വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

ഗൃഹപ്രവേശം


                  രു വീടുവയ്ക്കണമെന്ന അതിയായ മോഹം എല്ലാ പ്രവാസികളേപ്പോലെ എനിക്കും എപ്പോഴോ എങ്ങിനെയോ മനസ്സിൽ കടന്നു കൂടി. അതിന്റെ പിറ്റേന്നുതന്നെ മാർക്കറ്റിൽ സിമന്റിനും കമ്പിക്കും 35 രൂപയോളം വില കൂടിയത് എങ്ങിനെയെന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല..!  കൊച്ചു വീട് എന്ന വലിയ സ്വപ്നം വരച്ചും ,മായ്ച്ചും,വെട്ടിയും തിരുത്തിയും ഞാൻ തന്നെ രൂപ രേഖയാക്കി. ആർക്കിടെക്റ്റിന്റെ സഹായത്തോടെ കണക്കും,മലയാളവും ഭൂമിശാസ്ത്രവും ഒക്കെ വേണ്ടവിധംനോക്കി, വരച്ച് മടക്കി കയ്യിൽ വച്ചു.
                                                 ആകെയുള്ള പതിനഞ്ചു സെന്റിൽ നെടുകെയും കുറുകെയും ടേപ്പ് പിടിച്ചും , കയറുവലിച്ചും,  അളന്നും  കൂട്ടിയും സ്ഥാനക്കാരൻ ചൂണ്ടിയ കന്നിക്കോണിൽ കുറ്റിയടിച്ചത് എന്റെ പിതാശ്രീ..! വലത്തേ  കൈയ്യ് മലർത്തിപ്പിടിച്ച് തള്ളവിരൽ കൊണ്ട് മറ്റുവിരലുകളുടെ തുമ്പുതൊട്ട്, സൈലന്റ് മോഡിൽ കണക്കു കൂട്ടിക്കൊണ്ട് സ്ഥാനക്കാരൻ ശിവരാമൻ വെറുതേ ഒരു പ്രവചനം നടത്തി..!
“ഉം....പണ്യൊക്കെ  തീരും....പക്ഷേ......!”
ഞാനടക്കം ചുറ്റും നിന്നവരുടെ  കണ്ണും പുരികവും ഒക്കെ ചോദ്യച്ചിഹ്നം പോലെ വളഞ്ഞു വിറച്ചുനിന്നു..!!
                                                            *      *      *      *      *
“..യൂണ്യൻ ബാങ്കില് ലോൺ ചോദിച്ചിട്ട് കിട്ടീല്ലാ ല്ലേ..?”
രാവിലേ തന്നെ പിതാശ്രീ ശവത്തിൽ കുത്തി..!
“ഇല്ല..പഴയ മാനേജർ  സ്ഥലം മാറിപ്പോണു..പുതിയങ്ങേരു വന്നിട്ടുമില്ല..അതുകൊണ്ട്...”
                                            എൻ   ആർ  ഐ  ആക്കൗണ്ടെന്നും പറഞ്ഞ് എട്ടുപത്തുകൊല്ലം അവിടെ കയറിയിറങ്ങിയതിന്റെ  നന്ദിയെങ്കിലും അവർക്കു കാണിക്കാമായിരുന്നു..! അല്ലെങ്കിലും..ഒരാവശ്യം വരുമ്പോ ഒരുത്തനുമില്ല..സഹായിക്കാൻ..!
ഞാൻ പിറുപിറുത്തുകൊണ്ട്  മുറ്റത്തേക്കിറങ്ങി.
പിതാവ് തന്റെ മിനുങ്ങുന്ന തലയിൽ കയ്യോടിച്ചു കൊണ്ടു  പുത്രനോടു ചോദിച്ചു
“എവ്ടെയായാലും പലിശ കൊടുക്കണം..ന്നാപ്പിന്നെ ,ആ  കാളപൂട്ട് ബാങ്കിൽ ഒന്നു ചോദിച്ചാലോ..?”
അദ്ദേഹം തലയിൽ  തടവിയപ്പോൾ  തെളിഞ്ഞുവന്നത്  ഫെഡറൽ  ബാങ്കിന്റെ കാര്യമാണ്.
“ഉം..നോക്കട്ടെ..”
എവിടെ നോക്കണമെന്നോ  എങ്ങിനെ നോക്കണമെന്നോ എന്നൊന്നും നിശ്ചയമില്ലെങ്കിലും അങ്ങിനെ പറഞ്ഞു  വെളിയിലേക്കിറങ്ങി.
“വെർതേയെന്തിനാ ലോണെടുക്കണെ..പത്തു വീടിനൊള്ള കാശ് നിന്റേയ്യിൽ കാണൂല്ലോ..!!”
വക്കച്ചനാണ്..
വഴിയിൽ വണ്ടിനിർത്തി ഇവനോടു കുശലം പറഞ്ഞ എന്നെ വേണം തല്ലാൻ..!
“..അതായത്, വക്കച്ചാ... ഈ ലോണാവുമ്പം..നല്ലൊരു സംഖ്യ  എനിക്കു  മാസാമാസം പലിശകൊടുക്കാനൊക്കും,   നമ്മുടെ പറമ്പിന്റെ ആധാരമൊക്കെ  സുരക്ഷിതമായി ബാങ്കിൽ വയ്കാം.! തന്നെയല്ല   തൽക്കാലം ഈ പത്തു വീടിന്റെ കാശേല് തൊടുവ്വേം വേണ്ട ..!!
                                                 വക്കച്ചനു  ത്യപ്തിയായി. അദ്ദേഹം ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിൽ  വിഷമിച്ച്  മുന്നോട്ടു നടന്നു.പിതാശ്രീയെ അനുകരിച്ച് , തീരെ മോശമല്ലാത്ത സ്വന്തം കഷണ്ടിയിൽ വിരലോടിച്ചു നിന്നപ്പോഴാണ് ആ ബാനറിൽ  കണ്ണുടക്കിയത്.
“ഭവന വായ്പക്ക്..  ഈ നമ്പരിൽ വിളിക്കുക...”
താഴെ ഒരു മൊബൈൽ നമ്പരും.
അടുത്ത ഒരു മണിക്കൂറിനുള്ളിൽ ആ മൊബൈൽ നമ്പരുകാരൻ എന്റെ വീട്ടിലെത്തി...!
എല്ലാം പെട്ടന്നായിരുന്നു.
അഞ്ചുമിനിറ്റുകൊണ്ട് ഇത്രയധികം ഒപ്പിടാൻ ഇവിടത്തെ അയ്യേയെസ്സ്  സാറന്മാരേക്കൊണ്ടു പോലും സാധിക്കില്ല..! ഹും.ഞാനാരാ  മൊതല്..!
പക്ഷേ , പറമ്പിന്റെ ആധാരം മുതൽ ,എന്റെ ജാതകം വരെ ആ   എച്ച്   ഡി  എഫ്  സി  ക്കാരൻ കൊണ്ടു പോയി..!
ആശ്വാസമായി ..!ഒരാറേഴു കൊല്ലത്തേയ്ക്ക് ഇനി അത് അവരു സൂക്ഷിച്ചോളും.!
അങ്ങനെ, ജീവിതത്തിലാദ്യമായി ഞാനും ഒരു കടക്കാരനായി..!
അതിന്റെ അഹങ്കാരമൊന്നും  കാട്ടാതെ   മറ്റു തയ്യാറെടുപ്പുകൾ  ഉടനെ നടത്തി.
