
അല്ലെങ്കിലും,
നാട്ടുകാരേക്കൊണ്ട് ഇത്രയൊക്കയല്ലേ പറ്റൂ...!!
*

‘തികച്ചും യാദ്യശ്ചിക’മൊന്നുമല്ല. കരുതിക്കൂട്ടിയാണ്. മൈക്ക് സെറ്റ് ഒഴിച്ച്, ബാക്കി കഥാപാത്രങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ട്. ആരും എന്റെ മുതുകിൽ സ്റ്റേജുകെട്ടാൻ വരരുത്...!!
മറുപടിഇല്ലാതാക്കൂഒരു പാട് ചിരിക്കാന്‍ വകയുള്ള ബോറടിപ്പിക്കാത്ത അവതരണം. നാരായണേട്ടന്റെ ചിരട്ട പ്രേമം കര്‍ട്ടനിട്ടു പറഞ്ഞത് നന്നായി. ശരിക്കും ഒരു വെള്ളെരി നാടകത്തിന്റെ അന്തരീക്ഷം ഫീല്‍ ചെയ്തു. അഭിനന്ദനങ്ങള്‍ പ്രഭന്‍.
ഇല്ലാതാക്കൂഎന്റമ്മേ! ആ ആനച്ചിരട്ടയില്‍ കടിക്കാന്‍ എന്തോരം വായ് തുറന്നു കാണും. പല്ലൊന്നേ പോയുള്ളൂ?
ഇല്ലാതാക്കൂനര്മ്മരസത്തോടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ഇല്ലാതാക്കൂആശംസകള്
എന്താപറയുക..ചിരിച്ചു.. ഇപ്പോഴും ചിരി വരുന്നു.
മറുപടിഇല്ലാതാക്കൂനാരായണനാണോ ഹരിയാണോ അതോ സാക്ഷാല്‍ പ്രഭന്‍ തന്നെയാണോ പ്രതി..?
എന്തായാലും കലക്കി...
കഴിഞ്ഞ പോസ്റ്റ് കണ്ടപ്പോള്‍ കരുതി പ്രഭന്‍ ചേട്ടനും നന്നായെന്നു.. എവിടെ...ദേ.. പിന്നെയും വന്നിരിക്കുന്നു.. എരിവും പുളിയുമോക്കെയുള്ള ഒന്നാം തരം പ്രഭന്‍ ടച് കഥയുമായി..
മറുപടിഇല്ലാതാക്കൂഞാനതല്ല ചിന്തിക്കുന്നത്... എന്നാലും ആ പഹയന്‍ എന്നാ കടിയ കടിച്ചത്.... ഇങ്ങനെ കടിച്ചാല്‍ ചിരട്ട തന്നെ ബാക്കി കാണില്ലല്ലോ...
നിങ്ങളുടെ പ്രൊഫൈലിലെ പടവും കമന്റും തമ്മില്‍ ഒരു പൊരുത്ത കേടു..ഏതെങ്കിലും ഒന്ന് മാറ്റാം...
ഇല്ലാതാക്കൂചിരട്ടനാരായണന്....എന്നാലും ശ്രീമതി ഓമനയെ സമ്മതിക്കണം...ഓമനയുടെ ചിരട്ടയേയും!
മറുപടിഇല്ലാതാക്കൂപല്ലിളകണമെങ്കിൽ കടി ഒന്നൊന്നര കടിയായിരിക്കണം.. ഓമനചേച്ചി ബാക്കി പല്ലു കൂടി ഇളക്കിക്കാണും... നന്നായിട്ടുണ്ട്..!!
മറുപടിഇല്ലാതാക്കൂNatakame Ulakam...!!!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!!
പ്രഭേട്ടാ ,,കൊട് കൈ ,ഇതാണ് സ്വാഭാവിക നര്‍മ്മം എന്ന് പറയുന്നത് ,,ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ,,ഒരു സ്ഥലത്ത് പോലും ബോര്‍ ആയില്ല എന്ന് മാത്രമല്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നലെയും ഇന്നുമായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന കുറെ രംഗങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ചു ,,ചിരട്ടക്കുള്ളില്‍ ഏറുമ്പ് കയറി അതും വെച്ച് നാടകം അവതരിപ്പിക്കുന്ന ആ രംഗം ഒരു പാട് രസകരമായി ....
മറുപടിഇല്ലാതാക്കൂ=================================================
....നാരാണേട്ടന്റെ പേരിന് മാറ്റം വരുത്തി.
ചിരട്ട നാരായണൻ...!!”
അല്ലെങ്കിലും,
നാട്ടുകാരേക്കൊണ്ട് ഇത്രയൊക്കയല്ലേ പറ്റൂ...!!
അതു മാത്രമല്ല ,പ്രഭേട്ടനു ഇത് ബൂലോകത്തില്‍ എത്തി ക്കാനും ,,,
===========================================
"മൈക്ക് സെറ്റ് ഒഴിച്ച്, ബാക്കി കഥാപാത്രങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ട്"
ഒരു ചിന്ന ഡൌട്ട് ,"യെവനല്ലേ അവന്‍ ?" ഞാനോടി
നാടകം നന്നായി ആസ്വദിച്ചു.
മറുപടിഇല്ലാതാക്കൂ‘ചിരട്ടനാരായണൻ...’ ഹ..ഹ...ഹാ.......ഉഗ്രൻ..!! 25 വർഷങ്ങൾക്കുമുമ്പ് നാടകരംഗത്തുനിന്നും പിന്മാറിയശേഷം, ഇപ്പോൾ വീണ്ടും ഒരു സ്റ്റേജിൽക്കയറിയ പ്രതീതിയുണ്ടാക്കി. ഇതുപോലെ പല അനുഭവങ്ങളും എനിക്കുമുണ്ട്. ‘ചരിത്രത്തിലാദ്യമായി ഒരു ഡോക്ടർ ഫീസുവാങ്ങാതെപോയതും, ചെല്ലപ്പന്റെ പ്രസ്ഥാവനകളും....’ എല്ലാം ഇപ്പോൾ വീണ്ടും കണ്ടതുപോലെ...ആദ്യകമെന്റിൽനിന്നും ഇത് അനുഭവത്തിലെ ഒരു നുറുങ്ങാണെന്നു മനസ്സിലായപ്പോൾ, വീണ്ടും ഇതുപോലെ ഓരോന്നു പോരട്ടെയെന്ന് പ്രതീക്ഷിക്കുന്നു...ഭാവുകങ്ങൾ.....
