ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

ഒറ്റമൂലി

               പത്തു പതിനേഴു കോല്‍ താഴ്ച്ചയുള്ള കിണറിന്റെ  അരമതിലില്‍ പാതിചാരിനിന്ന്  വെള്ളം കോരി, വക്കും പക്കും ചളുങ്ങിയ അലുമിനിയക്കുടത്തിലേക്ക്  നീട്ടി ഒഴിച്ചുകൊണ്ട്, പാതിയില്‍ നിര്‍ത്തിയ വാചകം സുലോചന എന്ന സുലു മുഴുമിപ്പിച്ചു.
“ദേ..ഇതുപോലെയാ ഇന്നലെ അങ്ങേര് വാളുവച്ചത്..!”
ബക്കറ്റില്‍ നിന്നും കുടത്തിലേക്കുള്ള വെള്ളച്ചാട്ടത്തെ  തന്റെ കണവന്റെ  ‘വാളി‘നോട് ഉപമിച്ച  ആ കാവ്യ ഭാവനയെ നോക്കി എന്റെ പൊണ്ടാട്ടി ചോദിച്ചു.
“ഓഹോ..അപ്പോ ഇന്നലേം ഫിറ്റാരുന്നോ..?”
“എന്നാ ഫിറ്റല്ലാത്തത്..?”
തികഞ്ഞ നീരസത്തോടെ സുലു മറുചോദ്യമെറിഞ്ഞു.
                              അയല്‍പക്കത്തെ അമ്മിണിചേച്ചി , തോട്ടിയില്‍ അരിവാള്‍ വച്ചുകെട്ടി എടുത്തു പൊക്കി കഷ്ടപ്പെട്ട് ഉന്നം പിടിച്ച് ഞെട്ടില്‍ കൊളുത്തി ചെത്തിവലിച്ചുചാടിച്ച്, ഉച്ചയോടെ  ഹോം ഡെലിവറി നല്‍കിയ  വലിയ വരിക്കച്ചക്ക വെട്ടിമുറിച്ച്  എരിശ്ശേരിപ്പരുവത്തില്‍ തുരു തുരാ അരിഞ്ഞു കൂട്ടുന്ന തിരക്കിലാണ് എന്റെ മണൈവി..!
കിണറിനരികില്‍നിന്നും നീങ്ങി, സുലു വരിക്കച്ചക്ക മിഷനില്‍ പങ്കു ചേര്‍ന്നു.
“ഒരു ദെവസോങ്കിലും..ഒന്നു പോതത്തോടെ കണ്ടാ മതിയാരുന്നു..!”
“പീക്കിരിയാണെങ്കിലും രണ്ട് പെങ്കൊച്ചുങ്ങളാ . അതെങ്കിലുംഒന്നോര്‍ക്കാന്‍ മേലേ അങ്ങേര്‍ക്ക്..”
മനസ്സറിയാതെ പുറത്തേക്കു ചാടുന്ന പരിഭവങ്ങള്‍ കേട്ട് എന്റെ ഇടതുഭാഗത്തിന്റെ ഭൂരിഭാഗം വോള്‍ട്ടേജും ചോര്‍ന്നു..!
“ഒക്കെ ശര്യാകും ചേച്ചീ..!സമാധാനായിട്ടിരിക്ക്..!”
ഒരാശ്വാസ വാക്കു പറയാന്‍ പറ്റിയല്ലോ...എന്ന  ആത്മവിശ്വാസത്തില്‍ ലവള് സുലുവിനെ നോക്കി.
“എവ്ടെ ശരിയാകാനാ എന്റെ അനീ .. ഞാന്‍ പോവാത്ത അമ്പലമില്ല,
പള്ളിയില്ല..ചെയ്യാത്ത മരുന്നില്ല..വഴിപാടില്ല.എങ്ങനെ ശര്യാവൂന്നാ നീ പറയ് ണെ..?”
ലവള് പരുങ്ങി .  ‘ശ്ശൊ വേണ്ടായിരുന്നു’  എന്ന് മനസ്സിലോര്‍ത്തുകൊണ്ട്  
ഒലിച്ചിറങ്ങിയ ചക്കയരക്ക് ,ഒരു ചിരട്ടയുടെ മൂട്ടിലേക്ക് ആവാഹിച്ചു..!
“ ഒരിക്കല്  ധ്യാനത്തിനു പോയതല്ലാരുന്നോ..?”
“ ഉം..അതും പരീക്ഷിച്ചതാ, തുണ്ട്പറമ്പിലെ മോനച്ചന്‍ കുടിനിര്‍ത്തീത് അവ്ടെപ്പോയിട്ടായിരുന്ന്. അതു കൊണ്ട് അവന്റെ കൂടെ പറഞ്ഞ് വിട്ടു. നാലാം ദെവസം രണ്ടാളും തിരിച്ചുവന്നു..എന്റെ കെട്ട്യോന്‍ ആടിയാടി രണ്ട് കാലേല്..!
കൊണ്ടുപോയവന്‍ മൂക്കും കുത്തി നാലു കാലേല്..!
അതോടെ ത്യാനം മതിയാക്കി..!!”
പുറം കൈകൊണ്ട് മൂക്കു തുടച്ചു വലിച്ചുകൊണ്ട്  സുലു തുടര്‍ന്നു.
“മൂന്നു വീട് അപ്രത്ത്ന്ന് ഞാനിവ്ടെ വരണ്ട കാര്യമൊണ്ടോ.. അവ്ടെ കെണറ് വറ്റീട്ട് ഒരാഴ്ച കഴിഞ്ഞു. ആ കെണറൊന്നു നന്നാക്കി ത്തന്നാല്  ഞാനീ വെള്ളം ചുമക്കണോ..!”
പറഞ്ഞാലും പറഞ്ഞാലും തീരാത്ത പരിദേവനങ്ങളിലൂടെ സുലു  വീണ്ടും മുന്നോട്ട്.
“എനിക്കു വയ്യ അനീ.. ശര്‍ദിക്കുമ്പം പുറം തിരുമ്മാനും..അല്ലാത്തപ്പോ അകംതിരുമ്മാനുമായിട്ടൊരു ജീവിതം..എനിക്കു മടുത്തു..! ഹെന്റെ  പിള്ളേരെയോര്‍ത്തിട്ടാ.. അല്ലങ്കില്...ഞാന്‍......”
മുഴുവന്‍ പറയാനാവാതെ  സുലു നിര്‍ത്തി.
      “ചേച്ചി വേണ്ടാത്തതൊക്കെ ആലോചിച്ച്  മനസ്സു വിഷമിക്കാതെ..എന്തേലുമൊരു വഴി ദൈവം കാട്ടിത്തരും..!”
വലിയ തത്വജ്ഞാനിയുടെ ഭാവത്തില്‍  ഭാര്യ അവരെ  ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
തൊണ്ടയില്‍ കുരുങ്ങിയ ഗദ്ഗദത്തിന്റെ കുരുക്കഴിക്കാനെന്ന വണ്ണം  കയ്യിലിരുന്ന മൂന്നാലു ചക്കച്ചുളകള്‍   ഓരോന്നായി സുലുവിന്റെ വായിലേക്ക് കയറി അന്നനാളം വഴി ആമാശയം ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു..! അതില്‍  ശേഷിച്ച നാല് ചക്കക്കുരു  ലക്ഷ്യം തെറ്റാതെ അടുത്തിരുന്ന  പാത്രത്തിലേക്ക് അവര്‍ നീട്ടിയെറിഞ്ഞു.
റിഫ്രെഷ്  ചെയ്തെടുത്ത തൊണ്ടയില്‍ നിന്ന് സുലുവിന്റെ ശബ്ദം വീണ്ടും....
  “ എങ്ങനേലും അങ്ങേരുടെ  ഈ നശിച്ച കുടി നിര്‍ത്താതെ ഞങ്ങള്‍ക്ക്  ഗതിയുണ്ടാവൂല്ല..! “