                               വീടിന്റെ എല്ലാ ഭാഗങ്ങളുടേയും  വിശദാംശങ്ങളും, വിവരണങ്ങളും നൽകി  രജീഷിനെ മേൽനോട്ടം ഏൽപ്പിച്ചു.  രജീഷ്, വീടുനിർമാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചെറുപ്പക്കാരൻ.  എസ്റ്റിമേറ്റും പഞ്ചായത്തു തല നൂലാമാലകളുമൊക്കെ അവൻ തന്നെ ചെയ്തിരുന്നു. തുടക്കം മുതലേ അവനുമായി ബന്ധമുണ്ടായിരുന്നതു കൊണ്ട് ആ ജോലിയും   വിട്ടുകൊടുത്തു. ഞങ്ങൾ തിരഞ്ഞു പിടിച്ച  രാജനെ പണിയേൽപ്പിച്ചു. ആറുമാസത്തിനുള്ളിൽ  തീർക്കാമെന്ന വ്യവസ്ഥയിൽ പണികൾ തുടങ്ങി, പിന്നെ ഞാൻ ദുബായിലേക്ക്.
                                             പണികൾ നന്നായി പുരോഗമിച്ചു .എതാണ്ട് ആറുമാസമായപ്പോഴേക്കും  കൈക്കും ,കാലിനും മാത്രമല്ല ശരീരം മുഴുവൻ സാമ്പത്തിക മാന്ദ്യം ബാധിച്ച് ദുബായി കിടപ്പിലായി...!
അത് പലരേയും പോലെ എന്റെ പോക്കറ്റിനേയും, ജോലിയേയും ബാധിച്ചു..! ഞാൻ പോയ വണ്ടിക്കു തന്നെ  തിരിച്ചുനാട്ടിലെത്തി..!  വീടുപണി  അപ്പോഴും ഒന്നുമായിട്ടില്ല..!വെറുതേ..’മേലേ നോക്കി’ നിന്നതല്ലാതെ  മേൽനോട്ടക്കാരൻ കാര്യമായൊന്നും ചെയ്തിട്ടില്ല..! അത്കൊണ്ടു തന്നെ  ധാരാളം റീവർക്കുകളും ചെയ്യേണ്ടി വന്നു..! അവൻ രാവിലെ പതിനൊന്നു മണിയോടെ  വന്ന് അയൽ വീട്ടിൽ ബൈക്കുവച്ച്,സൈറ്റിലേക്കെത്തുമ്പോൾ മണി പന്ത്രണ്ട്..! പിന്നെ എല്ലാ മൂലയിലും പൊയിനിന്ന് ‘മേൽനോട്ടം’ നടത്തി , അല്പസമയത്തിനുള്ളിൽ കീഴെ നോക്കിക്കൊണ്ട് സ്ഥലം വിടും. ആ നോട്ടത്തിൽ  ത്യപ്തിയില്ലാഞ്ഞ് അവന്റെ  സേവനം ഞാൻ വേണ്ടന്നുവച്ചു.
                                                രാജനെയും, മറ്റു ജോലിക്കാരെയും ഓടിച്ചുപിടിച്ച് സൈറ്റിലെത്തിക്കുക എന്നതായി എന്റെ പ്രധാന ജോലി. അവരുടെയും,പിന്നെ അവരുടെ  ബന്ധുക്കളുടെയും വീടുകളിൽ കല്യാണം,മരണം,അടിയന്തിരം, പ്രസവം, പേരിടൽ തുടങ്ങി  ഒരുവിധം ചടങ്ങുകളൊക്കെ മാറിമാറിയരങ്ങേറി..! ഇതിലെല്ലാം പങ്കെടുക്കാൻ അവർ ജോലിയുപേക്ഷിച്ചും  മാറിമാറി മത്സരിച്ചു.പണിക്കാരുടെ ഭാര്യയും കുട്ടികളും മിക്കവാറും ദിവസങ്ങളിൽ രാവിലെ എന്നെ കണികണ്ടുണർന്നു..! എങ്ങിനെയും അവരുടെ കയ്യും കാലും വാലും പിടിച്ച് ഒരു വിധം ഞാൻ പണി മുന്നോട്ടു കൊണ്ടുപോയി..! ചില ദിവസങ്ങളിൽ അരയും തലയും മുറുക്കി ‘കള’ത്തിലിറങ്ങി.
                                                   സേവനമുപേക്ഷിച്ചെങ്കിലും   രജീഷ്  മിക്കവാറും  അവിടെ  വന്നു പോകാറുണ്ടായിരുന്നു. എങ്ങിനെയും ഒരുവിധം  തൊണ്ണൂറുശതമാനം പണിയും തീർന്നപ്പോഴേക്കും എനിക്ക് പുതിയ ജോലിക്കുള്ള വിസയെത്തി. തൽക്കാലം പണികളൊതുക്കി , അടുത്തവർഷം താമസമാരംഭിക്കാം എന്നുറപ്പിച്ച് വീണ്ടും ദുബായിലേക്ക് പോകുമ്പോൾ, വാസ്തു ശാസ്ത്രപ്രകാരം, സ്ഥാന നിർണയം ഒഴിച്ച്,  വീടുനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ജോലിയിലും  എനിക്ക്  നല്ല പരിചയമായിക്കഴിഞ്ഞിരുന്നു..!!  വീണ്ടും അടുത്തവർഷം എത്തിയെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ, പിന്നെ സമയക്കുറവ് ..!  കാര്യങ്ങൾ പിന്നെയും നീളുന്നു..!!  അന്ന്  രജീഷിനെ കണ്ടപ്പോൾ  അവന്റെ ബൈക്കിനു പിറകിൽ എന്റെ അയല്‍പക്കത്തെ വീട്ടിലെ പെൺകുട്ടി..! പണ്ട് ബൈക്കു വച്ച വകയിൽ അവൻ അടിച്ചു മാറ്റിയത്..!! 
                                     ഏതോ ആശുപത്രിയിലെ നഴ്സ്  ആയിരുന്ന ആ കുട്ടി ,  ബൈക്കു വയ്ക്കാന്‍ വന്നവനുമായി ഇങ്ങനെ ഹ്യദയം   മാറ്റിവച്ചു കളിച്ചത് ആരു മറിഞ്ഞില്ലത്രേ..! വർഷം ഒന്നു കൂടി കഴിഞ്ഞു. ഇപ്പോൾ ആ പെണ്ണിന് രജീഷിന്റെ  സ്വന്തം റിസ്ക്കിൽ ഒരു കുഞ്ഞു പിറന്നു.! കഴിഞ്ഞദിവസം കണ്ടപ്പോൾ  ഒന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു.
“കല്യാണം കഴിഞ്ഞു. കുട്ടിയുമായി.. ഇനിയെങ്കിലും നീ ബൈക്ക് മറ്റാരുടേം വീട്ടിൽ വയ്ക്കരുത്..പ്ലീസ്..!!”
                       എന്റേതല്ലാത്ത കാരണത്താലെങ്കിലും ,അവരുടെ  പ്രണയം  തളിർക്കാനും പൂക്കാനും ,കായ്ക്കാനുമൊക്കെ ,എന്റെ സ്വപ്നക്കൂട് ഒരു കാരണമായതിൽ  എനിക്കുള്ള സന്തോഷവും കൂട്ടായ്മയും ,ഞാൻ ഇത്തരുണത്തിൽ  മാലോകരെ അറിയിച്ചു കൊള്ളുന്നു..!
                    സ്ഥാനക്കാരൻ ശിവരാമന്റെ പ്രവചനം പോലെ പണി നീണ്ടു നീണ്ട് ഇത്രടമായെങ്കിലും,   ശേഷിച്ച പണികളൊക്കെ  ഇപ്പോൾ ഒരുവിധം തീർത്തിട്ടുണ്ട്.
                                അപ്പോൾ  ഞാൻ പറഞ്ഞു വരുന്നത്, 2012 ഏപ്രിൽ മാസം 22ന്   “ഗൃഹപ്രവേശ”  മാണ്.  ബൂലോകത്തെ ഞാനറിയുന്ന എന്നെയറിയുന്ന എല്ലാ സ്നേഹിതരേയും ഞാൻ ക്ഷണിക്കുകയാണ്. സാന്നിദ്ധ്യം കൊണ്ടും, പ്രാർത്ഥന കൊണ്ടും ഞങ്ങളെ  അനുഗ്രഹിക്കണം. 