മറുപടിഇല്ലാതാക്കൂനല്ല അസ്സല് ചിരട്ട ,സോറി ,അസ്സല്‍ നാടകം ,പിന്നേം സോറി ,അസ്സല്‍ എഴുത്തു .അഭിനന്ദനങ്ങള്‍ ..
മറുപടിഇല്ലാതാക്കൂചിരട്ടയ്ക്കും പീഢന കാലം..!
മറുപടിഇല്ലാതാക്കൂരസകരമായ അവതരണം.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎന്നിട്ടും മുടങ്ങാതെ നാടകം നടന്നല്ലോ,കോസ്റ്റ്യൂംസിനൊന്നും ഒരു കേടും പറ്റാതെ!. അപ്പോ പീഢനം അത്രക്ക് ഡേയ്ചറസായില്ലായെന്നര്‍ത്ഥം!.
മറുപടിഇല്ലാതാക്കൂകലക്കി, നല്ല നര്‍മ്മം, ആദ്യന്തം വരെ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥ.
മറുപടിഇല്ലാതാക്കൂചിരട്ട നർമം കലക്കി,,,
മറുപടിഇല്ലാതാക്കൂനാടകം ഇങ്ങനെയും......എന്തായാലും കേമമായി. ചിരിപ്പിച്ചതിന് ഒത്തിരി നന്ദി.
മറുപടിഇല്ലാതാക്കൂരചന വായിക്കുമ്പോള്‍ പഴയകാലത്തെ സ്റ്റേജ്ഒരുക്കങ്ങളും,അനൌണ്‍സ്മെന്‍റെും
മറുപടിഇല്ലാതാക്കൂമേക്കപ്പും,നാടകം തുടങ്ങാന്‍ വൈകുമ്പോഴുള്ള കൂക്കുവിളിയും,
മറ്റുചിത്രങ്ങളും മനസ്സിലേക്ക് ഓടിവന്നു.
നര്‍മ്മരസത്തോടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
നാടകം ഗംഭീരമായി കലക്കി. പ്രയോഗങ്ങളൊക്കെ സൂപ്പര്‍! ഇഷ്ടമ്പോലെ ചിരിച്ചു. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂചിരട്ട നാരായണന്‍. യോജിച്ച പേര്.
മറുപടിഇല്ലാതാക്കൂഈശ്വരാ, ചിരട്ടകള്‍ക്കും കഷ്ടകാലമോ? നര്‍മ്മം കലക്കി.
മറുപടിഇല്ലാതാക്കൂപ്രഭോ, ഈ പറ്റൂര്‍മല ഹരിദാസ് എപ്പോഴോ ഹരിഹരന്‍ ആയി മാറി കേട്ടോ .... അതോ ഇനി ഞാനും നീലച്ചടയന്‍ അടിച്ചിട്ട് തോന്നുന്നതാണോ?
നാടകമേ പീഡനം!
മറുപടിഇല്ലാതാക്കൂ(ഇന്നലെയും വന്നിരുന്നു, ലാസ്റ്റ് പോസ്റ്റിലെ ചെന്ന്യായകം കാണാനും അയല്‍വീട്ടിലെ സുലോചനേച്ചിയുടെ വിശേഷങ്ങളറിയാനും അപ്പൂന്റെ ഡയലോഗ് കേള്‍ക്കാനും.
ഇതും സൂപ്പര്‍ - നമിച്ചു പ്രഭോ നമിച്ചു)
നര്‍മത്തിനുവേണ്ടി നര്‍മം പറയാതെ ... രസകരമായ അവതരണം.
മറുപടിഇല്ലാതാക്കൂഹ..ഹാ..സത്യം പറ..ഇത് ശരിക്കും സ്വന്തം അനുഭവം തന്നല്ലേ..ശരിക്കും കിട്ടീട്ടൊണ്ടല്ലേ..നാടകോം സംഭാഷണോം എല്ലാം തകര്‍പ്പന്‍...
മറുപടിഇല്ലാതാക്കൂ"നാട്ടുകാരേക്കൊണ്ട് ഇത്രയൊക്കയല്ലേ പറ്റൂ...!! "മ്മളേക്കൊണ്ട് പറ്റുന്നതു പോലെ നമ്മൾ ഒരു പോസ്റ്റും ഇട്ടു. ല്ലേ മാഷേ. എന്തായാലും സംഭവം 'നാഠഖ' ത്തിനേക്കാളൂം കലക്കി ട്ടോ.ചെറുപ്പകാലത്തിലേക്ക് ഒന്നു പോയി വന്നു. അത്രക്കും നന്നായി പ്രഭൻ ആ കാലത്തിനേയും അന്നത്തേ കലാപ്രവർത്തനങ്ങളെയും ,ആളുകളുടെ സംസാരരീതിയേയും ഒക്കെ മനോഹമായി അവതരിപ്പിച്ചു.സീരിയസ്സായിട്ടു പറഞ്ഞു ചിരിപ്പിക്കുന്ന ആ സ്റ്റൈൽ അസ്സലായിട്ടുണ്ട്.ഒട്ടും അശ്ലിലത്തിന്റെ ചുവയില്ലാതെ എത്ര മാന്യമായിട്ടെഴുതിയിരിക്കുന്നു.ആ ഭാഷാ പ്രയോഗത്തിന് ,അതെഴുതിയ ആളീന്,
മറുപടിഇല്ലാതാക്കൂഎല്ലാ ആശംസകളും...........
സമ്മതിച്ചു തന്നിരിക്കുന്നു ചങ്ങാതീ...
മറുപടിഇല്ലാതാക്കൂകലക്കിയിട്ടുണ്ട്. പഴയ കലാസമിതിക്കാലത്തേക്ക് ഒന്നു തിരിച്ചുപോയപോലെ തോന്നി..
ആശംസകള്‍..
സൂപ്പര്‍.. ചിരിച്ചു വയറു വേദനിക്കുന്നു. എന്നാലും എന്റെ ചിരട്ടേ...
മറുപടിഇല്ലാതാക്കൂhe he... nice one...