               കിണറിനുമപ്പുറം ഇടവഴിയിലൂടെ  മുതുകില്‍ സഞ്ചിയും  തൂക്കി പള്ളിക്കൂടം പിള്ളേര്  നടന്നകലുന്നതു കണ്ട സുലു എല്ലാ പൊതു പരിപാടികളും തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ച് ചാടിയെഴുന്നേറ്റു.
“ യ്യോ ..നാലുമണി വിട്ടു..! പിള്ളേരിപ്പം എത്തും.. ഞാന്‍ പോവ്വാട്ടൊ..”
മറുപടിക്കൊന്നും കാത്തുനില്‍ക്കാതെ സുലു വേഗം കുടം എടുത്ത്  എളിയില്‍ വച്ചു. പിന്നെ  കണ്വാശ്രമത്തിലെ ശകുന്തള കുമാരിയുടെ സ്റ്റൈലില്‍ മുന്നോട്ടു നടന്നു.  കോസ്റ്റൂമും , മേക്കപ്പും ഇട്ടാല്‍  ഒരൊന്നൊന്നര ശകുന്തള..!
കാലില്‍ ദര്‍ഭമുന കൊണ്ടെന്നു തോന്നുന്നു, ശകുന്തള പെട്ടെന്നു തിരിഞ്ഞു നിന്നു.
“ ഞാനിവിടെ വന്ന്  ഇതൊക്കെ പ്പറഞ്ഞെന്ന് അങ്ങേരറിയല്ലേ...പിന്നെ അതു മതി....!”
ബാക്കി ഭാഗങ്ങള്‍ ഭാവനയില്‍ ക്കാണാന്‍ എന്റെ ഭാര്യക്ക് അവസരം നല്‍കിക്കൊണ്ട്  ശകുന്തള  ആശ്രമത്തിലേക്കു പോയി..!
                     അത്താഴത്തിന്  മേശമേല്‍ പതിവില്ലാത്ത വിഭവംകണ്ട് അപ്പൂസ് ചോദിച്ചു.
“ ഇതാണോ അമ്മേ ചെറുശേരി..?”
“ ചെറുശ്ശേരിയല്ലാ അപ്പൂ.. എരിശ്ശേരി..!എത്ര തവണ പറഞ്ഞതാ  നീ മറന്നോ..? “
അവന്‍ ചക്കയെരിശ്ശേരിയെപ്പറ്റി നന്നായി മനസ്സിലാക്കട്ടെ എന്നു കരുതി 
ഞാന്‍ ഇടപെട്ടു.
“ അതായത്,  അപ്പൂ......നല്ലവണ്ണം  മൂക്കാത്ത വരിക്കച്ചക്ക.............“
“ അവന്  വേറേ എന്തെല്ലാം പഠിക്കാനുണ്ട് ..! അതിനിടേലാ ഏട്ടന്റെ ഒരെരിശ്ശേരി......! “
ദുഷ്ട ….!  അവളെന്റെ  കുക്കറി ഷോ ഓഫ് ചെയ്തു.
പിന്നെ അകത്തെ മുറിയില്‍ ഉറങ്ങുന്ന അമ്മുവിനെ ഒന്ന് നിരീക്ഷിച്ച് തിരികെയെത്തി.
“ഞാന്‍ നേരത്തേ പറഞ്ഞില്ലേ.. സുലുവേച്ചീടെ കാര്യം..? ആ ചേട്ടന്റെ കുടി നിര്‍ത്തിയില്ലെങ്കില്‍...വല്ലാത്ത കഷ്ടം തന്ന്യാ..!”
“ അതിനിപ്പം നമ്മളെന്തു ചെയ്യാനാ..? അത് അങ്ങേര് തന്നെ വിചാരിക്കണ്ടേ....?“
“ കുടി നിര്‍ത്താനുള്ള മരുന്നുകളുണ്ടെല്ലോ ,അല്ലെങ്കില്‍ ഹോസ്പിറ്റല്‍, ഡി എഡിക്ഷന്‍ സെന്റര്‍..എവ്ടേങ്കിലും പോകാന്‍ അയാളോടൊന്നു പറയണം.. ഏട്ടന്‍ പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും...”
“ ഓക്കേ ..ഞാനൊന്നു ശ്രമിച്ചു നോക്കാം..!” ഞാനവള്‍ക്കുറപ്പു നല്‍കി.
“ കുടി നിര്‍ത്താനെന്തിനാ ആശൂത്രീല്‍ പോണത്..?”- അപ്പുവിനു സംശയം.
“അല്ലാതെ ആ ചേട്ടനെങ്ങും നിര്‍ത്തില്ല മോനേ..”
അവളുടെ മറുപടി.
“അതിന്  ചെന്യായകം  പോരേ..?”
ദൈവമേ...!രണ്ടാം ക്ലാസ്സുകാരന്റെ സിലബസ്സില്‍ ഇപ്പോ ഇതും ചേര്‍ത്തോ എന്ന് ഞാന്‍ ശങ്കിച്ചു..!
“അമ്മൂന്റെ കുടി നിര്‍ത്താന്‍ ചെന്യായകം മതീന്ന്‍ അമ്മിണിയാന്റി പറഞ്ഞില്ലാരുന്നോ..?“
അപ്പു രണ്ടും കല്‍പ്പിച്ചല്ല, നാലും കല്‍പ്പിച്ചാണ്...!
അവള്‍ ചിരിയടക്കി എന്റെ നേരേ കണ്ണെറിഞ്ഞു . 
ഞാനൊന്നും കേട്ടിട്ടേയില്ല ,  അവള്‍തന്നെ മറുപടി കൊടുക്കട്ടെ എന്നു കരുതി,  ആ തക്കത്തിന്  രണ്ടു മൂന്നു  സ്പൂണ്‍ എരിശ്ശേരി കൂടി വായ്ക്കകത്താക്കി.
“  അയ്യേ ..അമ്മു കുഞ്ഞുകുട്ട്യല്ലേ ….അതു കൊണ്ടൊന്നും വല്യ ആള്‍ക്കാരുടെ കുടി നിര്‍ത്താനൊക്കൂല്ല...!”
‘ഹും..!ഇതൊക്കെ വളരെ വിദഗ് ദമായി ഞാന്‍ സോള്‍വ് ചെയ്തതു കണ്ടോ ‘ എന്ന ഭാവം അവള്‍ക്ക്..!
കയ്യിലിരുന്ന സ്പൂണ്‍ പാത്രത്തില്‍ വച്ച്  അവന്‍  എന്റെ നേരേ തിരിഞ്ഞു.
“കണ്ടൊ അച്ചാ ഈ അമ്മ നൊണ പറേണത്..?“
ഡാഡീം, മമ്മീം  പരസ്പരം നോക്കി ,
“അമ്മ അച്ചനോട് പറേണത് ഞാന്‍ കേട്ടതാ....”
“ എന്ത്..?’
“അമ്മൂനെ പറ്റിച്ചപോലെ നിങ്ങളേം ഞാന്‍ പറ്റിക്കൂന്ന്...!”
വെളിയിലേക്കുവന്ന പൊട്ടിച്ചിരി മനപ്പൂര്‍വ്വം തടുത്തു നിര്‍ത്താന്‍ നോക്കി.. അതോടെ വായിലുണ്ടായിരുന്ന എരിശ്ശേരി റൂട്ടു മാറിയോടി മൂക്കിലൂടെ പുറത്തുവന്നു...!
“എന്റമ്മച്ചീ...! എന്ത് എരിവ്...!”
ചിരിയും ചുമയും കൂടിക്കലര്‍ന്നു..കണ്ണു നിറഞ്ഞൊഴുകി . ഒരുവിധം എഴുന്നേറ്റ് പുറത്തേക്കു പോകുമ്പോള്‍   അപ്പു  സംശയത്തോടെ വീണ്ടും പറയുന്നതു കേട്ടു.
“ ങേ..അപ്പോ അച്ചനും കുടി നിര്‍ത്തീല്ലേ..??”
                                                                              *   

144 അഭിപ്രായങ്ങൾ:

  1. അല്ലെങ്കിലും ഈ കുടിയൊക്കെ നിര്‍ത്താന്‍ അവരവര്‍ തന്നെ മനസ്സു വയ്ക്കണം..!!

