വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഓണം സ്പെഷ്യല്‍

             ല്യാണം കഴിഞ്ഞ് ആദ്യ ഓണം ആഘോഷമായിക്കൊണ്ടാടാന്‍ ആറ്റുനോറ്റ് അച്ചിവീട്ടിലെത്തി. പാണ്ടിമേളം, പഞ്ചവാദ്യം,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍. മുതലായ ‘പരമ്പര ഗതാഗത ‘എതിരേല്‍പ്പ് ചേരുവകള്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്ന് കരുതിയാവണം അവ മനപ്പൂര്‍വം ഒഴിവാക്കിക്കൊണ്ടുള്ള സ്വീകരണമാണ്  ഞങ്ങള്‍ക്ക് ലഭിച്ചത്..അനിയത്തിപ്പെണ്ണും, അളിയന്‍ ചെക്കനും പ്രധാനികളായ ആഘോഷക്കമ്മറ്റിയംഗങ്ങള്‍ മുറ്റത്തേക്കെത്തി അകത്തേക്കാനയിച്ച് ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന  അമ്മയുടെ മുന്നിലെത്തിച്ചു..! അമ്മയെക്കണ്ടപാടേ..എന്റെ കയ്യീന്നു കെട്ടും പൊട്ടിച്ച് വാമഭാഗം ഒറ്റ ഓട്ടം..
“അമ്മേ...!”
                കൂട്ടം തെറ്റിയ പശുക്കുട്ടി തള്ളയെക്കണ്ടമാത്രയില്‍  ഓടിയടുക്കുമ്പോലെ ലവള് അമ്മയുടെ അടുത്തേക്കു ചേര്‍ന്ന് ഉരുമ്മിനിന്നു..!.എന്തോ ഭാഗ്യത്തിന് തള്ളപ്പശു  ചെയ്യുമ്പോലെ  അമ്മ നക്കി ത്തുടച്ചില്ല അത്രമാത്രം..!
“ന്റെ മോള് ക്ഷീണിച്ചു പോയല്ലോ..!”
ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു കോണ്ട് അമ്മ സംസാരിച്ചുതുടങ്ങി..!
ആദ്യത്തെ  വാക്കിനു ശേഷം മോളുടെ ശരീരഭാഗങ്ങള്‍ എന്‍ലാര്‍ജ് ചെയ്ത് വിശദ മായ നിരീക്ഷണങ്ങള്‍ നടത്തക്കൊണ്ട്  അമ്മ എന്റെനേരേയൊരു നോട്ടം...
“ ഹും...! .എന്റെ കുഞ്ഞിനെ  നീ......!” - എന്ന് മമ്മി,പറയാതെ പറഞ്ഞില്ലേ എന്ന് എനിക്കുതോന്നി.
“ഉം... ശര്യാ..! കൊറച്ചു കറുത്തും പോയി..!” -
അടുത്ത കമ്മറ്റിയംഗം. അനിയത്തിക്കാന്താരി..!
“ഇവള്‍ക്കൊന്നും വേറേ ഒരു പണിയുമില്ലേ “- എന്ന എന്റെ ആത്മ ഗതം ആരുകേള്‍ക്കാന്‍..!
ഞാന്‍ പതിയെ ഉമ്മറത്തേക്കെത്തി.
                          മുറ്റത്ത് ഓണത്തപ്പനെ വരവേറ്റതിന്റെ ലക്ഷണങ്ങള്‍.  
കളിമണ്ണില്‍തീര്‍ത്ത ഓണത്തപ്പനും ത്യക്കാക്കരയപ്പനും പിന്നെ  എനിക്കു പരിചയമില്ലാത്ത ഏതൊക്കെയോ അപ്പന്മാരുമുണ്ട് . അരിനൂറ് വിതറി തുമ്പച്ചെടികൊണ്ട് മൂടി, ഒരു പഴയ ഓലക്കുടയുടെ പശ്ചാത്തലത്തില്‍,  എല്ലാം നല്ല ചിട്ടയോടെ..
  വിതരണം ചെയ്ത ഓണക്കോടികളുടെ ചുവട് പിടിച്ച് അകത്ത്  ചര്‍ച്ച നടക്കുന്നു.
“ എന്തിനാ നീ അവനേക്കൊണ്ട് ഈ കാശെല്ലാം മുടക്കിച്ചെ..?”
മകള്‍ ക്ഷീണിച്ച സങ്കടം മാറ്റി ആ സ്ഥാനത്ത് അമ്മ പുതിയ സങ്കടം വച്ചു പിടിപ്പിച്ചു..!
“ ഹൊ..!മേക്കരേലെ റാണീടെ പോലത്തെ ചുരിദാറ്..എനിക്കീ കളറങ്ങിഷ്ട്ടായി..!”- കിട്ടിയ ചുരിദാറ് നെഞ്ചോടു ചേര്‍ത്ത്  അനിയത്തിക്കുട്ടി.
ഹും..! ഞാനല്ലേ ഇതെല്ലാം സെലക്റ്റ് ചെയ്ത് വാങ്ങിച്ചത് ..എന്ന ഗമയില്‍ ലവള് അകത്ത് ഷൈന്‍ ചെയ്യുന്നു.
അടുക്കളയില്‍ നിന്നും ഓണസദ്യയുടെ  സുഗന്ധം..!
എന്നാല്‍ ആ വഴിക്കാവാമെന്നുകരുതി പതിയെ അടുക്കളയിലേക്കു കയറി. ചെറുതും വലുതുമായ പാത്രങ്ങളില്‍ വിഭവങ്ങള്‍ മൂടിവച്ചിരിക്കുന്നു. ഓരോന്നായി പരിശോധിച്ചു. പച്ചടി, കിച്ചടി,പുളിയിഞ്ചി,നാരങ്ങാ മാങ്ങാ, അവിയല്‍.... അങ്ങനെ ഓരോന്നും നോക്കി..!
മണത്തില്‍ത്തന്നെ ഗംഭീരമെന്ന് വിലയിരുത്തി.
പുറകില്‍ ഒരുകാലൊച്ച..!
ആടയാഭരണങ്ങള്‍ അഴിച്ചുവച്ച്, വീട്ടിലെ യൂണിഫോമായ നീല നൈറ്റിയില്‍ പൊണ്ടാട്ടി മുന്നില്‍..!
പിന്നീട്  ഞങ്ങള്‍ ഒരുമിച്ചായി ഇന്‍ സ്പെക്ഷന്‍..!
                           അടുക്കളയുടെ മൂലയില്‍ ഒരുമുറത്തില്‍ , ശേഷിച്ച പച്ചക്കറികള്‍ നീക്കി വച്ചിരിക്കുന്നു. അതില്‍ ആരും ശ്രദ്ധിക്കാത്ത ഒരു പാവം ഐറ്റം. ബീറ്റ് റൂട്ട്. പണ്ടൊക്കെ ഇത് സാമ്പാറില്‍ ചേര്‍ക്കുമായിരുന്നു . ചുവപ്പു നിറം സാമ്പാറില്‍ പടരുന്നതുകൊണ്ട്  ഈ പാവത്തിനെ ഇപ്പോള്‍ എല്ലാവരും തഴയുന്നു.
“നമ്മുടെ വകയായി ഒരൈറ്റം കൂടിയായാലോ..?”- ഞാന്‍ ഭാര്യയോട് ആരാഞ്ഞു.
“ ഇനീപ്പോ അതിനു സമയോണ്ടോ..?”
“ ഒരഞ്ചു മിനിറ്റ്..അത്രയേ വേണ്ടൂ..”
“ഈ അഞ്ചുമിനിറ്റുകൊണ്ട് എന്തുണ്ടാക്കാനാ..?”
“ അതൊക്കെ  കാട്ടിത്തരാം..”-  പാചകത്തിലും,ലൊട്ടുലൊടുക്കു വിദ്യകളിലും ഭര്‍ത്താവിന്നുള്ള നൈപുണ്യത്തില്‍  വിശ്വാസമുള്ളതിനാല്‍ അവള്‍ ‘യേസ്’ മൂളി.
“ എന്തു വേണേലു മായിക്കോ ..ആദ്യം ഈ ഡ്രസ്സ് ഒന്നു മാറിവാ..ഉടുക്കാനുള്ളത് ഞാനവിടെ എടുത്തു വച്ചിട്ടുണ്ട്...”
“ ഓക്കേ.. ഞാന്‍ വരുമ്പോഴേക്കും ദാ ഈ സവാള തീരെ പൊടിയാക്കി അരിഞ്ഞു വച്ചോളൂ..”
ഒരു ചെറിയ സവാളയെടുത്ത് ഏല്‍പ്പിച്ച് ഞാന്‍  പുറത്തു കടന്നു.
ലുങ്കിയും ഷര്‍ട്ടും, തലയില്‍ ഒരു വട്ടക്കെട്ടുമായി ഞാനെത്തുമ്പോഴേക്കും ,പറഞ്ഞ പണി വ്യത്തിയായി ചെയ്ത് വച്ച്  ശ്രീമതിയിരുന്നു മൂ‍ക്ക് പിഴിയുന്നു..!
“ എന്തിനാ നീ കരേണത്..? സങ്കടം സഹിക്കണില്ലെങ്കില്‍..ദാ ഇതുകൂടെ അരിഞ്ഞു താ..!”
മുറത്തില്‍ നിന്നും ഒരു ബീറ്റ് റൂട്ട് എടുത്ത് ഞാന്‍ കയ്യില്‍ കൊടുത്തു.
സവാളയരിഞ്ഞ ‘സങ്കടം’ മറന്ന് ,ബീറ്റ് റൂട്ട് തൊലികളഞ്ഞ് അരിയുമ്പോഴേക്കും ഞാന്‍ അലമാരിയില്‍ നിന്നും ചെറിയ ഒരു ഭരണി കണ്ടെടുത്തു.
അതില്‍നിന്നും നല്ല കട്ട തൈര് വെള്ളമൊട്ടുമില്ലാതെ ഒരു പാത്രത്തിലേക്കു പകര്‍ന്നു.
പിന്നെ ഒരു പച്ചമുളക് കഴുകി അരിയാനേല്‍പ്പിച്ചു.
മറ്റ് ആഘോഷക്കമ്മറ്റിക്കാരെല്ലാം. ഇതൊക്കെ ശ്രദ്ധിച്ച് അവിടിവിടെയായി സ്ഥാനം പിടിച്ചു.
“ ആരും വേണ്ടാ..ഇത് ഞങ്ങള് തന്നേ..ചെയ്തോളാം..!”-എന്ന അവളുടെ താക്കീത് കേട്ട് മാറിനില്‍ക്കുകയാണ് പാവങ്ങള്‍.
“ഹും...!മിണ്ടാപ്പൂച്ചയായിരുന്നോള് .കല്യാണം കഴിഞ്ഞതോടെ പുലിയായി..പുലി..!!“
അളിയന്‍ ചെക്കന്റെ പ്രസ്ഥാവനക്ക് അനിയത്തിയുടെ വക സപ്പോര്‍ട്ടുംകിട്ടി.
“ഞാനാരാ..മോള്..! എന്ന ഭാവത്തില്‍ ഭാര്യ എന്നെ നോക്കി..!”
“ഒന്നു വേഗാവട്ടേ....“-ഞാന്‍ ധ്യതികാട്ടി
“ദാ..കഴിഞ്ഞു..”- അവള്‍ ബീറ്റ് റൂട്ട് അരിഞ്ഞത് നീക്കി വച്ചു.
“ അതുപോലെ മുളകും അരിയണം..!”
“ മുളക്  മാത്രം ഏട്ടനരിഞ്ഞോളൂ..എന്റെ കൈ പുകയും..!”
അവളുടെ വിശദീകരണം കേട്ട് ഞാന്‍ ചിരിച്ചു. പിന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കാതെ ചെവിയില്‍ പറഞ്ഞു.
“ എടീ മണ്ടീ ഞാനരിഞ്ഞാലും.. പുകയുന്നത് നിനക്കു തന്നാ..!!”
“ശ്ശീ..ഒന്നു പോ..!”-കൈമുട്ടു കൊണ്ട് അവളെന്നെ തള്ളിമാറ്റി. പിന്നെ മുളക് അരിയാന്‍ തുടങ്ങി.
അരിഞ്ഞുവച്ച ബീറ്റ് റൂട്ടും സവാളയും ഒരു ചെറിയപാത്രത്തിലാക്കി അതിലേക്ക് മൂന്നു നാലു സ്പൂണ്‍   കട്ട തൈര് ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് സ്പൂണു കൊണ്ട് തന്നെ ചേര്‍ത്ത് ഉടച്ചു. പിന്നെ അരിഞ്ഞ പച്ചമുളകും ,രണ്ട് കറിവേപ്പില കൈകൊണ്ട് തന്നെ കീറി തിരുമ്മി അതും ഇട്ട് ഒന്നു കൂടി ഇളക്കി ചേര്‍ത്തു.
“ ദാ തൊടു കറി തയ്യാര്‍..!”
“ഇത്രേ യുള്ളു..?”-ഭാര്യക്ക് അതിശയം.
“ ഇത്രേം മതി.ഒന്നു ടേസ്റ്റ് നോക്കിയെ..”
ഒരു  കുഴിഞ്ഞ ചില്ലു പാത്രത്തില്‍ ,നല്ല കളര്‍ഫുള്ളായിരിക്കുന്ന തൊടുകറി സ്വാദ് നോക്കി അവളെനിക്കു “ഗ്രേറ്റ്” സര്‍ട്ടിഫിക്കറ്റു തന്നു. പിന്നെ മറ്റുള്ളവരും അതില്‍ പങ്കുചേര്‍ന്നു.
ഇലയില്‍ മറ്റു തൊടുകറികളുടെ കൂട്ടത്തില്‍ ഇടിവെട്ടു കളറുമായി  അവനും സ്ഥാനം പിടിച്ചു.
“പച്ചടി, കിച്ചടി..ഇതൊക്കെ അറിയാം...അളിയനുണ്ടാക്കിയ ഈ കറിയുടെ പേരെന്താ..?“
ഊണിനിടയില്‍ അളിയന്‍ ചെക്കന്റെ  ന്യായമായ സംശയം.
“ ഓ..അതിനിപ്പോ പ്രത്യേകിച്ച് പേരൊന്നുമില്ല.. നീ..വേണങ്കി..ബാബൂന്ന് വിളിച്ചോ..”
ഞാന്‍ അങ്ങനെ  പറഞ്ഞ്  ഒഴിഞ്ഞെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അത്          
“ അളിയന്റെ കറി”  എന്ന പേരില്‍ അവിടെ വിലസുന്നു..!!        
                                                                                              *
 