മറുപടിഇല്ലാതാക്കൂപഴയ കാലത്തെ ഗ്രാമീണ കാഴ്ചകളില്‍ ഒന്ന് കൂടി സമ്മാനിച്ചതിന് നന്ദി. നല്ല അവതരണം
മറുപടിഇല്ലാതാക്കൂഎന്റെ പ്രഭോ...എന്നെയങ്ങ് കൊല്ല്......ചിരിച്ച് ചിരിച്ച് കണ്ണീരൊഴുകി.സംശുദ്ധമായ നർമ്മം...പണ്ട് എത്രായോ വേദികളിൽ നാടകം കളിച്ച ഓർമ്മകൾ ഓടിയെത്തി....ഒരിക്കൾ പെണ്ണ് വേഷം കെട്ടി നാടകം കളിച്ച ഞാൻ 'ഒരാശുപത്രി സീനിൽ കട്ടിലിൽ കിടക്കുന്ന ഞാൻ രംഗബോധമില്ലാതെ കിടന്നുറങ്ങിപ്പോയതും,നാട്ടുകാരുടെ കൂക്കുവിളിയുടെ അകമ്പടിയാരവത്തോടെ നാടകം അവസാനിപ്പിച്ച്തും.മറ്റൊരു നാടകത്തിൽ കർട്ടൻ വലിക്കാരൻ ആവേശപ്പെട്ട് കർട്ടൻ വലിച്ചപ്പോൾ അയ്യാളുടെ ഉടൂതുണീ കർട്ടനിലുടക്കിയതും,സെക്കന്റ് പേപ്പറിട്ടിട്ടില്ലാതിരുന്ന അയ്യാളുടെ അപ്പോഴത്തെ അവസ്ഥയും ഒക്കെ ഓർമ്മിച്ചു പോയി...സമ്മതിച്ചിരിക്കുന്നൂ..ഈ ശുദ്ധഹാസ്യ രചയിതാവിനെ...നമോവാകം
മറുപടിഇല്ലാതാക്കൂനല്ല വിവരണം ,
മറുപടിഇല്ലാതാക്കൂഒരോ ഭാഗവും വളെ തെളിമയോടെ വിവരിച്ചു
കഥ ഒരു പ്രത്യേക സ്ഥല്‍ത്തേക് എത്തിച്ചു, വിവരണം ഇഷ്ടായി
ആശംസകള്‍
നാട്ടിലെ പഴയ കാല നാടകങ്ങളുടെ അണിയറ വായനക്കാര്‍ക്ക് മുന്നില്‍ മിഴിവോടെ തുറന്നു വെച്ച പ്രഭന്റെ ഈ രചന ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂനിഷ്ക്കളങ്ക ഗ്രാമീണ ജനതയുടെ മനസ്സുകളിലൂടെ ഇതള്‍ വിരിയുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍
ആദ്യന്തം ചിരി പടര്‍ത്തിയ ഈ പോസ്റ്റ് ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു എന്നത് എഴുത്തുകാരന്റെ മികവ് തന്നെ. ആശംസകള്‍
ചിരട്ടപ്പുറത്തു അമ്മാതിരി കടിച്ചാല്‍ പിന്നെ പല്ല് പോവില്ലേ ...ചിരിച്ചു ചിരിച്ചു ഞാനിപ്പോള്‍ ചാകുമേ...എല്ലാ രംഗങ്ങളും ഞാന്‍ മനസ്സില്‍ കാണുകയായിരുന്നു..ഇങ്ങനെ കുറെ നാടഖങ്ങള്‍ ചെറുപ്പത്തില്‍ കണ്ടിരുന്നു..പ്രഭന്‍ ചേട്ടന്റെ പുതിയ പോസ്റ്റിന്റെ നോടിഫികേശന്‍ കിട്ടിയാല്‍ അത് വായിച്ചിട്ടേ വേറെ പോസ്റ്റ് വായിക്കാറുള്ളൂ..കാരണം ഇവിടെ വന്നാല്‍ മനസൂ അറിഞ്ഞു ചിരിക്കാന്‍ പറ്റുമെന്ന് അറിയാം..ഇത്തവണയും പതിവ് തെറ്റിയില്ല..
മറുപടിഇല്ലാതാക്കൂആദ്യമായാണ് ഈ ബ്ലോഗില്‍ വായിച്ചു
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
ആശംസകള്‍ ഇനിയും വരാം
ha ha കിടു സംഭവം... ഗൊച്ചുകള്ളൻ ചിരട്ടേന്നു കടി വിട്ടില്ലാന്നു.......
മറുപടിഇല്ലാതാക്കൂമൊത്തം പ്രശനം ഇ ചിരട്ട ആണല്ലോ........!!! എന്നാല്ലും ഞാന്‍ ആലോചിക്കുവ,ചിരട്ട തന്നെ ആയതു നന്നായി അല്ലെ എന്തായേനെ അവസ്ഥ ...എന്തായാലും കുറെ ചിരിച്ചു . എനിക്ക് ഇപ്പൊ അതല്ല മനസിലാകാതെ ഇയാള്‍ (നാരായണന്‍) നേരെ പോയി കടിക്കുനതിന്നു മുന്‍പ് ഒന്ന് കൈയി കൊണ്ട് പിടിച്ചു നോക്കിയാ മതിയാര്‍ന്നു ഇത്രയും ഒന്നും കാര്യങ്ങള്‍ കോളം അവില്ലാര്‍ന്നു .....):
മറുപടിഇല്ലാതാക്കൂഇതിലെ ഓരോ കഥപാത്രത്തെയും എനിക്ക് ഇഷ്ടപ്പെട്ടു ....എല്ലാവര്ക്കും ഒരു പോലെ അഭിനയിക്കാന്‍ റോള് കൊടുത്ത പോലെ തോന്നി .....
സ്വഭാവികമായി ഉണ്ടാകുന്ന കാര്യങ്ങളാ നന്നായി തന്നെ പറഞ്ഞു..
മറുപടിഇല്ലാതാക്കൂഎന്തായാലും ഒരു നാടകത്തിന്നുപോയപ്പോലെ ഉണ്ട്.
നല്ലപോലെ പറഞ്ഞു,രസികൻ കഥ ആശംസകൾ...
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്. തമാശയ്ക്കപ്പുറം നമ്മുടെ നാട്ടില്‍ നിന്ന് എന്നെന്നേയ്ക്കുമായി മറഞ്ഞുപോയ ആ നാടന്‍ കലാപരിപടികളും ഒക്കെ ഓര്‍മ്മയില്‍ എത്തിച്ചു ഈ എഴുത്ത്. നന്ദി ചങ്ങാതീ.
മറുപടിഇല്ലാതാക്കൂ:) വിവരണം കലക്കി ,
മറുപടിഇല്ലാതാക്കൂപ്രഭന്, സംഗതി കൊള്ളാം.................:)
മറുപടിഇല്ലാതാക്കൂനാടകങ്ങളും അതിന്റെ സെറ്റും ഇപ്പോഴും ഇതുപോലുള്ള കിടിലന്‍ ഓര്‍മ്മകള്‍ സമ്മാനിക്കാറുണ്ട്. മനസിനെ ഒത്തിരി പിന്നിലേയെക്ക് നടത്തിച്ചു രസകരമായി എഴുതി.
ആശംസകള്‍.
നല്ല നാടകം. നാടിന്റെ അകം ആയെന്നു തോന്നുന്നു.
