“ഹലോ..പ്രതീപേ...നീയെവിടെയാ..?”
“ ഞാന്‍ വണ്ടിയേലാ..എന്താടാ..?”- പ്ലാങ്കണ്ടത്തിലെ ഓനച്ചഞ്ചേട്ടന്റെ വീടിരുന്ന കുന്നിന്‍പുറം ജേസീബിക്ക് കുത്തിമാന്തി ടിപ്പറേല്‍ നിറച്ച്, അതുമായി പടിഞ്ഞാറന്‍ മേഖലയിലെ ഏതോ നെല്പാടം നികത്താന്‍ വച്ചുപിടിക്കുമ്പോഴാണ് ,ഓട്ടോക്കാരന്‍ ജോമോന്റെ വിളി.....
ജോമോന്റെ വോക്കല്‍ ഫ്രീക്വന്‍സിയില്‍ എന്തോ പന്തികേടു മണത്തറിഞ്ഞ ടിപ്പര്‍ സാരഥി ആക്സിലറേറ്ററില്‍നിന്നും കാലയക്കാതെ തന്നെ പ്രതികരിച്ചു....
“ എന്നാടാ....- ##**@ ....... മോനേ“..നിന്റെ വണ്ടി പോലീസു പിടിച്ചോ..?”
“ ഇല്ലെട....ഇത് വേറൊരുകാര്യാ.....”- പ്രതീപന്‍ “വേറൊരു കാര്യം” കേള്‍ക്കാന്‍ വേണ്ടി മൊബൈല്‍ കാതിലേക്കു മാക്സിമം തിരുകിക്കയറ്റി..! ആകെ സ്റ്റിയറിംഗിലുണ്ടായിരുന്ന വലതുകൈകൊണ്ട് എയര്‍ ഹോണിന്റെ ബട്ടനമര്‍ത്തി....അലറിയടുക്കുന്ന ടിപ്പറു കണ്ട് ഭയന്ന്, പള്ളിക്കൂടം പിള്ളേരും, അല്ലാത്ത പിള്ളേരും, സാധാരണ പൌരന്മാരും,പൌരിമാരും തിരിഞ്ഞുനോക്കാതെ റോഡില്‍നിന്നും എസ്കേപ്പായി...!!
രണ്ടു പിള്ളേരുടെ പടമുള്ള സൈന്‍ ബോര്‍ഡ് കണ്ടപ്പോള്‍ തുടങ്ങിയ ഹോണടി, സ്കൂളും കഴിഞ്ഞ്, പിന്നേയും കുറേ ഓടിയിട്ടേ നിര്‍ത്തിയുള്ളു..!!
“ നീയെന്നാന്നു വച്ചാ കാര്യം പറയടാ....”
“..- ##**@- - -മോനേ..നിന്റെയാ ഓണടിയൊന്നു നിര്‍ത്ത്...ചെവിപൊട്ടിപ്പോണ്...!!”
“സ്കൂളിന്റെ മുന്നിലാരുന്ന്.....വല്ല നരന്ത്കളും വട്ടംവെച്ചാ ..എനിക്കു പണികിട്ടും..!!”
“അതേയ്.......രാജൂന്റെ അമ്മ....മരിച്ചു പോയെടാ...!”
“ങേ..ഹേത്..നമ്മടെ മേലേടത്തെ രാജൂന്റെയോ...?”
“ഉം....”
“അയ്യോ..എപ്പോ..?”-
“അരമണിക്കൂറായിക്കാണും..അറ്റാക്കായിരുന്ന്..മെഡിക്കല്‍ ട്രസ്റ്റിലാ...!“
മറുപടിയായി പ്രതീപിന് ഒന്നും മിണ്ടാന്‍ കഴിയും മുന്‍പേ....എതിരേവന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ മുന്‍ഭാഗം തകരാതിരിക്കാന്‍ അയാള്‍ ടിപ്പര്‍ ഇടത്തേക്കു വെട്ടിച്ചു....മിനിമം ഗ്യാപ്പില്‍ ഇടിയില്‍നിന്നൊഴിവായി വണ്ടി..മുന്നിലെ ഗട്ടറിലേക്കു കുതിച്ചു ചാടി..!ഇപ്പോള്‍..പൈലറ്റിന്റെ കാല് ആക്സിലറേറ്ററില്‍ നിന്നും അല്‍പ്പംഒയന്നഞ്ഞു...പിന്നെ തല വെളിയിലേക്കു നീട്ടി ആ ബസ് ഡ്രൈവറെ മുന്തിയതരം നാലു തെറിവിളിച്ചു...ഭാരമേറിയ ആനാലു തെറികളും..ലക്ഷ്യം കാണാതെ നടുറോഡില്‍ തലകുത്തിവീണുതകര്‍ന്നു..!