    മറുപടിഇല്ലാതാക്കൂ
  2. “ ങേ..അപ്പോ അച്ചനും കുടി നിര്‍ത്തീല്ലേ..??”
    ഹ ഹ തകര്‍ത്തു .

    മറുപടിഇല്ലാതാക്കൂ
  3. കുടിക്കുന്നതൊക്കെ കൊള്ളാം
    കടിക്കാഞ്ഞാല്‍ മതി!

    (പോസ്റ്റ്‌ കടിച്ചുപറിച്ചുകുടഞ്ഞുകളഞ്ഞല്ലോ ഭായ്)

    മറുപടിഇല്ലാതാക്കൂ
  4. ഹയ്യേ , ഇങ്ങേര് ഇതെന്തു ഭാവിച്ചാ......കഴിഞ്ഞ തവണ മുളക് തേച്ചു...ദേ ഇപ്പോള്‍ ചെന്യായകം.
    ഡാ മോനെ അപ്പൂ, ഇതൊന്നും ചെന്യായകത്തില്‍ ഒതുങ്ങുന്ന കേസല്ല.. മുള്ളുവേലി വേണം , മുള്ളുവേലി............

    മറുപടിഇല്ലാതാക്കൂ
  5. പറഞ്ഞ പോലെ ഇപ്രാവശ്യം വണ്ടി നേരത്തെ കേറി .... ടിക്കറ്റ്‌ കാശ് മുതലായി .... ഭാവനകളും റൂട്ട് മാറി പല വഴിക്ക് ഓടും എന്ന് ഇത് വായിച്ചപ്പോള്‍ പിടി കിട്ടി .... ആദ്യം മുതല്‍ അവസാനം വരെ രസച്ചരട് വിടാതെ വായനക്കാരനെ പിടിച്ചിരുത്താനുള്ള പ്രഭന്റെ കഴിവ് അഭിനന്ദനാര്‍ഹം തന്നെ .... ആശംസകള്‍ കൂട്ടുകാരാ ...

    മറുപടിഇല്ലാതാക്കൂ
  6. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിച്ചു നിങ്ങള്‍ ആള് പുലിയാണ് കേട്ടോ മക്കള്‍ ചെവികേള്‍ക്കാന്‍ പാകത്തില്‍ ഉണ്ടെങ്കില്‍ ഇതൊക്കെ ശ്രദ്ദിക്കണ്ടേ ആക്ക്രാന്തം കാരണം കണ്ണ് കാണില്ലേ

    ധര്ബ മുന സുലുവിന്റെ കാലിലല്ല മനസ്സിനല്ലേ ശരിക്കും കൊണ്ടിട്ടുണ്ടാവുക

    മറുപടിഇല്ലാതാക്കൂ
  7. ഇതാ പറയുന്നത് !! പിള്ള മനസ്സില്‍ കള്ളമില്ല !!
    ചേട്ടായീ ,,,ഇനിയെങ്കിലും ,മണിയറയില്‍ ഒന്ന് സയലന്‍സ്‌ മോഡ് ഇടാന്‍ മറക്കല്ലേ >>>ഇപ്പോഴത്തെ പിള്ളാര്‍ക്ക് ഒന്നല്ല ഒരു ഒന്നൊന്നര "ഫുദ്ധി"യാ

    അല്പം വൈകിയിട്ടാണെങ്കിലും വന്നത് ചിരിക്കാന്‍ വക നല്‍കിയ നല്ല പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  8. സുലുവിന്റെ പരിവേദനങ്ങളിലൂടെ കടന്ന്... ചക്കച്ചുളയില്‍ ഉടക്കി. ശേഷം, പാചക റാണിയെ സ്മരിച്ച്.. ഒടുക്കം....!!!
    എങ്ങും പിടി തരാതെ ഒടുക്കം കൊണ്ട് നിര്‍ത്തിയേടത്തു നിന്നും കഥ പിറകോട്ടു കൂട്ടി കൊണ്ട് പോകുന്നു എന്നെ.,., അതിപ്പോള്‍, ചെന്ന് നില്‍ക്കുന്നത്. എന്റെ 'മണിയറ'യിലാണ്.
    ആ ഒന്ന് സൂക്ഷിക്കുന്നത് നന്ന്.
    വായന ശരിക്കും രസിച്ചൂട്ടോ.

    മറുപടിഇല്ലാതാക്കൂ
  9. അല്ലേലും ആ ഓണ സദ്യ ഉണ്ടാക്കാന്‍ മുളക് അരിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് ആരെകൊണ്ടെങ്കിലും പറയിപ്പിക്കുമെന്നു. ഇപ്പോള്‍ അപ്പുവിനെ കൊണ്ട് തന്നെ പറയിപ്പിചില്ലേ? അങ്ങനെ വേണം തനിക്കു.
    ഇനി എനിക്ക് ചിരിക്കാന്‍ വയ്യ.

    മറുപടിഇല്ലാതാക്കൂ
  10. കലക്കി... ചിരിച്ചു കേട്ടോ അവസാനം.. വളരെ നല്ല അവതരണം

    മറുപടിഇല്ലാതാക്കൂ
  11. നാട്ടിലെ ഓരോ കാര്യങ്ങള്‍ അതുപോലെ കണ്മുന്നിലുടെ ഒരു ചലച്ചിത്രം
    കണക്കെ കടന്നു പോയി ഓര്‍മ്മ പുതിക്കിയത്തിനും ചിരിപ്പിച്ചതിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  12. “അമ്മൂനെ പറ്റിച്ചപോലെ നിങ്ങളേം ഞാന്‍ പറ്റിക്കൂന്ന്...!”
    .. പ്രഭാന്‍ ചേട്ടാ... എന്നിട്ട് പറ്റിച്ചോ....?;
    ;
    ;;
    ;;
    ;;; ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  13. ഹ...ഹ... സമ്മതിച്ചിരിക്കുന്നു....ഉണ്ണി മൂത്രം പുണ്യാഹം..
    ഉണ്ണി വാക്കും വെടിക്കുറ്റി....

    നാടിന്റെ വിവരണം നന്നേ രസിച്ചു..കിണറും തോട്ടിയും ഗ്രാമീണ ശൈലികളും...

    പ്രഭന്‍ ദേ ഈ ബ്ലോഗില്‍ അപ്പുറത്ത് ഇരുന്നു തിന്നുന്ന
    ആ ഹാംസ്റ്ററിനെപ്പോലെ തന്നെ.
    എത്ര കിട്ടിയാലും മതിയാകാതെ.