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഹൊ.. ആ ഓമനചേച്ചി ഇത്രേം നാളും എങ്ങെനെ സഹിച്ചു.....
മറുപടിഇല്ലാതാക്കൂശരിക്കും ചിരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂവരികള് രസിപ്പിച്ചു.ശുദ്ധ ഹാസ്യം ആസ്വദിച്ചു.അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂശരിക്കും ആസ്വദിച്ചു....
മറുപടിഇല്ലാതാക്കൂപ്രഭന് ചേട്ടോ സംഗതി സൂപര്‍ .... ശരിക്ക് ചിരിച്ചുന്നു മാത്രമല്ല ഈ കഥ ഞാനങ്ങു കാണാണ്ടെ പഠിച്ചു ..... ഇനി ഇടക്കൊക്കെ കൂട്ട് കാരോത്തു കൂടുമ്പോ പറഞ്ഞു ചിരിപ്പിക്കാല്ലോ ...:)
മറുപടിഇല്ലാതാക്കൂബാപ്പുജി സ്മരക് ആര്‍ട്സ് സ്പോര്‍ട്സ് & ഗെയിംസ് ക്ലബ്ബ് എന്നാണ് ഞങ്ങടെ ക്ലബ്ബിന്റെ പേര്‍. നിങ്ങള്‍ടെ ക്ലബ്ബില്‍ ഗെയിംസ് ഇല്ലാത്തതിനാല്‍
മറുപടിഇല്ലാതാക്കൂഞാന് വെറുതേ വിടുന്നു.
നാടകം രസമായിട്ടോ. (ചേട്ടന്റെ ഒരു പല്ല് വെപ്പു പല്ലല്ലേ!!! ചുമ്മാതെ...)
ചരിത്രത്തിലാദ്യമായി ഒരു ഡോക്ടർ, ഫീസു വാങ്ങാതെ തിരിച്ചുപോയി..!
മറുപടിഇല്ലാതാക്കൂക്ലവറും,സ്പേഡും,ഡൈമൺസുമെല്ലാം ഒരുപോലെ തോന്നിത്തുടങ്ങിയപ്പോൾ നാരാണേട്ടൻ കളിനിർത്തി എഴുന്നേറ്റു.
ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്!!!
ആര്‍ത്ത് ചിരിക്കുന്നു!!
സൂപ്പര്‍ കോമഡി!!
ലേബലില്‍ നര്‍മ്മം എന്നും ധൈര്യായ് ചേര്‍ത്തോളൂന്ന്!!!
ആദ്യത്തെ ഒരു പാരാഗ്രാഫേ വായിച്ചുള്ളു..ഞാന്‍ പതുക്കയെ വായിക്കു..ഇടക്കിടേ വന്ന് നോക്കാം..എന്നാലെ കഴിയു..
മറുപടിഇല്ലാതാക്കൂചിരട്ട-നാടകത്തിന്റെ അരങ്ങിനു പുറത്ത് നടന്ന ഇരുട്ടു-നാടകത്തിലും പ്രധാന നടന്‍ ചിരട്ട തന്നെ. മറ്റു നടന്മാര്‍ മദ്യവും പുകയും ഒരു നാരാണേട്ടനും....
മറുപടിഇല്ലാതാക്കൂഫലിതം ഇഷ്ടപ്പെട്ടു.
പ്രഭേട്ടാ..നിങ്ങള്‍ക്കെ കഴിയൂ ഇങ്ങിനൊക്കെ എഴുതാന്‍...! നന്നായി ചിരിപ്പിച്ചൂട്ടൊ..നിങ്ങളൊന്ന് ചിരിച്ചേ..അവിടെ പല്ലുണ്ടൊ എന്നറിയാനാ..
മറുപടിഇല്ലാതാക്കൂചിരട്ട പ്രഭേട്ടന്‍ ഛെ തെറ്റി ചിരട്ട നാരയണേട്ടന്‍ സംഗതി കലക്കി
മറുപടിഇല്ലാതാക്കൂപഴയ നാടകാവതരണകളരികളിലേക്ക് ,അസ്സല് നർമ്മത്തോടെ കൂട്ടികൊണ്ടുപോയിരിക്കുന്നൂ..കേട്ടൊ ഭായ്
മറുപടിഇല്ലാതാക്കൂ"ഖലാ സ്നേഹികളെ
മറുപടിഇല്ലാതാക്കൂനാട്ടകം ഉഠന്‍ ആരംഭിക്കുന്നു"...
പ്രഭന്‍..അഭിനന്ദനങ്ങള്‍...
നര്‍മവും ഒരു കാലഘട്ടവും കൂടിയിനക്കിയ
അവതരണം ഒരു ഗ്രാമീണ വേദിയിലേക്ക്
വായനക്കാരെ എത്തിച്ചു....പഞ്ചുകള്‍ എല്ലാം
കിടിലന്‍...ചിരിചിട്ട് വയ്യ...
ഓടോ..ഈ ചെന്നിനായകം,ചിരട്ട, ഇതിനു ചുറ്റുമുള്ള
ജീവിതം തന്നെ അല്ലെ..eggoi പറഞ്ഞ പോലെ
എനിക്കാ പല്ലൊന്നു കാണണം....ഹ..ഹ..
ആസ്വദിച്ചുവായിച്ചു.
മറുപടിഇല്ലാതാക്കൂഹഹ ഹ..രസിച്ചു വായിച്ചു.
മറുപടിഇല്ലാതാക്കൂന്നാലും പ്രഭേട്ടാ, ആ 'അവളുടെ രാവുകളിൽ' സീമ പുറംതിരിഞ്ഞ് നിക്കണ പോസ്റ്ററിലെ പോസ്സ് ങ്ങൾക്ക് ഇപ്പഴും ഓർമ്മണ്ട് അല്ലേ ? ഗംഭീരം. നന്നായി ട്ടോ 'നാഠക' നാടകം. ആശംസകൾ.
മറുപടിഇല്ലാതാക്കൂപ്രിയ പ്രഭന്‍
മറുപടിഇല്ലാതാക്കൂആസ്വദിച്ച് വായിച്ചു. ഒരുപാട് കാലം പുറകിലേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി.