കുറിപ്പ്:
തൈര് വെള്ളം ചേരാത്തതായാല്‍ അത്യുത്തമം.
ചേരുവകള്‍ എത്രചെറുതാക്കി  അരിയുന്നൊ അത്രയും നല്ലത്.
ആവശ്യമെങ്കില്‍ അല്പം ഇഞ്ചി കൂടെ ചേര്‍ക്കാം.


93 അഭിപ്രായങ്ങൾ:

 1. പ്രത്യേകിച്ച് അധിക ച്ചിലവൊന്നു മില്ലാത്ത ഒരു സൂപ്പര്‍ തൊടുകറി. തീര്‍ച്ചയായും ഈ ഓണത്തിന് പരീക്ഷിക്കണേ...!!

  മറുപടിഇല്ലാതാക്കൂ
 2. "“ എടീ മണ്ടീ ഞാനരിഞ്ഞാലും.. പുകയുന്നത് നിനക്കു തന്നാ..!!”
  ഭയങ്കരാ എവിടെയൊക്കെയാ പുകയുന്നത്‌ ?
  അറിയാഞ്ഞിട്ടാ കേട്ടൊ :)

  മറുപടിഇല്ലാതാക്കൂ
 3. അളിയന്റെ കറി കൊള്ളാം..പുകയാന്‍ വാമഭാഗം ഇല്ലാത്തതിനാല്‍ ഞാന്‍ ഇപ്പോള്‍ പരീക്ഷിക്കുന്നില്ല..

