വെള്ളിയാഴ്‌ച, ഫെബ്രുവരി 04, 2011

യാത്രാമൊഴി

  “ഞാന്‍ നാട്ടില്‍ പോവ്വാണ്...വെള്ളിയാഴ്ച്ച..!”  
                                  കൊതിയാവുന്നു..നെല്ലിന്റെ മണമുള്ള പാടവരമ്പത്ത് ,ഇളംകാറ്റേറ്റ് അല്പനേരമെങ്കിലുമിരിക്കാന്‍...തോട്ടുവക്കിലെ കൈതയോല  “ മിണ്ടാതെപോകുന്നോ“  എന്ന് പരിഭവം പറഞ്ഞ് പിന്നാക്കംതോണ്ടിവലിക്കുമ്പോള്‍....തിരിഞ്ഞുനിന്ന്,ക്ഷന്മാപണത്തോടെ, അവളോടുംകിന്നാരം പറയാന്‍..! അവള്‍ സമ്മാനിച്ച കൈതപ്പൂ വിന്റെ സുഗന്ധം മനം നിറച്ചാസ്വദിക്കാന്‍..പണ്ടത്തെ തൈത്തെങ്ങിന്റെ ഉയരം കണ്ട് മേലേക്കുനോക്കി   “നീ ഇത്രയേറെവളര്‍ന്നോ..?“  എന്ന് അല്‍ഭുതം കൂറാന്‍....തോട്ടിലെ തെളിനീരില്‍,ശ്വാസമടക്കി മലര്‍ന്നു കിടന്ന് ,കണ്ണിമയ്ക്കാതെ തെളിമാനം നോക്കാന്‍...പരല്‍മീനും,പള്ളത്തിയും..ഒളിഞ്ഞുവന്ന് ഇക്കിളിയാക്കുമ്പോള്‍...ഞെട്ടിത്തിരിഞ്ഞെഴുന്നേറ്റ് അവരെ ശാസിക്കാന്‍..!കൈക്കുമ്പിളില്‍ വെള്ളമെടുത്ത് വായില്‍ നിറച്ച്....ധൂളിയാക്കി,മഴവില്ലുകണ്ടു രസിക്കാന്‍..! തൊടിയിലെ വാഴക്കൂമ്പില്‍ നിന്നും അല്ലിയടര്‍ത്തി തേന്‍ കുടിക്കാന്‍...നന്ദിനിപ്പശുവിന്റെ കുട്ടിക്കുറുമ്പി ഈ അപരിചിതനെ ക്കണ്ട് അന്ധാളിക്കുമ്പോള്‍....അവളോടു കൂട്ടുകൂടി ഓടിക്കളിക്കാന്‍‍...തെക്കേതൊടിയിലെ മൂവാണ്ടന്‍ മാവ്   “കൊതിയാ, നിനക്കായി ഞാന്‍ കരുതീട്ടുണ്ട്‘“  എന്നുപറഞ്ഞു വീഴ്ത്തിത്തരുന്ന മാമ്പഴം,ആര്‍ത്തിയോടെ എടുത്തു കടിച്ചു തിന്നാന്‍ .‍...വേരിലും കായ്ക്കുന്ന തേന്‍ വരിക്കപ്ലാവ് കൈകാട്ടിവിളിക്കുമ്പോള്‍..ഓടിയെത്തി ആ മധുരക്കനി ആവോളം നുണയാന്‍...പ്ലാങ്കൊമ്പിലെ കടിയന്‍ നീറുകള്‍, ‘പരദേശിയായ ഈപഹയനോട്’‘  ആവേശത്തോടെ പകരംവീട്ടുമ്പോള്‍, ആര്‍ത്തലച്ചു  കരയാന്‍......
                                  അങ്ങനെയങ്ങനെ..ഇനിയുമേറെ അത്യാഗ്രഹങ്ങളുമായി..ഞാന്‍ പുറപ്പെടുകയാണ്...ആശകള്‍ തീര്‍ത്ത  ഭാണ്ഡക്കെട്ടുമായി...നാളുകളായി..ഞാന്‍, നാരും ചകിരിയും കോര്‍ത്തു മെനഞ്ഞ എന്റെ സ്വപ്നകൂട്ടിലേക്ക്...അവിടെ, പറക്കമുറ്റാത്ത,കുട്ടിക്കുറുമ്പുകാട്ടുന്ന രണ്ട് കുഞ്ഞിക്കിളികളുടെയടുത്തേക്ക്....അവരെ ചിറകിനടിയില്‍ ഒതുക്കി ചൂടുപകര്‍ന്ന്..വഴിക്കണ്ണുമായി നാളുകളെണ്ണുന്ന..അമ്മക്കിളിയടുത്തേക്ക്...
പിന്നെ സ്നേഹത്തോടെ എന്നും എന്നും എന്നെ മനസ്സിലോര്‍ക്കുന്ന എന്റെ ഉറ്റവരുടെയടുത്തേക്ക്.....കൂട്ടുകാരുടടുത്തേക്ക്...അങ്ങനെ....കുറച്ചുനാളത്തേക്കു ഞാനാസ്വദിക്കട്ടെ എന്റെ നാടിനെ..!!
പോയ്‌വരട്ടെ.....നന്ദിയോടെ, സ്നേഹത്തടെ....
                                                                 ഞാന്‍....!
                                                                                             *