ഇടയില്‍ കട്ടായ ഫോണ്‍..വീണ്ടും ശബ്ദിച്ചു....ജോമോന്‍ വീണ്ടും...
ഇത്തവണ...വണ്ടി ഒതുക്കാന്‍ തന്നെ ആ -ദേഹംതീരുമാനിച്ചു..
റോഡിലേക്കു കയറ്റിസ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റും അതില്‍ തൂങ്ങിയ പരസ്യങ്ങളും പിന്നിട്ട് പള്ളിയുടെ മുന്നിലെ നേര്‍ച്ചക്കുറ്റിയുടെ മുന്നില്‍
വണ്ടിനിന്നു...എതിരേ ടിപ്പര്‍ കണ്ട ഒരു പാവം ബൈക്കുകാരന്‍ അടുത്തുകണ്ട ഒരു ഇടവഴിയിലേക്കു വണ്ടി തിരിച്ചുകയറ്റിരക്ഷപ്പെട്ടു..!
“നീവരൂല്ലേ...?” - മറുതലയ്കല്‍ ജോമോന്‍.
“ പിന്നേ,ഞാനെത്തിക്കോളാം.“ വല്ലാത്തൊരു വേദനയോടെ അയാള്‍ ഫോണ്‍ കട്ടുചെയ്തു.
ഉറ്റ ചെങ്ങാതി എന്നതിലുപരി വല്ലാത്തൊരാത്മ ബന്ധം രാജുവുമായുണ്ട്..ആ..അമ്മ..ആ കുടുംബം..എല്ലാമെല്ലാം..തനിക്കത്രയേറെ പ്രിയപ്പെട്ടതാണ്..സഹിക്കാവുന്നതിനപ്പുറമാണീ വാര്‍ത്ത...എങ്ങിനെയാണ് പ്രിയ സ്നേഹിതനെ ഒന്നാശ്വസിപ്പിക്കുക.ഏറിയ ദു:ഖഭാരത്തോടെ അയാള്‍ മുന്നോട്ടൂ ചുവടുവച്ചു.. അങ്ങിങ്ങായി കാത്തു നിന്നവരേയോ...പരിചയക്കാരേയോ ...ഒന്നും അയാള്‍ ശ്രദ്ധിച്ചില്ല ...ചിലര്‍ അടക്കം പറയുന്നു...മറ്റു ചിലര്‍ ”ശ്ശ്...” ശബ്ദമുണ്ടാക്കി അയാളെ പിന്നിലേക്കു വിളിക്കുന്നു....ഒന്നും വകവക്കാതെ അയാള്‍ മുന്നിലെത്തി .. ദീനതയോടെ വിതുമ്പി....
‘ രണ്ട് ഓ പ്പീ യാറ് ഫുള്ള്...!..”
തൊട്ടുപിന്നില്‍ വിയര്‍ത്തൊലിച്ച് അക്ഷമനായി ‘ക്യൂ ‘നിന്ന പുരുഷ കേസരിയോട് അയാള്‍ മെല്ലെ യാചിച്ചു..
“ ഒരു മരണക്കേസ്സാ ചേട്ടാ..സഹിക്കാന്‍ പറ്റണില്ലേയ്.....!!”
*
“ജനനവും, മരണവും, എല്ലാം ഒരുപോലെ ലഹരിയൊഴിച്ച് ആഘോഷിക്കുകയാണ് നമ്മുടെ ‘ മദ്യ കേരളം’..!കുടിക്കാന്‍ ഓരോ കാരണങ്ങള്‍...(കാരണമില്ലാതെ കുടിക്കില്ലാട്ടോ..) നമ്മളാരാ മക്കള്‍...! പ്രബുദ്ധരല്ലേ നാം...!!കേരളമല്ലേ..നാട്...!!!”
മറുപടിഇല്ലാതാക്കൂആ അവസാന ഭാഗം തകര്‍ത്തു. നല്ലൊരു പഞ്ച്...കൊള്ളാം....
മറുപടിഇല്ലാതാക്കൂമദ്യമാണഖിലസാരമൂഴിയില്!!
മറുപടിഇല്ലാതാക്കൂമദ്യം
ഇതു വായിച്ചിട്ട് കേരളത്തിന്റെ ഇപ്പഴത്തെ അവസ്ഥയോര്‍ത്ത് എനിക്കും സഹിക്കാം പറ്റണില്ലേ...
