ചൊവ്വാഴ്ച, ജനുവരി 14, 2014

' പതിനൊന്നു വയതിനിലെ..'

റു ബി-യിലെ സന്ദീപ് പ്രകാശിന്  ലഞ്ച് ബ്രേക്ക് ടൈമിലാണ് ആ  എഴുത്ത് കിട്ടിയത്. എഴുത്തെന്നു പറഞ്ഞാൽ സംബോധനയോ കുശലാന്വേഷണമോ കാര്യ- കാരണ വിശദീകരണമോ ഒന്നുമില്ലാത്ത, വെറും ഒരു  ഒറ്റവരി എഴുത്ത്. എഴുത്തിന്റെ ഉള്ളടക്കം ഇങ്ങനെ,

"എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടാണ്, ഐ ലവ് യൂ.."- ആതിര.

ആകെക്കൂടി  ഒറ്റ വരിമാത്രമുള്ളതുകൊണ്ട് വായിച്ചു വശാകേണ്ടി വന്നില്ല അവന്. തിരിഞ്ഞുനോക്കുമ്പോൾ കത്തുകൊടുത്ത  ആതിര  എസ്  നായർ മറുവശത്തെ ബഞ്ചിലിരുന്ന് അവനെ നോക്കി പുഞ്ചിരിക്കുന്നു.
സന്ദീപ് ആകട്ടെ, ഡീസന്റ് ആൻഡ്  ഡിസിപ്ലിൻ  എന്നിവയുടെ ഹോൾസെയിൽ ഡീലർ. അവനത് ഒട്ടും ഇഷ്ട്ടമായില്ല.
' ഈ പെണ്ണിന് ഇതെന്തിന്റെ കേടാ..'   എന്ന്  അവൻ അവളുടെ നേരേ കണ്ണുരുട്ടി.
പകരം അവൾ അവനെ നോക്കി കണ്ണിറുക്കി..!

' ഏയ്.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല, റിപ്പോർട്ട് ചെയ്യണം'
എന്നു ചിന്തിക്കുമ്പോഴേയ്ക്കും  ബെല്ലടിച്ചു.
ആദ്യ പീര്യഡ്  മാത്ത്സ്.
ആതിരയുടെ  മാതാജിയും, അവരുടെ ക്ലാസ്സ്ട്ടീച്ചറുമായ  അശ്വതി മാമിന്റെ ക്ലാസ്സിനിടയിൽ  എപ്പോഴൊക്കെയോ അവൻ അവളെ കണ്ണുകൊണ്ട് ശകാരിച്ചു. ഹരിച്ചും, ഗുണിച്ചും അവൾ അവനെ നോക്കി കണ്ണിളക്കി.  ക്ലാസ്സുകഴിഞ്ഞു പോകാനൊരുങ്ങിയ കണക്ക് ഗുരുവിന്റെ കയ്യിൽ  ആ ചെറിയ പ്രണയാക്ഷരങ്ങൾ  ചെറു ചൂടോടെ എത്തിപ്പെട്ടു. തികച്ചും കൗതുകത്തോടെ കത്തു തുറന്ന ടീച്ചറുടെ കണ്ണുകളിൽ പൊടുന്നനെ രണ്ടു വലിയ  തീപ്പന്തങ്ങൾ കുത്തനെ നിന്ന് ആളിക്കത്തി..!
                                                                       പിറ്റേന്നു രാവിലെ ക്ലാസ്സിലെത്തിയപ്പോഴേ അവൻ കണ്ടു,  ആതിരയുടെ  ചുറ്റും തോഴിമാരുടെ ഒരു ചെറുസംഘം. അവർ അവനെ ചുണ്ടും  മുഖവും കൂർപ്പിച്ചു നോക്കി. ആതിരയെ ഒറ്റിക്കൊടുത്തു എന്ന ഒറ്റക്കാരണത്താൽ തന്നെ, അവനു ചുറ്റും തോഴന്മാരാരും എത്തിയില്ല.  ദുഷ്ട്ടൻ, വഞ്ചകൻ, കരിങ്കാലി..തുടങ്ങിയ പരമ്പരാഗത കുത്തുവാക്കുകളിൽ പ്രാവീണ്യമില്ലാതിരുന്നതിനാൽ മാത്രമാണ്  അവരത് സംബോധന ചെയ്യാതിരുന്നത്. മുട്ടിനു താഴെ സോക്സ്  താഴേയ്ക്കു നീക്കി  തനിയ്ക്കു കിട്ടിയ അടിയുടെ എണ്ണവും , വണ്ണവും ആതിര തന്റെ  പ്രിയ സഖിമാർക്കു കാട്ടിക്കൊടുത്തു.   അതുകണ്ട്  മനസ്സുരുകി,  കണ്ട്രോൾ  വിട്ട്, 
" ഹെന്നാലും, ഇതു കുറെ കൂടിപ്പോയീ ട്ടോ..!"  എന്ന് മൂക്കത്തു വിരൽ വച്ചുനിൽക്കാനുള്ള പക്വതയൊന്നും തോഴിമാരിലാർക്കും ഇല്ലായിരുന്നു. അവർ അവളുടെ കാലിലെ തിണർപ്പിൽ തൊട്ടു തലോടി അവരുടെ ഖേദവും, ലവനോടുള്ള പ്രതിഷേധവും തദവസരത്തിൽ രേഖപ്പെടുത്തി. അതിൽ മാത്രം തൃപ്തിവരാതെ പ്രധാന തോഴി മുന്നോട്ടു വന്ന് സന്ദീപിനെ ചോദ്യം ചെയ്തു.