നര്‍മം നന്നായി വഴങ്ങുനുണ്ട്
തുടരുക
സജീവ്
ഹ ഹ ഹ നല്ല രസകരമായ പോസ്റ്റ്
മറുപടിഇല്ലാതാക്കൂഅടുട്ട ബെല്ലോടു കുടി ഈ നാടകം അവസാനിക്കുമല്ലോ ഒന്നോ ഓര്‍ത്ത് അല്‍പ്പം ദുഃഖം തോന്നി
......:)
മറുപടിഇല്ലാതാക്കൂസ്വാഭാവിക നര്‍മ്മം നല്ല നിരീക്ഷണ പാടവം.അതാണ് ഈ പോസ്റ്റിന്റെ highlights
മറുപടിഇല്ലാതാക്കൂപിന്നെ പ്രഭോ(രാജാവേ എന്നല്ല സംബോധനിച്ചതാ)വെപ്പുപല്ലുകളുടെ maintenance കൃത്യമായി ചെയ്തോളണെ.നാട്ടില്‍ വരുമ്പോള്‍ ബ്ലോഗേഴ്സ് മീറ്റൊക്കെ കണ്ടെന്നു വരും ആള്‍ക്കാര്‍ ചോദിച്ചാല്‍ സംശയം തീര്‍ക്കണ്ടേ?
ഹഹഹ... ചിരിപ്പിച്ചു.. :)
മറുപടിഇല്ലാതാക്കൂഊ ..ഓഒ ..
മറുപടിഇല്ലാതാക്കൂച്രിപ്പിച്ചു കൊല്ലുമല്ലോ മനുഷ്യനെ നിങ്ങള്‍ .
വളരെ രസകരമായി ആ കഥകള്‍ പറഞ്ഞു .ഇതുപോലെ വേറെയും ഉണ്ടോ ?
നല്ല അനുഭവകഥ .
ഹഹഹഹ ...പ്രഭേട്ടാ ഗൊള്ളാം... ഇനി ചിരിക്കാന്‍ വയ്യേ ..
മറുപടിഇല്ലാതാക്കൂഹ ഹ ഹ ,,നര്‍മം ശരിക്കും ഇഷ്ട്ടപെട്ടു ,
മറുപടിഇല്ലാതാക്കൂവളരെ ചെറിയ കാര്യം ഇത്ര ഹാസ്യ രൂപത്തില്‍ അവതിരിപ്പിക്കാനുള്ള പ്രഭാന്റെ കഴിവ് അപാരം ..
നമ്മിച്ചിരിക്കുന്നു ചങ്ങാതി ...
ആദ്യം കമന്റു എണ്ണം 69 ഇല്‍ നിന്ന് എഴുപതു ആക്കട്ടെ ..ആ 69 അങ്ങിനെ നില്‍ക്കുന്നത് കണ്ടിട്ട് എന്തോ ഒരിത് :)
മറുപടിഇല്ലാതാക്കൂനര്മ്മം രസിപ്പിച്ചു ...നാട്ടഖം ഖലക്കി ..:)
hentammo..purusha peedanam enkilum narayanetta kadanna kaiyaipoyi ha ha ha prathi prabhettanano??????
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട സുഹൃത്തേ,
മറുപടിഇല്ലാതാക്കൂനര്മം അതിര് കടന്നുവോ?
സസ്നേഹം,
അനു
വായിക്കാൻ താമസിച്ചതിൽ ക്ഷമിക്കണം. പക്ഷെ വായിക്കാൻ വിട്ടു പോയിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെ ആയേനെ
മറുപടിഇല്ലാതാക്കൂനർമ്മം അത്ര തന്മയത്വത്തോടു കൂടി അവതരിപ്പിച്ചു നന്ദി :)
ഈ നാടകം തെക്കന്‍ ജില്ലകളിലെവിടെയോ
മറുപടിഇല്ലാതാക്കൂഒരു ഉല്‍സവ പറമ്പിലേക്കൊ
ക്ലബ് തട്ടികൂട്ടലിലേക്കൊ ഒക്കെ കൊണ്ടു പൊയീ ..
" നീല ചടയന്‍ " എന്‍ എസ്സ് പഠന കാലത്ത്
എങ്ങൊ കേട്ടു മറന്ന ഒരു പേര് :)
എഴുതി വളച്ചു നര്‍മ്മ ചാലിച്ച്
നാടിന്റേ മണം നല്‍കിയുള്ള എഴുത്ത്
ഒരു കഴിവ് തന്നേയാണേട്ടൊ ..
അനാവിശ്യ തിരുകി കേറ്റലില്ല
വെട്ടികളയലില്ല ,,അതു തന്നെ ഈ വരികളുടെ വിജയവും
മനസ്സ് ഒന്നോടീ എന്റേ കൗമാര കാലത്തിലേക്ക്
" എങ്കിലും അന്യായ കടി തന്നെ അണ്ണാ കടിച്ചത് "
ഒരു ഇഷ്ടമുണ്ട് ഈ ശൈലിയോട് , അതും കൂടിയിട്ടുണ്ട് ..
പണ്ടത്തെ ഉത്സവപ്പറമ്പിലേക്ക് കൊണ്ടെത്തിച്ച ഈ നാടകം അതിന്‍റ നര്‍മ്മവും വളരെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂപണ്ടെങ്ങൊ മറന്നു വച്ച ഞങ്ങളുടെ ‘ഫ്രണ്ട്സ് തീയറ്റേഴ്സും’ നാടകങ്ങളും ഉത്സവപ്പറമ്പും കുറേ നേരം ഈ വായനയെ തടസ്സപ്പെടുത്തി. അതൊക്കെ വീണ്ടും ഓർമ്മിപ്പിച്ചതിനു നന്ദി.
മറുപടിഇല്ലാതാക്കൂനല്ല ശൈലിയിൽ രസകരമായി അവതരിപ്പിച്ചു!
മറുപടിഇല്ലാതാക്കൂആസംസകൾ...
ഇന്ന് ഒന്നൂടെ വായിച്ചു പൊട്ടിച്ചിരിച്ചു. പിന്നെ അലറിച്ചിരിച്ചു മച്ചാ.
മറുപടിഇല്ലാതാക്കൂഹാസ്യമെന്നു പറഞ്ഞാ ഇതാണ്. ഇത് മാത്രമാണ്. അല്ലാതെ ആ തെമ്മാടി കണ്ണൂരാന്‍ എഴുതുന്ന അശ്ലീലമല്ല.
പ്രഭോ, വീണ്ടും വന്നേക്കും!