  മറുപടിഇല്ലാതാക്കൂ
 4. ഞാനും പരീക്ഷിച്ചു നോക്കാം കേട്ടോ..... ഇപ്പോഴാണെങ്കില്‍ രണ്ടു മൂന്നു ദിവസം അടുത്തടുത്ത്‌ അവധി ഉള്ളത് ഭാഗ്യമല്ലേ :-)
  >>എന്തോ ഭാഗ്യത്തിന് തള്ളപ്പശു ചെയ്യുമ്പോലെ അമ്മ നക്കി ത്തുടച്ചില്ല അത്രമാത്രം..! << കാള നക്കിയ പശുവിനെ പിന്നെ അമ്മപ്പശു മൈന്‍ഡ് ചെയ്യാറില്ല സാധാരണ.......... !!!!

  മറുപടിഇല്ലാതാക്കൂ
 5. എല്ലാവര്‍ക്കും ഓണാശംസകള്‍..!

  @ ഹെറിറ്റേജ്- തെറ്റിദ്ധരിക്കല്ലേ..മാഷെ.’ഇരുമെയ്യാണെങ്കിലും മനമൊന്നല്ലേ’ അപ്പോപ്പിന്നെ എന്റെ വേദന അവളുടെയും...യേത്..!:)
  @ ദുബായിക്കാരന്‍‌- വാമഭാഗമില്ലത്തോര്‍ക്കും പരീക്ഷിക്കാം..!
  @ ജയരാജ് - പൊന്നോണാശംസകള്‍..!
  @ ഹാഷിക് - ഉം.....കാള വാലു പൊക്കുമ്പോഴേ അറിയാം..എന്തിനാണെന്ന്..! നന്ദീണ്ട് ട്ടോ..!

  മറുപടിഇല്ലാതാക്കൂ
 6. പാചകം ഇങ്ങനെയും അവതരിപ്പിക്കാം .....
  എഴുത്തിന്റെ ബയോളജിയും കെമിസ്ട്രിയും മനസ്സിലാക്കി തുടങ്ങി അല്ലേ?
  പുകച്ചിലിന്റെ മരുന്നാണോ അടുത്ത പോസ്റ്റ്‌?

  മറുപടിഇല്ലാതാക്കൂ
 7. ഓ..അതിനിപ്പോ പ്രത്യേകിച്ച് പേരൊന്നുമില്ല.. നീ..വേണങ്കി..ബാബൂന്ന് വിളിച്ചോ..”
  അതിഷ്ടമായി :)

  “ അളിയന്റെ കറി” എന്ന പേരില്‍ തന്നെ കിടക്കട്ടെ
  കൊള്ളാമല്ലൊ ഈ അധികം കിന്നരിപ്പില്ലാത്ത കറി എനിക്ക് ഇഷ്ടായി.
  ഇത് ഐറ്റം കൊള്ളാം പരീക്ഷിക്കാം ബീറ്റ് റൂട്ട് വാങ്ങിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 8. നല്ല നാടന്‍ നര്‍മ്മമുള്ള നാടന്‍ നാടന്‍ പോസ്റ്റ്‌. ഹാഷിക്കിന്റെ കമന്‍റും ചിരിക്കാന്‍ ഒരു കാരണമായി.

  മറുപടിഇല്ലാതാക്കൂ
 9. ആളോരു പുലിയാണല്ലെ...വെറും പുലിയല്ല കറി പുലി.

  മറുപടിഇല്ലാതാക്കൂ
 10. @ സങ്കല്പങ്ങള്‍ : അപ്പോ, ഇത്തവണ ഓണത്തിന് ഒരു പുലി'കറി'... അല്ലെ?

  വിളിക്കാന്‍ നല്ലൊരു പേര് ഇട്ടുകൊടുത്തിട്ടും അളിയന്റെ ഓര്‍മ്മയ്ക്ക് അതിനെ അളിയന്റെ കറിയാക്കിയ ആ സ്നേഹമുള്ള അളിയന്‍ ചെക്കന്‍ കൊള്ളാം.

  കറി റെസിപ്പി ഇങ്ങനെയും എഴുതാം, അല്ലെ?
  കറി പുരണ്ട കഥകള്‍....

  മറുപടിഇല്ലാതാക്കൂ
 11. എന്തിനേറെ പറയുന്നു വീട്ടില്‍ സ്ഥിരമായി അടുക്കളപ്പണി ചെയ്യിച്ചിരുന്ന ഭാര്യ അവരുടെ വീട്ടില്‍ കൊണ്ട് പോയും അത് ചെയ്യിച്ചു അല്ലെ :)
  ഒടുവില്‍ "അമ്മെ ടെ ഈ അളിയന്‍ കട്ട് തിന്നുന്നു" എന്ന് കുഞ്ഞളിയനെ ക്കൊണ്ട് പറയിച്ചില്ലല്ലോ..ഉവ്വോ ?
  ഓണത്തല്ല് എന്റെ പുറത്തു ഇടല്ലേ ..ഞാന്‍ ഓടി ..:)

  മറുപടിഇല്ലാതാക്കൂ
 12. @ ഞാന്‍ -അതെ പാചകം,വാചകത്തിലൂടെയുമാകാം.നന്ദി മാഷെ.!
  @ മാണിക്യം- ധൈര്യമായിട്ട് പരീക്ഷിച്ചോളൂ..റിസല്‍ട്ട് പറയണേ..പങ്കുചേര്‍ന്നതിന് നന്ദി.
  @ ആളവന്‍താന്‍- ഈ വരവിനും കമന്റിനും ഒരു നാടന്‍ നന്ദി..!!
  @ സങ്കല്‍പ്പങ്ങള്‍- ‘പുലി ആരായാലും കറി നന്നായാല്‍ മതി‘- എന്നാണല്ലോ ..ഇനിയും വരണം.ഒത്തിരി നന്ദി മാഷേ..!
  @ സോണി- അളിയന്റെ കറി പരീക്ഷിക്കുമല്ലോ അല്ലേ..വരവിന് നന്ദീണ്ട്..!
  @ രമേശ് - രണ്ടു പേരും ചേര്‍ന്നാവുമ്പോ അതും ഒരു രസമല്ലേ അരൂരേ..!പിന്നെ കട്ടുതിന്നാതിരിക്കാനല്ലേ അവര് എനിക്ക് ‘വിളമ്പി‘ത്തന്നത്..!!ഓടിയതുകൊണ്ട് ഓണത്തല്ലില്ല..!നന്ദി മാഷേ..!

  മറുപടിഇല്ലാതാക്കൂ
 13. നന്നായി മാഷേ, പാചകം ഒരു കലയാണെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്, പാചക കുറിപ്പ് അവതരിപ്പിക്കുന്നതും ഒരു കല തന്നെയെന്നു ഇതുവായിക്കുമ്പോള്‍ തോന്നുന്നു ... ഇത്തവണ ഓണത്തിന് ഈ “അളിയന്റെ കറി” ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം.. പരീക്ഷിച്ചിട്ട് ഫലം പറയാം... :) (ഈ ഓണം സ്പെഷ്യലിനു നന്ദിട്ടോ )

  മറുപടിഇല്ലാതാക്കൂ
 14. ഇഞ്ചി കൂടി ചേര്‍ത്ത് നോക്കീട്ട് പറയാം !