" യെന്തിനാടാ സന്ദീപേ നീയവളെ തല്ലു കൊള്ളിച്ചത്..?"
' അത് ശരി.. ഇപ്പം എനിക്കായോ കുറ്റം'  എന്ന എക്സ്പ്രഷൻ വിടാതെ  അവൻ തിരിച്ചടിച്ചു.
" പിന്നെ.. അവളെന്തിനാ വേണ്ടാത്തകാര്യമൊക്കെ ചെയ്തത്..?"
" അവളെന്താ ചെയ്തെ..ഒരു പ്രൊപ്പോസൽ തന്നല്ലെയുള്ളു..?"
" ഹും..അതു ഞാൻ അക്സപ്റ്റു ചെയ്താൽ എനിക്കും കിട്ട്യേനെ ഇതിൽ കൂടുതൽ.!"
തോഴി പിന്നൊന്നും മിണ്ടാതെ ചവിട്ടിക്കുലുക്കി ആതിരയുടെ അടുത്തെത്തി അവളെ ആശ്വസിപ്പിച്ചു.
' ഓ.. സമാധാനായി..!'    എന്ന് അവൻ നെടുവീർപ്പിട്ടു.
                                                                 അമ്മട്ടീച്ചറ് ' പൊന്നാ ' ക്കിവിട്ട ചെവിയിൽ നിന്ന് ഇപ്പോഴും ആവി പറക്കുന്നുണ്ടെന്ന് ആതിരയ്ക്കു തോന്നി. ഇടയ്ക്കിടെ അവിടം തൊട്ടുനോക്കി അവളത് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ കണ്ണുകൾ തുടച്ചുകൊണ്ട് അൽപ്പം ഉച്ചത്തിൽത്തന്നെ അവളൊരു പ്രസ്താവനയിറക്കി.

