ശനിയാഴ്‌ച, ജൂലൈ 02, 2011

ടീനേജ് ഗയിംസ്



 മുകളില്‍ കറങ്ങുന്ന ഫാനിന്റെ ചെറിയ ശബ്ദം മാത്രമേ ആ ഹോട്ടല്‍ മുറിയില്‍ അപ്പോഴുണ്ടായിരുന്നുള്ളു.അവനും അവളും പരസ്പരം ഒന്നും ശബ്ദിച്ചില്ല. അരുതാത്തതു സംഭവിച്ചതിലെ കുറ്റബോധം അവന്റെ മുഖത്തു നിഴലിച്ചുനിന്നു.
“ സോറി ..സോണിയ …ഞാന്‍...”
അവളുടെ രൌദ്രഭാവം അവനെ തുടരാനനുവദിച്ചില്ല..
“വേണ്ടാ ..വേണ്ടാന്ന് ഞാനെത്ര പറഞ്ഞെതാ..എന്നിട്ടും നീ....”
ശരിയാണ് അവള്‍ എതിര്‍ത്തിട്ടും ഞാനാണ്....ശ്ശേ...!
‍തന്റെ ഏറെ നേരത്തെ  നിര്‍ബന്ധത്തിനു മുന്നില്‍ അവള്‍  പതിയെ വഴങ്ങുകയായിരുന്നു.
സ്വയംനിയന്ത്രിക്കാന്‍ കഴിയാതെപോയ നിമിഷങ്ങളെ അവന്‍ മനസ്സാ ശപിച്ചു.
                     മൂന്നുമണിക്ക് കോളേജില്‍നിന്നും ഇവളെയിരുത്തി ബൈക്കില്‍ പോരുമ്പോള്‍ ഈ ‘ലഞ്ച് ഗാര്‍ഡന്‍’ ഹോട്ടല്‍ തന്നെയായിരുന്നു ലക്ഷ്യം .ഒരു ജ്യൂസ് അല്ലെങ്കില്‍ ഐസ്ക്രീം.. അത്രയേ ചിന്തിച്ചുള്ളു. പക്ഷേ...ഇവിടെ ,ഈ മുറിയുടെ വിജനത...ഇവളുടെസാമീപ്യം എല്ലാം എല്ലാം  ഉള്ളിലെ വികാരം വര്‍ദ്ധിപ്പിച്ചതേയുള്ളു..!
“എന്തായാലും കഴിഞ്ഞതു കഴിഞ്ഞു..ഇനി ഇവിടിരുന്നു നേരം കളയണ്ടാ...ആരേലും കാണുംമുന്‍പേ..”
എങ്ങിനെയും അവന്‍ അത്രയും പറഞ്ഞൊപ്പിച്ചു.
“എത്രനിസ്സാരമായി നീ പറയുന്നു അബീ....! വീട്ടിലേക്ക് ഞാനെങ്ങിനെ....”
അവള്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തി.
“ ഒക്കെ ശരിയാക്കാം..”
ഉറച്ച തീരുമാനത്തോടെ അവന്‍ എഴുന്നേറ്റു.
ഊര്‍ന്നിറങ്ങിയ ഷാള്‍ മാറത്തേക്കു വലിച്ചിട്ട്  പിന്നാലെ അവളും.!
                ചേര്‍ന്നിരുന്നുള്ളയാത്ര അവളുടെ പരിഭവം തെല്ലൊന്നു കുറച്ചിരുന്നു.
ബൈക്കിനു പിന്നില്‍നിന്നിറങ്ങിയ അവളെ അവന്‍ ഓര്‍മ്മിപ്പിച്ചു.
“ .. പറഞ്ഞപോലെ...നാളെ പത്തുമണിയാവുമ്പോഴേക്കും മറ്റക്കര ജംഗ്ഷനിലെ രാധികാ ക്ലിനിക്കിന്റെ  ഫ്രണ്ടില്‍ എത്തുമല്ലോ അല്ലേ..?“
“ഞാനെത്താം..”-അവളും ആ ഉറച്ച തീരുമാനത്തിലെത്തിയിരുന്നു.
അവന്റെ നോട്ടം തടയാനെന്ന വണ്ണം അവള്‍ വീണ്ടും ഷാള്‍വലിച്ചിട്ടു. പുഞ്ചിരിയോടെ തലയാട്ടി,യാത്രപറഞ്ഞു .                       
                         പിറ്റേന്ന് , സാമാന്യം തിരക്കുള്ള ആ ക്ലിനിക്കിന്റെ  മുന്നില്‍ അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല അവന് . മുന്നിലെത്തിയ ചുവപ്പുമാരുതിക്കാറില്‍ നിന്നും അവളിറങ്ങുന്നത് കണ്ട് അവന്‍ നടുങ്ങി.  
കാറില്‍ അവളുടെ പപ്പയും, മമ്മിയും..!
കുരുത്തംകെട്ടവള്‍ ഇവരോടു പോയി പറഞ്ഞോ ആവോ..? ദൈവമേ.. ഞാനിപ്പോ എന്താ..പറയേണ്ടത്...! അവനു വല്ലാതെ വീര്‍പ്പു മുട്ടി.
പരിചയക്കാരെങ്കിലും.അവരെ അഭിമുഖീകരിക്കാന്‍ അവന് വല്ലാത്ത പ്രയാസം തോന്നി.
അവളടുത്തുവരുമ്പോഴേക്കും കാറിന്റെ   ഗ്ലാസ്സ് താണു..
“ക്ലാസ്സും കഴിഞ്ഞ് അണ്ടുപേരുംകൂടെ എവിടാടാ കറക്കം...?”-ടോം അങ്കിളിന്റെ ചോദ്യം കേട്ട് അവനൊന്നു പരുങ്ങി.
“അങ്കിള്‍..അത് പിന്നെ.......”  മറുപടിക്കായി‍ അവന്‍ വാക്കുകള്‍ പരതി.
“എടാ പോത്തേ.. നീയെന്തിനാടാ ഇവള്‍ക്ക്  പൊറോട്ടേം ചിക്കനും വാങ്ങി കൊടുക്കാന്‍ പോയേ”.?
അങ്കിളിന്റെ പതിവു ശൈലിയിലുള്ള ചോദ്യം അവനു തെല്ലു ധൈര്യം പകര്‍ന്നു.
“അല്ലാ അങ്കിളെ.. നല്ല വെശപ്പുണ്ടായിരുന്നു..അതാ ..ഞാന്‍..“
ഒന്നു നിര്‍ത്തി അവന്‍ അവളെ നോക്കി.പിന്നെ തുടര്‍ന്നു.
“ഇവള്  ചിക്കന്‍കറി  വാരിവലിച്ച്  ചുരിദാറില്  വീഴ്ത്തൂന്ന് ഞാനറിഞ്ഞോ..!”
അവന്‍ തന്റെ ഭാഗം ന്യായീകരിച്ചു .
“നാലായിരത്തഞ്ഞൂറു രൂപേടെ ചുരിദാറാ അവള്  നശിപ്പിച്ചത്....... നീതന്നെ  വാഷിങ്ങിനു കൊടുത്തേര്..!”
സൂസിയാന്റിയുടെ നിര്‍ദ്ദേശം കേട്ട് അവനു ചിരിവന്നു.
“ ഹല്ല...ഇവളുടെ കൂട്ടുകൂടിയ എനിക്കിതുതന്നേ വേണം...” അവന്‍ പ്രതികരിച്ചു.
കൈയ്യിലെ പാക്കറ്റു നല്‍കുമ്പോള്‍ അവള്‍ അടക്കംപറഞ്ഞു
“കൊണ്ടുപോയി  കൊടുക്കടാ പോത്തേ..!”
“നീ പോടീ ..മരമാക്രീ...!” -അപ്പോഴേക്കും സൂസിയാന്റി ഇടപെട്ടു.
“ഇനി അവനോട്  അടിവയ്ക്കാതെ  വാടീ ഇങ്ങോട്ട്..!”
അവള്‍ അവനുനേരേ മുഖം വക്രിച്ചു ക്കൊണ്ട്, കുസ്യതിച്ചിരിയോടെ  കാറില്‍ കയറി ഡോറടച്ചു .പിന്നെ വെളിയിലേക്കു കൈ വീശി. കൂട്ടുകാരിയുടെ കറപുരണ്ടചുരിദാറുമായി അവന്‍  ക്ലിനിക്കിനരികിലുള്ള ഡ്രൈക്ലീനിംഗ് ഷോപ്പിലേക്കു കയറി...!
                                                                  *