                            
    ഒരു ബ്ലോഗുമീറ്റിനുള്ള സാഹചര്യം ഞാനായിട്ടൊരുക്കിയിട്ടുണ്ട്. വടക്കാണോ ,തെക്കാണോ എന്നൊന്നും ശങ്കിക്കേണ്ട , കേരളത്തിന്റെ നടുക്കാണ് ..! കഴിയുന്നവർ എത്തുക.  എന്നെ ബന്ധപ്പെടാനുള്ള താൽക്കാലിക നമ്പർ.  9#956924##

                                                                                                *
    

     
ചടങ്ങിനു ശേഷം എടുത്ത പടങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.








കൂടുതല്‍ പടങ്ങള്‍ താഴെ, ഈ ആല്‍ബത്തില്‍ കാണാം.






                                                                              

80 അഭിപ്രായങ്ങൾ:

  1. ellaa mangalangalum nerunnu........ blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane......

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ ഭാവുകങ്ങളും.. ഭവനവും നല്ല ഭംഗിയായി..ആശംസകളോടെ...

    മറുപടിഇല്ലാതാക്കൂ
  3. Ella vidha aashamsakalum... veedu nannayittundu. Athine parichayappeduthiya sthiram Prabhan style-um kollam. Number note cheythittundu. Ethu nimishavum vili pratheekshicholoo...

    Regards
    jenithakavisheshangal.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. ഭംഗിയുള്ള വീട്.. ഭംഗിയുള്ള പോസ്റ്റും..
    അതിനു പിന്നില കഥകള്‍ പറഞ്ഞതും ഭംഗിയായി..
    താങ്കളുടെ സ്വപ്നം യാതാര്‍ത്യമായല്ലോ... സന്തോഷം...

    വീടിന്റെ ചിത്രങ്ങളൊക്കെ കൊടുത്ത നിലക്ക്, ആ പ്ലാന്‍ കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു... ആര്‍ക്കെങ്കിലും ഉപയോഗപ്പെടുമെങ്കില്‍... നല്ലതല്ലേ... :)

    മറുപടിഇല്ലാതാക്കൂ
  5. വീട് മനോഹരമായിട്ടുണ്ട് ട്ടോ ....!
    ഗൃഹപ്രവേശം കഴിഞ്ഞൂ ല്ലേ ..എല്ലാ ആശംസകളും....!
    വീടിന്റെ പ്ലാന്‍ കളയണ്ടാ ആവശ്യക്കാര്‍ ഉണ്ട് ...!!