"ഇനിയും അടിക്കട്ടെ, എന്നാലും ശരി, സന്ദീപിനെഎനിക്കൊത്തിരിയിഷ്ടാ..!"    
                                                                                                                                     ഉച്ചത്തിലുള്ള ഈ സ്റ്റേറ്റ്മെന്റ് കേട്ട് തോഴിമാരിൽ ചിലർ കയ്യടിച്ചു. ചുരുക്കം ചില തോഴന്മാരും കൂടെക്കൂടി. അവൻ മാത്രം ഒന്നിനും കൂടാനാവാതെ  ദീന പരവശനായി അവളെ നോക്കി. അതു കണ്ട് നനവാർന്ന അവളുടെ കണ്ണുകൾ വീണ്ടും തിളങ്ങി. പ്രസ്താവന മൊഴിമാറ്റി  ഒരിക്കൽക്കൂടി അവൾ അനൗൺസ് ചെയ്തു.
" ഐ  ലവ്യൂ  സന്ദീപ്..!"
 സന്ദീപിന്റെ നടുക്കത്തിനകമ്പടിയായി ഫസ്റ്റ് ബെൽ മുഴങ്ങി. 
ഇനിയങ്ങോട്ട്  കഥ എന്താകുമോ ആവോ..!

           ഇത്രയും കാര്യങ്ങൾ എന്റെയടുത്ത് വള്ളി പുള്ളി വിടാതെ റിപ്പോർട്ട് ചെയ്തത്, അതേക്ലാസ്സിലെ പഠിതാവും സന്ദീപിന്റെ തോഴരിൽ ഒരാളുമായ എന്റെ സീമന്ത പുത്രൻ.
ആറാം ക്ലാസ്സിൽ മൂന്നുകൊല്ലം പഠിച്ചുനോക്കിയിട്ടും നമുക്കൊക്കെ ഇത്തരമൊരു എഴുത്തുകിട്ടാതിരുന്നതിന്റെ  രസതന്ത്രമോ, ബയോളജിയോ, ഭൂമിശാസ്ത്രമോ എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നുമില്ല.
നമുക്കു കിട്ടാത്തത് നമ്മുടെ മക്കൾക്കുകിട്ടട്ടെ എന്ന് ഈ കാര്യത്തിൽ ആശംസിക്കാനും നിവൃത്തിയില്ല. 
എങ്കിലും എന്റെ ജിജ്ഞാസ ഞാൻ അടക്കി വച്ചില്ല.
" അല്ല അപ്പൂസേ, നീ ആർക്കെങ്കിലും ഇതുപോലെ ലെറ്റർ കൊടുത്തോ..?"
നാണിച്ചു തുടുത്ത് അവന്റെ മറുപടി.
" അയ്യേ..എനിക്കെങ്ങും വയ്യ..!"
" അതെ, പണ്ടേ നീയൊരു നാണംകുണുങ്ങിയാ.. അതു പോട്ടെ, നിനക്കാരെങ്കിലും തന്നോ..?"
" പിന്നേ..., എന്നേക്കാൾ നാണമാ ആ രാഖിപ്പെണ്ണിന്..!"
ഒരു നടുക്കത്തോടെ ഞാൻ ചുറ്റും നോക്കി, പിന്നെ അടക്കം പറഞ്ഞു.
" ഒന്നു പത്യെ പറയെടാ, നിന്റെ അമ്മയെങ്ങാൻ കേട്ടാൽ പിന്നെ അതു മതി.."
ഇപ്പോൾ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി.
"  അമ്മ ഇന്നലെത്തന്നെ  പറഞ്ഞാരുന്നു.."
" എന്തു പറഞ്ഞു..?"
" വിത്തു ഗുണം പത്തു ഗുണമെന്ന്..!"
" ഡാ..!"
മുഴുവൻ വെളിയിൽ വന്നില്ല.
എന്തോ എതോ,  തൊണ്ടയിൽ വല്ലാത്ത കിച് കിച്.
എന്റെ വൈക്ലബ്യം കണ്ടിട്ടാവണം തെല്ലിട നിന്നശേഷം അവൻ പതിയെ സ്ഥലം വിട്ടു.
വേണ്ടതും, വേണ്ടാത്തതുമൊക്കെ, സമയത്തും അസമയത്തും യധേഷ്ടം നടക്കുന്ന കലികാലമാണിതെന്ന് ആശ്വസിക്കാൻ ശ്രമിക്കുമ്പോൾ,
ഒരുകാര്യം ഉറപ്പായി. 
അണ്ണാൻ കുഞ്ഞിനെ നമ്മളായിട്ട് മരം കേറ്റം പഠിപ്പിക്കേണ്ട..!
                                                                                                                     *

                                                                                                                          

63 അഭിപ്രായങ്ങൾ:

 1. ഈ പഴഞ്ചൊല്ലിൽ പതിരില്ലാന്നു പറയണത് ശരിക്കും സത്യാണ് ല്ലേ..?