വളരെ മനോഹരമായി അവതരിപ്പിച്ചു
മറുപടിഇല്ലാതാക്കൂനല്ല ഫ്ലോ
നാടും നാട്ടിന്‍പുറവും കഥാപാത്രങ്ങളും
എല്ലാം ...ഒരിക്കല്‍ക്കൂടി ....മനസ്സിന്റെ കോണില്‍
ഈ നല്ല രചനക്ക് നല്ല ഹാസ്യത്തിന് ആശംസകള്‍
സ്നേഹത്തോടെ (നൗഷാദ് പൂച്ചക്കണ്ണന്‍)

പ്രഭൻ ചേട്ടാാാ.....ഹാസ്യനാടകം...നാട്ടുകാരുടെ കുന്ന്യായ്മകൾ..ഇങ്ങനെ ഒക്കെ ആണു.നന്നായി ട്ടോ നർമ്മം..തോമസ് പാലയുടെ കധ പൊലെ.. ദേ ബ്ലോഗ്ഗിൽ ഒരു പ്രഭൻ..എല്ലാവരും തിരിഞ്ഞു നോക്കുന്നു...വായിക്കുന്നു..കൈയടിക്കുന്നു...
മറുപടിഇല്ലാതാക്കൂനന്നായി ചിരിച്ചു പ്രഭേട്ടാ ...
മറുപടിഇല്ലാതാക്കൂആശംസകള് :D
പ്രഭ ചേട്ടാ നര്‍മ്മം എഴുതാന്‍ ഒരു കഴിവ് തന്നെയാ അക്ഷരങ്ങള്‍ കൊണ്ട് ചിരിപ്പിക്കുക
മറുപടിഇല്ലാതാക്കൂനാട്ടില് എന്റെ വീടിനു പുറകിലുള്ള അമ്പലത്തിലെ ആണ്ടരുതി ഉത്സവത്തിന്
മറുപടിഇല്ലാതാക്കൂഎല്ലാ തവണയും ഒരു നാടകം അരങ്ങേറുക പതിവായിരുന്നു, ഇവിടെ മൈക്കില്‍
നിന്നുയര്‍ന്ന ഉച്ച വാക്കുകള്‍ ഒരു നിമിഷം എന്നെ എന്റെ പഴയകാല
സ്മൃതിയിലെക്കുണര്‍ത്തി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുമില്ല
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിച്ചല്ലോ എന്റെ മാഷേ!!!
നര്‍മ്മം വീണ്ടും പോരട്ടെ
ന
ഒരുപാട് ചിരിപ്പിച്ചു ....ഇനിയും പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂഅല്ലെങ്കിലും,
മറുപടിഇല്ലാതാക്കൂനാട്ടുകാരേക്കൊണ്ട് ഇത്രയൊക്കയല്ലേ പറ്റൂ
പഴയ കാല ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന ഏറ്റവും രസകരമായ മുഹൂര്‍ത്തങ്ങള്‍ ഇതൊക്കെയാനെന്നാണ് എനിക്ക് തോന്നുന്നത്. നാടകങ്ങളില്‍ അന്നുകാലത്ത് ആണുങ്ങള്‍ പെണ്‍വേഷം കെട്ടുന്ന രീതിയില്‍ വളരെ രസകരമായ സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂവളരെ നര്‍മ്മത്തോടെ അവതരിപ്പിച്ചു.
നന്നായി ആസ്വദിച്ചു....അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഇങ്ങനെയുമുണ്ടോ ഒരു ആക്രാന്തം. നന്നായി ചിരിപ്പിചു...
മറുപടിഇല്ലാതാക്കൂഅക്ഷമരായി എന്ന പദം കണ്ടപ്പോൾ പണ്ടൊരു നാടകം തുടങ്ങുന്നതിനു മുന്നെ ഒരാൾ അനൗൺസ് ചെയ്തത് ഓർമ്മവരുന്നു.. നാടകം അല്പ സമയത്തിനകം തുടങ്ങും എല്ലാവരും അക്ഷമരായി കാത്തിരിക്കണമെന്ന് അപേക്ഷിക്കുന്നു..
മറുപടിഇല്ലാതാക്കൂഅപ്പോൾ സദസ്സിൽ നിന്നും ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .. എടാ രാജാവിന്റെ മോനെ, തുടങ്ങെടാ വേഗം.. ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് വന്ന് തുടങ്ങും.
---------------
അസ്സലായിരിക്കുന്നു താങ്കളുടെ എഴുത്ത്.. പഴയ നാടകത്തിന്റെ മുന്നിലിരിക്കുന്ന പ്രതീതിയായി..ആശംസകൾ
ഇനി മുതല്‍, പല്ലുപോയവരെ കാണുമ്പോള്‍ പ്രഭന്‍ ചേട്ടനെ ഓര്‍മ്മവരും! സോറി, ചിരട്ട ഓര്‍മ്മ വരും...
മറുപടിഇല്ലാതാക്കൂഗദ്യഹാസ്യത്തിന്റെ ഉപജ്ഞാതാവായ സഞ്ജയന്‍ മുതല്‍ പല പ്രമുഖരും കൈകാര്യം ചെയ്ത വിഷയമാണ് പ്രതിഭാധനനായ ശ്രീ. പ്രഭന്‍ ഇക്കുറി അവതരിപ്പിച്ചത്. ക്ലബ് നാടകം. പക്ഷെ, തുടക്കം മുതല്‍ ഒടുക്കം വരെ അദ്ദേഹത്തിന്റെ മാത്രം ശൈലിയില്‍ തന്‍റെ കര്‍ത്തവ്യം ഉജ്ജ്വലമാക്കി.
മറുപടിഇല്ലാതാക്കൂഅബദ്ധത്തിനു ഞാന്‍ വായിക്കുമ്പോള്‍ ചായകുടിക്കുകയായിരുന്നു. ചായ പലപ്രാവശ്യം മൂക്കിലൂടെ ഒഴുകി കീ ബോര്‍ഡില്‍ വീണു. അത്രയ്ക്ക് ചിരിച്ചു.
പിന്നെ അശ്ലീലം വരമായിരുന്നത് കൌശലപൂര്‍വ്വം ശ്ലീലമാക്കി.
ആദ്യം കുടി
പിന്നെ ഒരു മരണക്കേസില്‍ ബിവറേജ്
പിന്നെ പുകച്ചില്‍
ഇപ്പോള്‍ കടി
നിങ്ങള് ഇത്രക്ക് "ബിംബങ്ങള്‍"," സൃഷ്ടിച്ച് കലക്കിയ വേറെ ആരാ ബൂലോകത്ത് ഉള്ളത്.
ലാളിത്വം കാത്ത് സൂക്ഷിക്കുന്ന , ഹാസ്യം കലര്‍ത്തിയ കമന്റിലൂടെ സത്യങ്ങള്‍ വിളിച്ചു പറയുന്ന പ്രഭനു എല്ലാ ഭാവുകങ്ങളും
നാട്ടുകാരേക്കൊണ്ട് ഇത്രയൊക്കയല്ലേ പറ്റൂ...!!!!