  മറുപടിഇല്ലാതാക്കൂ
 15. ഓ..അതിനിപ്പോ പ്രത്യേകിച്ച് പേരൊന്നുമില്ല.. നീ..വേണങ്കി..ബാബൂന്ന് വിളിച്ചോ..” പ്രഭൻ സംഗതി കലക്കി..ദൈവത്തിനാണെ സത്യം ഒരു ചായ ഉണ്ടാക്കാൻപോലും അടുക്കളയിൽ കയറാത്ത ഞാനീ ഓണത്തിന് അടുക്കളയിൽ കയറും.പെണ്ണുമ്പിള്ളയെ ഞെട്ടിക്കും... പിന്നെ ലിപിമോൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാ..പാചക കുറിപ്പ് അവതരിപ്പിക്കുന്നതും ഒരു കല തന്നെയെന്നു ഇതുവായിക്കുമ്പോള്‍ തോന്നുന്നു .....ഓണാശംസകളോടെ...എന്റെ ഇളയെ പെങ്ങടെ ഇളയ മകളുടെ കല്ല്യണത്തിന് ഒരു പാചകക്കാരനെ അന്വേക്ഷിച്ച് നടക്കുകയായിരുന്നൂ...ഇപ്പോൾ ആളെകിട്ടി...ഈ നല്ല കുറിപ്പിന് എന്റെ ഭാവുകങ്ങൾ....

  മറുപടിഇല്ലാതാക്കൂ
 16. വ്യത്യസ്ഥനായ ബാർബറെ പോലെ വ്യ്ത്യസ്ഥമായ പാചകക്കുറിപ്പ്..ഇതു നോക്കി കുക്ക് ചെയ്യാൻ പാടാണെന്നു മാത്രം...

  ഏതായാലും നന്നായി ചിരിച്ചു :)

  മറുപടിഇല്ലാതാക്കൂ
 17. കറി നല്ലതാണ്. ഇഞ്ചി ചേർത്താ ഉണ്ടാക്കിയത്. ഞാൻ കറിയ്ക്ക് പുലരി കറി എന്നു പേരിട്ടു. ഉണ്ടാക്കിയതും ഇന്ന് പുലർച്ചയ്ക്കാണ്.

  പാചകക്കുറിപ്പ് എഴുതിയ ഈ കല എനിക്കിഷ്ടമായി. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 18. പാചകക്കുറിപ്പ്‌ തയ്യാറാക്കിയ രീതി നന്നായിട്ടുണ്ട്.
  സമയമുള്ളവര്‍ പരീക്ഷിക്കട്ടെ.
  ഈ കുറിപ്പിനും കുക്കിനും ഒരു വലിയ 'ഓണാശംസ' എന്‍റെ വക.

  മറുപടിഇല്ലാതാക്കൂ
 19. ധൈര്യം പോര, പരീക്ഷണം പലപ്പോഴും ശരിയവാറില്ല അത് കൊണ്ട് അങ്ങോട്ട്‌ പോകരുത് എന്ന വാര്‍ണിംഗ് ഉണ്ട്. :-)

  മറുപടിഇല്ലാതാക്കൂ
 20. കരി പുരളാതെ കറിയുണ്ടാക്കൂ....നല്ല അവതരണം. ആശംസകൾ. visit www.jyothirmayam.com

  മറുപടിഇല്ലാതാക്കൂ
 21. ഇത് പാചക കുറിപ്പോ......................അതോ, ...................?

  മറുപടിഇല്ലാതാക്കൂ
 22. അവതരണരീതി വളരെ നന്നായി.
  അപ്പോള്‍ ഓണത്തിന് 'അളിയന്റെ കറി' കൂടി വിളമ്പാന്‍ ഞാന്‍ തീരുമാനിച്ചു.
  വ്യതസ്തനാം ഈ പാചക വീരനെ സത്യമായും എല്ലാരും തിരിച്ചറിയട്ടെ
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 23. തൊടുകറി കൊള്ളാം...ഭാര്യയെ കൊണ്ട് എല്ലാം അരിയിച്ചിട്ട്, അവസാനം അല്പം തൈരും ഉപ്പും ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ അതളിയന്‍ കറിയായി അല്ലെ..സ്മോള്‍ തീഫ്..
  മുന്‍‌കൂര്‍ ഓണാശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 24. @ ലിപി- നന്ദീണ്ട് വക്കീലേ..!പാചകവും, വാചകവും..ഒക്കെ കലയാണെന്നേ. ചെയ്യുന്നോരുടെ കയ്യിലിരുപ്പു പോലെയാവും ഫലം..! :)പരീക്ഷണം വിജയിക്കട്ടെ..!
  @ ചെകുത്താന്‍- ഉം..ഇഞ്ചിതിന്ന ചെകുത്താന്‍..എന്നു കേട്ടിട്ടുണ്ട്..!
  നന്ദി മാഷേ..!
  @ ചന്തുനായര്‍- ധൈര്യമായിട്ട് അടുക്കളേല്‍ക്കയറാം ചന്ത്വേട്ടാ..കുറച്ചിലായിക്കരുതേണ്ട..!പിന്നെ കല്യാണം എവിടെയാണെന്നു പറഞ്ഞാല്‍ ഞാന്‍ വരാം.പാചകത്തിനല്ല, സദ്യ ഉണ്ടിട്ടു ശ്ശി കാലായേ..!!
  @ പഥികന്‍- വേണം ന്നു വച്ചാല്‍ ഒരു പാടും ഇല്ല.! വരവിനു നന്ദി മാഷേ,..!
  @ എച്ച്മുക്കുട്ടി- പരീക്ഷിച്ചു വിജയിച്ചു എന്നറിഞ്ഞതില്‍ സന്തോഷം..! അപ്പോ ഇനി ഓണത്തിനും വിളമ്പാം അല്ലേ..?
  ഒത്തിരി നന്ദി..!
  @ കിരണ്‍- ഒന്നും പറയാനില്ലേ മാഷേ..?വായനക്ക് നന്ദിട്ടോ..വീണ്ടും വരണം.
  @ അഷറഫ്- ശൈലി ഇഷ്ടായതില്‍ സന്തോഷം.നന്ദി വീണ്ടും വരിക..!
  @ മൊട്ടമനോജ്- ഇതൊക്കെയൊരു ചലഞ്ചായിട്ടെടുക്കണം മൊട്ടേ..(ഇതുകേട്ടു വാര്‍ണിംഗ് തെറ്റിച്ച് വല്ലതുമൊക്കെ സംഭവിച്ചാല്‍ ഞാനുത്തരവാദിയല്ല..!)
  @ ജ്യോതി- ഒത്തിരി നന്ദി ഈ വിസിറ്റിന്..!ഇനിയും കാണാം..!
  @ അഹ്മദ്- എങ്ങനെ വേണേലും വിലയിരുത്താം. എത്തിയതില്‍ സന്തോഷം..!
  @ സീയെല്ലെസ്- സന്തോഷം..തീരുമാനം സക്സസ് ആവട്ടെ..!
  ഓണാശംസകളോടെ...
  @ ജുനൈത്- കണ്ടുപിടിച്ചുകളഞ്ഞല്ലോ...ഗൊച്ചു ഗള്ളന്‍..!!നന്ദീണ്ട് ട്ടോ..!

  മറുപടിഇല്ലാതാക്കൂ
 25. പുളിങ്കറി കേട്ടിട്ടുണ്ട്‌.. ഇപ്പോൾ ഇതാ 'അളിങ്കറി'യും. നന്നായിരിക്കുന്നു :)
  സ്നേഹം നിറഞ്ഞ ഓണാശംസകൾ.

  മറുപടിഇല്ലാതാക്കൂ
 26. പ്രിയപ്പെട്ട പ്രഭന്‍ കൃഷ്ണന്‍,
  ഇതാണ് ബീറ്റ് റൂട്ട് പച്ചടി...സാധാരണ സദ്യകളില്‍ വിളമ്പും!മാങ്ങ പച്ചി പോലെ തന്നെ...വേണമെങ്കില്‍ അല്പം നാളികേരം അരച്ച് തൈരില്‍ കലക്കി,കടുക് ഒന്ന് നീക്കിയിടാം!കടുക് അരയരുത്!
  ബീറ്റ് റൂട്ട് ചിരകിയിടുന്നതാണ് നല്ലത്! ഈ പച്ചടിയുടെ ഒരു ചിത്രം കൊടുത്താല്‍ എത്ര മനോഹരമാകും!
  എന്തായാലും,ഈ ഓണത്തിന് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു പാചക കുറിപ്പ് എഴുതി,പ്രഭന്‍ താരമായല്ലോ...:)
  ഹൃദ്യമായ ഓണാശംസകള്‍!
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 27. അളിയന്റെ കറി രസിച്ചു കഴിച്ചു..ഇനിയും ഉണ്ടാവുമല്ലോ ..അതും കൂടി പോരട്ടെ..എരിവും പുകച്ചിലും ആയിട്ട് ...ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 28. ഞാനിത് പരീക്ഷിച്ചിട്ട് അഭിപ്രായം പറയാം. പിന്നെ എഴുതിയ രീതി നന്നായി.