  മറുപടിഇല്ലാതാക്കൂ
 2. അണ്ണാൻ കുഞ്ഞിനെ നമ്മളായിട്ട് മരം കേറ്റം പഠിപ്പിക്കേണ്ട..!

  മറുപടിഇല്ലാതാക്കൂ
 3. അണ്ണാൻ കുഞ്ഞിനെ നമ്മളായിട്ട് മരം കേറ്റം പഠിപ്പിക്കേണ്ട..!

  മറുപടിഇല്ലാതാക്കൂ
 4. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ പ്രണയം മൊട്ടിടുമോ? കലികാലവൈഭവം. നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 5. ഹാ, അവസാന പഞ്ചിൽ വായന നിർത്തിയപ്പോ..കണ്ണിൽ ഒരു തിളക്കം

  മറുപടിഇല്ലാതാക്കൂ
 6. വിത്തുഗുണം പത്തു ഗുണം !! ...അപ്പൂസിനു എഫ് ബിയും വാട്സ് അപ്പും ഉണ്ടോ എന്നൂടെ ഒന്ന് ചോദിച്ചു നോക്ക് :) ഉണ്ടേല്‍ വിത്തിന്റെ ഫ്രണ്ട് ലിസ്റ്റ് നോക്കാനും പറ :( ഞാനോടി )

  മറുപടിഇല്ലാതാക്കൂ
 7. പുലരിയിൽ പുലര വേളയിൽ അതി നിര്മലം ആയ ഒരു കഥ
  വായിച്ചതിന്റെ സന്തോഷത്തിൽ ആണ് പ്രഭൻ ഞാൻ ഇപ്പോള്.
  മനോഹരം ആയി എഴുതി വളരെ വിശ്വസനീയം ആയ
  സൻഭവങ്ങൽ തന്നെ...

  എന്റെ ഭാര്യ എന്നോട് ഇടയ്ക്കു ഒരു വാചകം പറയും ഇതു
  പോലെ ഞങ്ങളുടെ നാട്ടില പറയുന്നത്..

  മത്ത കുത്തിയാല് കുമ്പളം മുളക്കില്ല അത്രേ !!!

  അല്ല ഉദയ പ്രഭൻ ഇതു നാട്ടുകരാൻ ആണ് അല്ല ഏതു
  കാലക്കരൻ ആണ് എന്നാ..ആറാം ക്ലാസ്സിൽ പ്രേമം ഉണ്ടാവുമോ
  എന്ന്.അതും ഇക്കാലത്തെ..ഹ..ഹ...

  മറുപടിഇല്ലാതാക്കൂ
 8. പ്രണയം കുറച്ചു നേരത്തെയായിപ്പോയോ?
  ഹ..ഹ..!

  മറുപടിഇല്ലാതാക്കൂ
 9. അണ്ണാൻ കുഞ്ഞ് മരം‌കേറാൻ പഠിപ്പിക്കുന്ന കാലം.

  മറുപടിഇല്ലാതാക്കൂ
 10. ഇത് അണ്ണാന്‍ അല്ല ചേട്ടാ..അസ്സല്‍ കുരങ്ങന്‍ തന്നാ ...
  മരം കേറ്റം , മുലകുടി പ്രായത്തില്‍ തുടങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ ..

  മറുപടിഇല്ലാതാക്കൂ
 11. ആറിലെത്തിയിട്ടും കുട്ടിയ്ക്ക് ബോയ് ഫ്രണ്ട് ആയില്ലല്ലോ എന്ന് പറഞ്ഞ് സങ്കടപ്പെടുന്നവരുടെ നാടും ഉണ്ട്

  മറുപടിഇല്ലാതാക്കൂ
 12. അപ്പൂസിന്റെ നാണം പുരണ്ട ചിരി കാണാൻ നല്ല രസമുണ്ട് ട്ടോ.... :)
  എന്തായാലും അണ്ണാൻ കുഞ്ഞ് തന്നെ ല്ലേ പുലരീ?...