മറുപടിഇല്ലാതാക്കൂഒരു തൊണ്ണൂറിങ്ങോട്ടൊഴിക്ക്....
തന്കടം വന്നാലും തന്തോയം വന്നാലും മ്മക്ക് രണ്ടു വീശിയാലെ ഒരു ഇത് കിട്ടൂ !.. ങ്ങട് ഒഴിക്കൂന്ന്‍ ...
മറുപടിഇല്ലാതാക്കൂനഗരത്തിലായാലും ഗ്രാമത്തിലായാലും ഒരു സ്ഥിരം കാഴ്ച. ഇഷ്ടായി.
innathe samoohathinte avastha ingane ayippoyi......
മറുപടിഇല്ലാതാക്കൂനന്നായി.
മറുപടിഇല്ലാതാക്കൂവല്ലാത്തൊരു അവസാനിപ്പിക്കാലായല്ലോ.. :)
മറുപടിഇല്ലാതാക്കൂകുടിക്കാന് എന്തെങ്കിലും കാരണം വേണ്ടേ
മറുപടിഇല്ലാതാക്കൂനല്ല വായിക്കാന്‍ രസമുള്ള കഥ
ആനുകാലിക വിഷയം
വായിച്ചു.. നന്നായിട്ടുണ്ട്... ആശംസകൾ
മറുപടിഇല്ലാതാക്കൂആ ടിപ്പര്‍ ലോറിയുടെ പോക്ക് വായിച്ചപ്പോള്‍ പേടിയായിപ്പോയി.
മറുപടിഇല്ലാതാക്കൂകഥ അവസാനിപ്പിച്ചത് കിടിലം... :)
നന്നായിരിക്കുന്നൂ... എല്ലാഭാവുകങ്ങളൂം
മറുപടിഇല്ലാതാക്കൂകുടിക്കാൻ ഓരോ കാരണങ്ങൾ
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂരസമുള്ള വായന.
കഥ കലക്കി. ഏറെ ഇഷ്ടപ്പെട്ടു. ഇതാണ് ഇപ്പോളത്തെ ഒരു അവസ്ഥ.
മറുപടിഇല്ലാതാക്കൂകൊള്ളാം നല്ല കഥ! നന്നായി അവതരിപ്പിച്ചു!
മറുപടിഇല്ലാതാക്കൂനല്ല തലവേദന ഒരു ബിയറടിച്ചിട്ട് വരാം, തീരെ മൂഡില്ല ഒരു ബിയറടിച്ചിട്ട് വരാം, ഒസാമ മരിച്ചു സന്തോഷം കൊണ്ടിരിക്കാൻ വയ്യേ ഒരു ബിയറടിച്ചിട്ട് വരാം അങ്ങനെ എത്രയെത്ര കാരണങ്ങൾ. നന്നായി
മറുപടിഇല്ലാതാക്കൂകുടിക്കാന് ഓരോരോ കാരണങ്ങള്‍. കേരളത്തിന്റെ പോക്കില്‍ ദു:ഖിക്കുന്നു.
മറുപടിഇല്ലാതാക്കൂശീലമില്ല. അതുകൊണ്ട് അതിന്റെ പേരില്‍ കുടിക്കാനില്ല. എഴുതിയത് കുറിക്കു കൊള്ളുന്ന നര്‍മം.
ചായയും ചാരായവും ഒരുപോലാ.
മറുപടിഇല്ലാതാക്കൂസങ്കടം വന്നാലും സന്തോഷം വന്നാലും ചാരായം വേണം.
പെണ്ണുകാണല്‍ ആയാലും പെരുവഴിയ്ല്‍ കണ്ടാലും ചായവേണം.
അവസാനം കിടുക്കി. സോറി കുടുക്കി!
super ending...മദ്യമേവ ജയതേ....
മറുപടിഇല്ലാതാക്കൂ:))
മറുപടിഇല്ലാതാക്കൂകലക്കി, ഇന്നിന്റെ ചിത്രം!
മദ്യം ആരോഗ്യത്തിനു ഹാനികരം ! എന്ന് കൂടി വയ്ക്കണമായിരുന്നു
മറുപടിഇല്ലാതാക്കൂമദ്യമെന്ന വിപത്തിനെ ഈ ലോകമെന്നു തിരിച്ചറിയും....നന്നായി പറഞ്ഞൂട്ടോ...
മറുപടിഇല്ലാതാക്കൂsatire കുറിക്കു കൊണ്ടു .ആദ്യം ഒന്ന്
മറുപടിഇല്ലാതാക്കൂപേടിപ്പിച്ചു കേട്ടോ ..ആശംസകള്‍.