115 അഭിപ്രായങ്ങൾ:

  1. ശ്ശൊ..!ഈ പിള്ളേരുടെ ഒരുകാര്യം..!
    ആര്‍ത്തി കാണിക്കേണ്ടകാര്യോണ്ടാരുന്നോ..?

    മറുപടിഇല്ലാതാക്കൂ
  2. കുട്ടികളല്ലേ ,
    അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ കാണിച്ചത് !
    ചുമ്മാ പോട്ടെന്നെ ...
    ഹല്ലാ പിന്നെ !

    മറുപടിഇല്ലാതാക്കൂ
  3. എന്തല്ലാമോ ? പ്രതീക്ഷിച്ചു കഥ യെ ഇങ്ങനെയും എയുതാം ഹഹഹ്

    മറുപടിഇല്ലാതാക്കൂ
  4. ഈ കുട്ടികള്‍ടെ ഓരോ കാര്യങ്ങളെ...!!!

    മറുപടിഇല്ലാതാക്കൂ
  5. ഹ ഹ ..ഇത് ഒരുമാതിരി കോപ്പിലെ ഏര്‍പ്പാടായിപ്പോയി...ഞാനും എന്തൊക്കെയോ പ്രതീക്ഷിച്ചു :-)

    മറുപടിഇല്ലാതാക്കൂ
  6. എന്തു ഇത് എന്തോന്ന് കഥ ....അന്തവും ഇല്ല കുന്തവും ഇല്ല .....ഓഹോ ഇതാവും അല്ലെ മോഡേണ്‍ കഥകള്‍

    മറുപടിഇല്ലാതാക്കൂ
  7. കഥയിലെ സസ്പെൻസ് ഇഷ്ടപ്പെട്ടു.. ഡോക്ടര്‍ രാധിക. ഗൈനകോളജിസ്റ്റ്. ഇതൊക്കെ എന്തിനായിരുന്നു?

    മറുപടിഇല്ലാതാക്കൂ
  8. ശോ.... കളഞ്ഞു...
    പിന്നെ ആദ്യം മുതലേ ഒരു ചെറിയ സംശയം എവിടെയൊക്കെയോ ഉണ്ടായിരുന്നു... ഞാനും എഴുതിയിരുന്നു ഒന്ന് അത് ടീനേജ് ഡ്രീംസ് എന്നായിരുന്നു....

    മറുപടിഇല്ലാതാക്കൂ
  9. പറ്റിച്ചേ ...എന്നല്ലെ അവസാനം പറഞ്ഞത് .മനസ്സിലായി കെട്ടോ...

    മറുപടിഇല്ലാതാക്കൂ
  10. പ്രിയപ്പെട്ട പ്രഭന്‍,
    ഈ മനോഹരമായ രാത്രിയില്‍ താങ്കളുടെ പോസ്റ്റ്‌ വായിച്ചു സന്തോഷിക്കുന്നു... വായനക്കാരുടെ ആകാംക്ഷ നില നിര്‍ത്താന്‍ പറ്റി............ഇനിയും എഴുതു.........ആശംസകള്‍...
    സുഹൃത്തേ,താങ്കളുടെ പേര് തീര്‍ത്തു പുതുമയുള്ളതാണ്...ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പേര് കേള്‍ക്കുന്നത്!
    ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  11. അതാണ് പറയുന്നത് ഹോട്ടലില്‍ കയറിയാല്‍ ചിക്കന്‍ കറി കഴിക്കരുതെന്ന്...

    മറുപടിഇല്ലാതാക്കൂ
  12. ആഹാ.. ഇത് കലക്കി ... രണ്ടു പേര്‍ ,ഹോട്ടല്‍ മുറി, എന്നൊക്കെ പറഞ്ഞാല്‍ നമുക്കൊക്കെ ഒറ്റ ചിന്തയെ വരൂ .... അത്തരം വേണ്ടാത്ത ചിന്തകള്‍ക്കിട്ടൊരു പണി തന്നതിന്,
    ഒരു ഷേക്ക്‌ ഹാന്‍ഡ്‌ മാഷേ .... :))

    മറുപടിഇല്ലാതാക്കൂ
  13. എല്ലാവര്‍ക്കും ഒത്തിരിയൊത്തിരി നന്ദി..!