  മറുപടിഇല്ലാതാക്കൂ
 13. വായ തുറക്കാന്‍ തുടങ്ങുന്നത് മുതല്‍ ഉരുളക്കുപ്പേരി പോലെയാണ് ഇപ്പോഴത്തെ പീക്കിരികളുടെ മറുപടികള്‍.

  മറുപടിഇല്ലാതാക്കൂ
 14. രണ്ട് ഫ്ലാറ്റുകള്‍ .. ഒന്നില്‍ ഫ്രോക്കിട്ടവള്‍.. മറ്റേതില്‍ ബര്‍മുഡയിട്ടവന്‍.. പ്രോപ്പോസ് ചെയ്തപ്പോള്‍ ഫ്രോക്കിട്ടവള്‍ക്ക് പത്ത് വയസ്സാവാന്‍ പോകുന്നു.. ബര്‍മുഡയിട്ടവന്‍ എട്ടില്‍... പിന്നെ കാലം എത്രയോ കടന്നു പോയി.. ഒടുവില്‍ ആ ദിവസം വന്നു.. ഫ്രോക്കിട്ടവളുടെ അച്ഛന്‍ കൊല്ലുമെന്ന് പറഞ്ഞു.. ബര്‍മുഡയിട്ടവന്‍റെ അച്ഛന്‍ കൊന്നില്ല ഫ്ലാറ്റീന്ന് ഇറക്കിവിട്ടു.. പിന്നേം കാലം പോയി...പോയിക്കൊണ്ടേയിരിക്കുന്നു.. ബര്‍മുഡയിട്ടിരുന്നവനും ഫ്രോക്കിട്ടിരുന്നവളും ഇപ്പോഴും ഒരുമിച്ചൊരു ഫ്ലാറ്റില്‍..

  പ്രോപ്പോസ് ചെയ്യുന്നത് തമാശയൊന്നുമല്ല... കേട്ടോ. ഇറ്റ്സ് ഡാം സീരിയസ്... ങാ.

  പോസ്റ്റ് ഇഷ്ടപ്പെട്ടു..

  മറുപടിഇല്ലാതാക്കൂ
 15. Good,pine postinte thazhe abhiprayam ariyikanulla pol engane itu?

  മറുപടിഇല്ലാതാക്കൂ
 16. തികച്ചും സംഭവ്യം ..
  രസത്തോടെ വായന മുറുകി വന്നപ്പോള്‍ പോസ്റ്റ്‌ കഴിഞ്ഞു . അതൊരു കൊടും ചതിയായിപ്പോയി. പുലരിയിലെ പോസ്റ്റുകള്‍ കഥകളും ഉപകഥകളുമായി പടര്‍ന്നു പന്തലിക്കുന്ന ആ പഴയ ശൈലിയില്‍ നിന്ന് ഇങ്ങിനെ ചുരുങ്ങുന്നത് ഉള്‍ക്കൊള്ളാന്‍ വിഷമം. പ്രത്യേകിച്ചും ഇത്തരം രസകരമായ എഴുത്ത് പെട്ടെന്ന് തീര്‍ന്നു പോവുമ്പോള്‍.

  ഏതായാലും കെട്യോളോട് പറഞ്ഞേക്ക് ആ അണ്ണാന്‍ കുഞ്ഞിന്റെ മോളില്‍ ഒരു കണ്ണ് എപ്പോഴും വേണമെന്ന്. ഇനി ഒന്നിന് പിറകെ ഒന്നായി പോസ്റ്റുകള്‍ പോന്നോട്ടെ ട്ടോ ...