    ചെന്നി നായകം ഒന്നും പോര.ഇങ്ങനെ 'ദര്‍ഭ മുനയും' തപ്പി
    നടക്കും...വായന രസിച്ചു....

    മറുപടിഇല്ലാതാക്കൂ
  14. “എനിക്കു വയ്യ അനീ.. ശര്‍ദിക്കുമ്പം പുറം തിരുമ്മാനും..അല്ലാത്തപ്പോ അകംതിരുമ്മാനുമായിട്ടൊരു ജീവിതം..എനിക്കു മടുത്തു..!പാവം അമ്മിണി ചേച്ചി
    അപ്പുവിന്റെ സംശയം കേട്ട് ഒരുപാട്ചിരിച്ചു നന്നായി അവതരിപ്പിച്ചു എല്ലാ ഭാവുകങ്ങളും നേരുന്നു
    NB:ഞാന്‍ ആദ്യമായാണ് ഈ വഴി വരുനത്‌ ഇനിയും വരും ഈ വഴികാണിച്ചുതന്ന കൊമ്പനും നന്ദി.താങ്കള്‍ക്ക് സമയം കിട്ടുകയാണെങ്കില്‍ http://rakponnus.blogspot.com/

    മറുപടിഇല്ലാതാക്കൂ
  15. മദ്യപാനികളുടെ കുടുംബത്തിലെ സങ്കടങ്ങള്‍ നന്നായി വരച്ചിട്ടിരിക്കുന്നു.ആദ്യം പറഞ്ഞതും അവസാനം പറഞ്ഞതും തമ്മില്‍ പൊരുത്തമില്ല കെട്ടോ....പറഞ്ഞ രീതി നന്നായി ബോധിച്ചു .ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  16. നല്ല പോസ്റ്റ്
    കുടിച്ച് വാള് വെക്കുന്നത് സൂക്ഷിക്കുക
    ഹല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  17. അമ്മൂനെ പറ്റിച്ചപോലെ നിങ്ങളേം ഞാന്‍ പറ്റിക്കൂന്ന്...

    ആസ്വദിച്ചു വായിച്ചു...

    മറുപടിഇല്ലാതാക്കൂ
  18. "ബക്കറ്റില്‍ നിന്നും കുടത്തിലേക്കുള്ള വെള്ളച്ചാട്ടത്തെ തന്റെ കണവന്റെ ‘വാളി‘നോട് ഉപമിച്ച ആ കാവ്യ ഭാവനയെ നോക്കി.." അവതരണം രസ്സായി മാഷേ :)

    മറുപടിഇല്ലാതാക്കൂ
  19. പ്രഭന്‍..ചിരിപ്പിക്കാനുള്ള ശ്രമം അസ്സലായി ..അയല്‍വാസിയുടെ കുടിയില്‍ തുടങ്ങി വീട്ടിലെ കുടിയില്‍ അവസാനിപ്പിച്ചു .
    അയാള്‍ക്ക്‌ എന്ത് പറ്റീ എന്നറിയാനുള്ള എന്റെ ആഗ്രഹം നടന്നില്ല .കാരണം പ്രഭാന്‍ റൂട്ട് മാറ്റി. അപ്പോള്‍ ദിത് പറയാനായിരുന്നു അല്ലെ ദത് ഇടയില്‍ കൊണ്ടുവന്നിട്ടത്‌ ? :)
    ഏതായാലും കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  20. പ്രഭാന്‍ ഭായ്, ഒരു ചിരിയുടെ മാലപ്പടക്കം ആണ് പൊട്ടിച്ചത്..വളരെ ഇഷ്ടപ്പെട്ടു..ഇനിയെങ്കിലും മാനം മര്യാദയായി "കുടി" നിര്തിക്കോ..അതാണ്‌ നല്ലത്..അല്ലെങ്കില്‍ ചെക്കന്‍ നാലാളുടെ മുന്‍പില്‍ "പൊട്ടിക്കും".

    മറുപടിഇല്ലാതാക്കൂ
  21. ചെന്ന്യായം വല്ലാതെ കൈക്കുമോ പുളിക്കുമോ....ആവോ........
    നല്ല എഴുത്തെന്നു പ്രത്യേകം പറയുന്നില്ല....അത് എന്നും എന്നും അങ്ങനെ തന്നെ ആണല്ലോ.....ആവട്ടെ.....അഭിനന്ദനങ്ങള്‍.....
    അത്തോളിയിലേക്ക് സ്വാഗതം.....

    മറുപടിഇല്ലാതാക്കൂ
  22. ഹഹഹഹഹഹാഹഹഹാഹഹഹഹഹ..........
    പ്രഭന്‍ചേട്ടാ നിക്ക് വയ്യേ ഇനി ചിരിക്കാന്‍ ....സമ്മതിചൂട്ടോ........

    മറുപടിഇല്ലാതാക്കൂ
  23. അന്യായ കുടികള്‍ തന്നെ.. :) രണ്ട് കുടിയന്മാരും കുട്ടികളെ‍ പട്ടിണിയാക്കാതിരിക്കട്ടെ

    നല്ല അവതരണം.

    മറുപടിഇല്ലാതാക്കൂ
  24. നല്ല കയ്പ്പ്.അപ്പോള്‍ അതാണല്ലേ ഈ പോസ്റ്റിന്റെ പോസ്റ്റിന്റെ പ്രചോദനം?

    മറുപടിഇല്ലാതാക്കൂ
  25. ബെസ്റ്റ് അച്ഛന്‍ ...ഇതാണ് അച്ഛന്റെ പരിപാടി അല്ലെ .....ഹും കള്ളന്‍ കണ്ടാലേ അറിയാം ഒരു കള്ള ലക്ഷണം

    നന്നായിട്ടോ ........നല്ല ഫ്ലോ ഉണ്ട് വായിക്കാന്‍ ..പിന്നെ നര്‍മ്മം അത് എപ്പോഴും നിറഞ്ഞു നിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  26. രസകരമായി ഭായ് .... പോസ്റ്റ്‌ മുഴുവന്‍ താല്പര്യതോട് കൂടി വായിച്ചു തീര്‍ത്തു ....

    “ദേ..ഇതുപോലെയാ ഇന്നലെ അങ്ങേര് വാളുവച്ചത്..!”


    ഇനിയും ഇത് പോലെ രസകരമായ് പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.. എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  27. ദേ..ഇതുപോലെയാ ഇന്നലെ അങ്ങേര് വാളുവച്ചത്..!”

    ആദ്യം തന്നെ ചിരിച്ചുപോയി കേട്ടോ

    മറുപടിഇല്ലാതാക്കൂ
  28. ചേട്ടോ മൊത്തം കുടിയാണല്ലോ ..സംഭവം കലക്കി..

    മറുപടിഇല്ലാതാക്കൂ
  29. വാള്‍ ഭാവന നന്നായി .അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  30. ഹ ഹ ഹ അത് ശരി.... അപ്പൊ അങ്ങിനെയാണ് കാര്യങ്ങള്‍.