അവസാനഭാഗം അടിപൊളി..
മറുപടിഇല്ലാതാക്കൂപ്ലാങ്കണ്ടത്തിലെ ഓനച്ചഞ്ചേട്ടന്റെ വീടിരുന്ന കുന്നിന്‍പുറം ജേസീബിക്ക് കുത്തിമാന്തി ടിപ്പറേല്‍ നിറച്ച്, അതുമായി പടിഞ്ഞാറന്‍ മേഖലയിലെ ഏതോ നെല്പാടം നികത്താന്‍ വച്ചുപിടിക്കുമ്പോഴാണ്.. ഈ വരികളിൽ എന്തോകല്ലുകടി തോന്നിയപോലെ ഒന്നു കൂടി വായിച്ച് നോക്കിക്കെ ചിലപ്പോ എനിക്കു മാത്രം തോന്നിയതാകും അല്ലെ.. അവസാന ഭാഗം ഒത്തിരി ഇഷ്ട്ടായി പക്ഷെ ആ വണ്ടിക്കാരൻ മനുഷ്യനെ പേടിച്ചു.. ഇങ്ങനെയാ റോഡു എന്റെ മാത്രം തറവാട് സ്വത്ത് എന്ന വിചാരത്തിൽ ഓടുന്നവർ.. ഇനി മറ്റേതും അകത്താക്കിയുള്ളവരവല്ലെ.. കലികാലം..അല്ലാതെന്തു പറയാൻ..
മറുപടിഇല്ലാതാക്കൂഇഷ്ട്ടപെട്ടു
മറുപടിഇല്ലാതാക്കൂഅവസാന ഭാഗം ആണ് കൂടുതലിഷ്ടപ്പെട്ടത്.
മറുപടിഇല്ലാതാക്കൂഞാന് ആദ്യം വരികയാ.ആദ്യ വരവില്‍ തന്നെ സല്‍ക്കാരം അതികേമം.നന്നായി എഴുതി.അവസാനം അതിഗംഭീരം.
മറുപടിഇല്ലാതാക്കൂഅതെങ്കിലുമുണ്ടല്ലോ ഒരാശ്രയം!
മറുപടിഇല്ലാതാക്കൂനന്നായ് പറഞ്ഞിരിക്കുന്നു.ആശംസകള്‍
മറുപടിഇല്ലാതാക്കൂClimax Kalakkeetto..!
മറുപടിഇല്ലാതാക്കൂടിപ്പർ എന്ന് കേൽക്കുമ്പോഴേ മനസിൽ പേടിയാണു. ടിപ്പർ കണ്ട് ഇടവഴിയിലേക്ക് പാഞ്ഞ മോട്ടോർ സൈക്കിൽകാരന്റെ ഭയമില്ലേ അത് പോലെയുള്ള ഭയമാണു ഇന്ന് മലയാളിക്ക് ഈ കൊലപാതകി വാഹനത്തെ കാണുമ്പോൾ; സാരഥി കുടിയനും കൂടി ആയാലോ! നല്ല കഥ, ആശംസകൾ.
മറുപടിഇല്ലാതാക്കൂവായിച്ച് തുടങ്ങിയപ്പൊ കരുതി കോമഡിയാണല്ല്
മറുപടിഇല്ലാതാക്കൂപിന്നെ കരുതി ടിപ്പര്‍ കാലനാകുന്ന ട്രാജഡിയാവും എന്ന്
എനിക്ക് പിന്നേം തെറ്റി, ക്ലൈമാക്സ് ഒട്ടു പ്രതീക്ഷിക്കാത്തതായി, ചിരിച്ച് കൊണ്ട് മനസ്സിലാ ഡ്രൈവറെ *#&^*#&^ വിളിച്ചുപോയി.
എന്തായാലും ലളിതമായി ഹാസ്യം കലര്‍ത്തി സീരിയസായൊരു കാര്യം പറഞ്ഞു. സ്കൂളിന്‍റെ സൈന്‍ബോര്‍ഡ് കണ്ടപ്പൊ തൊട്ട് തുടങ്ങിയ ഹോണടിയും ഡയലോഗ്സും....ആകെ മൊത്തം ഇഷ്ടപെട്ട്.
അപ്പൊ വീണ്ടും കാണാം, ആശംസകള്‍!
അടിപൊളി ക്ലൈമാക്സ്.