  മറുപടിഇല്ലാതാക്കൂ
 17. ഇതിനിപ്പോ അങ്ങിനെ പ്രായമൊന്നും നോക്കാനില്ല. പണ്ടും ചിലര്‍ക്കൊക്കെ ഇങ്ങനെ തോന്നിയിട്ടുണ്ട്. ചില എഴുത്തുകള്‍ പിടിച്ച അധ്യാപകര്‍ തന്നെ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് സൌകര്യം കൂടുതലല്ലെ? പിന്നെന്തിനു എഴുതാന്‍ പോകണം. അതു കൊണ്ട് ചിലപ്പോളിതു അപ്പൂസിന്റെ അച്ഛന്റെ അനുഭവമാവാം......!

  മറുപടിഇല്ലാതാക്കൂ
 18. പഴയ പോലല്ല ഇന്നത്തെ കുട്ടികള്‍...

  :)

  മറുപടിഇല്ലാതാക്കൂ
 19. പിന്നേം എഴുതിക്കണ്ടപ്പോൾ ഒരുപാട് സന്തോഷം ..:)

  മറുപടിഇല്ലാതാക്കൂ
 20. വിത്തുഗുണം പത്തുഗുണം. അതുതന്നെ എനിക്കും പറയാനുള്ളത്! ഇപ്പോഴേ വാക്കുറപ്പിച്ചു വയ്ക്കുന്നതിൽ തരക്കേടില്ല. കുട്ടികളുടെ സന്തോഷമല്ലേ നമ്മുടെ........

  മറുപടിഇല്ലാതാക്കൂ
 21. കുട്ടികൾ സമൂഹത്തെ അനുകരിക്കുന്നതിൽ അത്ഭുതമില്ല. ടിവിയിലൊ മറ്റൊ കേട്ട് പഠിച്ചതാവും "ഇനിയും അടിക്കട്ടെ, എന്നാലും ശരി, സന്ദീപിനെഎനിക്കൊത്തിരിയിഷ്ടാ..!" ഈ ഡയലോഗ്
  പിന്നെ അണ്ണാൻ കുഞ്ഞുങ്ങൾ അല്ലേ താനെ മരം കയറും

  മറുപടിഇല്ലാതാക്കൂ
 22. ചേച്ചിക്ക് കാര്യം അറിയാമല്ലോ...
  പിന്നെ ഈ "വിത്തുഗുണം പത്തുഗുണം" , "അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണോ", "മത്ത കുത്തിയാല്‍ കുമ്പളം മുളക്കുമോ" എന്നീ ചൊല്ലുകളൊക്കെ സത്യം തന്നെയാന്ന് തെളിയിച്ചു.
  പക്ഷെ കഥ ചെറുതായിപ്പോയി.. ഇത്രേം വല്ല്യ ഇടവേളയ്ക്കു ശേഷം വന്നത് തീരെ ചെറുതായി എന്നൊരു തോന്നല്‍ ..

  മറുപടിഇല്ലാതാക്കൂ
 23. വളരെ രസകരമായ രചനാ...ആസ്വദിച്ച് വായിച്ചു.....ആശംസകള്‍ ....

  മറുപടിഇല്ലാതാക്കൂ
 24. വിത്തു ഗുണം .പത്തു ഗുണം.നല്ല കഥ .അതോ ..സത്യമോ?

  മറുപടിഇല്ലാതാക്കൂ
 25. പഴം ചൊല്ലിൾ പതിരില്ല..!! നന്നായിട്ടുണ്ട്.😃

  മറുപടിഇല്ലാതാക്കൂ
 26. പഴം ചൊല്ലിൾ പതിരില്ല..!! നന്നായിട്ടുണ്ട്.😃

  മറുപടിഇല്ലാതാക്കൂ
 27. പ്രകൃതിക്ക് ഒരു നിയമമുണ്ട് നിയമം മാത്രമല്ല അദ്ധ്യാപനവും ഉണ്ട് പഠിക്കേണ്ടത് പഠിക്കേണ്ട സമയത്ത് അവര് പഠിച്ചോളും ന്നാലും ആറാം ക്ലാസ്സിൽ വെച്ച് പ്രണയം തുടങ്ങാ ന്നൊക്കെ. പറഞ്ഞാൽ ....
  കേട്ടിട്ട് കൊതിആയിട്ടു പാടില്ല