    വീട് പണി കാരണം രജീഷിന്റെ ഭാവി ഭദ്രം ആയല്ലോ ല്ലേ ..!
    പാവം വക്കച്ചന്‍ ഇനി ഒന്നും ചോദിക്കൂല്ലാ ട്ടോ ...!!
    പിതാശ്രീക്ക് ഇന്ദുലേഖ വാങ്ങി കൊടുക്ക്‌ പ്രേഭേട്ടാ.....:)
    പരീക്ഷണം പിതാശ്രീയില്‍ നിന്നും ....:)

    മറുപടിഇല്ലാതാക്കൂ
  6. അടിപൊളി വീട് ...
    പ്രഭാ സര്‍വൈശ്വര്യങ്ങളും നേരുന്നു ..
    ഇത്രയും കഷ്ട്ടപാടുകള്‍ക്കിടയില്‍ നേടിയെടുത്ത ഈ മാണിക്യത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ശരിക്കും അഭിമാനം തോന്നുന്നില്ലേ ??? കടമോ കള്ളിയോ എന്തുമാകട്ടെ ...അതാണ്‌ പ്രവാസിയുടെ നെഞ്ചകം ...

    കഷ്ടപ്പെട്ട് തട്ടിക്കൂട്ടിയ വീട്ടില്‍ സസുഖം വാഴുക ... പിന്നിട്ട വഴികള്‍ മറക്കാതിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ ....

    മറുപടിഇല്ലാതാക്കൂ
  7. വീടു നിര്‍മാണത്തിന്റെ പിന്നാമ്പുറം ഭംഗിയായി പറഞ്ഞു.

    ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  8. ഒക്കെ പ്രഭേട്ടാ ബൂലോകത്തെ എല്ലാവരെയും വിളിച്ച സ്ഥിതിക്ക് ഇത് ഞാന്‍ പരമാവധി ,ഫേസ് ബുക്കിലെ മുപ്പത്തി മുക്കോടി ഗ്രൂപ്പിലെയും ആള്‍ക്കാരിലെത്തിക്കാം...ഇനി ആളുകൂടാഞ്ഞിട്ട് ബ്ലോഗ്‌ മീറ്റ് (ഈറ്റ് ) നടക്കാതിരിക്കണ്ട,,എല്ലാര്‍ക്കും സദ്യയോരുക്കാന്‍ ഇപ്പോള്‍ എച്ച് ഡി എഫ് സി യില്‍ വേറയും ലോണ്‍ കിട്ടുമെന്നാണ് കേട്ടത് ...എന്നെ ക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ !!!!!
    ------------------------------------
    സര്‍വ്വ ഐശ്വര്യത്തോടെയും സമാധാനത്തോടെയും ,ദീര്‍ഘകാലം ജീവിക്കാന്‍ ജഗതീശ്വരന്‍ അനുഗ്രഹിക്കട്ടെ ....

    മറുപടിഇല്ലാതാക്കൂ
  9. വീട് എന്ന സ്വപ്നം പൂവണിഞ്ഞല്ലോ പ്രഭന്‍. പുതിയ വീട്ടില്‍ ജീവിതം സന്തോഷപ്രദമാവട്ടെ. സ്നേഹാശംസകളോടെ.

    മറുപടിഇല്ലാതാക്കൂ
  10. ഐശ്വര്യം നിറഞ്ഞ വീട്.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  11. ഇതിനാണോ നിങ്ങടെ നാട്ടില്‍ വീട് എന്ന് പറയുന്നത് പ്രഭോ ? ഞങ്ങടെ നാട്ടില്‍ ഇതിനു കൊട്ടാരം എന്ന് പറയും!!
    ഏതായാലും ഒരിക്കല്‍ അവടെ വരുമെന്ന് ഭീഷണിപ്പെടുത്തികൊള്ളുന്നു.
    (ലവന്‍ ഒരു ബൈക്ക് അയല്‍വീട്ടില്‍ വച്ചിട്ട് ഇങ്ങനെ. അപ്പൊ വല്ല കാറോ മറ്റോ ആയിരുന്നെങ്കിലോ?)
    പോസ്റ്റ്‌ നര്‍മ്മ മധുരം. വീട് പാര്‍ക്കലിനു ഇനി പായസമില്ലേലും വിരോധമില്ല.

    മറുപടിഇല്ലാതാക്കൂ
  12. ഹലോ പ്രഭന്‍,
    അഭിനന്ദനങ്ങള്‍
    ആശംസകള്‍
    ഏതാണ്ട് ഈ സമയം
    നാട്ടിലുണ്ടായിരുന്നു
    അതും ഇളയ സഹോദരന്‍
    പടുത്തുയര്‍ത്തിയ വീടിന്റെ പ്രവേശനത്തിനു
    പത്തോന്പതിനു അതുകഴിഞ്ഞ് മടങ്ങി
    ഒരു കാര്യം പറയട്ടെ ഇന്നു നാട്ടില്‍ ഉയരുന്ന
    മിക്കവാറും ഭവനങ്ങളുടെ രൂപം ഇതു തന്നെ
    എന്റെ സഹോദര ഭവനവും ഏതാണ്ടിതുപോലെ തന്നെ
    അയാള്‍ പ്രവാസിയല്ല, മറുനാടനുമല്ല, വെറും നാടന്‍.
    പക്ഷെ നാട്ടില്‍ central govt. ജോലി.
    ഇത്തരം ബാങ്കുകള്‍ ഉണ്ടെങ്കില്‍ നാം മലയാളികള്‍
    രക്ഷപെട്ടത് തന്നെ, അതോ പെട്ടത് തന്നെയോ :-)
    ഏതായാലും ഗൃഹ നിര്‍മ്മാണത്തിന്റെ പിന്നാമ്പുറ കഥ
    വളരെ നര്‍മ്മ മൂറും വിധം അവതരിപ്പിച്ചതില്‍
    വായനാ സുഖം ഉണ്ടായി
    വീണ്ടും കാണാം
    വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്

    മറുപടിഇല്ലാതാക്കൂ
  13. പ്രഭേട്ടാ എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  14. നല്ല ഭംഗിയുള്ള വീട്....
    എല്ലാവിധ ആശംസകളും നേരുന്നൂ....

    മറുപടിഇല്ലാതാക്കൂ
  15. എല്ലാവിധ മംഗളാശംസകളും നേരുന്നു........