    എന്താ ചെയ്യാ. കുടി നിര്‍ത്താന്‍ എന്തൊക്കെ വഴികള്‍

    മറുപടിഇല്ലാതാക്കൂ
  31. :-)വളരെ രസകരമായ പോസ്റ്റ്‌.....അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  32. പ്രഭൻ... ഇത്തവണയും കിടുക്കി.നന്നായി ചിരിച്ചു..സുലു വേഗം കുടം എടുത്ത് എളിയില്‍ വച്ചു. പിന്നെ കണ്വാശ്രമത്തിലെ ശകുന്തള കുമാരിയുടെ സ്റ്റൈലില്‍ മുന്നോട്ടു നടന്നു. കോസ്റ്റൂമും , മേക്കപ്പും ഇട്ടാല്‍ ഒരൊന്നൊന്നര ശകുന്തള..!
    കാലില്‍ ദര്‍ഭമുന കൊണ്ടെന്നു തോന്നുന്നു, ശകുന്തള പെട്ടെന്നു തിരിഞ്ഞു നിന്നു.,,ഉപമകളിലൂടെയും,വിഷയ വിന്യാസത്തിലൂടെയും നല്ലൊരു ക്ലൈമക്സിൽ എത്തിനിൽക്കുന്ന.ഈ ഹാസ്യവിരുന്നിന് നക്കൊരു നംസ്കാരം.....വീണ്ടും ചിരിക്കാനായി കാത്തിരിക്കുന്നൂ....

    മറുപടിഇല്ലാതാക്കൂ
  33. പ്രഭൻ, ചിരിച്ചു. പക്ഷേ ചിരിയിലും വലുത് കഥയുടെ റൂട്ട് തന്നെ. വളരേ മനോഹരമായിപ്പറഞ്ഞിരിക്കുന്നു. നൊസ്റ്റാൾജിക്ക്! എന്നു പറഞ്ഞാൽ തെരിദ്ധരിക്കരുതേ. വേറെയും ഒറ്റമൂലികളുണ്ട്...ചീരാമുളകരച്ച് തേച്ചാലോ?

    മറുപടിഇല്ലാതാക്കൂ
  34. Appo kudi nirthiyittilla alle?? Hmmm ee kudi ee adutha kalathonnum nilkkumennu thonnunnillaaaa... hi hi hee :) Thakrthoo chettaaa!! Kidilan bhasha. Oro varikalilum narmmam undaayirunnu. Sahrikkum aaswadichaanu vaayichathu. Upamakalum udaaharangalumellam superrrr!! Ithupolulla kooduthal postukalkkaayi kaathirikkunnu...

    Regards
    http://jenithakavisheshangal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  35. ഓണത്തിനും , ക്രിസ്മസ് നും , പെരുന്നാള്‍ക്കും ആണ് കേരളത്തില്‍ കുടി കൂടുതല്‍ എന്നാണു ഞാന്‍ വിചാരിച്ചേ...
    എല്ലാം തെറ്റായിരുന്നു .......

    മറുപടിഇല്ലാതാക്കൂ
  36. തകർത്തു പൊളിച്ചടുക്കി.. ഹി ഹി.. എനിക്ക് കുക്കറി ഷോ ഓഫ് ചെയ്തു എന്ന വാചകമാ ഒരുപാട് ഇഷ്ടമായത്:)

    മറുപടിഇല്ലാതാക്കൂ
  37. രസായി കുടിപുരാണം.....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  38. കുട്ടികള്‍ ചില ഇടിവെട്ട്‌ ഭാഷകള്‍ പ്രയോഗിക്കും

    എന്റെ ഇളയ മകന്‍ ഞങ്ങളുടെ ഒപ്പം കിടക്കുന്ന ശീലമുള്ളവനായിരുന്നു. അല്‍പം വലുതായി എന്നു തോന്നിയപ്പോള്‍ ഇനി മാറ്റിക്കിടത്താം എന്നു വിചാരിച്ച്‌ അവനോടു പറഞ്ഞു ഇന്നു മോന്‍ ചേട്ടന്റെ ഒപ്പം കിടക്കൂ.

    നിര്‍ബന്ധം കൂടിയപ്പോള്‍ അവന്‍ അവന്റെ മറുപടി "അച്ഛാ ഞാന്‍ അങ്ങോട്ടു നോക്കത്തില്ല ഭിത്തിയിലേക്കു നോക്കി കിടന്നോളാം" എന്ന്. എന്താ അവന്‍ ഉദ്ദേശിച്ചതെന്ന് ചോദിച്ചറിയാന്‍ തോന്നിയില്ല അതുകൊണ്ട്‌ ഇപ്പൊഴും അറിയില്ല

    http://pukayunnakadhakal.blogspot.com/2011/09/blog-post.html?showComment=1315048038719#c6870916305538312473

    same comment, I think suits this post also
    ha ha ha :)

    മറുപടിഇല്ലാതാക്കൂ
  39. ആദ്യന്തം രസച്ചരട് പൊട്ടാതെ നല്ല ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു പ്രഭന്‍....:)

    മറുപടിഇല്ലാതാക്കൂ
  40. അതും ഒരു പോസ്റ്റ് ആക്കി ല്ലെ?...

    മറുപടിഇല്ലാതാക്കൂ
  41. നല്ല രസമുണ്ടായിരുന്നു ...ഇഷ്ട്ടപെട്ടു

    മറുപടിഇല്ലാതാക്കൂ
  42. ചെന്നിനായകവും മുട്ടയുടെ വെള്ളയും ഒക്കെ ചേര്‍ത്തുള്ള പ്രയോഗം ആ ചെക്കന് വേണ്ടി വന്നോ,, !! :)

    മറുപടിഇല്ലാതാക്കൂ
  43. ഒറ്റമൂലി ചിരിപ്പിച്ചു ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  44. ഹ ഹ ഹ ഇങ്ങേരുടെത് തന്നല്ലേ മ്വോന്‍. ഇതല്ല, ഇതിലും വലിയ സുനാമി വരും അവന്‍റെ വായീന്ന്! ചിരിപ്പിച്ചു ചേട്ടാ...

    മറുപടിഇല്ലാതാക്കൂ
  45. കുടിയന്മാരെ കൊണ്ട് തോറ്റു
    ചേട്ടനും വാളു വെകകാരുണ്ടോ ആവോ
    :)

    മറുപടിഇല്ലാതാക്കൂ
  46. എന്നാലും ചെന്യായകം തേച്ചാലെങ്ങനാ കള്ളു കുടി നിര്‍ത്തുക..?? ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ.. അതെങ്ങനെ എവിടെ തേക്കണം എന്നു പറഞ്ഞു തരുവായിരുന്നെങ്കില്‍ എന്റെ അയല്‍ക്കാരന്‍ ആ തിലകനും ( തിലകന്റെ പരാക്രമങ്ങള്‍ ദാ ഇവിടെ --> http://fayaz-itsallabout.blogspot.com/2009/04/blog-post_30.html ) കുറച്ച് ചെന്യായകം കൊടുക്കാന്‍ സരുവിനോട് പറയാമായിരുന്നു.. അങ്ങേരും ഒടുക്കത്തെ കുടിയാണെന്നെ.. എന്റെ പ്രഭാ കൃഷ്ണാ.. കുടിയൊക്കെ നിര്‍ത്തിക്കൂടെ..? ഇങ്ങനെ കൊച്ചു കുട്ടികളെ കൊണ്ടു പറയിപ്പിക്കണോ..??

    മറുപടിഇല്ലാതാക്കൂ
  47. കുടി അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഇപ്പം പറയുമെന്നു കരുതിയാ ആകാംക്ഷയോടെ വായിച്ചു വന്നത്. അവസാനം അഛന്റെ കുടിയാ അവസാനിപ്പിച്ചത്...!!
    അടിപൊളീ മാഷെ....

    ഇൻഡ്യാഹെറിറ്റേജിന്റെ കമന്റും നന്നായി ചിരിപ്പിച്ചു.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  48. ആ ചെന്നിനായകം പ്രയോഗം കൊള്ളാം..
    ഈ ഉണ്ണിയാണോ നമ്മുടെ ടിന്റുമോന്‍.. :-) രസിച്ചു..