  മറുപടിഇല്ലാതാക്കൂ
 28. കാലം മാറി ...കഥ മാറി...ഇങ്ങനെ എഴുതൻ തുടങ്ങിയാൽ കുറെ എഴുതാനുണ്ട്.....ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 29. കൊച്ചി പഴയ കൊച്ചി അല്ല, പിള്ളേരും! ഹോ വായിച്ചിട്ട് അസൂയ വരുന്നു, നല്ല പ്രായത്തില്‍ നമുക്കൊന്നും എന്താ വിജയാ ഇങ്ങനെ ഒന്നും തോന്നാഞ്ഞേ? ( എല്ലാറ്റിനും അതിന്‍റെതായ സമയമുണ്ട് ദാസാഎന്നാ പഴേ ദയലോഗ് പറഞ്ഞാല്‍ കരണം ഞാന്‍ പുകയ്ക്കും!)

  മറുപടിഇല്ലാതാക്കൂ
 30. കഥ മനോഹരവും ഹൃദ്യവുമായിരുന്നു പുലരിയേ..നഷ്ടസൌഭാഗ്യങ്ങളോര്‍ത്ത് വണ്ടറടിച്ചിരിക്കുന്ന അപ്പന്റെ ക്ലോസ്സപ്പിലൊരു ഫോട്ടോ കൂടി ആവായിരുന്നു...

  മറുപടിഇല്ലാതാക്കൂ
 31. വിത്തുഗുണം പത്തുഗുണം .....

  ഞങ്ങളുടെ നാട്ടിൽ ഇത് മത്തൻ നട്ടാൽ കുമ്പളം മുളക്കുമോ എന്നും പറയും . തുടക്കത്തിൽ ഒരു കഥ പറയുന്ന രീതിയിലാണ് തോന്നിയത് . പിന്നെയാണ് ട്വിസ്റ്റ് വന്നത് .ട്വിസ്റ്റ് ക്ളൈമാക്സിലേക്ക് വന്നത് ശരിക്കും ആസ്വദിച്ചു....

  അപ്പോൾ പണ്ടും ഇപ്പോഴും ആറാംക്ളാസ് അത്ര ചെറിയ ക്ളാസൊന്നുമല്ല.....

  മറുപടിഇല്ലാതാക്കൂ
 32. പിള്ളേരോടാ കളി.. ഹൂം..

  ആ രാഖിപ്പെണ്ണിന് നാണമാന്നെ.. അത് തന്നെയായിരുന്നു എന്റെയും അവസ്ഥ..

  മറുപടിഇല്ലാതാക്കൂ
 33. വിത്തു ഗുണം പത്തു ഗുണമെന്ന്.... :)

  മറുപടിഇല്ലാതാക്കൂ
 34. ആ സന്ദീപ്‌ ഞാൻ ആണോ ?അതോ അപ്പുസ് ഞാനോ ?
  എന്തായാലും ഞാനും ഒരു .കെഴങ്ങേശ്വരൻ ആയിരുന്നു .

  മറുപടിഇല്ലാതാക്കൂ
 35. പ്രകൃതിയുടെ സ്വാഭാവിക ചോദനകള്‍ !

  മറുപടിഇല്ലാതാക്കൂ
 36. നന്നായിട്ടുണ്ട് പ്രഭേട്ടാ ....
  അവസാനം കലക്കി ട്ടോ

  മറുപടിഇല്ലാതാക്കൂ
 37. ന്നാലും പ്രഭേട്ടാ' പതിനൊന്നു വയതിനിലെ..' ഇങ്ങനെ ...:)

  മറുപടിഇല്ലാതാക്കൂ
 38. ഹഹഹ
  'അണ്ണാൻ കുഞ്ഞിനെ നമ്മളായിട്ട് മരം കേറ്റം പഠിപ്പിക്കേണ്ട'.

