ഡാലിയാ..!
പേരിനെ അന്വര്‍ഥമാക്കുന്ന ചന്തമുണ്ടായിരുന്നു അവള്‍ക്ക്.സൌന്ദര്യവര്‍ദ്ധകഉപാധികളേതുമില്ലാതെ തന്നെ അവള്‍
അതിമനോഹരിയായിരുന്നു...!അവളുടെ നാണം നിറച്ചപുഞ്ചി രി കാംഷിക്കാത്തവര്‍ ആരുമുണ്ടായിരുന്നില്ല..!!മിതഭാഷിയെങ്കിലും കണ്ണുകള്‍ വാചാലമായിരുന്നു.പിണഞ്ഞിട്ടകേശഭാരം പെണ്‍കുട്ടികള്‍ക്കുപോലും അതിശയവും,അസൂയയുമായിരുന്നു.കാലത്തിന്റെ അനിയന്ത്രിത പായ്ച്ചിലിനിടയില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും ആപുഞ്ചിരി, ആ..വശ്യത..എനിക്കോര്‍ക്കാന്‍ സാധിക്കുന്നു.!
ഔദ്യോകിക ജീവിതത്തിന്റെ തീഷ്ണതയില്‍ നിന്നും അവധിക്കെത്തുമ്പോള്‍ പലപ്പോഴായി പല സതീര്‍ത്ധ്യരേയും കണ്ടിട്ടുണ്ട്.ചിലര്‍സന്തോഷം പങ്കുവയ്ക്കുന്നു..ചിലര്‍ ഭാരമേറിയ ജീവിത ഭാണ്ടക്കെട്ടഴിക്കുന്നു..ഇന്ന് തിരക്കു തെല്ലും ഒഴിയാത്ത ഈ ബസ്സ്റ്റേഷനില്‍,പൂര്‍വഭാവങ്ങളേതുമില്ലാതെ ഞാനീ കാണുന്നത് അവളെത്തന്നയോ..?ഇല്ല എനിക്കുവിസ്വസിക്കാനാവുന്നില്ല.കാലംവരുത്തുന്ന രൂപഭാവ മാറ്റങ്ങള്‍ക്കൊരതിരില്ലേ.?അതോ രൂപസാമ്യമുള്ള മറ്റൊരുത്തിയോ..?അല്ല..മങ്ങിയ ആ നോട്ടത്തിലും,രൂപത്തിലും പഴയ ആ സ്നേഹിതയെ ഞാന്‍ തിരിച്ചറിയുന്നു.!കഷ്ടിച്ചുമുപ്പതടിഅകലത്തില്‍ നില്‍ക്കുന്ന അവള്‍ക്കരുകിലേക്ക് ഞാനറിയാതെ ചുവടുവച്ചു...
“ഡാലിയാ...അല്ലേ..?”
മറ്റെവിടെയോ മനസ്സു പതിച്ചിരുന്ന ആ വാടിയ മുഖം എന്നിലേക്കു തിരിഞ്ഞു.
അതെ.. ഇതവള്‍ തന്നെ..
“ഡാലിയാ..എന്നെ മനസ്സിലായില്ലേ..?”
പ്രായം എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് പെട്ടെന്നു കഴിഞ്ഞു..!
മുത്തുചിതറുന്ന ചിരി പ്രതീക്ഷിച്ച ആ മുഖത്ത്,വിളറിയ ഒരുമന്ദസ്മിതം വിരിഞ്ഞു..
“യ്യോ..!! പെട്ടന്നു മനസ്സിലായില്ലാട്ടോ..!!”-തളര്‍ന്ന ഒരു ശബ്ദം വരണ്ട ആചുണ്ടില്‍ നിന്നുതിര്‍ന്നു..
ആ സ്വരം..ആ ഭാവം..എല്ലാം..എല്ലാം..മാറിയിരിക്കുന്നു..
അടുത്ത വാചകത്തിനായി ഞാന്‍ പരതി..!എന്താണിവളോടുചോദിക്കുക...
സുഖമാണോ എന്നോ..?അതോ..എവിടെ പോകുന്നു എന്നോ..?
നിമിഷങ്ങള്‍ നീണ്ട മൌനം അവള്‍ തന്നെ മുറിച്ചു.