    മറുപടിഇല്ലാതാക്കൂ
  16. ഞാന്‍ ഇപ്പോഴാ കണ്ടത്‌. പുതിയ വീട്ടില്‍ താമസം തുടങ്ങിയോ..?
    നല്ല ഭംഗിയുള്ള വീട്.സുഖായി താമസിച്ചോ,കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  17. എഴുത്തും വീടും മനോഹരമായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  18. ഭംഗിയുള്ള വീട്. അതില്‍ താമസം തുടങ്ങിയവര്‍ക്ക് എന്റെ എല്ലാവിധ പ്രാര്‍ത്ഥനകളും ആശംസകളും ഉണ്ട്. പോസ്റ്റ്‌ കാണാന്‍ വൈകി. നേരത്തെ കണ്ടിരുന്നുവെങ്കില്‍ ഒരു സന്ദര്‍ശനം നടത്താമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  19. മനോഹരമായ വീട് .. അവിടെ അതിമനോഹരമായ ജീവിതം നയിക്കാനാവട്ടെ.. വരാന്‍ വൈകി.. എന്നാലും എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  20. സുന്ദര ഭവനം....എല്ലാ ന്ന്മകളും നേരുന്നൂ...

    മറുപടിഇല്ലാതാക്കൂ
  21. ഇത് കാണാന്‍ വൈകിപ്പോയി.. ഹൃദയം നിറഞ്ഞ ആശംസകള്‍..
    (ഈ ക്ഷണക്കത്ത് രസ്സായിട്ടോ :)

    മറുപടിഇല്ലാതാക്കൂ
  22. നാട്ടിലൊരു വീടെന്ന പ്രവാസി സ്വപ്നം...അത് അനുഭവിച്ചവനെ അറിയൂ.....ഞാനും കുറെ അനുഭവിച്ചതാണ്‌ ... ആ സ്വപ്നവും സ്വപ്ന സാക്ഷാത്കാരവും നന്നായി അവതരിപ്പിച്ചു...ഒടുവിലാ ക്ഷണവും കൂടി ..വൈകിയെങ്കിലും എന്റെ ആശംസകളും...

    ഇടയ്ക്കു ആ പാവങ്ങള്‍ക്കിട്ടു ഒരു പാര അല്ലെ?

    ബാക്കി ചിത്രങ്ങള്‍ എപ്പോള്‍ ആവും എന്ന് കൂടി പറയു...

    മറുപടിഇല്ലാതാക്കൂ
  23. പുതിയ ചിത്രങ്ങള്‍ മനോഹരം. കാര്‍കൂടെ ആയപ്പോള്‍ പ്രൌഡി ഒന്ന് കൂടി. നല്ല ആട്യത്വം ഉണ്ട്. ബല്യ ബംഗ്ലാവോക്കെ ആയി മൊയലാളി ആയി അല്ലെ? അടുത്ത അവധിക്കു ഞമ്മളെ ബിളിച്ചു രണ്ടു പകലും ഒരു രാത്രിയും സൌജന്യ താമസം നല്‍കണം.

    ഇങ്ങളെ എയ്ത്തും ബീടും എല്ലാം ഉശാരാന് മാഷേ. കണ്ടാല്‍ പറയില്ല കേട്ടാ, കൊണ്ടാലേ പറയു. ഇപ്പോള്‍ കൊണ്ടു.

    ഇതൊക്കെ പങ്കുവച്ചതിനു നന്ദി. നമുക്കും പ്രചോദനം കിട്ടുന്നു, ഒപ്പം ഒരു സഹോദരനെ ഓര്‍ത്തു അഭിമാനവും.

    മറുപടിഇല്ലാതാക്കൂ
  24. മനോഹരം പ്രഭേട്ടാ ഈ ഭവനം ....
    ആശംസകള്‍.....
    ഒത്തിരി വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  25. Hello,

    Adipoliyayitundu. Enthayalum, enikkum venam your advice. oru veedu vakyumbol ondavunna paadee!!!

    മറുപടിഇല്ലാതാക്കൂ
  26. ആഹാ....സംഗതി കിടിലന്‍ ആക്കിയല്ലോ? "ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ്‌ ആയി"!!
    വീടു പണിയെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ അനന്ത സാധ്യതകളിലെയ്ക്ക് കൂടി വിരല്‍ ചൂണ്ടിയത്തില്‍ വീണ്ടും നന്ദി!! ഞാനും ലേശം കഷായിച്ചതാ..........:)

    മറുപടിഇല്ലാതാക്കൂ
  27. ചേട്ടായീ .. ആശംസകള്‍ ഏതൊരു പ്രവാസിയുടെയും സ്വപ്നം തന്നെയാണ് ഒരു വീട് , ഈ പോസ്റ്പോലെ മനോഹരമായ വീട് , ഇനിയും ആഗ്രഹങ്ങള്‍ എല്ലാം പൂവണിയാന്‍ ദൈവം കൂടെ ഉണ്ടാകട്ടെ ഒരിക്കല്‍ക്കൂടി എല്ലാ നന്മകളും നേരുന്നു ഈ കുന്ജു൭ മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  28. സമാധാനവും സന്തോഷവും സമൃദ്ധിയും ആയുരാരോഗ്യവും
    ഈ ഭവനത്തില്‍ എന്നെന്നും നിലനില്ക്കട്ടെ.
    നന്മകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  29. ആഹാ ..അങ്ങനെ ഇത്രയും തല്ലികൂട്ടി അല്ലെ?
    നല്ല പോസ്റ്റ്‌..നല്ല വീടും...ദൈവം അനുഗ്രഹിക്കട്ടെ..
    പ്രഭനെയും കുടുംബത്തെയും....ഇതിനിടാക് ഞങ്ങളെ
    ഒക്കെ ഈ വിശേഷം അറിയിക്കാന്‍ ഇത്രയും സമയം
    കണ്ടെത്തിയല്ലോ...നന്ദി..

    ഓടോ..പിന്നെയെ ആ രജീഷും ആയിട്ടുള്ള കൂട്ട്
    അങ്ങ് വിട്ടേരെ..അവന്‍ ഇനിയും ബൈക്ക് വെയ്കാന്‍
    ആ വഴിക്ക് എങ്ങാനും വന്നാലോ?ഹ..ഹ..

    മറുപടിഇല്ലാതാക്കൂ
  30. കലക്കന്‍ വീടാണുട്ടോ. അഭിനന്ദനങ്ങള്‍.
    അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും!

    മറുപടിഇല്ലാതാക്കൂ
  31. മംഗളം നേരുന്നു...! പുതിയ വീട്ടില്‍ സകല ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു......