  മറുപടിഇല്ലാതാക്കൂ
 29. നല്ല അവതരണം .റെസിപ്പി ട്രൈ ചെയ്യാം .

  മറുപടിഇല്ലാതാക്കൂ
 30. മുളക് ഞാന്‍ അറിഞ്ഞാലും പുകയുന്നത് നിനക്ക് തന്നെ അടിപൊളി പഞ്ച

  ഏതയാലും നന്മ നിറഞ്ഞ ഓണാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 31. ഇങ്ങിനെയും പാചകക്കുറിപ്പ് എഴുതാല്ലെ? കൊള്ളാം.. രസകരമായിട്ടുണ്ട്. [അല്ലെങ്കിലും പുലരി പോസ്റ്റുകള്‍ എല്ലാം വ്യത്യസ്ഥത നിറഞ്ഞ് നില്‍ക്കുന്നവായാണ്‌ ട്ടൊ.. ]

  മറുപടിഇല്ലാതാക്കൂ
 32. എരിവും പുളിയും ഉള്ള പോസ്റ്റ്!
  :)

  മറുപടിഇല്ലാതാക്കൂ
 33. ആശംസകൾ..

  അളിയൻകറി കൊള്ളാം... ഒന്ന് പരീക്ഷിച്ച് നോക്കട്ടെ.. പുകച്ചിലില്ലാതെ :)

  മറുപടിഇല്ലാതാക്കൂ
 34. “പച്ചടി, കിച്ചടി..ഇതൊക്കെ അറിയാം...അളിയനുണ്ടാക്കിയ ഈ കറിയുടെ പേരെന്താ..?“
  ഊണിനിടയില്‍ അളിയന്‍ ചെക്കന്റെ ന്യായമായ സംശയം.
  “ ഓ..അതിനിപ്പോ പ്രത്യേകിച്ച് പേരൊന്നുമില്ല.. നീ..വേണങ്കി..ബാബൂന്ന് വിളിച്ചോ..”

  കസറന്‍ എഴുത്ത്.
  കലക്കീട്ടോ.
  ഓണാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 35. ഹഹ...
  ഈ നല്ലൊരു ഓണത്തിന് തന്നെ വെക്കണമായിരുന്നോ
  അളിയാ ഈ കറി..?!!
  ഹി ഹി.. വെറുതെ ചോദിച്ചതാട്ടോ..?

  സംഗതി അടിപൊളി...വാട്ട്‌ എ ടയ്സ്റ്റ്..
  എന്തായാലും ഈ ഓണം ഇവിടെനിന്ന് തന്നെ..

  ഓണാശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 36. ഏതായാലും ഞാനും ഒരു പരീക്ഷണത്തിന്‌ ഇല്ല. അളിയന്‍ കറി ന്നൊക്കെ പേര് വീണാല്‍ ..എന്റമ്മോ വേണ്ടേ വേണ്ട .
  നന്നായി ട്ടോ . കറിയും പോസ്റ്റും

  മറുപടിഇല്ലാതാക്കൂ
 37. അല്ല അത് കഴിച്ചതിനു ശേഷം ഓണത്തല്ല് നടന്നോ???

  മറുപടിഇല്ലാതാക്കൂ
 38. @ മുകില്‍- ഹേയ്..ചുമ്മാ..!നന്ദിട്ടോ..
  @ സാബു- നന്ദി മാഷേ.. ഓണാശംസകള്‍..
  @ അനുപമ- സത്യത്തില്‍ അന്ന് അതിന്റെ പേരറിയില്ലായിരുന്നു. പിന്നീട് മനസ്സിലാക്കിയിരുന്നെങ്കിലും, ഇവിടെ ചേര്‍ക്കാതിരുന്നത് മന:പ്പൂര്‍വമാണ്.നാളികേരം ചേര്‍ത്ത് ‘ആര്‍ഭാട’മാക്കി നോക്കിയിട്ടില്ല,അങ്ങനേയും നോക്കാം.ചിത്രം ചേര്‍ക്കാന്‍ കഴിയാതെ പോയത് എന്റെ മാത്രം കുറ്റം..!
  ഒത്തിരി നന്ദി ഈ വിശദീകരണത്തിന്.
  ഓണാശംസകളോടെ..
  @ ഷാനവാസ്- എരിവും പുകച്ചിലുമില്ലാതെ എന്തു പാചകം?.നന്ദി ട്ടോ..
  @ മിനി- പരീക്ഷിച്ചോളൂ..റിസല്‍ട്ട് പറേണം..!നന്ദി..!
  @ ആഫ്രിക്കന്‍- ആയ്ക്കോ..ആ കപ്പേം കോഴീം മിസ്സായപോലാകരുത്..! ഓണാശംസകള്‍..!
  @ കൊമ്പന്‍- നന്ദി കൊമ്പാ..വീണ്ടും കാണാം.
  @ അനശ്വര- ഇങ്ങനെയൊക്കെ ആയീന്ന് പറഞ്ഞാമതീല്ലോ..!
  നന്ദി ട്ടോ..!
  @ അലിഫ്- ഒത്തിരി നന്ദിട്ടോ..ഓണാശംസകള്‍..!
  @ പള്ളിക്കരയില്‍- ഹ്യദയം നിറഞ്ഞ ഓണാശംസകള്‍..!
  @ ബഷീര്‍- പുകച്ചിലില്ലെങ്കിലും പരീക്ഷണം നടക്കട്ടെ..നന്ദി..!
  @ മനോജ്- നന്ദി ഈ പ്രോത്സാഹനത്തിന്. വീണ്ടും കാണാം..!
  @ മുസാഫിര്‍- ഓണത്തിനാവുമ്പോ..രുചി കൂടുംന്നേ..! നന്ദിട്ടോ..
  @ മന്‍സൂര്‍- ഹും..! ദൈര്യം..വേണം ദൈര്യം..!..:-)നന്ദി മാഷേ..!
  @ മാഡ്- തല്ലിന് ഇപ്പം ഓണം വേണമെന്നില്ല മാഷേ..!:) നന്ദിട്ടോ..
  @ വേനല്‍- ഒത്തിരി നന്ദീണ്ട്..യിനീം വരുമല്ലോ..ഓണാശംസകളോടെ...

  മറുപടിഇല്ലാതാക്കൂ
 39. ഇന്നലെ ഇത് വായിച്ചതാ.. മൊബൈലില്‍ ആയത് കൊണ്ട് കമന്റ്‌ ഇടാന്‍ പറ്റിയില്ല അന്നേരം.. ഇശ്ശി ബോധിച്ചു ഈ അളിയന്‍ കറി.. ഈ അവതരണം ഏറെ ഇഷ്ടപ്പെട്ടു... കല്യാണം കഴിച്ചു മുന്‍ പരിചയം ഇല്ലാത്തോണ്ട് ആദ്യ ഓണത്തിനു ഭാര്യ വീട്ടില്‍ പോവുമ്പോള്‍ ഉള്ള കാര്യങ്ങളെ കുറിച്ചൊന്നും അത്ര പിടിയില്ലായിരുന്നു.. പാചകം നല്ല വശം ഉണ്ടേല്‍ ഒന്ന് കേറി അര കൈ പ്രയോഗം നടത്താം അല്ലെ പുതിയാപ്ലയ്ക്ക്.. ഓണസദ്യയ്ക്ക് അവിയല്‍ എന്റെ വക ഞാന്‍ ഇലയുടെ ഒരു ഓരത്ത് വിളമ്പിയിട്ടുണ്ട്.. തൊടുകറികള്‍ പിന്നാലെ ഇനിയും വരുമല്ലോ അല്ലെ..
  ഓണാശംസകള്‍ നേരുന്നു..