    @പുഷ്പാംഗത്- ചുമ്മാ പോട്ടെന്നെ ...ഹല്ലാ പിന്നെ !
    @കൊമ്പന്‍.- കൊലകൊമ്പന്മാരും ചുമ്മാതങ്ങു പ്രതീക്ഷിച്ചുകളയും...!-നന്ദി മാഷേ പ്രതീക്ഷിച്ചതിന്..!
    @മാമൂസ്-ഓരോരോ..ബാലചാപല്യങ്ങളേ...!-നന്ദീണ്ട്..വരവിന്
    @ ഫയര്‍ ഫ്ലൈ- ഇഷ്ട്ടപ്പെട്ടതില്‍ സന്തോഷം.
    @ ദുബായിക്കാരാ- പ്രതീക്ഷ തെറ്റി അല്ലേ..ഇടക്കൊക്കെ ഇങ്ങനേം ആവാം..!വരവിന് ഒത്തിരി നന്ദി..!
    മൈ ഡ്രീംസ്- ‘അന്തവും ഇല്ല കുന്തവും ഇല്ല ...?’ അദെന്താ ഇപ്പൊ അങ്ങനെ..? ഒത്തിരി നന്ദിട്ടോ മാഷേ..
    @ അലി- രാധികാക്ലിനിക്കോ... അതുവെറും ലാന്‍ഡ് മാര്‍ക്..!
    ‌‌@ ആളവന്താന്‍- ഹും..!കുറുക്കന്റെ കണ്ണ് എപ്പോഴും..കോഴിക്കൂട്ടില്‍ത്തന്നെ അല്ലേ..ഡ്രീംസ് വായിച്ചുകേട്ടോ..നന്ദി.!
    @ സങ്കല്‍പ്പങ്ങള്‍- ‘ചുമ്മാ...!!‘ വരവിനും വായനക്കും ഒത്തിരി നന്ദി.!
    @ ഒരില- നന്ദി..! വീണ്ടും വരണം.
    @ ജയിംസ്- നന്ദി..നന്ദി..!
    @ അനുപമ -ഒത്തിരി സന്തോഷം ഈവരവിന്.പിന്നെ പേര്.‘പ്രഭാകരനെ‘രണ്ടിലൊന്നായിസംഗ്രഹിച്ചതാണെന്നാണ് അറിവ്..!അച്ഛന്റെ ഓരോ തമാശകള് ..!ഫേസ് ബുക്കിലൂടെ കുറച്ചുപേരേക്കൂടെ കണ്ടു ഇതേപേരുള്ളവര്‍..!ഒത്തിരി നന്ദിട്ടോ..!
    @ അജിത്ത് - മാഷേ വെറും ചിക്കനല്ലായിരുന്നു ‘ചിക്കന്‍ കടായി..!’ അതുകൊണ്ടെന്താ..‘തുണി കേടായി’..!-നന്ദി മാഷേ..!
    @ ലിപി- ശ്ശൊ..! വക്കീലും ചിന്തിച്ചോ..എനിക്കുവയ്യ..!ഷേക് ഹാന്‍ഡിന് ഒത്തിരി നന്ദീട്ടോ..! അല്ല..പുതിയതൊന്നും ഇതുവരെ പോസ്റ്റീല്ലേ..?

    മറുപടിഇല്ലാതാക്കൂ
  14. കഥയിലെ ചില അസ്വാഭാവികതകള്‍ ഒഴിച്ച് നിര്‍ത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ!
    ഡോക്ടര്‍ക്കും ക്ളിനീക്കിനും ഒക്കെ പകരം വേറെ വല്ലതും ഭാവനയില്‍ കൊണ്ടുവരാമായിരുന്നു എന്നെനിക്ക് തോന്നി.
    ഏതായാലും, എത്ര ആളുകളെ 'രസ'മാണ് താങ്കള്‍ തല്ലിയുടച്ചത്!മോശമായിപ്പോയി!
    ഇനിയും പോരട്ടെ ഇമ്മാതിരി ഇനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  15. അസ്വാഭാവികത തോന്നി എന്നത് സത്യമാണ് ......
    വായിച്ചു തുടങ്ങിയ ആരെങ്കിലും ഇങ്ങനെ ഒരവസാനം പ്രതീക്ഷിച്ചിരുന്നു എങ്കില്‍ ഞാന്‍ അയാളെ മനസാ നമിക്കുന്നു. ചെറിയ ആശയം ഇങ്ങനെ ഡെവലപ്പ് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിനന്ദിക്കുന്നു......

    മറുപടിഇല്ലാതാക്കൂ
  16. @@
    >> ഡോക്ടര്‍ രാധിക . ഗൈനകോളജിസ്റ്റ്. സാമാന്യം തിരക്കുള്ള ആ ക്ലിനിക്കിന്റെ മുന്നില്‍, പിറ്റേന്ന് അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല അവന് . മുന്നിലെത്തിയ ചുവപ്പുമാരുതിക്കാറില്‍ നിന്നും അവളിറങ്ങുന്നത് കണ്ട് അവന്‍ വല്ലാതായി. <<


    പിറ്റേന്ന് രാധികാ ക്ലിനിക്കിന്റെ മുന്‍പില്‍ അവളെയും പ്രതീക്ഷിച്ച് ഞാന്‍ നിലയുറപ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍ ചുവന്ന മാരുതിക്കാറില്‍ നിന്നും അവളിറങ്ങി. ഒപ്പം അവളുടെ പപ്പയും മമ്മിയും.!!


    ഈ രൂപത്തിലേക്ക് മാറ്റൂ.
    അപ്പോള്‍ കഥയിലെ കല്ലുകടി പോയിക്കിട്ടും.
    ഹും. അനുസരിക്കുന്നതാ ബുദ്ധി. ഇല്ലേല്‍ കണ്ണൂരാന്‍ തല്ലിക്കൊല്ലും! പറഞ്ഞില്ലാന്നു വേണ്ട.

    **

    മറുപടിഇല്ലാതാക്കൂ
  17. ആളെ വടിയാക്കരുത്ട്ടോ പ്രഭേട്ടാ
    മന്സനെ എടങ്ങേറാക്കാന്‍,,..

    മറുപടിഇല്ലാതാക്കൂ
  18. എന്തെല്ലാമോ പ്രതീക്ഷിച്ചു വന്നവരുടെ തലയ്ക്കു തന്നെ കൊടുത്തു ഒരു കൊട്ട്. നന്നായി ആസ്വദിച്ചു..പിന്നെ ആ കണ്ണൂരാനെ സൂക്ഷിക്കണേ..പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന ഇനമാ..

    മറുപടിഇല്ലാതാക്കൂ
  19. ഉള്ളത് പറയാലോ എനിക്കിഷ്ട്ടായി പെരുത്ത്

    മറുപടിഇല്ലാതാക്കൂ
  20. ഹ ..ഹ ...

    പുലരി ...

    പ്രഭാതത്തിലെ ഈ

    teen age games

    അങ്ങ് കലക്കി കേട്ടോ ..

    പോട്ടെ പിള്ളാരല്ലേ ...

    ഒന്ന് വാഷ്‌ ചെയ്തു വിട്ടേക്കാം ...

    മറുപടിഇല്ലാതാക്കൂ
  21. ഇനി മുതൽ രാധികാക്ലീനിക്കിന്റെ മുന്നിൽ നിങ്ങളെ കണ്ടു പോകരുത്‌.. ജാഗ്രതൈ!

    മറുപടിഇല്ലാതാക്കൂ
  22. ഹ്ഹ്ഹ് ആദ്യത്തെ കുറച്ച് ഭാഗം വായിച്ച് കഴിഞ്ഞപ്പൊ ചെറുതൊന്ന് ഞെട്ടി, വഴിതെറ്റി വന്നത് മുത്തുചിപ്പിയുടെ വല്ല സൈറ്റിലും ആണോന്ന്. വീണ്ടും മുകളില്‍ കയറി ബ്ലോഗര്‍ പ്രഭന്‍ തന്നെ എന്ന് ഉറപ്പ് വരുത്തി ;)
    താങ്കളുടെ “മരണാനന്തരം” എന്ന പോസ്റ്റ് മനസ്സില്‍ നില്‍ക്കുന്നത്കൊണ്ട് അതേ ലൈനിലുള്ളൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നു. എന്തായാലും ട്വിസ്റ്റ് ഇഷ്ടപെട്ട്. ഹ ഹ.
    കഥയില്‍ കത്രിക വച്ചെന്ന് തോന്നുന്നു ലെ. അതുകൊണ്ടാവാം ഇപ്പൊ വല്യ കല്ലുകടിയൊന്നും കണ്ടില്ല. സൂപ്പറായിട്ടുണ്ട് ;)

    മറുപടിഇല്ലാതാക്കൂ
  23. ഒട്ടും പ്രതീക്ഷിക്കാത്ത പര്യവസാനത്തിലൂടെ കഥ മികവുറ്റതായി...അടിപൊളി ട്വിസ്റ്റ്....