10 അഭിപ്രായങ്ങൾ:

  1. അഭിപ്രായം പറയണേ...
    നാട്ടുവിശേഷങ്ങളുമായി..വീണ്ടും കാണാട്ടോ...
    യത്രാരഥം: ഇന്ത്യന്‍ എയര്‍ലൈന്‍സ്
    സമയം : രാത്രി പന്ത്രണ്ടുമണി...!

    മറുപടിഇല്ലാതാക്കൂ
  2. :)

    നാട് മാറിയിട്ടൊന്നും ഇണ്ടാവില്ലാട്ടാ, തെങ്ങിന്ന് ഇത്തിരി ഉയരം, തൊടിയില്‍ ചിലപ്പോള്‍ അന്ന് കണ്ട ചെടികള്‍ ഇണ്ടാവില്ല, ചെമ്പരത്തികള്‍ കുറച്ച് ഉയരമൊക്കെ വെച്ചങ്ങനെണ്ടാവും, എന്താച്ചാ അതിന്ന് വെള്ളോം വെളിച്ചോം കിട്ടീല്ലേലും അങ്ങട്ട് വളര്‍ന്നോളും..

    യാത്രാമംഗളങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  3. തെക്കേതൊടിയിലെ മൂവാണ്ടന്‍ മാവ് “കൊതിയാ, നിനക്കായി ഞാന്‍ കരുതീട്ടുണ്ട്‘“ എന്നുപറഞ്ഞു വീഴ്ത്തിത്തരുന്ന മാമ്പഴം,ആര്‍ത്തിയോടെ എടുത്തു കടിച്ചു തിന്നാന്‍

    maanga season aayo?..illallo..?

    മറുപടിഇല്ലാതാക്കൂ
  4. മാറ്റം നാടിനല്ല.ആളുകള്‍ക്കാണ്..നമുക്കാണ് ..അല്ലെ.

    മറുപടിഇല്ലാതാക്കൂ
  5. "പാടവരമ്പത്ത് ,ഇളംകാറ്റേറ്റ് അല്പനേരമെങ്കിലുമിരിക്കാന്‍...തോട്ടുവക്കിലെ കൈതയോല “ മിണ്ടാതെപോകുന്നോ“ എന്ന് പരിഭവം പറഞ്ഞ് പിന്നാക്കംതോണ്ടിവലിക്കുമ്പോള്‍....തിരിഞ്ഞുനിന്ന്,ക്ഷന്മാപണത്തോടെ, അവളോടുംകിന്നാരം പറയാന്‍..! അവള്‍ സമ്മാനിച്ച കൈതപ്പൂ വിന്റെ സുഗന്ധം മനം നിറച്ചാസ്വദിക്കാന്‍..പണ്ടത്തെ തൈത്തെങ്ങിന്റെ ഉയരം കണ്ട് മേലേക്കുനോക്കി “നീ ഇത്രയേറെവളര്‍ന്നോ..?“ എന്ന് അല്‍ഭുതം കൂറാന്‍....തോട്ടിലെ തെളിനീരില്‍,ശ്വാസമടക്കി മലര്‍ന്നു കിടന്ന് ,കണ്ണിമയ്ക്കാതെ തെളിമാനം നോക്കാന്‍...പരല്‍മീനും,പള്ളത്തിയും..ഒളിഞ്ഞുവന്ന് ഇക്കിളിയാക്കുമ്പോള്‍...ഞെട്ടിത്തിരിഞ്ഞെഴുന്നേറ്റ് അവരെ ശാസിക്കാന്‍..!കൈക്കുമ്പിളില്‍ വെള്ളമെടുത്ത് വായില്‍ നിറച്ച്....ധൂളിയാക്കി,മഴവില്ലുകണ്ടു രസിക്കാന്‍..! തൊടിയിലെ വാഴക്കൂമ്പില്‍ നിന്നും അല്ലിയടര്‍ത്തി തേന്‍ കുടിക്കാന്‍...നന്ദിനിപ്പശുവിന്റെ കുട്ടിക്കുറുമ്പി ഈ അപരിചിതനെ ക്കണ്ട് അന്ധാളിക്കുമ്പോള്‍....അവളോടു കൂട്ടുകൂടി ഓടിക്കളിക്കാന്‍‍...തെക്കേതൊടിയിലെ മൂവാണ്ടന്‍ മാവ് “കൊതിയാ, നിനക്കായി ഞാന്‍ കരുതീട്ടുണ്ട്‘“ എന്നുപറഞ്ഞു വീഴ്ത്തിത്തരുന്ന മാമ്പഴം,ആര്‍ത്തിയോടെ എടുത്തു കടിച്ചു തിന്നാന്‍ .‍...വേരിലും കായ്ക്കുന്ന തേന്‍ വരിക്കപ്ലാവ് കൈകാട്ടിവിളിക്കുമ്പോള്‍..ഓടിയെത്തി ആ മധുരക്കനി ആവോളം നുണയാന്‍...പ്ലാങ്കൊമ്പിലെ കടിയന്‍ നീറുകള്‍, ‘പരദേശിയായ ഈപഹയനോട്’‘ ആവേശത്തോടെ പകരംവീട്ടുമ്പോള്‍, ആര്‍ത്തലച്ചു കരയാന്‍......"