“ഇപ്പോ എവിടെയാ..?ഒരിക്കല്‍ ഷേര്‍ളി പറഞ്ഞു വെളിയിലാണെന്ന്..?”
“അതെ അവധിക്കെത്തിയതാണ്..”
“ഡാലിയാ തനിക്കെന്തു പറ്റീ..?ആകെ മാറിപ്പോയല്ലോ..?”-എന്റെ ജിജ്ഞാസ അടക്കാന്‍ എനിക്കു കഴിയാതെ പോയി.!
എന്റെ ചോദ്യം അവളില്‍ വീണ്ടും വിഷാദം പകര്‍ന്നുവോ..?
മറുപടി ഒരു ചിരിയിലൊതുക്കി അവള്‍ വീണ്ടും മൌനിയായി..!എന്തൊക്കെയോ എനിക്കു ചോദിക്കാനുണ്ട്..പക്ഷേ...
“ മാര്യേജൊക്കെ..?”-ഞാന്‍ വീണ്ടും ആകാംഷാഭരിതനായി.
“ഉം..!!”-നേരിയ ഒരു മൂളല്‍,പിന്നെ ഭയത്തോടെ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ചുറ്റും കണ്ണോടിച്ചു.
“ഹസ്ബന്റ്റ്..?”-ആ ചോദ്യത്തിനുത്തരമായി അവളുടെ കണ്ണുകള്‍ പതിഞ്ഞിടത്തേക്ക് ഞാന്‍ നോക്കി. അല്‍പ്പമകലെ ഒരു മാടക്കടയുടെ തൂണില്‍ ചാരി, ഞങ്ങളെ ത്തന്നെ ശ്രദ്ധിക്കുന്ന,
കറുത്തു തടിച്ച ഒരതികായനില്‍ ആനോട്ടം എത്തിപ്പെട്ടു..അത്ര സൌമ്യമല്ലാത്ത അയാളുടെ നോട്ടം എന്നില്‍ തുളച്ചു കയറി.ആ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകുന്നതും, കണ്ണുകള്‍ കൂടുതല്‍ ചുവക്കുന്നതും ഞാനറിഞ്ഞു. പാതിയും എരിഞ്ഞു തീര്‍ന്ന സിഗരറ്റില്‍ നിന്നും അവസാന പുകയും ആര്‍ത്തിയോടെ വലിച്ചു വിഴുങ്ങി,ശേഷിച്ചത് ശക്തിയായി തറയിലെറിഞ്ഞ്, മുണ്ടിന്റ്റെ കുത്ത് ഇളക്കി കുത്തിക്കൊണ്ട് അയാള്‍ ഞങ്ങള്‍ക്കരുകിലേക്കു നീങ്ങി..ചുവടുറക്കാത്ത ആചലനത്തില്‍ നിന്നും കണ്ണുപറിച്ച് ഒരുവേള ഞാന്‍ അവളെ നോക്കി. വിളറി വെളുത്ത് വിവശയായ ആ സാധു എന്റെ നോട്ടം ഏല്‍ക്കാനാവാതെ മുഖം താഴ്ത്തി..! അടുത്തെത്തിയ അയാളുടെ നേരേ ചിരിക്കുവാന്‍ ശ്രമിച്ച് ഹസ്തദാനത്തിനായി ഞാന്‍ കൈ നീട്ടി..
“ഹലോ..!!”-തെല്ലിടര്‍ച്ചയിലും ദ്യഡമായിരുന്നു എന്റെ ശബ്ദം..
നീട്ടിയ എന്റെ വലം കൈ ഇടതു കൈകൊണ്ടു തട്ടിമാറ്റി അയാള്‍ അവള്‍ക്കു നെരെ തിരിഞ്ഞു
“ഡീ.. ! നീ വരണുണ്ടോ....അതോ....?”- അര്‍ധോക്തിയില്‍ നിര്‍ത്തി അയാള്‍ എന്റെ നേരേ കണ്ണുപായ്ച്ചു. വിലകുറഞ്ഞ ഏതോ വിദേശമദ്യത്തിന്റെ ഗന്ധം-
ഭൂമി പിളര്‍ന്നു താഴേക്കു പോകുവാന്‍ കൊതിച്ച സീതാദേവിയുടെ ഭാവം ഞാന്‍ അവളില്‍ വായിച്ചു..!