    മറുപടിഇല്ലാതാക്കൂ
  24. ഹ... ഹ... ഹാ.......

    കലക്കി. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  25. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കും നമ്മള്‍. ഒരു ചൂരിദാറിന്റെ പേരില്‍ എന്തെല്ലാം പൊല്ലാപ്പുകളാണ്‌ ആ പിള്ളേഴ്സ്‌ ഉണ്ടാക്കിയത്. ശ്ശോ! ന്നാലും ഞങ്ങള്‍ പാവം വായനക്കരോടീ ചതി വേണ്ടായിരുന്നു. :))

    മറുപടിഇല്ലാതാക്കൂ
  26. പറ്റിക്കലില്‍ എന്തായാലും വിജയിച്ചു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  27. @ ഇസ്മയില്‍- താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.ഈ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു.
    @ ജയരാജ് - വരവിനും വായനക്കും നന്ദി.
    @ ഞാന്‍ - ഇനിയും ഇങ്ങനെ ഒരസ്വാഭാവികത വരാതെ ഞാന്‍ ശ്രദ്ധിക്കാം ഒത്തിരി നന്ദി.
    @ പൊന്നു കണ്ണൂരാനേ നാട്ടില്‍ത്തന്നെ ശ്രമിച്ചാല്‍ എത്രനല്ല തല്ലുകിട്ടും..!പിന്നെതിനാ ഞാനിവിടെവന്നു വാരിക്കൂട്ടണത്..!ദേ..മാറ്റീട്ടൊണ്ട്..!ഒന്നു നോക്യേ..!ഒത്തിരി നന്ദീട്ടോ..വീണ്ടും വരണേ..!
    @ വാല്യക്കാരന്‍ - അതിപ്പോ..ആളെ എങ്ങനേം വടിയാക്കാം..പക്ഷേ..വടിയെ എങ്ങനാ ആളാക്വ..!വരവില്‍ ഒത്തിരി സന്തോഷം..!
    @ ഷാനവാസ്- എപ്പോഴും ഒരു പ്രതീക്ഷ ഉള്ളതു നല്ലതാ അല്ലേ..
    ഒത്തിരി നന്ദി ഇക്കാ.പിന്നെ, കണ്ണൂരാന്‍..! അദ്യേം..പുലിയല്ലേ..പുലി..!!
    @ ബഡായി ക്കിഷ്ട്ടായീന്ന്..! അതെനിക്കിഷ്ട്ടായീ..!നന്ദി..!
    @ എന്റെ ലോകം-തുണി യായതുകൊണ്ട് വാഷ് ചെയ്യാം..അല്ലേ കാണാരുന്ന്..!!- നന്ദി ട്ടോ..!
    @ മാനവധ്വനി - ഇല്ല പനി വന്നാപ്പോലും അങ്ങോട്ടില്ല..!-നന്ദി.
    @ ചെറുതേ..!-ഞാനൊന്നു വലുതേന്നു വിളിച്ചോട്ടേ..?
    ഒത്തിരിനന്ദി..!’മരണാനന്തരം’ ഓര്‍ത്തതിനും ‘പ്രതീക്ഷിച്ച‘തിനും.വീണ്ടും കാണാം.
    @ അനശ്വര- സന്തോഷം ഈ വരവിന്.നന്ദി.
    @ പൊന്മളക്കാരന്‍- ഒരുപാട് നന്ദി.!
    @ അരൂരാന്‍..!‌- നന്ദി..! എന്തുപറ്റി ഒരുമൌനം..?
    @ വായാടി - കുട്യോളല്ലേ..അവര്‍ അര്‍മാദിക്കട്ടേ..!നമുക്കു ഇങ്ങനെ പലതും ചിന്തിച്ചുകൂട്ടാം..!നന്ദി..ട്ടോ...!!
    @ അഹമ്മദ് - പറ്റി..! അല്ലേ..സന്തോഷം..!വരവിന് നന്ദി ..ഒരുപാട്..!
    ഇതുകൂടാതെ കുറച്ച് അഡ്വാന്‍സ് നന്ദി കൂടി ഇവിടെ ചേര്‍ക്കുന്നു..
    ഇനിയും ആരേലും വന്നാലോ....!!

    മറുപടിഇല്ലാതാക്കൂ
  28. ഇത് കൊള്ളാലോ മാഷേ ...വിളിച്ചുണര്‍ത്തി ഊണില്ല എന്ന് പറഞ പോലെ ആയി ...നല്ല എന്ടിംഗ്

    മറുപടിഇല്ലാതാക്കൂ
  29. വെറുതെ ആടിനെ പട്ടിയാക്കി.... ശ്ശെ..!!

    മറുപടിഇല്ലാതാക്കൂ
  30. ശ്ശ്യ്യേ...പിള്ളാരെ വെറുതെ മിസ്സഡർസ്റ്റാൻഡ് ചെയ്തു...!
    നന്നയി പറഞ്ഞീരിക്കുന്നൂ കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  31. നല്ല ഒപ്പിക്കലായിരുന്നു.
    കോഴികളുടെ മാനം കളയരുത്

    മറുപടിഇല്ലാതാക്കൂ
  32. ഇറച്ചിക്കറി വീഴുമ്പോഴും ചോരയുടെ നിറം പറ്റും...!

    മറുപടിഇല്ലാതാക്കൂ
  33. ആളിനെ ഊളനാക്കുക എന്ന പ്രയോഗത്തിന്റെ പ്രസക്തി ഇപ്പോളെനിക്കു മനസ്സിലാവുന്നു.

    "പക്ഷേ...ഇവിടെ ,ഈ മുറിയുടെ വിജനത...ഇവളുടെസാമീപ്യം എല്ലാം എല്ലാം ഉള്ളിലെ വികാരം വര്‍ദ്ധിപ്പിച്ചതേയുള്ളു..!"

    എന്തിനായിരുന്നു വികാരം വര്‍ദ്ധിപ്പിച്ചത്. പൊറോട്ട തിന്നാനായിരുന്നോ......