  മറുപടിഇല്ലാതാക്കൂ
 40. കല്യാണത്തിന്റെ ആദ്യ നാളില്‍ ,ആളുടെ മുമ്പില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ ഞാന്‍ കയറി അടുക്കളയില്‍ "അളിയന്‍ കറി" വെച്ച് ആളായി ,,അന്ന് മുതല്‍ അടുക്കള എന്റെ കൂട്ടുകാരന്‍ !! അസുഗം വന്നു കിടന്ന നാളില്‍ വെറുതേ ലവളുടെ തുണിയൊന്നു അലക്കി കൊടുത്തു ,,അത് കൊണ്ട് അലക്കില്‍ ഞാനൊരു സംഭവമായി ,,.
  ഈ അടുത്ത് അവള് പറയാ ....അല്ലങ്കില്‍ വേണ്ട ഞാന്‍ പറയണില്ല....

  മറുപടിഇല്ലാതാക്കൂ
 41. ഇത് പരീക്ഷിച്ചിട്ട് തന്നെ കാര്യം..ഹല്ല പിന്നെ...ഹും അങ്ങനെ വിട്ടാലെങ്ങനാ...

  മറുപടിഇല്ലാതാക്കൂ
 42. അളിയാ പൊന്നളിയാ.........അളിയന്‍ കറി അസ്സലായി.....എരുവ് പാകം....മധുരം ഇത്തിരി കൂടിയോന്ന് സംശയം.......

  മറുപടിഇല്ലാതാക്കൂ
 43. പണ്ടാരം, വായില് കപ്പല് ഓട്ടാം ഇപ്പൊ! :-/

  മറുപടിഇല്ലാതാക്കൂ
 44. നന്നായിരിക്കുന്നു ....നല്ല ട്ടെചിങ്ങ്സ് ആണ് അല്ലെ ....എന്ത് വന്നാലും പരീക്ഷിക്കണം ...

  മറുപടിഇല്ലാതാക്കൂ
 45. പ്രഭന്‍,പാചക വാചക കുറിപ്പ് ഉഗ്രന്‍..പഞ്ചുകള്‍
  ഗംഭീരം...തള്ള പശു നക്കുന്ന ഭാഗം(അല്ല നക്കാത്ത ഭാഗം)
  വായിച്ചു ശരിക്കും രസിച്ചു... അതില്‍ കമന്റാം എന്ന് ഓര്‍ത്തപ്പോള്‍
  ഹഷിഖ്‌ന്റെ വീതം ദേ അടുത്ത വെടിക്കെട്ട്‌ കമന്റ്‌ ...പോസ്റ്റും കമന്റും കൂടി ആയപ്പോള്‍ മൊത്തം അടിപൊളി വായന....
  ഞാന്‍ ഇപ്പൊ അവധി കഴിഞ്ഞു ഒന്ന് ഉഷാര്‍ ആയി..പ്രഭനു പ്രത്യേകം നന്ദി..

  മറുപടിഇല്ലാതാക്കൂ
 46. ഇങ്ങനെയാണ് ദാമ്പത്യത്തില്‍ 'പുകയുന്ന' പ്രശ്നങള്‍ ഉണ്ടാവുന്നത് അല്ലെ...?
  ശ്രദ്ധിച്ചോളാം.

  മറുപടിഇല്ലാതാക്കൂ
 47. @ സന്ദീപ്- അടുക്കളയില്‍ കയറിയാല്‍ അഭിമാനം പോകും എന്നൊന്നൊന്നും കരുതണ്ടട്ടോ..! അവിയല്‍ പുരാണം വായിച്ചു.
  ഓണാശംസകള്‍..!
  @ ഫൈസല്‍ ബാബു- എന്തേ നിറുത്തിയത്..? പറയന്നേ. ഞാനാരോടും പറയില്ല..!അല്ലേ വേണ്ട മെയില്‍ അയച്ചോളൂ..! :)
  @ ഷാജു- ഉം...സവാള ‘ഗിരിഗിരീന്ന്’ അരിയണം..!നന്ദിട്ടോ..
  @ ഗിനി- ഒത്തിരി നന്ദി മാഷേ..!
  @ സീത- പരൂഷിച്ചോ ..പരൂഷിച്ചോ.. ഞാന്‍ പ്രാര്‍ഥിക്കാം..!..:)വിജയാശംസകള്‍..!
  @ അത്തോളി- ഓണമല്ലേ അല്പം മധുരമൊക്കെയാവാന്നേ..!നന്ദി ഈ വരവിന്. വീണ്ടും കാണാം.
  @ നിശാസുരഭി- ഹും..! കൊതിയന്‍..! ഒന്നു പരീക്ഷിച്ചോളൂട്ടോ..!
  @ ഡ്രീംസ് -ഉം.. വേണം വേണം..പരീക്ഷിക്കണം. ‘പുകയാതെ‘ നോക്കണേ..!
  @ എന്റെലോകം- ആഹ്ഹ..ഇതു വായിച്ചപ്പോഴേ ഉഷാറായോ..!
  ഹും അപ്പോ കഴിച്ചുനോക്യാലോ..!എന്റെ വക ‘സ്പെഷ്യല്‍’ നന്ദിട്ടോ..!
  @ തണല്‍- ഇടക്കൊക്കെ ഇങ്ങനെ ‘പുകഞ്ഞി’ല്ലെങ്കില്‍ ..ഹെന്തു ദാമ്പത്യം മാഷേ..!അതോണ്ട് പുകഞ്ഞോട്ടെ..!!
  ഒത്തിരി നന്ദി..പിന്നെ സ്പെഷ്യല്‍ ഓണാശംസകളും..!

  മറുപടിഇല്ലാതാക്കൂ
 48. ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 49. നല്ല പോസ്റ്റിംഗ്
  ഓണാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 50. സൂപ്പർ പോസ്റ്റ്. കലക്കി മറിച്ചു.. അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 51. കൊള്ളാം... പോസ്റ്റിനൊരു സത്യസന്ധതയുടെ രുചിയുണ്ടായിരുന്നു... ഇനി എന്റെ വീട്ടിലാ വിഭവം പ്രഭന്റെ കൂട്ടാന്‍ എന്നാ പേരില്‍ അറിയപ്പെടും.. ഓണാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 52. @ കണ്ണൂരാന്‍- നന്ദി കണ്ണൂരാനേ..ഒത്തിരി ഓണാശംസകളും...!
  @ജീ.ആര്‍.കവിയൂര്‍- ഒത്തിരി നന്ദി വരവിനും വായനക്കും. ഓണാശംസകള്‍..!
  @ കുമാരന്‍- ഒത്തിരി സന്തോഷോണ്ട് വന്നതില്‍.ഇനിയും പ്രതീക്ഷിക്കും. നന്ദി.
  @ ആസാദ്- എന്റെ പേരൊക്കെ ഇട്ടിട്ട് വെറുതേ ആ കറിയുടെ രുചി കളയണോ..? ഒത്തിരി നന്ദി മാഷെ..
  ഓണാശംസകള്‍ നേരുന്നു.
  ഈ ചെറിയ കുറിപ്പ് വായിച്ചവര്‍ക്കും,അഭിപ്രായമറിയിച്ചവര്‍ക്കും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു. താല്പര്യമുള്ളവര്‍ പരീക്ഷിക്കട്ടെ എന്നുകരുതിയാണ് ഓണം സ്പെഷ്യലായി ഈ വിഭവം ഇട്ടത്. പരീക്ഷിച്ചവര്‍ കുറേപ്പേര്‍ എനിക്ക് മെയിലയച്ചു.പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും അറിയിക്കുമല്ലോ..
  ഓണാശംസകളോടെ..
  സസ്നേഹം
  പ്രഭന്‍ ക്യഷ്ണന്‍

  മറുപടിഇല്ലാതാക്കൂ
 53. പാചകം ഒരു കലയാണ്‌ .......വാചകം അതിലും വലുത് ......എഴുതി കൂടെ കണ്ടപ്പോള്‍ അതും നന്നായി ...........അളിയന്ടെ കറി ഉഗ്രന്‍ .........ആരുടേയും വാഷര്‍ തട്ടി പോയില്ലാല്ലോ ..........എന്നാല്‍ തീര്‍ന്നത് തന്നെ ..........