    മറുപടിഇല്ലാതാക്കൂ
  49. നല്ല ബെസ്റ്റ് ഒറ്റമൂലി....തകര്‍ത്തു പ്രഭാ ...

    മറുപടിഇല്ലാതാക്കൂ
  50. അസ്സലായി!
    സൂപ്പർ പോസ്റ്റ്‌!!

    മറുപടിഇല്ലാതാക്കൂ
  51. മുകളിലുള്ള എല്ലാ കമെന്റുകളും പിന്താങ്ങുന്നു. അപ്രതീക്ഷിതമായ ഒടുക്കം കൂടുതല്‍ മനോഹരമായി.

    മറുപടിഇല്ലാതാക്കൂ
  52. @@
    ആരവിടെ!
    സദാചാര ബ്ലോഗര്‍മാര്‍ ഇതുവഴി വന്നില്ലേ.
    അശ്ലീലമെഴുതി നമ്മുടെ അന്തപ്പുരം മലീമസമാക്കുന്നത് കാണുന്നില്ലേ.?
    എവിടെ അവര്‍ ? ആ കണ്ണുരുട്ടിക്കാക്കയും വാദ്യാരും?
    ച്ച്ചായ്‌! മോക്ഷം മോക്ഷം!

    പ്രഭോ,
    അടിയന്‍ നമിച്ചിരിക്കുന്നു.
    ഭാഷയും ശൈലിയും സൂപ്പര്‍ !

    **

    മറുപടിഇല്ലാതാക്കൂ
  53. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിച്ചല്ലോ...കൃഷ്ണാ !

    മറുപടിഇല്ലാതാക്കൂ
  54. പ്രഭേട്ടാ... കുടി അസ്സലായിട്ടോ... നല്ല നര്‍മ്മം, ശൈലിയും സൂപ്പര്‍...

    മറുപടിഇല്ലാതാക്കൂ
  55. ചിരിച്ചു ചിരിച്ചു ഞാനിവിടെ വാള് വെക്കും.. :)

    മറുപടിഇല്ലാതാക്കൂ
  56. ഹ ഹ ചിരിച്ചു.
    നല്ല വര്‍ത്താനം പറയണപോലെ ഒഴുക്കുള്ള ഭാഷ.

    മറുപടിഇല്ലാതാക്കൂ
  57. ഹായ് പ്രഭന്‍ ..കാവ്യ ഭാവന അപാരം. പിന്നെ ക്ലൈമാക്സും കിടിലം ..നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  58. അറിയാതെ ഉള്ളില്‍ ചിരി വിടര്‍ത്തുന്ന നര്‍മ്മമാണ്‌ ശരി എന്ന് ഞാന്‍ പറയും. ഈ പോസ്റ്റ്‌ അത്‌ ശരി വെയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  59. പ്രിയപ്പെട്ട പ്രഭന്‍,
    പിള്ള മനസ്സില്‍ കളങ്കമില്ല എന്ന് പറയുമല്ലോ!വളരെ രസിച്ചു വായിച്ച ഒരു പോസ്റ്റ്‌! ഈ നര്‍മം ജീവിതത്തില്‍ ഒരു പാട് സഹായിക്കും,കേട്ടോ!
    അവതരണ രീതി വളരെ നന്നായി!
    അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  60. ഹെന്റെ പടച്ചോനെ..എനിക്ക് വയ്യ.. ഒരു തരി ചെന്നിനായകമരച്ചിട്ടാല്‍ പിന്നെ സ്തനപാനം അസ്ഥാനത്തായി പോകും.. പറഞ്ഞില്ലാന് വേണ്ട.. ഇമ്മാതിരി പോസ്ട്ടുകലിട്ടു ശുദ്ധ സസ്യഭുക്കുകളായ ഭാര്യമാരെ പുതിയ കൊനിഷ്ടു പഠിപ്പിക്കല്ലേ ആശാനെ..

    കൊള്ളാട്ടോ.. നന്നായിരിക്കുന്നു.. മനുഷ്യര്‍ക്കിടയില്‍ നടക്കുന്ന ഇത്തരം രസകരമായ് ഒരു പാട് സംഭവങ്ങള്‍ ജനങ്ങളോട് പറയാന്‍ ചിലര്‍ക്ക് ലജ്ജയാണ്.. താങ്കളുടെ ഈ ധൈര്യം അഭിനന്ദനീയം തന്നെയാണ്.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  61. നാടന്‍ ശൈലി. നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  62. നന്നായിട്ടുണ്ട് മാഷെ

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  63. കുടി വിട്ടിട്ടു ഒരു കേസും ഇല്ലേ ?
    ചിരിച്ചും ചിരിപ്പിച്ചും എന്ന് പറയുന്നതിന്റെ കൂടെ കുടിച്ചും കുടിപ്പിച്ചും എന്ന രീതി...
    മനസ്സീക്ക് അങ്ങട് പിടിക്കിണില്ല്യ !
    :)

    മറുപടിഇല്ലാതാക്കൂ
  64. അജ്ഞാതന്‍10/10/11 8:36 PM

    nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    മറുപടിഇല്ലാതാക്കൂ
  65. ഇതൊരു ഒന്നൊന്നര സംഭവം ആയിപ്പോയല്ലോ പ്രഭൻ... ചിരിച്ചൊരു ലവലായി...

    മറുപടിഇല്ലാതാക്കൂ
  66. ഇങ്ങള് ആള് പുലിയാട്ടാ .
    കൊള്ളാം ചിരിച്ചു പോയ് പോസ്റ്റ് വായിച്ച്

    മറുപടിഇല്ലാതാക്കൂ
  67. ശരിക്കും ചിരിപ്പിച്ചു.. പോസ്റ്റ് പെരുത്ത് ഇഷ്ടായി.. അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  68. ......പിന്നെയെന്തുണ്ടായി? നാടൻ നർമ്മത്തിൽ ചെന്യായം കലക്കി കുടി നിർത്തുന്ന വിദ്യ നന്നായിരിക്കുന്നു. അവസാനഭാഗത്ത്, പത്തിരുപത്തിയേഴു വർഷങ്ങൾക്കുമുമ്പ് ഞാനൊന്നു സഞ്ചരിച്ചുപോയി. എവിടേയും നടക്കുന്ന സംഭവം നന്നായി അവതരിപ്പിച്ചു, നർമ്മഭാവനകൾ വിതറിക്കൊണ്ട്......ആശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  69. നന്നായി എഴുതി. നര്‍മ്മം കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  70. ശൈലി വളരെ നല്ലതെന്ന് നേരത്തെ തെളിയിച്ചതാണല്ലോ.ഈ പോസ്റ്റും നല്ല ഒഴുക്കുള്ള വായന സമ്മാനിച്ചു.ശൈലിക്ക് തന്നെ പ്രൈസ്!
    ആശംസകൾ...........സ്നേഹപൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  71. നല്ല ഭവന നന്നായി രസിച്ചു.ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  72. ഹഹഹഹ...പ്രഭന്‍ തകര്‍ത്തുതരിപ്പണമാക്കി. കേട്ടോ? എന്നാലും കള്ള അച്ഛാ? :-)

    മറുപടിഇല്ലാതാക്കൂ
  73. അമ്മൂനെ പറ്റിച്ച പോലെ ചേട്ടനീം പറ്റിച്ചോ ? അത് പറഞ്ഞില്ല, സൂപ്പറായി ട്ടോ

    മറുപടിഇല്ലാതാക്കൂ
  74. ജീവിതത്തിലെ കൊച്ചു കൊച്ചു മുഹൂര്‍ത്തങ്ങളെ മനോഹരമായി അവതരിപ്പിച്ചു.ഇത്തരം സിറ്റുവേഷന്‍ എനിക്കനുഭവം ഉണ്ട്. അയല്‍ക്കാരികള്‍ എല്ലാം ഞങ്ങളുടെ വീട്ടില്‍ വരും. പിന്നെ അടുക്കളപ്പുറത്ത് ഒരു മുടിയാട്ടമാണ്.കളിയും,ചിരിയും, ഇടയ്ക്ക് കുട്ടികളോട് ശകാരവും ഒക്കെ. നന്നായി. ഇനിയും പരസ്പ്പരം കാണാം.