    മറുപടിഇല്ലാതാക്കൂ
  34. കണ്ണുരാനെ പേടിച്ചൂല്ലേ...ആ മാറ്റം നന്നായി...നല്ല ചിന്ത...വരവ് അല്പം വൈകിയത് നീട്ടോല കിട്ടാഞ്ഞിട്ടാ..കേട്ടോ?... മുഷിപ്പിക്കാതെ നന്നായി എഴുതി..അല്ലാ ഈ ഡ്രൈക്ലിനിങ്ങിനൊക്കെ ഇപ്പോൾ ഒത്തിരി കാശാവില്ലേ... അതോർത്തിരുന്നെങ്കിൽ ചിക്കൻഫ്രൈ വാങ്ങിക്കൊടുക്കുമായിരുന്നൂ..ല്ലേ... നന്നായീട്ടോ..എല്ലാ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  35. ക്ലൈമാക്സ് നന്നായിട്ടുണ്ട്,

    മറുപടിഇല്ലാതാക്കൂ
  36. "ശ്രീകുട്ടന്‍ പറഞ്ഞത് പോലെ പൊറോട്ട തിന്നപ്പോ വികാരം വന്നുപോയോ "ആവോ ..
    ആക്രാന്തം കാണിച്ചത് പിള്ളാര്‍ ആയതു കൊണ്ടാ കേട്ടോ ..
    കുറച്ചുകൂടെ വലുതാവട്ടെ ക്ഷമയോടെ കഴിച്ചോളും ... ( ചിക്കന്‍ കറി ) :)

    മറുപടിഇല്ലാതാക്കൂ
  37. @പ്രഭന്‍ കൃഷ്ണന്‍-- സുഭാഷ്‌ സുഭാഷ്‌...

    മറുപടിഇല്ലാതാക്കൂ
  38. വളരെ ഇഷ്ടപ്പെട്ടു പ്രഭേട്ടാ..
    നല്ല ഒഴുക്കുള്ള അക്ഷരങ്ങള്‍..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  39. നല്ല എഴുത്ത്.
    ആളുകളുടെ എന്തുകാര്യത്തെയുമുള്ള മുന്‍ ധാരണയെ ചോദ്യം ച്യ്ത്തതും ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  40. mottamanojന്റെ വാക്കിനടീലൊരൊപ്പ്.

    എന്നാലും മ്മ്ലേം പറ്റിച്ച്, ഹ് മം!

    മറുപടിഇല്ലാതാക്കൂ
  41. ആളെ ഒരുമാതിരി 'ആക്കരുത്' കേട്ടാ...!! :-)

    പോസ്റ്റ് കലക്കി..

    മറുപടിഇല്ലാതാക്കൂ
  42. @ എച് മുകുട്ടി- നന്ദിട്ടോ..ഈവരവിനും അഭിപ്രായത്തിനും.
    @ ഫൈസല്‍ബാബു- സാരോല്ലന്നേ ഇനിയെത്ര ഉണ്ണാനിരിക്കുന്നു.!
    @ വി കെ - ഒത്തിരി നന്ദിട്ടോ..!
    @ മുരളീയേട്ടന്‍ -സാരോല്ലാന്നേ...പിള്ളേരല്ലേ..!
    @ സിയെല്ലെസ്സ് -നന്ദി..ഈവരവിനും വായനയ്ക്കും..!
    @ ഫൌസിയ - കോഴികള്‍ കണ്ടു പഠിക്കട്ടെ..!-നന്ദിട്ടോ..!
    @ നസീര്‍- ഒത്തിരി നന്ദി..!
    @ സാദിക്ക് - കറിപുരണ്ട യൌവനം..! നന്ദി..!
    @ മാഡ് - ‘നശിച്ചില്ലെല്ലോ’ ഭാഗ്യം..! നന്ദി..!
    @ ശ്രീക്കുട്ടന്‍ - വിശപ്പും ഒരു വികാരം തന്നെയല്ലേമാഷേ..!
    ഒത്തിരി സന്തോഷം ഇനിയും വരണം.
    @ ചന്ത്വേട്ടന്‍ - സ്ഥലം ‘കണ്ണൂരല്ലേ’ അല്പം പേടി നല്ലതാ..!അന്നേരം ചിക്കന്‍ കറി കഴിക്കാനാ തോന്നിയത്.. എന്തു ചെയ്യാം..!നന്ദി ചന്ത്വേട്ടാ..!
    @ മിനി - ഒത്തിരി നന്ദി ടീച്ചറേ..!
    @ സുധി- വിശപ്പ് അതും ഒരുവികാരമായിക്കാണൂ..
    നന്ദി വീണ്ടും വരണം.
    @ ഇസ്മായില്‍ - നന്ദി വീണ്ടും വരിക.
    @ ലുങ്കി - ഒത്തിരി നന്ദി..വീണ്ടും കാണാം..!
    @ മുസ്സാഫിര്‍- വരവിനും വായനക്കും നന്ദി..!
    @ മൊട്ടമനോജ് -ഒത്തിരിനന്ദി..ഇനിയും വരണം ട്ടോ..!
    @ നിശാസുരഭി - കഷ്ട്ടം..!’പറ്റി’..ല്ലേ..?നന്ദി..ട്ടോ..!
    @ ഷാ - ഷാ..ഇതൊക്കെയൊരു ഷോ അല്ലേ.. ‘ആകാ’തെ നോക്കണ്ടേ..!

    ഇവിടെവന്നു വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും
    ഒത്തിരിയൊത്തിരിനന്ദി..!ഇനിയും ഈസഹകരണം പ്രതീക്ഷിക്കും.

    മറുപടിഇല്ലാതാക്കൂ
  43. ഇതിപ്പോൾ എല്ലാ ‘കുട്ടകൾക്കും‘ ഒരു തമാശയാണ്.
    അവതരണം വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  44. നല്ല കഥ പ്രഭന്‍ , ആദ്യാവസാനം സസ്പെന്‍സ് നിലനിര്‍ത്തി നന്നായി എഴുതി. കൂടെ , ആണും പെണ്ണും ഒരു മുറിയില്‍ ആയാല്‍ ഇന്നതേ സംഭവിക്കാവൂ എന്ന സമൂഹത്തിന്റെ മുന്‍ധാരണകള്‍ക്ക് നല്ലൊരു പ്രഹരവും...!

    മറുപടിഇല്ലാതാക്കൂ
  45. വികാരം വന്നു, ക്ലിനിക്കിൽ വരാൻ പറഞ്ഞു എന്നൊക്കെ പറഞ്ഞു ആൾക്കാരെ പറ്റിച്ചു ല്ലേ. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  46. കൊള്ളാം നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  47. “വേണ്ടാ ..വേണ്ടാന്ന് ഞാനെത്ര പറഞ്ഞെതാ..എന്നിട്ടും നീ....”
    ശരിയാണ് അവള്‍ എതിര്‍ത്തിട്ടും ഞാനാണ്....ശ്ശേ...!
    ‍തന്റെ ഏറെ നേരത്തെ നിര്‍ബന്ധത്തിനു മുന്നില്‍ അവള്‍ പതിയെ വഴങ്ങുകയായിരുന്നു. ....[പൊറാട്ടയും കോഴിക്കറിയായാലും...]
    അല്ലെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പിറ്റേന്ന് ക്ലിനിക്കില്‍ പോയി എന്തു ചെയ്യാനാ..?.കഥയില്‍ ചോദ്യമില്ല!.സസ്പെന്‍സ് കലക്കി. അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  48. എന്തൊക്കെയോ പ്രതീക്ഷിച്ചു .... ചെ ഒക്കെ നശിപ്പിച്ച്

    മറുപടിഇല്ലാതാക്കൂ
  49. .........അസ്സലായിട്ടുണ്ട്!!