  മറുപടിഇല്ലാതാക്കൂ
 54. ശോ, നുമ്മ വരാന്‍ വൈകിപോയി. പോസ്റ്റ് പതിവുപോലെതന്നെ ഇഷ്ടപെടാതെ വയ്യല്ലോ! സൂപ്പറായീണ്ട് അളിയന്‍ കറിയുടെ വിവരണം. ഓണക്കറികളില്‍ ഇനി അളിയന്‍ കറിയും സ്ഥിരമാകുന്ന കാലം വര്വോ ആവോ.

  ആഷിക്കിന്‍‌റെ കമന്‍‌റിന് ഒരു കൈയ്യടീണ്ട്. പിന്നെ നമ്മളൊരു കൊട്ട് കൊടുക്കാം എന്ന് വന്നപ്പൊ രമേശ് ജി അത് ആദ്യേ എടുത്തിട്ടലക്കി. അടുത്തതവണ ആദ്യം വരാം ;)
  ന്നാ പിന്നെ ആശംസോള് ട്ടാ.

  മറുപടിഇല്ലാതാക്കൂ
 55. അവതരണം കലക്കി ..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 56. മഷേ, ബീറ്റ് റൂട്ട് ഒന്ന് ചെറുങ്ങനെ വേവിച്ചു അതില്‍ മാഷ്‌ പറഞ്ഞതൊക്കെ ചേര്‍ത്തു രണ്ട് ഉണ്ടമുളക് പൊട്ടിച്ചിട്ട് കടുകും വറുത്തിട്ട് നോക്കു. അപ്പോഴാണ്‌ ശരിയായ രുചി. ഇല്ലെങ്കില്‍ പച്ച ചുവക്കും. അവതരണം കലക്കി ട്ടോ.

  മറുപടിഇല്ലാതാക്കൂ
 57. ഓണം സ്പെഷ്യല്‍ താമസിച്ചാ കണ്ടെതെങ്കിലും ഇഷ്ടായ് അതിന്‍റെ അവതരണം.. എനിക്കല്ലേലുമറിയാം നിങ്ങളാളൊരു ജഗജില്ലിയാണെന്ന് :) ഓണം കഴിഞ്ഞുള്ള ആശംസകള്‍! ;) ദയവായി പോസ്റ്റിടുന്ന വിവരത്തിന് കമ്പിയടിക്കുക... :)

  മറുപടിഇല്ലാതാക്കൂ
 58. തൊടുകറിയുടെ സ്വാദുണ്ട് ഈ പോസ്റ്റിന്.
  പണ്ട് റേഡിയോ സിലോണില്‍ കേട്ട ഒരു പാചകക്കുറിപ്പ് സിലോണപ്പം എന്ന പേരില്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിലവിലുണ്ട്..

  മറുപടിഇല്ലാതാക്കൂ
 59. വിഭവം കിട്ടാന്‍ വൈകിയെങ്കിലും രസായി

  മറുപടിഇല്ലാതാക്കൂ
 60. അളിയന്‍ കറി കൊള്ളാലോ..... എരിവും പുളിയും ആവശ്യത്തിന് ചേര്‍ത്തു.......ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 61. @ കുങ്കുമം-ഈ ആദ്യവരവിന് നന്ദീണ്ട്.അവിടെ ആര്‍ക്കും വാഷറില്ലാതിരുന്നത് ഭാഗ്യം..!
  @ ചെറുത്- ഇനിമേലില്‍ ആദ്യത്തെ പന്തിക്ക് ഇവിടെക്കണ്ടേക്കണം..കേട്ടല്ലോ..! നന്ദി ചെറുതേ..!
  @ സതീശന്‍- നന്ദീണ്ട് മാഷേ..!
  @ ഭാനു കളരിക്കല്‍- സമ്മതിച്ചു, പക്ഷേ അത് കറി വേറെയാകും..!
  ഒത്തിരി നന്ദീണ്ട്ട്ടോ..ഹും..ഒരുപാടുനാളായി ഇങ്ങട് കണ്ടിട്ട്..!
  @ സ്വന്തംസു..-കമ്പിയടിക്കാനോ..ഞാന്‍ മണിയോഡര്‍ വരെ അയച്ചിരുന്നു..!ക്യാ ഫലം..! നിങ്ങളൊക്കെ ബിസ്സിയല്ലേ..!
  @ മെയ്ഫ്ലവേഴ്സ്- ഒത്തിരി സന്തോഷം ഈവരവിന്. നന്ദി.
  @ ഫൌസിയ-വൈകിയെങ്കിലും വന്നല്ലോ, സന്തോഷായി..!
  @ കഡു- ഈ ആദ്യവരവിന് നന്ദി..!ഇനിയും വരണംട്ടോ..
  എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി..!

  മറുപടിഇല്ലാതാക്കൂ
 62. പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

  സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

  കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും

  മറുപടിഇല്ലാതാക്കൂ
 63. വൈയ്കിയാണ് ഇവിടെ എത്തിയത്.ഇതൊരു പുതിയ വിഭവം ഒന്നും അല്ലെങ്ങിലും അവതരണ രീതി അസ്സലായി.ഓണം കഴിഞ്ഞെങ്ങിലും കിടക്കട്ടെ എന്റെ വകയും ഒരാശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 64. നന്നായി എഴുതി, മാഷേ. ഓരോ സന്ദര്‍ഭങ്ങളും ഭാവനയില്‍ കാണാന്‍ കഴിഞ്ഞു.

  :)

  മറുപടിഇല്ലാതാക്കൂ
 65. വൈകി ! എങ്കിലും ആശംസ നേരുന്നു.........ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി!!

  മറുപടിഇല്ലാതാക്കൂ
 66. പാചകം ഒരു കല മാത്രമല്ല കൊല കൂടിയാണെന്ന് മനസ്സിലായി എന്ന് തോന്നുന്നു.എതായാലും കമന്റ് ചെയ്തതിന് നന്ദികൾ. ഞാൻ ഒരു ആക്സിഡന്റ് പറ്റി വീട്ടിൽ റെസ്റ്റ് എടുക്കുന്ന ആളാണ്. അപ്പോൾ ഈ കമന്റുകൾ ഒക്കെ എനിക്ക് വലിയ ഒരു പ്രചോദനമാകുന്നു എന്ന് അറിയിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 67. പ്രഭന്‍ ഭായ് .... പശു ചത്ത്‌ മോരിലെ പുളിയും പോയി .. എത്താന്‍ വൈകി ക്ഷമിക്കുക .... ടോണീടെ കുഞ്ഞാടിന്റെ അത്ര ചിരിക്കാന്‍ വക കിട്ടിയില്ലെമ്കിലും കറി മോശമല്ല . ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 68. ".....“ എടീ മണ്ടീ ഞാനരിഞ്ഞാലും.. പുകയുന്നത് നിനക്കു തന്നാ..!!” സത്യം!!!!