“അത്....ഞാന്‍....”-എന്തൊക്കെയോ പറയുവാന്‍ തുനിഞ്ഞ എന്നില്‍ നിന്നും വെട്ടിത്തിരിഞ്ഞ് ,
നിരത്തില്‍ വന്നു നിന്ന ഒരു ബസ്സിലേക്ക് അയാള്‍ ചുവടുവച്ചു. തകര്‍ന്ന ഒരു ഹ്യദയം നെഞ്ചില്‍ താങ്ങി,കണ്ണില്‍ ഒരു കടലുമായി അയാളെ അനുഗമിക്കുമ്പോള്‍ ഒരിക്കല്‍, ഒരിക്കല്‍ മാത്രം അവള്‍ തിരിഞ്ഞു നോക്കി..!തുളുമ്പുന്ന ആ കണ്ണുകളില്‍ വിടചൊല്ലലോ..ക്ഷമാപണമോ...ഒന്നും തരം തിരിക്കാന്‍ ഞാന്‍ അപ്പോള്‍ പ്രാപ്ത നല്ലായിരുന്നു..!ബസ്സിനുള്ളിലേക്കുകാല്‍ വച്ച് തിരിയുമ്പോള്‍ ആ കണ്ണുകളില്‍ നിന്നും തിളച്ച നീര്‍മുത്തു കള്‍ നിലത്തു വീണു ചിതറുന്നുണ്ടായിരുന്നു..!!
ബ്ലോഗില്‍ ആദ്യമായിട്ടാണ്.
മറുപടിഇല്ലാതാക്കൂനിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ?
സ്വാഗതം
മറുപടിഇല്ലാതാക്കൂമലയാളം ബ്ലോഗുലോകത്തേയ്ക്ക്.
പോസ്റ്റ് നന്നായിട്ടുണ്ട്
ബൂലോകത്തേയ്ക്ക് സ്വാഗതം
മറുപടിഇല്ലാതാക്കൂWelcome to the world of blogging. But there is another blogger with this name. (www.pulari.co.in) Better you change this username and blog name to something else. (You can change your blog address also at Dashboard -> Settings -> Publishing)
മറുപടിഇല്ലാതാക്കൂആദ്യ പോസ്റ്റ് എന്ന നിലയില്‍ എല്ലാവിധ ആശംസകളും..
മറുപടിഇല്ലാതാക്കൂകഥ വായിച്ചു.
2010 സര്‍വ്വംസഹയായി വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടി മദ്യപിച്ച് പെരുവഴിയില്‍ പോലും അവള്‍ക്ക് സംരക്ഷണമൊ മാന്യതയൊ കൊടുക്കാത്ത ഒരുവന്റെ ഭാര്യ എന്നു പറഞ്ഞ് നിറകണ്ണുകളും കുനിഞ്ഞ ശിരസ്സുമായി നടക്കണ്ട കാര്യമില്ല. അവള്‍ ഭൂമിയോളം താഴേണ്ട ഒരാവശ്യവുമില്ല.ഇനിയത്തെ കാലത്ത് ഈ സ്വഭാവമാണ് "നല്ല പെണ്ണിന്റെ"അടയാളമെന്ന് ആരും പറയില്ല മറിച്ച് അത് പെണ്ണിന്റെ പിടിപ്പ് കേടാണ്.There is always a woman behind every successful man.. എന്ന് ഒരോ സ്ത്രീയും അറിയണം...
ഒരു സ്ത്രീ വിവേകത്തോടെ പെരുമാറുമ്പോള്‍ സമൂഹമാണ് സമ്പന്നമാകുന്നത്..
ഒരു തുള്ളീ കണ്ണിരു പോലും അതര്‍ഹിക്കാത്തവര്‍ക്ക് വേണ്ടി ചിന്തരുത്.
പുതിയ കഥകളുമായി ഇനിയും വരുക ...:)
സസ്നേഹം മാണിക്യം
wow great maanikkyam chechi. your comment is super
മറുപടിഇല്ലാതാക്കൂബ്ലോഗെഴുത്തില് ഒരു പുതുമുഖ മാണെന്ന്,
മറുപടിഇല്ലാതാക്കൂഅവതരണ മികവുകൊണ്ട് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരുപാടെഴുതണം ഇനിയും.
ആശംസകള്‍.
ഡാലിയ ....മനോഹരം
മറുപടിഇല്ലാതാക്കൂ