    മറുപടിഇല്ലാതാക്കൂ
  50. കഥ നന്നായി.ഇത്ര അനായാസം എങ്ങനെ എഴുതാന്‍ കഴിയുന്നു.?
    അതില്‍ അത്ഭുതവും സന്തോഷവും ഉണ്ട്.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  51. ചില കഥകള്‍ നമുക്ക് അനുഭവത്തില്‍നിന്നും എഴുതാം, അല്ലെ?
    ക്ലൈമാക്സ് നന്നായിട്ടുണ്ട്.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  52. കാര്യങ്ങൾ മുൻവിധിയോടെ കാണുന്ന എനിക്കിട്ടിങ്ങനെ പ്രഹരിച്ചെതെന്തായാലും ശരിയായില്ലാ...ട്ടാ...:))

    മറുപടിഇല്ലാതാക്കൂ
  53. പിള്ളാരല്ലേ... അങ്ങനൊക്കെയാ... ഹി ഹി

    മറുപടിഇല്ലാതാക്കൂ
  54. അല്ല പിന്നെ > ഈ കുട്ടികളെ കൊണ്ട് തോറ്റു
    വെറുതെ ടെന്‍ഷന്‍ അടിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  55. nammude manasinte oru karyameeeeeeeeee.ennalum njan enthokke oohichu.okke verutheeeeeeeee.nalla avatharanam

    മറുപടിഇല്ലാതാക്കൂ
  56. 1)പക്ഷേ...ഇവിടെ ,ഈ മുറിയുടെ വിജനത...ഇവളുടെസാമീപ്യം എല്ലാം എല്ലാം ഉള്ളിലെ വികാരം വര്‍ദ്ധിപ്പിച്ചതേയുള്ളു..!
    “എന്തായാലും കഴിഞ്ഞതു കഴിഞ്ഞു..ഇനി ഇവിടിരുന്നു നേരം കളയണ്ടാ...ആരേലും കാണുംമുന്‍പേ..” 2)അരുതാത്തതു സംഭവിച്ചതിലെ കുറ്റബോധം അവന്റെ മുഖത്തു നിഴലിച്ചുനിന്നു.‍തന്റെ ഏറെ നേരത്തെ നിര്‍ബന്ധത്തിനു മുന്നില്‍ അവള്‍ പതിയെ വഴങ്ങുകയായിരുന്നു.
    3)സ്വയംനിയന്ത്രിക്കാന്‍ കഴിയാതെപോയ നിമിഷങ്ങളെ അവന്‍ മനസ്സാ ശപിച്ചു............................................................................. ഇത്രയൊക്കെ പറഞ്ഞിട്ട് ചിക്കൻ കറി വസ്ത്രത്തിലായതിനെ കുറിച്ച് കളിമാക്സ് ഉണ്ടാക്കിയ കഥാകാരനെ നമിക്കണം.നാട്ടിലിതിനെ വിളിക്കുന്നത്, ആളെ കോഴിയാക്കുക എന്നാണ്. മേൽ‌പ്പറഞ്ഞ 3 കാര്യങ്ങൾ ചിക്കൻ കറി കുപ്പായത്തിലായാൽ ആരെങ്കിലും പറയുമെന്നു തോന്നാൻ മാത്രം പുരോഗതി കൈവന്നിട്ടില്ലെന്നതിനാൽ എനിക്കിതിനെ പറ്റി നല്ലതു പറയാനാകുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  57. കൊള്ളാം.. നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  58. കഥ കലക്കി മാഷെ.. കൌമാര കേളികള്‍ ഭംഗിയായിരിക്കുന്നു.. അനായാസ രചനാ ശൈലിയില്‍ തെല്ലല്ഭുതം തോന്നുന്നു.. വെറുതെ ഐസ്ക്രീം കഴിക്കാനും പൊറാട്ടയും കൊഴികറിയും കഴിക്കാന്‍ മാത്രമോ ഇന്നത്തെ കുട്ടികള്‍ ഹോട്ടലിലെക്ക് പോകുന്നത്.. ഈ ചിന്ത ജിജ്ഞാസ വര്‍ധിപ്പിച്ചു.. ആദ്യമായാണ്‌ ഈ വഴി.. തുടര്‍ന്നും പോസ്റ്റുകള്‍ ഇടുമ്പോള്‍ വിവരത്തിനു മണിഒടര്‍ അയക്കുമല്ലോ.. :)

    മറുപടിഇല്ലാതാക്കൂ
  59. വിധു ചോപ്ര > ചെക്കന്‍ എന്തോ കുരുത്തക്കേട് അവിടെ വെച്ച് ഒപ്പിച്ചിട്ടുണ്ട്,അതാ കോഴിക്കറി ചിരീദാറില്‍ പോയത്..! ( കഥയല്ലെ,വിശ്വസിക്കുക തന്നെ! അല്ലാതെന്തു ചെയ്യും!)

    മറുപടിഇല്ലാതാക്കൂ
  60. അയ്യേ ഞാനും വിചാരിച്ചു പിറ്റേ ദിവസം ഈ ക്ലിനിക്കില്‍ പോയിട്ട് എന്ത് ചെയ്യാനാണെന്ന്..... പിന്നെ മനസിലായി ചിക്കന്‍ കറിയുടെ കറ കളയണേല്‍ പിറ്റേ ദിവസം തന്നെ പോകണമെന്ന്..... ഈ ചിക്കനും പൊറോട്ടയും മേലാല്‍ അടുത്തടുത്ത്‌ വെക്കരുത്. വികാരം കൂടും ... പിന്നെ നിയന്ത്രിക്കാന്‍ പറ്റിയെന്നു വരില്ല.... കിലുക്കത്തില്‍ രേവതിക്കും ഇത് തന്നെയാണ് പറ്റിയത് ...... :-)

    മറുപടിഇല്ലാതാക്കൂ
  61. ഇഷ്ടപ്പെട്ടു.. ആദ്യ വരവാണ്.. വീണ്ടും കാണാം.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  62. പ്രിയ കൂട്ടുകാരേ......
    @ മൊയ്ദീന്‍
    @ കുന്നെക്കാടന്‍
    @ കുഞ്ഞൂസ്
    @ മുകില്‍
    @ മിര്‍ഷാദ്
    @ മുഹമ്മദ്കുട്ടി
    @ ചെകുത്താന്‍
    @ സുബാന്‍
    @ സുസ്മേഷ്
    @ മിനി
    @ അഷറഫ്
    @ പട്ടേപ്പാടം
    @ നികു
    @ ഋതു
    @ റഷീദ്
    @ സുലേഖ
    @ വിധു
    @ സുമേഷ്
    @ സന്ദീപ്
    @ ഹാഷിക്
    @ പ്രണവം..
    എല്ലാവര്‍ക്കും....ഒത്തിരി നന്ദി. നന്ദി മാത്രേയുള്ളു...അല്ലേപ്പിന്നെ.. പൊറോട്ടേം ചിക്കന്‍ കറിയുമായാലോ..?വേണ്ട തുണിയേല് വീഴും..!അതോണ്ട്.വീണ്ടും
    നന്ദി..നന്ദി..!!