മറുപടിഇല്ലാതാക്കൂനമ്മള് മലയാളികള്‍ ഇപ്പോള്‍ ഇങ്ങനെ ആണ്.കഥ അസ്സലായി
മറുപടിഇല്ലാതാക്കൂകൊള്ളാട്ടോ ..:)
മറുപടിഇല്ലാതാക്കൂഅവസാന വാചകത്തില്‍ അയാളുടെ മനസ്സ് പൂര്‍ണ്ണമായും വെളിപ്പെടുന്നു.എന്നിട്ടും അത് അംഗീകരിക്കാന്‍ നമ്മില്‍ കൂടുതല്‍ പേര്‍ക്കും കഴിയുന്നില്ല.നല്ലവനെ നല്ലവനായും ചീത്തയെ ചീത്തയായും ആദ്യന്തം കാണാനാണ് നമുക്കിഷ്ടം.കാരണം ഒരാളെ ജഡ്ജ് ചെയ്യാന്‍ അപ്പോള്‍ എളുപ്പമാണ്.ഒരാള്‍ വഴിവക്കില്‍ ബോധം കേട്ട് കിടന്നാല്‍ അവന്‍ വെള്ളമടിച്ചു കിടക്കുകയാണെന്ന് നമ്മള്‍ അങ്ങ് തീരുമാനിക്കും.കടമകളില്‍ നിന്നും ഒളിച്ചോടാന്‍ അതും എളുപ്പവഴിയാണ്.നന്നായി കഥ പറഞ്ഞു വാക്കുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ നന്നാക്കാമായിരുന്നു.ആശംസകള്‍ ......
മറുപടിഇല്ലാതാക്കൂ"പെണ്ണുകാണല്‍ ആയാലും പെരുവഴിയ്ല്‍ കണ്ടാലും ചായവേണം"
എന്ന കണ്ണൂരാന്റെ കമന്റും കിടിലം.
“ ഒരു മരണക്കേസ്സാ ചേട്ടാ..സഹിക്കാന്‍ പറ്റണില്ലേയ്.....!!”
മറുപടിഇല്ലാതാക്കൂകള്ളുകുടിക്കാന് ഓരോരോ കാരണങ്ങള്‍ അല്ലാതെന്താ? ശരാശരി മലയാളിയുടെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറികഴിഞ്ഞിരിക്കുന്നു ഈ വെള്ളമടി. അവസാനം കലക്കി. കഥയിഷ്ടമായി. വളരെ നന്നായി അവതരിപ്പിച്ചു. ആശംസകള്‍..
അവസാനം ഇങ്ങനെ പ്രതീക്ഷിച്ചതേയില്ല. രസകരമായ അവതരണം.
മറുപടിഇല്ലാതാക്കൂഒരു മരണക്കേസ്സാ ചേട്ടാ..സഹിക്കാന്‍ പറ്റണില്ലേയ്.....!!”
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
നല്ല ഒതുക്കത്തില്‍ പറയുകയും,തീര്‍ക്കുകയും ചെയ്തു.
മറുപടിഇല്ലാതാക്കൂപലരും എഴുതിയ പോലെ ക്ലൈമാക്സ് പ്രവചനാതീതമായിരുന്നു.
അഭിനന്ദനങ്ങള്‍.
വളരെ നന്നായിരിക്കുന്നു.... അവസാനഭാഗം ഇഷ്ടമായി
മറുപടിഇല്ലാതാക്കൂഉഷാറായി ചേട്ടാ........ ക്ലൈമാക്സ് സൂപ്പർ.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ.........
കഥനന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ
“ ഒരു മരണക്കേസ്സാ ചേട്ടാ..സഹിക്കാന്‍ പറ്റണില്ലേയ്.....!!”
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞു...
മറുപടിഇല്ലാതാക്കൂകൃഷ്ണന് ചേട്ടാ ,
മറുപടിഇല്ലാതാക്കൂനല്ല അവതരണം.. പിന്നെ ചില പ്രയോകങ്ങള്‍ കലക്കിട്ടോ ഉദാഹരണമായി "മൊബൈല്‍ കാതിലേക്കു മാക്സിമം തിരുകിക്കയറ്റി."സാധാരണ പൌരന്മാരും,പൌരിമാരും".. അഭിനന്ദനങ്ങള്‍ ..
ടിപ്പര്‍ കണ്ടാല്‍ എങ്ങനെ എസ്കേപ് ആകാതിരിക്കും !
മറുപടിഇല്ലാതാക്കൂമാഷേ..അടിപൊളിയായിട്ടുണ്ട് കേട്ടോ..
ചില സ്ഥലങ്ങളില്‍ ഒക്കെ ശരിക്കും ചിരിപ്പിച്ചു..