  ഉഗ്രൻ....ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 69. @ സുരേഷ്- നന്ദി മാഷേ ഈ വിസിറ്റിന്.
  @ എംസീപീ- സന്തോഷം,വൈകിയെങ്കിലും-വന്നതിന്.നന്ദീട്ടോ..!
  @ ശ്രീ- ഒരിടവേളക്കു ശേഷം എത്തിയതില്‍ സന്തോഷം-നന്ദി
  @ ബ്ലോഗുലാം-ഒത്തിരി നന്ദി മാഷേ വരവിന്.
  @ മണ്ടൂസന്‍- നന്ദി മാഷേ- വേഗം സുഖപ്പെടട്ടെ..!
  @ ഒടുവാതോടി- ഇഷ്ട്ടായതില്‍ സന്തോഷോണ്ട്.. നന്ദി.
  @ ജിയാസു- ഒത്തിരി നന്ദിയൊണ്ടേ..!
  @ ഗോപകുമാര്‍‌- ഹും..!അപ്പോ അവിടേയും അരിയാറുണ്ട് അല്ലേ..!

  വന്നു പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും. ഒന്നും മിണ്ടാതെ പോയവര്‍ക്കും.ഇനി വരാനുള്ളവര്‍ക്കും..ഒരുപാട് നന്ദി..നന്ദി..!!

  മറുപടിഇല്ലാതാക്കൂ
 70. അതീവ രസകരമായ അവതരണം

  മറുപടിഇല്ലാതാക്കൂ
 71. അളീയന്റെ കറി കൊള്ളാം.. സമയം പോലെ ഒന്നു ശ്രമിക്കണം...
  നല്ല വിവരണം.. രസകരമായി8...
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 72. "“ എടീ മണ്ടീ ഞാനരിഞ്ഞാലും.. പുകയുന്നത് നിനക്കു തന്നാ..!!” (ങ്ഹൂം ങ്ഹൂം..അമ്പടാ കള്ളാ)

  മറുപടിഇല്ലാതാക്കൂ
 73. സൃഷ്ടികള്‍ ക്ഷണിക്കുന്നു

  ഇ ലോകം ഓണ്‍ലൈന്‍.കോം എന്ന പേരില്‍ ആരംഭിക്കുന്ന വെബ്പോര്‍ട്ടിലേക്ക് സര്‍ഗ്ഗ രചനകള്‍ ക്ഷണിക്കുന്നു.കഥ, കവിത,എന്നിവയ്ക്ക് പുറമേ സിനിമ,സംഗീതം തുടങ്ങിയ എന്ത് വിഷയങ്ങളെപ്പറ്റിയും എഴുതാം.സൃഷ്ടികള്‍ ഇ മെയിലിലും തപാലിലും അയയ്ക്കാം.രചനകള്‍ക്കൊപ്പം പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും രചയിതാവിന്റെ പാസ്പോര്‍ട്ട് സൈസ്‌ ഫോട്ടോയും വേണം.

  വിലാസം:എഡിറ്റര്‍
  ഇ ലോകം ഓണ്‍ലൈന്‍‍.കോം
  പി.ബി.നമ്പര്‍-48
  ഔഷധി ജംഗ്ഷന്‍
  കോര്‍ട്ട് റോഡ്‌
  പെരുമ്പാവൂര്‍-683 542
  Email: mail@elokamonline.com
  Website: www.elokamonline.com

  Ph: 0484-2591051, 9020413887 , 9961258068 , 9539008659

  മറുപടിഇല്ലാതാക്കൂ
 74. Post vaayichittu orupaadu naalaayi annu comment idaan samayam kittiyillayirunnu aa kuravu ippo pariharikkunnu. Aliyante kari kalakki tto. Membodiyaayi chertha narmmam ruchi kootti tto. Ithu njan veettil onnu try cheythu nokkan irikkukayaanu. Ee karikku patent eduthittonnumillallo alle?? hi hi hee :)

  Aashamsakalode
  http://jenithakavisheshangal.blogspot.com/

  മറുപടിഇല്ലാതാക്കൂ
 75. സംഭവം കൊള്ളാട്ടോ!...ഈ കഴിഞ്ഞ വെള്ളിയാഴ്ച പരീക്ഷിച്ചു...
  ഒരുപാടു നന്ദി!! എന്നെപോലുള്ള മടിയന്മാര്‍ക്ക് എളുപ്പത്തില്‍ സെറ്റപ്പ് ചെയ്യാന്‍ പറ്റിയ ഒരു കറി...

  മറുപടിഇല്ലാതാക്കൂ
 76. “ എടീ മണ്ടീ ഞാനരിഞ്ഞാലും.. പുകയുന്നത് നിനക്കു തന്നാ..!!”

  ദാമ്പത്യജീവിതത്തില്‍ പുകയുന്ന പ്രശ്നങ്ങള്‍ക്കൊരു പരിഹാരം ' ഡെറ്റോള്‍ ഹാന്‍ഡ് വാഷ്'

  കലക്കിട്ടോ...

  മറുപടിഇല്ലാതാക്കൂ
 77. “ അളിയന്റെ കറി” സൂപര്‍. ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. നല്ല അവതരണം.

  മറുപടിഇല്ലാതാക്കൂ
 78. പോസ്റ്റ്‌ അടിപൊളി . ഇനി അളിയന്‍റെ കറി അടിപോളിയാണോ ന്നു ഒന്ന് ഉണ്ടാക്കി നോക്കട്ടെ .

  മറുപടിഇല്ലാതാക്കൂ
 79. പാചകമെന്നു പറഞ്ഞു ഒരു തൊടുകറിയുണ്ടാക്കിയ പ്രഭന്‍, നര്‍മ്മംകൊണ്ട് ഓണസദ്യ ഒരുക്കിയിരിക്കുന്നു. നര്‍മ്മത്തിന്‍റെ മര്‍മ്മം അറിഞ്ഞ ഈ മര്‍മ്മാണിക്ക് സലാം. ബ്ലോഗില്‍ എന്നെ ഓര്‍ത്തോര്‍ത്തു പൊട്ടിച്ചിരിപ്പിച്ച ഒറ്റ എഴുത്തുകാരനാണ് പ്രഭന്‍., നര്‍മ്മത്തിനും അനുഭവത്തിന്റെ ചൂടും ജീവിതത്തിന്‍റെ ചൂരും പകര്‍ന്നു നല്‍കുന്ന മിടുക്കന്‍ എഴുത്തുകാരന്‍.

  മറുപടിഇല്ലാതാക്കൂ
 80. ശ്ശീ..ഒന്നു പോ..!
  ചേട്ടന്റെ പോസ്റ്റുകൾ പോലെ തന്നെ വ്യത്യസ്തമായൊരു കറിയും...

  മറുപടിഇല്ലാതാക്കൂ
 81. 'ബാബൂ'നെ കാണാന്‍ നല്ല ഭംഗി..ഞങ്ങളൊക്കെ ഈ ബാബൂനെ വയ്ക്കുമ്പോള്‍ ഇത്തിരി കൂടെ എളുപ്പം ഒപ്പിക്കും. ബീറ്റ്‌ റൂട്ട് മുറിച്ചു മിക്സിയില്‍ ഇട്ടു ഒന്ന് കറക്കും. കളര്‍ഫുള്‍ !!!!

  (പഴേ പോസ്ടായിരുന്നോ !!!) ഓണാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 82. ഓ...പിന്നെ...ഇതാര്‍ക്കും അറിയാത്തപോലെ..വേറെ വല്ല നമ്പറും ഉണ്ടേല്‍ ഇറക്ക്.

  എഴുത്ത് കൊള്ളാം കേട്ടോ

  മറുപടിഇല്ലാതാക്കൂ
 83. ho ഇങ്ങനെ ഒരു തരം കറി ഞ്ഞാൻ കൂട്ടിയിട്ടുണ്ട്
  ഓണാശംസകൾ

  മറുപടിഇല്ലാതാക്കൂ
 84. onnam onam kalakki...ammayium ambiliechiyum kannan chettanum ellavarum thakarth abhinayichirikkunnu...enikke orupade eshtamayi....ente favorate curryil onnanithe..eni njan vetil varumbol anitha chechiyode ethe undakky tharan parayanam ketto....

  മറുപടിഇല്ലാതാക്കൂ
 85. എടീ അരിയുന്നത് ഞാനാണെങ്കിലും .... ചിരിച്ച് ..

  മറുപടിഇല്ലാതാക്കൂ