മറുപടിഇല്ലാതാക്കൂനന്നായി ചിരിപ്പിച്ചു ചിരട്ടനാരായണന്‍ :))...
ന്നാലും ആ ചിരട്ട ഇത്രയ്ക്കു പുകിലുണ്ടാക്കുമെന്നു കരുതീല . നല്ല പോസ്റ്റ്., അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂചിരട്ട നാരായണൻ-നാടകത്തിനു പുറത്തെ കഥാപാത്രം! നന്നായി.ആശംസകൾ. ആരെങ്കിലും കാക്കി പാഞ്ചാലിയെ പറ്റി കേട്ടിട്ടുണ്ടോ? അത് അരങ്ങത്ത് ഒരു കഥാപാത്രത്തിനു പറ്റിയ ഭൂലോക അമളി.
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍...!!!!!!!
മറുപടിഇല്ലാതാക്കൂരസകരമായി പറഞ്ഞല്ലോ..
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്..
പഴയകാല ക്ലബ് വാർഷികങ്ങളെ ഓർമിപ്പിച്ചു..:)
മറുപടിഇല്ലാതാക്കൂപ്രഭൻ, പണ്ടത്തെ ഗ്രാമന്തരീക്ഷ നാടകങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചു ഈ പോസ്റ്റ്. അവസാനം എത്തിയപ്പോഴേക്ക് കഥാപാത്രങ്ങൾ അനവധി രംഗത്തെത്തിയതിനാൽ അത്ര ക്ലിയറായില്ല എന്നുകൂടി പറയട്ടെ. രണ്ടാമത് വായിച്ചപ്പോൾ ഓക്കേ!
മറുപടിഇല്ലാതാക്കൂചിരട്ട നാരായണന്‍...
മറുപടിഇല്ലാതാക്കൂരസകരമായിരിക്കുന്നു...
കൂടുതല്‍ എഴുത്തിന് ആശംസകള്‍...!
ഹ ഹ നല്ല എഴുത്ത്...
മറുപടിഇല്ലാതാക്കൂരസകരമായി അവതരിപ്പിച്ചു
മറുപടിഇല്ലാതാക്കൂസ്വാഭാവിക നര്‍മ്മം,ഹൃദ്യമായ അവതരണം....ആശംസകള്‍.
മറുപടിഇല്ലാതാക്കൂരസകരമായി വായന. എഴുത്തിന്റെ വേറിട്ട ശൈലി.
മറുപടിഇല്ലാതാക്കൂപ്രഭൻ, ചിരട്ടപുരാണം തകർത്തു! നിറമുള്ള ഓർമ്മകൾ!
മറുപടിഇല്ലാതാക്കൂഞാനും ഒരു പഴയ നാടൻ ഓർമ്മ എഴുതിവെച്ചിട്ടുണ്ട്. അത് പോസ്റ്റ് ചെയ്യാൻ ഇതൊരു പ്രോത്സാഹനമായി!
അഭിനന്ദനങ്ങൾ, പ്രഭൻ
nannai maashe.......
മറുപടിഇല്ലാതാക്കൂനല്ല നര്‍മ്മം. നാട്ടിന്‍പുറത്തെ പഴയ നാടകാവതരണങ്ങളും അനുഭവത്തിലെ പല നല്ല നര്‍മ്മസംഭവങ്ങളും ഓര്‍ത്തുപോയി. ബൂലോഗത്തെ സഞ്ജയന്‍ പ്രഭന്‍ തന്നെ!
മറുപടിഇല്ലാതാക്കൂവന്നപ്പോള് താമസിച്ചു പോയി.. എങ്കിലും കൃഷ്ണാ.. ഇങ്ങേനെയും ഫലിതം ആകാം അല്ലെ?? ചിരിച്ചു.. അതിനൊപ്പം പല പഴയ കാര്യങ്ങളും ഓര്‍മ്മ വന്നു... ആശംസകളോടെ..
മറുപടിഇല്ലാതാക്കൂതകര്ത്തിട്ടുണ്ട് കേട്ടോ ... ചിരിപ്പിക്കുകയും ഒരു നിമിഷം ചിന്തിപ്പിക്കുകയും ചെയ്തു ... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം ..
മറുപടിഇല്ലാതാക്കൂസഭ്യമായൊരു അസഭ്യം പറഞ്ഞു ...കൊള്ളാം ട്ടോ സംഗതി
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു....
മറുപടിഇല്ലാതാക്കൂവളരെ നന്നായി...മുന്‍പ് നാട്ടുംപുറത്തു നാടകം കളിച്ചത് ഓര്‍മ്മ വന്നു.ഏതാണ്ട് ഹരിയുടെ പോലെ ഒരു അവസ്ഥ ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ക്ക് സംഭവിച്ചത് ഓര്മ വന്നു.......അഭിനന്ദനങ്ങള്‍ പ്രഭന്‍ജീ.
മറുപടിഇല്ലാതാക്കൂHehe.. Kalakki..
മറുപടിഇല്ലാതാക്കൂhttp://kannurpassenger.blogspot.in/ Swagatham..
“ഹലോ..ഹലോ..ചെക്..ചെക്ക്..!!ഹലോ..”
മറുപടിഇല്ലാതാക്കൂനന്നായി... ഞങ്ങളുടെ നാട്ടിലെ ക്ലബ്ബ് നാടകങ്ങള്‍ ഓര്‍മ്മവന്നു.
ഓര്‍മ്മകള്‍ വീണ്ടും എത്തി നോക്കുന്നു ...
മറുപടിഇല്ലാതാക്കൂമനോഹരമായി വിവരിച്ചു .ആശംസകള്‍ .
പുതിയ നാടകം തുടങ്ങിയോന്നറിയാന്‍ വന്നതാ....
മറുപടിഇല്ലാതാക്കൂഅഹ്ഹഹ.. ഇഷ്ടമായി..!
മറുപടിഇല്ലാതാക്കൂഇനിയും ഈ വഴി വരാം..
ആശംസകള്‍!
hihihiii... nannaayi... snehaasamsakal eattaa...
മറുപടിഇല്ലാതാക്കൂഇഷ്ടമായി...kalakkan
മറുപടിഇല്ലാതാക്കൂഅത് കലക്കി... ചിരട്ട പുരാണം സുപ്പര്‍!
മറുപടിഇല്ലാതാക്കൂഅത് ഒന്നുഒന്നര കടിയായിരുന്നു....... ഹഹഹഹ
മറുപടിഇല്ലാതാക്കൂകലക്കീന്നു പറഞ്ഞാല്‍ പോര ഏട്ടാ.... കല കലക്കി... ചിരിച്ചു ചിരിച്ചു മണല് കപ്പി....ഹി ഹി !!!