ഒത്തിരിയൊത്തിരി നന്ദിയുണ്ട് എല്ലാവര്‍ക്കും..
മറുപടിഇല്ലാതാക്കൂഇവിടെ വന്നതിന്...ക്ഷമയോടെ ഇതുവായിച്ചതിന്...
നിര്‍ദേശങ്ങളും..അഭിപ്രായങ്ങളും അറിയിച്ചതിന്....
ഞാന്‍ ഇനിയും പ്രതീക്ഷിക്കും..ഈസ്നേഹം, സഹകരണം..
സസ്നേഹം- പ്രഭന്‍ക്യഷ്ണന്‍
കൊള്ളാം ഇഷ്ട്ടപെട്ടൂ... :)
മറുപടിഇല്ലാതാക്കൂആശംസകളോടെ
http://jenithakavisheshangal.blogspot.com/
ഇഷ്ടപ്പെട്ടു :-)
മറുപടിഇല്ലാതാക്കൂഇത് വായിച്ചിട്ട് ഒരു സല്യൂട്ട് തരാൻ തോന്നുന്നു. പ്രതീക്ഷിച്ച ക്ളൈമാക്സ് ആയിരുന്നു എങ്കിലും അതിന്റെ ആ പഞ്ച് സൂപ്പർ.
മറുപടിഇല്ലാതാക്കൂഎല്ലാ ആശംസകളും.
satheeshharipad.blogspot.com
അടിപൊളി...
മറുപടിഇല്ലാതാക്കൂആശംസകൾ...
കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞു, അവസാനം അടിപൊളിയായി...!
മറുപടിഇല്ലാതാക്കൂറോട്ടില് വേറുതേ വീണുപോയ ആ തെറികള്‍ പോലെ
മറുപടിഇല്ലാതാക്കൂഉഗ്രന്
"തന്തോശം" വന്നാലും "തന്താപം" വന്നാലും .....
മറുപടിഇല്ലാതാക്കൂഖ്യു നില്ക്കാന്‍ ഓരോരോ കാരണങ്ങളെ.....
ആദ്യമായാണ്.
ഇനിയും വരാം.
ആശംസകളോടെ
ലതാണൂ ക്യൂ നിക്കാൻ ഓരോ കാരണങ്ങളേയ്.... നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂഏയ്, ഇതൊക്കെ തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും മാത്രം കഥയാാ..
മറുപടിഇല്ലാതാക്കൂമദ്യകേരളത്തിൽ ഫുൾടൈം തണ്ണിയാ..
അതുകൊണ്ട് വിഷമം വരികയേയില്ല.
അദ്യോം അവസാനോം ഓക്കെ നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഎന്തോരം കംമെന്റ്സാ...!!
good post...aashamsakal
മറുപടിഇല്ലാതാക്കൂകൃഷ്ണേട്ടോ..
മറുപടിഇല്ലാതാക്കൂനന്നാഴി..
വഴരെ രസാ... .രസായ്ട്ട്ണ്ട്...
(ബേഴാരാവണ്ട..
ഇത്തിരി കുഴിച്ചു,
അല്ല, കുടിച്ചു..)
ഒരു മദ്യകേരളത്തിൽ നടക്കുന്ന കഥ
മറുപടിഇല്ലാതാക്കൂ@പ്രഭന്‍ കൃഷ്ണന്‍---അല്ലാ പൊന്നു അനക്ക് 65 കമന്റ് പോരഞ്ഞിട്ടാണോ എന്നെ കൊണ്ട് കമന്റിപ്പിക്കുന്നത്..
മറുപടിഇല്ലാതാക്കൂപചെങ്കി കഥ സൂപ്പര്‍...അവസാനത്തെ ട്വിസ്റ്റ് അങ്ങ് കലക്കി..
ഇങ്ങട വേറെ സൂപ്പര്‍ സാദനങ്ങള്‍ ലിങ്ക് തയോ..
ഞാള് വായിക്കാം..
ഹെന്തായാലും എനിക്ക് ഒരു പൂച്ചയെ തന്ന മനുഷ്യന്‍ അല്ലയോ...
athanu.athanu malayali.kazhinja onathinu njan vellathil oru onam ennoru post ezhuthiyirunnu.ee vishayathe patti.nalla kathakal anallo.evide varan kazhinjathil santhosham
മറുപടിഇല്ലാതാക്കൂMalayaliyude kannadi!