    ദൈവമേ.... എനിക്ക് എന്തേ ഇങ്ങനെ ഒന്നും എഴുതാന്‍ പറ്റാത്തത്...? ചേട്ടാ ഇഷ്ട്ടപ്പെട്ടു ഈ എഴുത്ത്....

    മറുപടിഇല്ലാതാക്കൂ
  6. അയ്യോ ആകെ കൊതിയാവുന്നു, എന്തൊക്കെയാ പറഞ്ഞത്? ഇതെല്ലാം നമ്മുടെ കേരളത്തിലുണ്ടോ?
    കൊതിപിടിക്കാനായി ഏതാനും മാങ്ങകൾ നോക്കുക,
    കുറ്റിയാട്ടൂർ mango ഇവിടെ
    കാണാം.

    മറുപടിഇല്ലാതാക്കൂ
  7. ഈ പോസ്റ്റ് വായിച്ചിട്ട് ഞാനിപ്പോള്‍ ഈ പാട്ടാണ്‌ പാടുന്നത്. "നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്.."

    നാട്ടില്‍ പോയി വന്നയുടനെയായതിനാല്‍ എനിക്ക് വല്യ കൊതിയില്ല. അല്ലായിരുന്നുവെങ്കില്‍..ഇതൊക്കെ വായിച്ച് ഞാന്‍ കുശുമ്പു പിടിച്ച് ചത്തുപോയെനെ.

    മറുപടിഇല്ലാതാക്കൂ
  8. ആഗ്രഹാമോക്കെ നന്ന് .
    പക്ഷെ അവിടെ പോയി ഇതൊന്നും കണ്ടില്ലെങ്കില്‍ ടെന്‍ഷന്‍ അടിക്കരുത് ട്ടാ.....

    മറുപടിഇല്ലാതാക്കൂ
  9. പോയി തിരിച്ചു വന്നതിനു ശേഷമാണ് ഞാന്‍ ഇത് വായിക്കുന്നത്. നാട്ടിലെത്തിയപ്പോള്‍ ഈ പറഞ്ഞതെല്ലാം കണ്ടോ? കാണാന്‍ വേണ്ടി കാത്തിരിക്കുന്നവരെയല്ലാതെ പ്രകൃതിയുടെ ചന്തം കാണാനൊത്തൊ അതൊ കണ്ടത്‌ കുറെ താറുമാറായ ചന്താമോ......
    എഴുത്ത്‌ നന്നായി.

    മറുപടിഇല്ലാതാക്കൂ
  10. നാളുകളായി..ഞാന്‍, നാരും ചകിരിയും കോര്‍ത്തു മെനഞ്ഞ എന്റെ സ്വപ്നകൂട്ടിലേക്ക്...അവിടെ, പറക്കമുറ്റാത്ത,കുട്ടിക്കുറുമ്പുകാട്ടുന്ന രണ്ട് കുഞ്ഞിക്കിളികളുടെയടുത്തേക്ക്....അവരെ ചിറകിനടിയില്‍ ഒതുക്കി ചൂടുപകര്‍ന്ന്..വഴിക്കണ്ണുമായി നാളുകളെണ്ണുന്ന..അമ്മക്കിളിയുടടുത്തേക്ക്...
    ഇഷ്ടമായി ഒത്തിരി...ഒത്തിരി...

    മറുപടിഇല്ലാതാക്കൂ