    മറുപടിഇല്ലാതാക്കൂ
  32. കൊള്ളാല്ലോ ഈ വീടി യോൺ!
    കുറച്ച് മുൻപ് അരിയിച്ചിരുന്നെങ്കിൽ ചടങ്ങിൽ പങ്കെടുക്കാമായിരുന്നു. ദാ ദിപ്പഴല്ലേ അറിഞ്ഞത്. എന്തായാലും കുഴപ്പമില്ല. എല്ലാ ആശംസകളും അറിയിക്കുന്നു.
    സ്നേഹപൂർവ്വം.........വിധു

    മറുപടിഇല്ലാതാക്കൂ
  33. നല്ല എമണ്ടൻ വീടാണല്ലോ
    കൊള്ളാം.
    ഇതിത്രടം എത്തിച്ചതിന് അഭിനന്ദങ്ങൾ!
    ഇനി വീട്ടിൽ സന്തോഷം നിറയട്ടെ!

    മറുപടിഇല്ലാതാക്കൂ
  34. “വീടില്ലാത്തൊരുവനോട്

    വീടിന്നൊരു പേരിടാനും

    മക്കളില്ലാത്തൊരുവനോട്‌

    കുട്ടിക്കൊരു പേരിടാനും

    ചൊല്ലവേ നീ കൂട്ടുകാരാ,

    രണ്ടുമില്ലാത്തൊരുവന്റെ

    നെഞ്ചിലെ തീ കണ്ടുവോ” :P


    .സന്തോഷത്തില്‍ പങ്കു ചേരുന്നു പ്രഭേട്ട ...
    സകല ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ..
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  35. എല്ലാ വിധ ആശംസകളും ...

    അപ്പോള്‍ ഇത് പോലെ ബൈക്ക് വെക്കാന്‍ ആരയും സമതിക്കാന്‍ പാടില്ല അല്ലെ ?

    പിന്നെ ....ഈ വീടിന്റെ ഫോട്ടോ ( അത് മാത്രം ) ഞാന്‍ അടിച്ചു മാറ്റി ......

    മറുപടിഇല്ലാതാക്കൂ
  36. രമ്യഹർമ്യം.............പ്രഭൻ എല്ലാ നന്മകളും....ഞാനും തിരക്കിലായിരുന്നു.കമന്റിടൻ താമസിച്ചു...ആയുസ്സിനു നീളം കൂട്ടിക്കിട്ടുമെങ്കിൽ ഞാൻ ഈ സുന്ദര ഭവനത്തിൽ ഒരിക്കൽ വരും.... പിന്ന് 30 വർഷങ്ങൾക്ക് മുൻപുള്ള എന്റെ വീട്...ഈ വീടീനെക്കണ്ട് നാണിക്കുന്നു.പുതിയ ഒരു വീട് പണിയണം എന്ന് സ്വന്തം ഭാര്യ പറയുന്നുണ്ടെങ്കിലും മൻസ്സ് പറയുന്നു.ഇനി എന്തിനു...ആർക്ക്...പിന്നാമ്പുറ കഥകളും രസിച്ച് വായിച്ചു....വീണ്ടും എല്ലാ നന്മകളും.....

    മറുപടിഇല്ലാതാക്കൂ
  37. ആശംസകൾ.... ഇതു വായിച്ചപ്പോ എന്റെ വീടു പണിയെക്കുറിച്ച് ഓർത്തോണ്ടിരിക്കുവാ... ഒരു കടക്കാരനായി രണ്ടു കൊല്ലാവുന്നു. സംഗതി ഇതു വരെ തീർന്നിട്ടില്ല. അതു കഴിഞ്ഞ് കല്യാണം കഴിക്കാന്നു വച്ച ഞാനിപ്പോ ഒരു പുനിർചിന്തനത്തിലാ.....

    കാശു പിടിങ്ങാന്നല്ലാതെ ആത്മാർത്ഥതയുള്ളവർ കുറയും നമ്മുടെ നാട്ടിൽ.

    ഒന്നാലോചിച്ചാൽ ഇതൊരു സ്റ്റാറ്റസ് സിംബലാണു താനും, വേറെ ഏതോ ദേശത്ത് താമസിച്ച് എപ്പോഴെങ്കിലും വരാമെന്ന പ്രതീക്ഷയിൽ ഒരു കൂടൊരുക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  38. അത്രയൊക്കെ കഷ്ടപ്പെട്ടെങ്കിലെന്താ... കിടിലന്‍ വീട്!

    വൈകിയാണെങ്കിലും ആശംസകള്‍ , മാഷേ.

    "പക്ഷേ , പറമ്പിന്റെ ആധാരം മുതൽ ,എന്റെ ജാതകം വരെ ആ എച്ച് ഡി എഫ് സി ക്കാരൻ കൊണ്ടു പോയി..!
    ആശ്വാസമായി ..!ഒരാറേഴു കൊല്ലത്തേയ്ക്ക് ഇനി അത് അവരു സൂക്ഷിച്ചോളും.!
    "

    ഇത് വായിച്ച് നന്നായി ചിരിച്ചു :)

    മറുപടിഇല്ലാതാക്കൂ
  39. പ്രഭാന്‍ കിടിലന്‍ വീട്. സൂപ്പര്‍. എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  40. പുതിയ വീട്ടില്‍ സമാധാനപരമായ ജീവിതം ആശംസിക്കുന്നു...!

    മറുപടിഇല്ലാതാക്കൂ
  41. മനോഹരമായ വീട്..എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..