    മറുപടിഇല്ലാതാക്കൂ
  75. ശുദ്ധഹാസ്യം അതിന്റെ ഉന്നത നിലവാരത്തില്‍ അവതരിപ്പിച്ചു. ഓരോ വരിയിലും ചിന്തിച്ചു ചിരിക്കാനുള്ള വകനല്കിയ പോസ്റ്റ്. അവസരം ഉണ്ടായിട്ടും ഒട്ടും വള്ഗര്‍ ആവാതെ "കുടി"
    നിര്‍ത്തിയ വിഷയത്തെ രസകരമായി അവതരിപ്പിച്ചു. ഈ കയ്യടക്കമാണ് വായനക്കാരെ രസിപ്പിക്കാനുള്ള ഒറ്റമൂലി.

    സമയം നഷ്ടമായില്ല. Good narration with lot of humor. Keep writing.

    മറുപടിഇല്ലാതാക്കൂ
  76. കുഞ്ഞൂവലിയ പോസ്റ്റ്.. ഇപ്പോഴും ബ്ലോഗുകൾ സജീവമായി ഉണ്ടെന്നുകാണുന്നതിൽ വളരെ സന്തോഷം !!

    മറുപടിഇല്ലാതാക്കൂ
  77. ഹ ഹ നല്ല രസം വായിക്കാന്‍ ....നല്ല അവതരണ മായി കേട്ടോ ......ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  78. വൈകി എത്തിയെങ്കിലും ചിരിക്കാനുള്ള വക ഞാന്‍ പ്രതീക്ഷിച്ചു.. പതിവു പോലെ..
    സത്യം പറ നിങ്ങളെങ്ങനാ കുടി നിര്ത്തിയത്? :)

    മറുപടിഇല്ലാതാക്കൂ
  79. വായിച്ച് ചിരിച്ചു... താമസിച്ചാണ് എത്തിയത്..സംഗതി ജോർ.!!!

    മറുപടിഇല്ലാതാക്കൂ
  80. ഞാൻ നേരത്തെ ഒരഭിപ്രായം കാച്ചിയിരുന്നെങ്കിലും അന്നേരം പറയാനോങ്ങിയ കാര്യം പറയാൻ മടിച്ച്. കരളിനു കാലു വരക്കണ്ടേ മാഷേ എന്ന് ഒരു കുട്ടി ഇസ്കോൾ മാഷോട് ചോദിച്ചതായി അറിയാം. ഇവിടെ പപ്പ്ളിക്കായി ഞാനത് മുണ്ടൂല. വേണേൽ മെയിലാം. ഹിഹിഹി...

    മറുപടിഇല്ലാതാക്കൂ
  81. അജ്ഞാതന്‍20/10/11 3:42 PM

    ഹി ഹി ഹി...ഈച്ചങ്ങായിടെ കാര്യം..

    മറുപടിഇല്ലാതാക്കൂ
  82. "എഴുതി ഒപ്പിച്ചത് " വളരെ നന്നായി. നര്‍മ്മം തുളുമ്പുന്ന വരികള്‍ . അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  83. അയ്യേ ഞാനെങ്ങനാ അഭിപ്രായം പറയണെ..... ഇച്ച് നാനാവനു.... എന്നാലും ചിരിച്ചു മടുത്തൂട്ടോ... :)

    മറുപടിഇല്ലാതാക്കൂ
  84. ചിരിച്ച് ചിരിച്ച് ഒരു വഴിയായീ...
    പ്രഭേട്ടാ ഇങ്ങള് നര്‍മ്മത്തിന്റെ ആശാന്‍ തന്യാട്ടോ:)

    മറുപടിഇല്ലാതാക്കൂ
  85. child is the father of father എന്നതാണ് ഇപ്പോഴത്തെ പിള്ളാരുടെ ഒരു രീതി ,കേമം എന്നതിന് തൊണ്ണൂറ്റി ഒന്‍പതാം ഗാരന്റി ...നൂറാമന്‍ ആരായിരിക്കും ?

    മറുപടിഇല്ലാതാക്കൂ
  86. 'പുലരി'യിലെത്തുമ്പോള്‍ ഇത്തിരി വൈകി.ഒറ്റമൂലി നന്നേ ബോധിച്ചു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  87. ചേട്ടാ കലക്കി കളഞ്ഞല്ലോ ശെരിക്കും എന്‍ജോയ് ചെയ്തു അഭിനന്ദനങ്ങള്‍ എല്ലാ തെറ്റുകളും തിരുത്താംഒന്ന് ശെരിയായി വരുന്നതെ ഉള്ളു നല്ലൊരു ഉപദേശം തന്നതിന് നന്ദി ....

    മറുപടിഇല്ലാതാക്കൂ
  88. ഷ്ട്ടായി ഒത്തിരി ഒത്തിരി.. ഇതുവഴി വന്നത് വെറുതേയായില്ല..വാളിന്റെ ഉപമ അതിഗംഭീരം...

    മറുപടിഇല്ലാതാക്കൂ
  89. കലക്കി അടിപൊളി പോസ്റ്റ്‌. ഒരുപാട ചിരിച്ചു. ഇതുവരെ ബ്ലോഗ്‌ വായനയില്‍ വലിയ രസം കാണിക്കാത്ത എന്റെ സുര്‍ത്തു യാസര്‍ പട്ടാമ്പി വായിച്ച് ചിരിക്കുകയായിരുന്നു ഇവിടെ. എല്ലവിത ഭാവുകങ്ങളും നേരുന്നു. ഒഴിവുണ്ടാകുമ്പോള്‍ ഇവിടെയും ഒന്ന് സ്ന്നര്ഷിക്കണേ....
    http://ftpayyooby.blogspot.com/2011/10/blog-post.html

    മറുപടിഇല്ലാതാക്കൂ
  90. ha...ha...njan orupad neram irunnu chirichu. thanks.... i expect more posts from you.....

    മറുപടിഇല്ലാതാക്കൂ
  91. എങ്ങനെ രസകരമായി എഴുതണമെന്നു പഠിപ്പിക്കുന്നു .. കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  92. വളരെ രസകരമായി എഴുതി, രസിപ്പിച്ചു വായിപ്പിച്ചു, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  93. മാഷെ,
    ഒരു ചെറിയ ത്രെഡ് ഒരു നല്ല നര്‍മ്മ കഥ ആക്കി വിജയിച്ചതില്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  94. ഒന്നൊന്നര ഒറ്റമൂലി തന്നെ. അടിപൊളി.

    മറുപടിഇല്ലാതാക്കൂ
  95. അതിപ്പോ, പിള്ള മനസ്സിൽ കള്ളമില്ല....