മറുപടിഇല്ലാതാക്കൂകിണ്ണന് കഥ... സംഗതി ഇത്ര കല്‍ക്കുമെന്നു കരുതീല്ല. സംഭവം തന്നെ ..:)
മറുപടിഇല്ലാതാക്കൂആര്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് വാര്‍ഷിക ആഘോഷങ്ങള്‍ മനസ്സില്‍ ഓടിയെത്തുന്നു.കര്‍ട്ടന്‍ വലിക്കാന്‍ നിന്ന് അണിയറയിലെയും അരങ്ങത്തെയും ഭാവമാറ്റങ്ങള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.കഥ വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍.
മറുപടിഇല്ലാതാക്കൂആസ്വദിച്ചു വായിച്ചു ഈ ശുദ്ധ ഗ്രാമീണ നര്‍മ്മം.
മറുപടിഇല്ലാതാക്കൂഞാന് ആദ്യമായിട്ടാണിവിടെ. വരവു നഷ്ടമായില്ല; വായിച്ചു, ഇഷ്ടപ്പെട്ടു, ആസ്വദിച്ചു. ആശംസകള്‍!
മറുപടിഇല്ലാതാക്കൂഎത്താന് വൈകി പ്രഭന്‍..ആസ്വദിച്ചു വായിച്ചു..ഉറക്കെ ചിരിച്ചു. കൂടെ കൂടുന്നു.
മറുപടിഇല്ലാതാക്കൂസ്നേഹത്തോടെ മനു.
പ്രിയ പ്രഭൻ...ഈ മനോഹരമായ പുലരിയിലേയ്ക്ക് എത്താൻ ഏറെ വൈകി... മുൻപ് പ്രാവശ്യം എത്തിയെങ്കിലും സമയക്കുറവുമൂലം പൂർണ്ണമായും വായിയ്ക്കുവാൻ കഴിഞ്ഞിരുന്നില്ല...ഇന്നാണ് ഒരു അവധി കിട്ടിയത്. അപ്പോൾതന്നെ ആദ്യം എത്തിയത് ഈ ബ്ലോഗിലേയ്ക്കാണ്..
മറുപടിഇല്ലാതാക്കൂനാട്ടിൻപുറത്തിന്റെ തനിമനിറഞ്ഞുനിൽക്കുന്ന സംഭാഷണങ്ങളിലൂടെയും, ശുദ്ധമായ നർമ്മഭാവനകളിലൂടെയും ഈ രചന മികച്ച നിലവാരം പുലർത്തുന്നു.... ഹൃദ്യമായ അവതരണ രീതിയും..... ഒരു പാട് അഭിനന്ദനങ്ങളും, ആശംസകളും നേരുന്നു..
സ്നേഹപൂർവ്വം ഷിബു തോവാള.
അതീവ ഹൃദ്യമായ അവതരണം, നല്ല നര്‍മ്മം
മറുപടിഇല്ലാതാക്കൂഒരു പാട് ചിരിച്ചു
അയ്യയ്യോ ചിരിച്ചു വശം കെട്ടു.നാട്ടില്‍ ചെല്ലുമ്പോള്‍ അത് വഴി ഒന്ന് പോകണം. ഇതില്‍ ആരൊക്കെ ജീവിചിരിപ്പുണ്ടെന്നു ഒന്നന്വേഷിക്കാമല്ലോ
മറുപടിഇല്ലാതാക്കൂതൃശൂര് പൂരത്തിന് വെടിക്കെട്ടില്‍ ഒരു കൂട്ടപ്പോരി ഉണ്ട്.. ഒന്നിന് പുറകെ ഒന്നായി അമിട്ട് പൊട്ടും.. അത് പോലെയാണ് ഇതിലെ വരികള്‍ .. ഹാസ്യം എഴുതി ഫലിപ്പിക്കല്‍ എളുപ്പമല്ല..അതൊരു കഴിവ് തന്നെയാണേ.. ഇതില്‍ യഥാര്‍ത്ഥ പ്രഭേട്ടന്റെ റോള്‍ ഏതായിരുന്നു എന്നറിയാന്‍ ഒരു കൌതുകം..
മറുപടിഇല്ലാതാക്കൂനല്ല നര്‍മ്മം.
മറുപടിഇല്ലാതാക്കൂനല്ല അവതരണം
ആശംസകള്‍!...............
ചേട്ടാ ... അന്നൊന്നും ഈ നെറ്റ് ഒന്നും ഇല്ലാണ്ടിരുന്നത് നന്നായി... ഇല്ലെങ്കില്‍ അങ്ങേരുടെ പടം സഹിതം ഇതിനകത്ത് ഇട്ട് കൊന്നേനെ..
മറുപടിഇല്ലാതാക്കൂഇതിലെ കഥാപാത്രങ്ങള്‍ ഒരുമാതിരി എല്ലാരേം നേരിട്ടറിയാം... ഞങ്ങള്‍ടെ കുഞ്ഞുപ്രായത്തില്‍ ഇത്തരം ബാക്ക സ്റ്റേജ് കഥകള്‍ അധികം കേള്‍ക്കാന്‍ ചാന്‍സ് ഇലല്ലോ...
നല്ല എഴുത്ത്... വളരെ നന്നായിട്ടുണ്ട്..
NARAYANAN CHETTANTE KADI ORTHE ENIKKE CHIRI ADAKKANE PATTY ELLA...ITS AWESOME....
മറുപടിഇല്ലാതാക്കൂആദ്യമായാണ് ഈ ബ്ലോഗില്‍ ചെറുപ്പത്തില്‍ നാടകം കാണാന്‍ പോയത് ഓര്‍മ്മ വരുന്നു ചിരിക്കാനും വക തന്നു വളരെ നന്നായിട്ടുണ്ട് ..
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂലൈവായിട്ടു കൊട് കൈ .... വെറുതെ ഒന്ന് നോക്കിയതാ ... കലക്കി . ഹാസ്യം എഴുതുക എളുപ്പമേ അല്ല . നിങ്ങൾ വിജയിച്ചിരിക്കുന്നു . ഇത് വരെ വന്നിട്ട് കൂട്ട് കൂടാതെ എങ്ങനെ പോകും ? എവിടെ കൂട്ടുകൂടാനുള്ള യന്ത്രം ? പിന്നെ ഒരു ഉപദേശം .. ആ ആശ്ചര്യ ചിഹ്നം അത്രയ്ക്ക് വേണ്ടാ . ബോറാണ് .
മറുപടിഇല്ലാതാക്കൂAdipoli... super... naaraayanetto....
മറുപടിഇല്ലാതാക്കൂ