    മറുപടിഇല്ലാതാക്കൂ
  42. ഒരു വീട് പണിയുന്നതിന്റെ എല്ലാ വശങ്ങളും ചേര്‍ത്തു മനോഹരമായി എഴുതി,
    വീടും മനോഹരമായിരിക്കുന്നു ..
    വൈകിയെങ്കിലും
    സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു
    സസ്നേഹം
    അഷ്‌റഫ്‌

    മറുപടിഇല്ലാതാക്കൂ
  43. മനോഹരമായ വീട്..
    താങ്കള്‍ക്കും കുടുംബത്തിനും സര്‍വ്വ ഐശ്വര്യവും ഉണ്ടാകട്ടെ .....
    എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  44. വരാന്‍ വൈകിയെങ്കിലും എല്ലാ വിധ ഐശ്വര്യങ്ങളും ആശംസിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  45. നല്ല വീട് ....കുറച്ചു കഷ്ടപ്പെട്ടെങ്കില്‍ എന്താ .........ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  46. പ്രീയ പ്രഭന്‍ ഭായ് ..
    വളരെ വൈകി .. എന്താണ് എനിക്ക്
    ഡാഷ് ബോര്‍ഡില്‍ വന്നില്ലാല്ലൊ ..
    നല്ല വീടേട്ടൊ .. മനസ്സില്‍ തിരിയിട്ട
    ആ സ്വപ്നം പൂവണിഞ്ഞിട്ടുണ്ട് .
    വളരെ മനൊഹരമായി തന്നെ ..
    കാണുമ്പൊള്‍ തന്നെ അറിയാം ആ മനസ്സിന്റെ സൗന്ദര്യവും ..
    മനസുഖത്തൊടെ കാലങ്ങലോളം ഈ വസതി തണലേകട്ടെ ..
    പ്രാര്‍ത്ഥനകളൊടെ സ്നെഹപൂര്‍വം റിനീ ..

    മറുപടിഇല്ലാതാക്കൂ
  47. മനോഹരം ..ഈ വീട്..

    സന്തോഷത്തോടെയും സൌഭാഗ്യതോടെയും ഈ വീട്ടില്‍ താങ്കള്‍ക്കും മറ്റെല്ലാവര്‍ക്കും ഏറെ കാലം കഴിയാനാവട്ടെ എന്ന് ആശംസിക്കുന്നു..എല്ലാ ഭാവുകങ്ങളും..

    (വൈകിയെത്തിയതിന് ക്ഷമാപണം)

    മറുപടിഇല്ലാതാക്കൂ
  48. മനോഹരമായിരിക്കുന്നു, എഴുത്തും എഴുത്തിലെ നര്‍മ്മവും പിന്നെ അതിലേറെ മനോഹരമായിരിക്കുന്നു താങ്കളുടെ സ്വപ്നസൗധവും. വൈകിയാണെങ്കിലും ഹാര്‍ദ്ദവമായ ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  49. വീട് സൂപ്പര്‍... അഭിനന്ദനങ്ങള്‍... സകുടുംബം ദീര്‍ഘകാലം സമാധാനത്തോടും സന്തോഷത്തോടും അവിടെ താമസിക്കാന്‍ ജഗദീശ്വരന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.
    രജീഷിന് മേല്‍നോട്ടക്കൂലി കൊടുത്തപ്പോള്‍ വിവാഹ ബ്രോക്കര്‍ കൂലി കട്ട് ചെയ്തിട്ട് കൊടുത്താല്‍ മതിയായിരുന്നു... ഇനി പറഞ്ഞിട്ടെന്താ... പോയ ബുദ്ധി ആന പിടിച്ചാലും തിരികെക്കിട്ടില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  50. പ്രഭന്‍....എല്ലാ പോസ്റ്റുകളും വായിച്ചു..എല്ലാറ്റിനും കൂടെ ഒരു കമന്റ് ഇടുന്നു ...ഇഷ്ടമായി എല്ലാ പോസ്റ്റുകളും....പ്രഭന്‍ ചിരിപ്പിച്ചു കൊന്നു ....വീട് നന്നായിട്ടുണ്ട്......ആശംസകള്‍ ...ഇനിയും വരാം

    മറുപടിഇല്ലാതാക്കൂ
  51. നല്ലൊരു വീടാശംസകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  52. ഗൃഹനിര്‍മ്മാണത്തിന്റെ തിരക്കിലാണ് ഞാനും.. പോസ്റ്റ് ആസ്വദിച്ചു. വീട് വളരെ മനോഹരം. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  53. ഹലോ പ്രഭൻ ജീ.. എന്തായാലും വീടു പണിയൊക്കെ കഴിഞ്ഞു ഗൃഹപ്രവേശം കഴിഞ്ഞു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്..നന്നായിട്ടുണ്ട് വീട്..
    ആശംസകൾ നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  54. ശെടാ ...............ഇ വിടെ എത്താന്‍ വൈകി ...........കോടതി പിരിഞ്ഞിട്ടു ന്യായം പറഞ്ഞിട്ട് കാര്യമില്ലല്ലോ ....ആശംസകള്‍ എന്നല്ലാതെ ഇപ്പൊ ഞാനെന്താ പറയുക .................

    മറുപടിഇല്ലാതാക്കൂ
  55. വീടും പോസ്റ്റും ഒന്നിനൊന്നു മനോഹരം

    മറുപടിഇല്ലാതാക്കൂ
  56. ഒരു വീട് നിര്‍മാണത്തിന്റെ എല്ലാ തൊന്തരവും അനുഭവിച്ചിട്ടുള്ള ആളായത് കൊണ്ട് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നേരില്‍ കണ്ടപോലെയായി.
    ഞാന്‍ ഈ പോസ്റ്റ്‌ വായിക്കുമ്പോഴേക്കും ഗൃഹപ്രവേശം കഴിഞ്ഞുപോയല്ലോ..
    അവിടെ സ്വസ്ഥമായി സമാധാനമായി താമസിക്കാന്‍ ദൈവാനുഗ്രഹമുണ്ടാകട്ടെ..

    മറുപടിഇല്ലാതാക്കൂ
  57. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  58. പുതിയ വീടിന്റെ പാലുകാച്ചൊക്കെ കഴിഞ്ഞെന്ന് അറിഞ്ഞതില്‍ സന്തോഷം.. സ്റ്റൈലന്‍ വീട് തന്നെ.. ഇഷ്ടപ്പെട്ടു. കാറും കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  59. ഹൃദയഹാരിയായ പോസ്റ്റ്‌. മനോഹരമായ വീട്‌.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  60. എല്ലാവിധ ആശംസകളും,
    മനോഹരമായ എലവേഷന്‍, നര്മ്മ ത്തില്‍ പൊതിഞ്ഞ ക്ഷണക്കത്ത്. വാസ്തുവും കൂടി അങ്ങട് പഠിച്ചാ പിന്നെ ഇത് ഒരു തൊഴിലാക്കാം അല്ലെ,