മറുപടിഇല്ലാതാക്കൂനല്ല ഓൺ റോഡ് അനുഭവമുള്ളയാൾ എഴുതിയതു പോലെ തോന്നി. 1)“ എന്നാടാ....- ##**@ ....... മോനേ“..നിന്റെ വണ്ടി പോലീസു പിടിച്ചോ..?” 2) “സ്കൂളിന്റെ മുന്നിലാരുന്ന്.....വല്ല നരന്ത്കളും വട്ടംവെച്ചാ ..എനിക്കു പണികിട്ടും..!!”മുതലായവ ഉദാഹരണം. 3)ഭാരമേറിയ ആനാലു തെറികളും..ലക്ഷ്യം കാണാതെ നടുറോഡില്‍ തലകുത്തിവീണുതകര്‍ന്നു..! എന്നത് അസ്സലായ സത്യാവിഷ്കാരം. കാരണം ഡ്രൈവർ മാരിൽ ചിലർ ഒരു നിയന്ത്രണവുമില്ലാതെ തെറിപറയുന്ന കൂട്ടരാണ് അത് എതിർ കക്ഷി കേട്ടാലുമില്ലെങ്കിലും അവരത് പറഞ്ഞു തീർത്തിട്ടേ പോകുകയുള്ളു. നല്ല തമാശക്കഥ .പക്ഷേ ഒരു സംശയം എവിടെയും കടിപിടി കൂടുന്ന മനുഷ്യർ എന്തു കൊണ്ട് മദ്യശാലക്കു മുൻപിലെ ക്യൂവിൽ എല്ലായർത്ഥത്തിലും സംയമനം പാലിക്കുന്നുവെന്നത് മദ്യത്തിന്റെ നന്മയല്ലേ? ആ സ്ഥിതിക്ക് ഒരു ബഫ്ഫർ സ്റ്റേറ്റ് എന്ന നിലക്ക് ഇതിനെ അങ്ങ് അംഗീകരിക്കരുതോ?
മറുപടിഇല്ലാതാക്കൂ"ഒരു മരണക്കേസ്സാ ചേട്ടാ..സഹിക്കാന്‍ പറ്റണില്ലേയ്.....!!" ഇത് കലക്കി....
മറുപടിഇല്ലാതാക്കൂവായിച്ചു ചേട്ടാ.. അപ്രതീക്ഷിതമായ ഒരു സൂപ്പര്‍ ക്ലൈമാക്സ്..!
മറുപടിഇല്ലാതാക്കൂഅപ്പം ഇതിന്‍റെ സന്തോഷത്തിനായ് നമുക്കേതാ ബ്രാന്‍ഡ്.. ;) ഹഹ
ദേ ഒഴിച്ച് പിന്നേം മദ്യം!
മറുപടിഇല്ലാതാക്കൂ:)
പ്രബുദ്ധരായ മലയാളിക്ക് വികാരം എന്തായാലും മേമ്പോടിക്ക് മദ്യം വേണം.
മറുപടിഇല്ലാതാക്കൂഇത് ഒരു വല്ലാത്ത സ്ഥിതിവിശേഷമായി, അതിലും പരിതാപകരം വാഹനം ഓടിക്കുന്നവര്‍ ലക്ക് കെട്ട് മദ്യപിക്കുന്നു എന്നത് തന്നെ. കഴിഞ്ഞ മാസത്തിലെ കോട്ടയം വാര്‍ത്ത ആരും മറന്നു കാണില്ല മദ്യപിച്ച് അപകടം വരുത്തിയ ഡ്രൈവറെ ന്യായീകരിക്കുന്ന പോലീസുകാരനെ ജനം കൈയ്യേറ്റം ചെയ്തത്.
മലയാളി മദ്യപിക്കുന്നത് വിവരദോഷം കൊണ്ടല്ല. അതിപ്പോ ഒരു സ്റ്റാറ്റസ് സിമ്പലാ!
ഏത് മാമ്മോദീസയോ, ഗൃഹപ്രവേശമോ കല്യാണമോ ചാവ് അടിയന്തരമോ ഫംക്ഷന്‍ എന്തായാലും 'ബാര്‍ അറ്റാച്ച്ഡ്' അല്ലങ്കില്‍ കൊറച്ചിലായി!!
നല്ല പോസ്റ്റ്!!
നന്നായിട്ടുണ്ട്....