    മറുപടിഇല്ലാതാക്കൂ
  96. നന്നായി ചിരിപ്പിച്ചെടോ......
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  97. nannayi.... aashamsakal........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

    മറുപടിഇല്ലാതാക്കൂ
  98. പതിവുപോലെ, ഒരു കൊച്ചുത്രെഡില്‍ പിടിച്ച് നന്നായി ഡെവലപ്പ് ചെയ്തു. കുട്ടികളുടെ ചെവി എപ്പോഴും ദൂരെയുള്ള തരംഗങ്ങള്‍ പോലും പിടിച്ചെടുക്കും. പിന്നെ പ്രയോഗിക്കുന്നത് പലപ്പോഴും അസ്ഥാനത്താവും. കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  99. വളര നന്നായി പറഞ്ഞു ...നമ്മുടെ യൊക്കെ ജീവിതത്തില്‍ നിന്നും ഒരേട് അല്ലേ ......മനോഹരം

    മറുപടിഇല്ലാതാക്കൂ
  100. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ എത്ര രസകരമായി അവതരിപ്പിച്ചിരിക്കുന്നു ! അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  101. ഹയ്യോ!! ആദ്യം മുതല്‍ ചെറുചിരിയോടെ വായന തുടങ്ങിയതാണ്‌. പോകെപ്പോകെ ചിരി വലുതായി.അവസാനം ഒരു പൊട്ടിച്ചിരിയിലാണ് വായന അവസാനിച്ചത്‌...അപ്പോള്‍ നേരത്തെ ഇവിടെ എത്താന്‍ കഴിയാഞ്ഞതില്‍ ഖേദം തോന്നി.ഇതുപോലുള്ള കിടിലന്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു..!

    മറുപടിഇല്ലാതാക്കൂ
  102. ഉഷാറാക്കി പ്രഭന്‍. നല്ല പ്രയോഗങ്ങള്‍ സാധാരണ ഭാഷയില്‍ ആയപ്പോള്‍ സൌന്ദര്യം വളരെ വര്‍ദ്ധിച്ചു. എന്നിട്ട് പുള്ളിക്കാരന്റെ കുടി നിര്ത്തിച്ചോ...?

    മറുപടിഇല്ലാതാക്കൂ
  103. ഹ ഹ ഹ ... വളരെ നര്‍മ്മത്തോടെ അവതരിപ്പിച്ചിരിക്കുന്നു... ഈ പയ്യന്‍മാരുടെയൊക്കെ ഒരു കാര്യം. കഥാ സാരത്തിലേക്ക്‌ കൊണ്‌ട്‌ വരാന്‍ ഉപയോഗിച്ച ആഖ്യാന ശൈലി പ്രത്യേകം പരാമര്‍ശിക്കുന്നു, അഭിനന്ദനങ്ങള്‍.. ഇനിയും വരാം...

    മറുപടിഇല്ലാതാക്കൂ
  104. ഹ ഹ ഹ കിടിലന്‍. നേരത്തെ കുടിക്കാന്‍ കഴിയാത്തതിലുള്ള സങ്കടത്തോടെ. ഒരുപാട് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  105. കൊള്ളാം.കഥയില്‍ കൂ‍ടുതലും സംഭാഷണങ്ങള്‍ ആയതു കൊണ്ട് വായിക്കാന്‍ രസകരമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  106. നര്‍മ്മം കലര്‍ന്ന ആഖ്യാന ശൈലി.. ഒഴുക്കുള്ള ഭാഷ.. തമാശ നന്നായി ആസ്വദിച്ചു. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  107. കൊള്ളാം.
    നര്‍മ്മമാണെന്നു തുടക്കത്തില്‍ തോന്നിയില്ല .
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  108. നല്ല വായനാനുഭവം ആയിരുന്നു.നല്ല കഥാ സന്ദര്‍ഭം.

    മറുപടിഇല്ലാതാക്കൂ
  109. ആസ്വദിച്ചു, നല്ലോണം... ആദ്യമായിട്ട് വരികയാ ഇവിടൊക്കെ, മൊത്തം പോസ്റ്റുകള്‍ വായിക്കണം എന്നുണ്ട്..

    എന്റെ തുടക്കം

    മറുപടിഇല്ലാതാക്കൂ
  110. ശുദ്ധമായ നര്‍മ്മം ആദ്യന്തം. വളരെ നന്നായി രസിച്ചു.

    മറുപടിഇല്ലാതാക്കൂ
  111. വളരെ നന്നായിരിക്കുന്നു...ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  112. വളരെ വൈകിയാണ് വായിക്കുന്നത്
    നന്നായിട്ടുണ്ട്
    ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  113. എന്ത് പറയാനാ ...അച്ഛനും കൊള്ളാം അമ്മേം കൊള്ളാം മക്കളും കൊള്ളാം ,അയലോക്കതോല്ലവര് അതിലും ബെസ്റ്റ് .
    സമ്മതിച്ചു സഹോദരാ ....

    മറുപടിഇല്ലാതാക്കൂ
  114. നല്ല അവതരണം...
    നല്ല പ്രയോഗങ്ങള്‍...

    അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  115. First time here..Good posts
    Saranya
    http://foodandtaste.blogspot.com/

    മറുപടിഇല്ലാതാക്കൂ
  116. നല്ല എഴുത്ത്. 100- മാനായി വന്നു കൂടെ കൂടിയതില്‍ അതിലും സന്തോഷം. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  117. വി കെ എൻ പറഞ്ഞ തന്ത്രം പരീക്ഷിക്കാം..( പയ്യൻ കേൾക്കണ്ട ) സ്ട്രോ ഇട്ടു കുടിച്ചാ മതി..ലേത് ? ലത് !!

    മറുപടിഇല്ലാതാക്കൂ
  118. ഒട്ടും മസാലചേർക്കാതെ നല്ലൊരു നോൺ വെജ് ചിരിയുടെ മാലപ്പടക്കമാണല്ലോ ഇവിടെ കാഴ്ച്ചവെച്ചിരിക്കുന്നത്..!

    മറുപടിഇല്ലാതാക്കൂ
  119. പിള്ള മനസ്സില്‍ കള്ളമില്ല

    മറുപടിഇല്ലാതാക്കൂ
  120. അപ്പൊ അതാണല്ലേ പരിപാടി...! തകർത്തല്ലോ മാഷേ...

    മറുപടിഇല്ലാതാക്കൂ
  121. ഹി ഹി പ്രഭന്‍ ചേട്ടോ....ന്നാലും ഈ കുടി റൂട്ട് മാറി ചെന്നിനായകം വഴി കറങ്ങി വരുംന്ന് നോം നിരീചില്ല്യാട്ടോ
    ശരിക്ക് രസിപ്പിചിരിക്കുനൂ .......
    അപ്പോ... അച്ഛന്‍ ഇപ്പൊ കുടി നിറുത്തിയോ ...?

    മറുപടിഇല്ലാതാക്കൂ
  122. സ്വാഭാവിക നര്‍മ്മം , വായിച്ചു ചിരിച്ചു.

    മറുപടിഇല്ലാതാക്കൂ
  123. ഒറ്റമൂലി നന്നായി ചേട്ടാ... ചെന്നിനായകം തകര്‍ത്തു..മകനും പുലിയാണല്ലോ..

    സുലോചന ചേച്ചിയുടെ പരാതി ഇപ്പൊ കുറച്ച് കുറഞ്ഞിട്ടുണ്ട് ല്ലേ... ?..ഭാവനകള്‍ കിടിലന്‍ ആണ് ട്ടോ

    മറുപടിഇല്ലാതാക്കൂ
  124. “എന്റമ്മച്ചീ...! എന്ത് എരിവ്...
    ഞാനും ചിരിച്ചു കണ്ണില്കൂടിയും മൂക്കിൽ കൂടിയും കരഞ്ഞു.

    മറുപടിഇല്ലാതാക്കൂ