    മറുപടിഇല്ലാതാക്കൂ
  61. അടിപൊളി. പോസ്റ്റും വീടും. ഏതാണ്ടിതേ കാലത്ത് തന്നെയാണ് ഞാനും വീടുപണി തുടങ്ങിയിട്ടുണ്ടാവുക. എന്‍റെ വീടിന്‍റെ മേല്‍ക്കൂരയിലും മറ്റും ഒളിഞ്ഞു കിടക്കുന്ന കമ്പി ലോകത്ത് വെച്ച് ഏറ്റവും വിലകൂടിയതാണ്. അതിന് മുന്‍പോ ശേഷമോ കമ്പിക്ക് കിലോ മുപ്പത്തി അഞ്ച് രൂപ ആയിട്ടില്ല, നമ്മുടെ വീടുകൂടലും ഏകദേശം ഒപ്പം തന്നെ. ഞാന്‍ മെയ്‌ ഇരുപത്തി ആറിനായിരുന്നു കേറിക്കിടന്നത്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  62. വീടിനും അതിനുള്ളില്‍ താമസിക്കുന്നവര്‍ക്കും നന്മ ഉണ്ടാകട്ടെ
    സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  63. പ്രിയപ്പെട്ട പ്രഭന്‍,

    സുപ്രഭാതം!

    മനോഹരമായ വീടിന്റെ ഉടമയായതില്‍ അഭിനന്ദനങ്ങള്‍ ! ഈ വീടിന്റെ സൌന്ദര്യം ഹൃദയത്തില്‍ നിറച്ചു, സമാധാനവും സന്തോഷവും ജീവിതത്തില്‍ ഒഴുകട്ടെ !

    അപ്പോള്‍,വീടിന്റെ പേരെന്താണ്?അത് പറഞ്ഞില്ലല്ലോ.....!

    ഹാര്ദമായ അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  64. സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  65. പ്രവാസിയുടെ ഒരു വീട്‌വെക്കാനുള്ള തത്രപ്പാട്‌ ഭംഗിയായി ചിത്രീകരിച്ചു.ഇതുവായിച്ചപ്പോൾ സ്വാനുഭവതിന്റെ നൊമ്പരങ്ങൾ എന്നെ വേട്ടയാടി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  66. mangalaashamsakal!

    നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  67. വീട് മനോഹരമായിരിക്കുന്നു. പോസ്റ്റും. ഈ ഓണ്‌ലൈന് സദ്യയില് കാര്യമൊതുക്കാതെ ദുബായിക്കാര്ക്കെങ്കിലും ഒരു "ഫുഡിംഗ്" പരിപാടി നടത്തൂ. ബ്ലോഗ് മീറ്റ് തന്നെയാക്കാം.

    മറുപടിഇല്ലാതാക്കൂ
  68. വീട് മനോഹരം..

    "അതായത്, വക്കച്ചാ... ഈ ലോണാവുമ്പം..നല്ലൊരു സംഖ്യ എനിക്കു മാസാമാസം പലിശകൊടുക്കാനൊക്കും, നമ്മുടെ പറമ്പിന്റെ ആധാരമൊക്കെ സുരക്ഷിതമായി ബാങ്കിൽ വയ്കാം.! തന്നെയല്ല തൽക്കാലം ഈ പത്തു വീടിന്റെ കാശേല് തൊടുവ്വേം വേണ്ട ..!! ഈ മറുപടി കലക്കി.

    എച് ഡി എഫ് സി യില്‍ നിന്ന് പലിശ പേടിച്ചു സ്റ്റേറ്റ് ബാങ്കിലേക്ക് ലോണ്‍ മാറ്റിയപ്പോള്‍ അവിടെ തീവെട്ടി പലിശ എന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍. ആദ്യ വര്‍ഷം 8% പലിശ എന്നതായിരുന്നു ഓഫര്‍. ഓഫര്‍ പ്രകാരമുള്ള ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത ഒരു വര്ഷം കൊണ്ട് പലിശ 12% ആയി. അത് വീണ്ടും കൂടി ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി 12.5% ത്തില്‍ സ്ഥിരമായി നില്‍ക്കുകയാണ്. ഇറങ്ങുന്ന യാതൊരു ലക്ഷണവും കാണുന്നില്ല!!

    മറുപടിഇല്ലാതാക്കൂ
  69. വളരെ മനോഹരമായ വീട് ....വീഡിയോ ക്ലിപ്പും നന്നായിട്ടുണ്ട് ...എല്ലാ വിധ ആശംസകളും നേരുന്നു .

    മറുപടിഇല്ലാതാക്കൂ
  70. വീടിന്റെ പിന്നില്‍ ഈ കഥകളും ഉണ്ടായിരുന്നല്ലേ...? എരിവും പുളിയുമുള്ള കഥകള്‍ ഹിറ്റ്‌ ആകുമല്ലോ... അത കൊണ്ട് ബൈക്ക്‌-നേഴ്സ്-പ്രണയകഥ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.. എല്ലാരെയും നേരില്‍ അറിയുന്നത് കൊണ്ട് നിശബ്ദത പാലിക്കുന്നു...
    നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  71. കുറച്ചു വൈകിയാണെങ്കിലും എന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍..
    കുറെ കാലമായി ഒരു വീട് പണിയണമെന്നുള്ള മോഹവുമായി ഞാനും നടക്കുന്നു.
    വലിയൊരു ടെന്‍ഷന്‍ പിടിച്ച കാര്യമാണത് എന്ന് തോന്നിയതുകൊണ്ട് തന്നെ, സമയവും സാഹചര്യവും ഒത്തു വരാന്‍ കാത്തിരിക്കേണ്..

    മറുപടിഇല്ലാതാക്കൂ
  72. പുതിയ വീട്ടില്‍ ജീവിതം സന്തോഷപ്രദമാവട്ടെ. സ്നേഹാശംസകളോടെ.

    മറുപടിഇല്ലാതാക്കൂ
  73. വാസ്തു ശാസ്ത്രപ്രകാരം, സ്ഥാന നിർണയം ഒഴിച്ച്, വീടുനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ജോലിയിലും എനിക്ക് നല്ല പരിചയമായിക്കഴിഞ്ഞിരുന്നു..!!
    ഇനി പണിയൊന്നും കിട്ടിയില്ലെങ്കിലും മറ്റൊരു പണി പഠിച്ചല്ലോ...
    വീട് സൂപ്പര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