    മറുപടിഇല്ലാതാക്കൂ
  63. മല പോലെ വന്ന് എലി പോലെ പോയി :)

    മറുപടിഇല്ലാതാക്കൂ
  64. ഹഹ്ഹ ഇനി ക്ലിനിക്കിന്റെ അടുത്തൊന്നും ഡ്രൈ ക്ലീനിംഗ് കട നടത്തി പോകരുത്....
    നന്നായിരിക്കുന്നു മാഷേ..

    മറുപടിഇല്ലാതാക്കൂ
  65. കണ്ണൂരാന്‍ പറഞ്ഞത് ശ്രദ്ധിക്കൂ. ആ അഭിപ്രയം എനിക്കുമുണ്ടയിരുന്നു.
    നന്നായെഴുതി.

    മറുപടിഇല്ലാതാക്കൂ
  66. അജ്ഞാതന്‍14/7/11 11:00 AM

    ഇവിടെയെത്താന്‍ വൈകി .. അപ്പൊ ടീനേജ് കുട്ടികള്‍ ചിക്കാന്‍ കറി കൂട്ടിയാല്‍ അവിടെയും ത്രില്‍ തന്നെ അല്ലെ..കൊള്ളാം ഏതായാലും ഈ കഥയില്‍ നിന്നും പലരും പല രൂപത്തില്‍ കഥ ഉണ്ടാക്കി കാണും... ആശയം അടിപൊളി .. ഒന്നന് കൂടി ചെത്തി മിനുക്കിയെങ്കില്‍ ഇത്തിരി കൂടി നന്നാകുമായിരുന്നു...ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  67. വായിച്ചു. ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  68. പ്രിയപ്പെട്ടവരേ....
    @ ബിഗു- നന്ദിട്ടോ..!
    @ ഖരാക്ഷരങ്ങള്‍.-ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
    @ പ്രയാണ്‍ -ഹും..! :) ഇതിലൊതുക്കി അല്ലേ..!
    @ ജുനൈത് -അടുത്ത് ക്ലിനിക്കു വന്നാലും കുഴപ്പമാ..!വരവില്‍ സന്തോഷം.
    @ ഇഗ്ഗോയ് -അഭിപ്രായത്തിന് ഒത്തിരി നന്ദി..!
    @ ഉമ്മു അമ്മാര്‍ -വൈകിയായാലും എത്തീല്ലോ..സന്തോഷായി..!
    @ അനുരാഗ് - സന്തോഷം ..ഇനീം വരണംട്ടോ..!

    പ്രോത്സാഹനത്തിനും വിമര്‍ശനങ്ങള്‍ക്കും, നിര്‍ദേശങ്ങള്‍ക്കും ഒത്തിരിയൊത്തിരി നന്ദി...!നന്ദി..!!നന്ദി..!!!

    മറുപടിഇല്ലാതാക്കൂ
  69. അത് ശെരി ആളെ പറ്റിക്കുവാ.അല്ലേ..?

    മറുപടിഇല്ലാതാക്കൂ
  70. ആക്രാന്തം പാടില്ലാന്ന് അല്ലേ :)

    മറുപടിഇല്ലാതാക്കൂ
  71. ഞാനും വന്നു, ഈയൊരു കാര്യത്തിന് ഇത്രയും വലിയ പശ്ചാത്താപം കാണ്ണിച്ചതല്ലേ തെറ്റായ ധാരണ വരുത്താൻ കാരണം? എന്തായാലും ഹ്രസ്വമായ ഒരു നർമ്മം പതിച്ചിട്ടുണ്ട്. കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  72. കൊള്ളാം മാഷേ...രസകരമായി എഴുതി!!

    മറുപടിഇല്ലാതാക്കൂ
  73. കഥ ഇഷ്ടമായി.
    എന്നുമാത്രമല്ലാ ഒരു പ്രമേയം ഒളിപിച്ച് അവസാനം അത് ഒരു ചെറിയ ട്വിസ്റ്റില്‍ രസകരമാകി അവസാനപിച്ചു
    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  74. പിറ്റേന്ന് തന്നെ ക്ലിനിക്ക് എന്ന് പറഞ്ഞപ്പോള്‍ ഒരു പറ്റിക്കല്‍സിന്റെ മണം വന്നു..എന്നാലും ഇനി ബിരിയാണി എങ്ങാനും ഗേറ്റില്‍ ഉണ്ടാവുമോ എന്ന് സലിം കുമാറിന് തോന്നിയപോലെ..യേത് !

    പോസ്റ്റ്‌ കലക്കീട്ടോ..അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  75. പ്രിയമുള്ളവരേ..ഈ സഹകരണത്തിന് ഒത്തിരിയൊത്തിരി നന്ദീണ്ട്...!
    @ യൂസഫ് - ഉം....‘പറ്റി’ അല്ലേ..? നന്ദി ഈവരവിന്.
    @ അഭി- ഈ ആദ്യവരവിന് നന്ദി. ഇനിയും വരണം.
    @ ബഷീര്‍ -പിള്ളേരല്ലേ..കുറച്ചൊക്കെ ആക്രാന്തം കാണാണ്ടിരിക്വോ..?
    @ വി എ ‌- ഒരുപാടു നന്ദി ഈ അഭിപ്രായത്തിന്.
    @ സന്തോഷ് വര്‍ന്മ - നന്ദി..നന്ദി..
    @ ഷാജു -ഇഷ്ട്ടപ്പെട്ടല്ലോ..സന്തോഷായി..!
    @ വില്ലേജ് മാന്‍- വെറുതേ..സലിംകുമാറിനെ പറയാല്ലോ..ന്നാലും..ഇത്രേം ആക്രാന്തം(ബിരിയാണിയോട്) പാടില്ല..!ഹി..ഹി..
    എന്താണന്ന് അറിയില്ല എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല..അതുകൊണ്ട്
    ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി പറയുന്നു...ഇനിയും വരണം..
    നന്ദി..നന്ദി..!!!

    മറുപടിഇല്ലാതാക്കൂ
  76. എല്ലാവരും വടിയായ സ്ഥിതിയ്ക്ക് ഇനി ഞാൻ മാത്രം വടിയാകാതിരിക്കുന്നതെന്തിന്? ഞാനും വടിയായി!
    ആശംസകൾ! ഈ ബ്ലോഗ് എന്റെ വായനശാലയിൽ ചേർത്തിരിക്കുന്നു!ഇനി ഇടയ്ക്കിടെ വരും!