  മറുപടിഇല്ലാതാക്കൂ
 39. നന്നായിട്ടുണ്ട്, ഈ ലവ് സ്റ്റോറി .....പാവം സന്ദീപ്‌ .....അവനു മുട്ടു മടക്കേണ്ടി വരോ , എന്തോ .....!! ''വിത്തുഗുണം പത്തായതിനാല്‍ '' അപ്പൂസിന് കഷ്ടപ്പെടേണ്ടി വരില്ല ...!! ഹ ഹ ഹ ഹ .....

  മറുപടിഇല്ലാതാക്കൂ
 40. ഒരു 'ഐ ലവ്‌ യു' പറഞ്ഞാല്‍ ഇത്രയും പോല്ലാപ്പോ ? "അശ്വതി മാ൦" ഈ വിധം തല്ലേണ്ട ഒരു കാര്യോം ഉണ്ടായിരുന്നില്ല. :(

  മറുപടിഇല്ലാതാക്കൂ
 41. ഈ വിത്തിന്റെ ഗുണം പത്തില്‍ നില്‍ക്കുമോ എന്നാണ് സംശയം :)

  മറുപടിഇല്ലാതാക്കൂ
 42. നല്ല അച്ഛനും മോനും :).... അല്ല ഇതൊക്കെ സംഭവിക്കും ...നമ്മുടെ .കുട്ടികൾ ചുറ്റും കാണുന്നതും കേള്ക്കുന്നതും എല്ലാം ഇതല്ലേ ..... ചെക്കന്റെ മേൽ ഒരു കണ്ണുണ്ടാകണെ

  മറുപടിഇല്ലാതാക്കൂ
 43. നീണ്ട ഇടവേള വന്നിട്ടും പ്രഭന്‍ ചേട്ടന്റെ ടച്ച് വിട്ടിട്ടില്ല. ടച്ചിങ്ങ്സ് തൊട്ടടിച്ചോണ്ട് എഴുതിയ കൊണ്ടായിരിക്കും.

  മറുപടിഇല്ലാതാക്കൂ
 44. അച്ചനാരാ മോൻ.. :) മോന്റെയല്ലേ അച്ചൻ. അമ്മ പറഞ്ഞത് എത്ര ശരി..

  മറുപടിഇല്ലാതാക്കൂ
 45. തിരിച്ചിലാന്റെ അതേ സംശ്യം... ഈ വിത്തിനെ ഗുണം പത്തിൽ നിൽക്കുമോ?

  മറുപടിഇല്ലാതാക്കൂ
 46. ആ പ്രണയത്തെ നമുക്ക് മറ്റൊരർഥത്തിൽ കാണാം. ദുർവ്യാഖ്യാനമോ ദുഷ്ചിന്തകളോ വേണ്ടാട്ടോ. അതൊരിക്കലും കാമം പുരണ്ട പ്രണയമല്ല.

  മറുപടിഇല്ലാതാക്കൂ
 47. ഇതിൽ ഞാനിട്ട കമന്റ് എവിടെ പോയി?  

  സാരമില്ല "ആ രാഖിപ്പെണ്ണിൻ നാണമാ" ന്ന് പറഞ്ഞ മോൻ എന്റെ വക ഒരുമ്മ അങ്ങ് കൊടുത്തേരെ. ചക്കര മോൻ ഹ ഹ ഹ :)

  മറുപടിഇല്ലാതാക്കൂ
 48. ഈ അണ്ണാൻ കുഞ്ഞുങ്ങൾ വളർന്നൊന്നു വലുതായാൽ പിന്നെ അച്ഛനേയും അമ്മയേയും മരം കയറ്റം പഠിപ്പിക്കും..
  നന്നായിരിക്കുന്നു.. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 49. മകന്റെ മറുപടിയും അമ്മയുടെ ഡയലോഗും ശരിക്കും ചിരി വരും. നര്‍മ്മം പുലരിയിലേതു തന്നെ..

  മറുപടിഇല്ലാതാക്കൂ
 50. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 51. കൌമാരകൌതുകം എന്നുനിനയ്ക്കാ..............
  രസായിട്ടുണ്ട്
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