മറുപടിഇല്ലാതാക്കൂവായിച്ചു...ചുരുക്കി പറഞ്ഞാല്‍ കിടിലന്‍. ചിരിപ്പിക്കുന്നത് ഒപ്പം ചിന്തിക്കാനുള്ള വകയും നല്‍കുന്നു. ഡ്രൈവിങ്ങിനെ വര്‍ണ്ണിച്ചത് രസകരമായി..:)
മറുപടിഇല്ലാതാക്കൂപിന്നെ തല വെളിയിലേക്കു നീട്ടി ആ ബസ് ഡ്രൈവറെ മുന്തിയതരം നാലു തെറിവിളിച്ചു...ഭാരമേറിയ ആനാലു തെറികളും..ലക്ഷ്യം കാണാതെ നടുറോഡില്‍ തലകുത്തിവീണുതകര്‍ന്നു..!
മറുപടിഇല്ലാതാക്കൂനമോവാകം ..
ആശംസകള്‍ പ്രഭേട്ടാ...
എന്റെ പ്രഭന്‍,
മറുപടിഇല്ലാതാക്കൂകാലത്തെ അല്പം മൂഡ് ഓഫായി, കര്‍ത്താവു വിചാരിച്ചാലും ചിരിപ്പിക്കാന്‍ പറ്റുകയില്ല, എന്ന് ഉറപ്പിച്ചു വന്ന എന്നെ അവസാനത്തെ വരി പൊട്ടി ചിരിപ്പിച്ചു കളഞ്ഞു.
ഇത് ഒന്നൊന്നര എഴുത്താണ്
പ്രഭൻ ചേട്ടോ... ഇതു കലക്കീട്ടാ...!നാട്ടിൽ വാറ്റിക്കൊണ്ട് കറങ്ങി നടന്ന കാലം ഓർമ്മ വന്നു ;)
മറുപടിഇല്ലാതാക്കൂഅലറിയടുക്കുന്ന ടിപ്പറു കണ്ട് ഭയന്ന്, പള്ളിക്കൂടം പിള്ളേരും, അല്ലാത്ത പിള്ളേരും, സാധാരണ പൌരന്മാരും,പൌരിമാരും തിരിഞ്ഞുനോക്കാതെ റോഡില്‍നിന്നും എസ്കേപ്പായി...!!
മറുപടിഇല്ലാതാക്കൂഭാരമേറിയ ആനാലു തെറികളും..ലക്ഷ്യം കാണാതെ നടുറോഡില്‍ തലകുത്തിവീണുതകര്‍ന്നു..!
ഒരു മരണക്കേസ്സാ ചേട്ടാ..സഹിക്കാന്‍ പറ്റണില്ലേയ്.....!!”
ഹോ.. പഞ്ചോടു പഞ്ച്.. ഇവിടെ ഞാന്‍ എത്താന്‍ എന്തെ ഇത്ര വൈകി. മുന്‍പ് വന്നതെല്ലാം മറ്റു ലിങ്കുകളില്‍ ആയത് കൊണ്ടാകാം.. ഇഷ്ടായി ഇഷ്ടായി ..
കിടിലന്‍ പോസ്റ്റ്... Climax തകര്‍ത്തു..
മറുപടിഇല്ലാതാക്കൂഇതൊരു പരമ യാഥാര്‍ത്ഥ്യം...ഇവിടം ഇപ്പൊ മദ്യപ്രദേശ് അല്ലേ ..
"ഭാരമേറിയ ആനാലു തെറികളും..ലക്ഷ്യം കാണാതെ നടുറോഡില്‍ തലകുത്തിവീണുതകര്‍ന്നു".
.കൊള്ളാം.... ഇങ്ങനെ തകര്‍ന്നു വീഴുന്നവ ചില സ്കൂള്‍ കുട്ടികള്‍ പെറുക്കിയെടുക്കാറുണ്ട് ..
ചെറിയ ഒരു വിഷയം എന്ന് തോന്നുമെങ്കിലും ഒരുപാട് ചിന്തിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ട്.. സ്വന്തം തെറ്റിനെ ബസ് ഡ്രൈവറെ തെറി പറയുന്നതും...മരണം പോലും പറഞ്ഞു മദ്യപിക്കുന്ന മനസ് മരവിച്ച മലയാളിയും..എല്ലാം നന്നായിടുണ്ട്..വളരെ നന്നായിടുണ്ട്..
മറുപടിഇല്ലാതാക്കൂപ്രഭൻ, കലക്കിപ്പൊളിച്ചു. ഇതു ഞാൻ വായിക്കാതെ പോയത് എന്റെ തെറ്റ്.
മറുപടിഇല്ലാതാക്കൂആർക്കെന്തു വന്നാലും ഇക്കാലത്ത് അവസാനം ചെന്ന് നിൽക്കുന്നത് ഇവിടെ തന്നെയാണ്.
ഇഷ്ടപ്പെട്ടു:))