    മറുപടിഇല്ലാതാക്കൂ
  77. ഹ ഹ ഹ കൊള്ളാം !! അവസാനം ഇങ്ങനെയാകുമെന്നു കരുതിയിരുന്നില്ല. ഞാനും ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാലും ആ ചിക്കന്‍ കറി...... :)

    എഴുത്ത് തുടരട്ടെ...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  78. നന്നായി എഴുതിയിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  79. സംഗതി മാറി മറിയും എന്ന് പ്രതീക്ഷിച്ചെങ്കിലും ചുരിദാറില്‍ കറി മറിയുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  80. ഇപ്പോള്‍ ക്ലിനിക്‌ ഒന്നും തപ്പിപ്പോകണ്ട..നേരത്തെ വിചാരിച്ചാല്‍ ഒരു ഗുളിക കൊണ്ട് കാര്യം നടക്കുമെന്ന് കഥാകൃത്ത് അറിഞ്ഞിട്ടില്ല എന്ന് തോന്നി ആദ്യം.അങ്ങനെ അറിയാതിരിക്കാന്‍ വഴിയില്ലല്ലോ എന്ന് ചിന്തിച്ചപ്പോള്‍ ഒരു ട്വിസ്റ്റും പ്രതീക്ഷിച്ചു.
    കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  81. കഥ ഇഷ്ടമായി...
    കഥയിലൂടെ കാര്യം പറയാന്‍ ശ്രമിക്കുകയാണ് എന്നാണു ആദ്യം കരുതിയത്... പക്ഷെ അതൊരു തമാശയിലേക്ക് വഴി മാറിയപ്പോള്‍
    അതീവ ഹൃദ്യമായി...

    മറുപടിഇല്ലാതാക്കൂ
  82. തെറ്റിദ്ധരിച്ചൂ.. തെറ്റിദ്ധരിച്ചൂ.. :)

    മറുപടിഇല്ലാതാക്കൂ
  83. വല്ലാത്ത പറ്റിപ്പീസായിപ്പോയി
    ഇതിനാ ഈ മഞ്ഞപ്പിത്തം പിടിച്ചവന്‍ കാണുന്നത്‌ എന്നു പറയുന്നത്‌ അല്ലെ :)

    മറുപടിഇല്ലാതാക്കൂ
  84. നന്നായി എഴുതി. നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  85. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരവസാനം. ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  86. ഹഹ അഹ് ഹാ
    ഇത്തിരി ഇഷ്ട്ടായി അവതരണം

    മറുപടിഇല്ലാതാക്കൂ
  87. ഇഷ്ടമായി മാഷേ..!
    വീണ്ടും പോരട്ടെ ഇതുപോലെ കുറെ..
    ആശംസകള്‍ ...!

    മറുപടിഇല്ലാതാക്കൂ
  88. @ ഇ എ സജിം- വന്നു വടിയായതില്‍ സന്തോഷം കൂട്ടുകാരാ എന്നെ വായന ശാലയില്‍ ചേര്‍ത്തതിനു പ്രത്യേക നന്ദി.
    @ ജനിത് - വെറുതേ ഓടിക്കേറി പ്രതീക്ഷിച്ചാല്‍ ഇങ്ങനെയിരിക്കും..! നന്ദിട്ടോ..!
    @ മനോജ് വെങ്ങോല - നന്ദി ഈ വരവിന്.
    @ ശ്രദ്ധേയന്‍ - നന്ദി ശ്രദ്ധേയാ..എന്നെയും ശ്രദ്ധിച്ചതിന്.
    @ ചെറിയവന്‍ -ഒത്തിരി നന്ദി. വിശദമായ അഭിപ്രായത്തിന്.ഇനിയും വരണം.
    @ മുസ്തഫ - സന്തോ..ഷം..! ഇനിയും വരണം.
    @ കോമണ്‍ സെന്‍സ് - ഈ ആദ്യ വരവിന് ഒത്തിരി നന്ദി.
    @ ഇന്‍ഡ്യാഹെറിറ്റേജ് - ഗൊച്ചു ഗള്ളന്‍..! ഇപ്പഴും മഞ്ഞപ്പിത്തമൊണ്ട് അല്ലേ..!
    @ സലാം -ഒത്തിരി നന്ദി..! സലാം..!!
    @ എഴുത്തുകാരി - സന്തോഷം.. ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയാല്ലോ.. നന്ദിട്ടോ..!!ഇനിയുംവരണം.
    @ ഹാസിം - അവസാനം ഇവിടെയും വന്നുപെട്ടു അല്ലേ..ഒത്തിരി സന്തോഷം.വായനക്കു നന്ദീണ്ട്..!
    @ സ്വന്തം സുഹ്യത്തേ-ഒത്തിരി സന്തോഷായി..ഇനിയും വരണം.

    പ്രിയകൂട്ടുകാരേ..!
    ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറയുകയും,വിമര്‍ശിക്കുകയും,പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും, നിര്‍ദ്ദേശങ്ങള്‍ തന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും
    ഒത്തിരിയൊത്തിരി നന്ദി..! നിങ്ങള്‍ ക്ഷമിക്കുക..ഇനിയും ചിലപ്പോഴെങ്കിലും ഞാന്‍ എഴുതും. സമയം പോലെ വായിക്കുകയും തോന്നിയ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമല്ലോ. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി..!

    മറുപടിഇല്ലാതാക്കൂ
  89. ഇവിടെ ഒരു വട്ടം ഇട്ട കമന്റ് എവിടെ പോയെന്നു യാതൊരു പിടുത്തവും ഇല്ല..അന്ന് എഴുതിയതെന്താണെന്ന് ഓര്‍ക്കുന്നുമില്ല.. എങ്കിലും.. അന്നെ കുറെ ചിരിച്ചതാ.. ഹി ഹി ഇപ്പം വായിക്കാതെ തന്നെ ചിരിച്ചു.

    മറുപടിഇല്ലാതാക്കൂ
  90. ചില അസ്വാഭാവികതകള്‍ ഉണ്ടായിരുന്നു എന്നതു നേരു തന്നെ.... എങ്കിലും സത്യം... വളരെ നന്നായിരുന്നു കേട്ടോ.... ആസ്വദിച്ചു വായിയ്ക്കാന്‍ കഴിഞ്ഞു... നല്ല അവതരണം....... സ്നേഹാശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  91. പുലരിയേട്ടാ.....സീരിയസ്സായി കഥ പറയുമ്പോ അതാ വരുന്നു ഒടുക്കത്തെ തമാശ.......ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  92. ഒ ഹെന്‍ട്രി സ്റ്റൈല്‍ എനിക്കിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  93. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരവസാനം. ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  94. ഓ... അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്...!

    മറുപടിഇല്ലാതാക്കൂ
  95. നന്നായിട്ടുണ്ട്..സസ്പെന്‍സ് ആണ് മര്‍മ്മം .. ( എന്നാലും ആദ്യത്തെ വിവരണത്തിലെ ആ ഒരിത് കേട്ടപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചു ഇങ്ങനെ എന്തെങ്കിലും ട്വിസ്റ്റ്‌ ഉണ്ടാകും എന്ന്. അല്ലാതെ ഞാന്‍ ചമ്മിയിട്ടോന്നുമില്ല ഹാ) :)

    മറുപടിഇല്ലാതാക്കൂ
  96. ചേട്ടാ.. ഈ കഥക്ക് ആരെങ്കിലുമോ എന്തെങ്കിലുമോ പ്രചോദനം ആയിട്ടുണ്ടോ?....ഹ ഹ ഹ
    ...
    പെട്ടെന്നങ്ങ് തീര്‍ന്നു പോയി... ഒത്തിരി പ്രതീക്ഷിച്ച കൊണ്ടാകും...

    മറുപടിഇല്ലാതാക്കൂ
  97. enjaneyum vayanakkare prathikshayude mulmunayil nirtham.....

    മറുപടിഇല്ലാതാക്കൂ